യുവജന പങ്കാളിത്തത്തിലൂടെ അഴിമതി രഹിത കേരളം സാധ്യമാക്കും: മന്ത്രി രമേശ് ചെന്നിത്തല
തിരുവനന്തപുരം: യുവജനതയുടെ സജീവ പങ്കാളിത്തത്തിലൂടെ അഴിമതി രഹിത കേരളം യാഥാർഥ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ആഭ്യന്തര, വിജിലൻസ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാന വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ നടപ്പാക്കുന്ന ‘പ്രോജക്ട് സീറോ’ പദ്ധതിയുടെ വിജിലൻസ് കമാൻഡോ യുവജന ക്യാമ്പയിൻ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ലയോള സ്‌കൂൾ ഓഡിറ്റോറിയത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തെ പൂർണമായും അഴിമതി വിമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ‘പ്രോജക്ട് സീറോ’ നടപ്പാക്കുന്നത്. സർക്കാർ ഓഫീസുകളിൽ എത്തുന്ന സാധാരണക്കാർക്ക് ആത്മാഭിമാനത്തോടെ കാര്യങ്ങൾ നിർവഹിക്കാൻ […]
Read more

