അബുദാബി : യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും അജ്മാൻ കിരീടാവകാശി ശൈഖ് അമ്മർ ബിൻ ഹുമൈദ് അൽ നുഐമിയും തമ്മിൽ കൂടിക്കാഴ്ച നടത്തി. രാജ്യത്തിന്റെ വികസനവും ജനങ്ങളുടെ ക്ഷേമവും ഉൾപ്പടെ ദേശീയ താത്പര്യമുള്ള വിവിധ വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു. അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ലെഫ്റ്റനന്റ് ജനറൽ ശൈഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ, പ്രസിഡൻഷ്യൽ കോർട്ട് ഫോർ സ്പെഷ്യൽ അഫയേഴ്സ് ഡെപ്യൂട്ടി ചെയർമാൻ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരുൾപ്പെടെ ഒട്ടേറെ ശൈഖുമാരും ഉന്നത ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.
യു.എ.ഇ. പ്രസിഡന്റും അജ്മാൻ കിരീടാവകാശിയും കൂടിക്കാഴ്ച നടത്തി
