ഇസ്രയേൽ സൈന്യം ഗാസയിൽനിന്ന് പിൻവാങ്ങും; ചരിത്രപരമായ കരാറിലെത്തിയെന്ന് ഡൊണാൾഡ് ട്രംപ്
വാഷിങ്ടൺ: ഗാസയിൽ ഹമാസ് ഉൾപ്പെടെയുള്ള സായുധ സംഘങ്ങളെ പൂർണമായും നിരായുധരാക്കുന്നതിനായി ‘ബോർഡ് ഓഫ് പീസ്’ ചരിത്രപരമായ കരാറിലെത്തിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇത് ഗാസയിൽ പുതിയ പലസ്തീൻ ഭരണകൂടം സ്ഥാപിക്കുന്നതിനും ഇസ്രയേൽ സൈന്യം ഘട്ടംഘട്ടമായി ഗാസയിൽനിന്ന് പിന്മാറാനും വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ഇന്ന് ഗാസയിലെ ഹമാസിന്റെയും മറ്റ് സായുധസംഘങ്ങളുടെയും പൂർണമായ നിരായുധീകരണത്തിന് ചരിത്രപരമായ കരാറിലെത്തി. ശാശ്വതമായ സമാധാനത്തിനും സുരക്ഷയ്ക്കും ഇതൊരു മഹത്തായ ചുവടുവെയ്പ്പാണ്. നിരായുധീകരണം പൂർണമാകുന്നതോടെ ഇസ്രയേൽ സൈന്യം […]
Read more

