Author: Arya

ബഹ്‌റൈനിൽ സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിൽ 343 സിവിൽ അസോസിയേഷനുകൾ രജിസ്റ്റർ ചെയ്തു

മനാമ: ബഹ്‌റൈനിൽ സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിൽ 343 സിവിൽ അസോസിയേഷനുകൾ രജിസ്റ്റർ ചെയ്തതായി അധികൃതർ അറിയിച്ചു. ഇവയിൽ 91 ചാരിറ്റബിൾ സംഘടനകളും 40 പ്രൊഫഷണൽ ബോഡികളും 22 ക്ലബ്ബുകളും ഉൾപ്പെടുന്നു. ഭിന്നശേഷിക്കാർക്കായുള്ള 12 അസോസിയേഷനുകളും പത്ത് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. സിവിൽ അസോസിയേഷൻ മേഖലയെ നിയന്ത്രിക്കുന്നതിനുള്ള പുതിയ നിയമം പ്രാരംഭ പഠനഘട്ടത്തിലാണ്. അതുവരെ നിലവിലുള്ള നിയമപരമായ ചട്ടക്കൂട് തുടരുമെന്ന് അണ്ടർസെക്രട്ടറി സിയാദ് ആദിൽ ദർവിഷ് വ്യക്തമാക്കി. നിരവധി മലയാളി അസോസിയേഷനുകൾ ഈ മന്ത്രാലയത്തിന്റെ കീഴിൽ […]
Read more

വൻകുതിപ്പിന് വഴിതുറക്കും

ദുബായ് : ദുബായിലെ ഗതാഗത ശൃംഖലയെ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും നഗരത്തിന്റെ ഭാവിവികസനാവശ്യങ്ങൾ മുൻകൂട്ടി ക്കണ്ട് അടിസ്ഥാനസൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനുമായി ‘ലത്തീഫ ബിൻത് ഹംദാൻ കോറിഡോർ വികസനപദ്ധതി’ക്ക് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) തുടക്കമിട്ടു. രണ്ട് ബില്യൺ ദിർഹം ചെലവിൽ നടപ്പാക്കുന്ന പദ്ധതി 2028-ഓടെ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. 12 കിലോമീറ്റർ നീളമുള്ള ഈ പുതിയപാത ശൈഖ് സായിദ് റോഡ്, അൽ ഖൈൽ റോഡ്, അൽ മെയ്ദാൻ സ്ട്രീറ്റ്, ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, ശൈഖ് സായിദ് ബിൻ […]
Read more

ദുബായ് കെ.എം.സി.സി. ഹാപ്പിനെസ് ടീം യാത്രയയപ്പ് നൽകി

ദുബായ് : 28 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ദുബായ് കെ.എം.സി.സി. ഹാപ്പിനെസ് അംഗം യൂസഫ് പൂഴിത്തറയ്ക്ക് ദുബായ് കെ.എം.സി.സി. ഹാപ്പിനെസ് ടീം യാത്രയപ്പ് നൽകി. സംസ്ഥാന സെക്രട്ടറി കെ.പി.എ. സലാം ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഉപഹാരവും സമ്മാനിച്ചു. ജനറൽ കൺവീനർ സിദ്ധിഖ് ചൗഖി അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ല കമ്മിറ്റിയുടെ ഉപഹാരം മൊയ്തീൻ പൊന്നാനിയും കോട്ടക്കൽ മണ്ഡലത്തിന്റെ ഉപഹാരം സി.വി. അഷ്റഫ് എന്നിവരും നൽകി. എക്സിക്യൂട്ടീവ് അംഗങ്ങളായ നൗഫൽ തിരുവനന്തപുരം, ഫക്രുദ്ദീൻ മാറാക്കര, സൈനുദ്ധീൻ […]
Read more

ജിദ്ദയിൽ മലബാർ അടുക്കള വാർഷികാഘോഷം സംഘടിപ്പിച്ചു

ജിദ്ദ: മലബാർ അടുക്കളയുടെ 13-ാം വാർഷികം ജിദ്ദയിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ലോക മലബാർ അടുക്കളയുടെ വാർഷികാഘോഷത്തിന്റെ ഭാഗമായാണ് ജിദ്ദ ചാപ്റ്ററിന്റെ 13-ാം വാർഷികാഘോഷം സംഘടിപ്പിച്ചത്. എസ്എസ്എൽസി, പ്ലസ് ടു, മദ്റസ പഠനത്തിൽ മികവ് തെളിയിച്ച വിദ്യാർഥികളെ ആദരിക്കുന്ന ചടങ്ങും പരിപാടിയുടെ ഭാഗമായിരുന്നു. അഹ്ദാബ് ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ അൻവർ ഷാജ ആഘോഷപരിപാടി ഉദ്ഘാടനം ചെയ്തു. പ്രവാസി മലയാളികളുടെ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ രംഗങ്ങളിൽ സജീവമായ മലബാർ അടുക്കളയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. […]
Read more

ലോകത്തെ ഉയരം കൂടിയ 3ാമത്തെ വാട്ടർ ഫൗണ്ടെയ്ൻ സൗദിയിൽ

റിയാദ്: സൗദിയിലെ ഏറ്റവും വലിയ വാട്ടർ ഫൗണ്ടൈൻ സന്ദർശകർക്കായി തുറന്നുകൊടുത്തു. അസീറിലുള്ള ഈ വാട്ടർ ഫൗണ്ടൈൻ മിഡിൽ ഈസ്റ്റിലെ രണ്ടാമത്തെയും ലോകത്തിലെ മൂന്നാമത്തെയും ഏറ്റവും ഉയരം കൂടിയ ജലധാരയാണ്. 120 മീറ്റർ ഉയരമുള്ള ജലധാരയുടെ നിർമാണത്തിന് ഒന്നരക്കോടി റിയാലിലധികമാണ് ചെലവ്. സൗദി അറേബ്യയിലെ അസീർ മേഖലയിലെ വാദി റിസോർട്ടിലാണ് സൗദിയിലെ ഏറ്റവും ഉയരം കൂടിയ വാട്ടർ ഫൗണ്ടൈൻ. മിഡിൽ ഈസ്റ്റിലെ രണ്ടാമത്തെ ഉയരം കൂടിയതും, ലോകത്തിലെ മൂന്നാമത്തെ ഏറ്റവും ഉയരം കൂടിയതുമായ ജലധാരയാണിത്. നിരവധി സന്ദർശകരാണ് ജലധാര […]
Read more

മരുന്നുമായി ബന്ധപ്പെട്ട് ജൂണിൽ ലഭിച്ചത് 7,000 സൈഡ് എഫക്ട് റിപ്പോർട്ടുകൾ; സൗദി ഫുഡ് ആന്റ് ഡ്ര​ഗ് അതോറിറ്റി

റിയാദ്: രാജ്യത്തെ മരുന്നുകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ജൂൺ മാസത്തിൽ മാത്രം വിവിധ ആരോ​ഗ്യകേന്ദ്രങ്ങളിൽ നിന്ന് മരുന്നുമായി ബന്ധപ്പെട്ട് 7000 സൈഡ് എഫക്ട് റിപ്പോർട്ടുകൾ ലഭിച്ചു. സൗദി ഫുഡ് ആന്റ് ഡ്ര​ഗ് അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആംഡ് ഫോഴ്‌സസ് ഹോസ്പിറ്റൽ ഇൻ ദി സൗത്തിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. 4,836 കേസുകളാണ് ഇവിടെ നിന്നും റിപ്പോർട്ട് ചെയ്തത്. പ്രിൻസ് സുൽത്താൻ മിലിട്ടറി മെഡിക്കൽ സിറ്റി, ത്വാഇഫ് ഹെൽത്ത് ക്ലസ്റ്റർ, കിങ് അബ്ദുൽ അസീസ് സ്പെഷ്യൽ ഹോസ്പിറ്റൽ […]
Read more

ദുബൈ നഗരത്തിൽ വൻ റോഡ് വികസന പദ്ധതി പ്രഖ്യാപിച്ച് ആർടിഎ

ദുബൈ: ദുബൈ നഗരത്തിൽ വൻ റോഡ് വികസന പദ്ധതി പ്രഖ്യാപിച്ച് ആർടിഎ. രണ്ട് ശതകോടി ദിർഹമിന്റെ പദ്ധതിക്കാണ് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി കരാർ നൽകിയത്. ലത്തീഫ ബിൻത് ഹംദാൻ കൊറിഡോർ എന്ന പേരിലാണ് പദ്ധതി നടപ്പാക്കുക. 12 കിലോമീറ്റര്‍ നീളമുള്ള പുതിയ ഇടനാഴി ദുബൈയിലെ പ്രധാന ഹൈവേകളായ ശൈഖ് സായിദ് റോഡ്, അല്‍ ഖൈല്‍ റോഡ്, അല്‍ മെയ്ദാന്‍ സ്ട്രീറ്റ്, ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്, ശൈഖ് സായിദ് ബിന്‍ ഹംദാന്‍ അല്‍ നഹ്യാന്‍ സ്ട്രീറ്റ്, […]
Read more

പാർട്ടി നടക്കുന്നതിനിടെ പുകയും തീയും പടർന്നു,തായ്ലാൻഡിലെ പ്രമുഖ പബ്ബിൽ അഗ്നിബാധ

ബാങ്കോക്ക്: തായ്‍ലൻഡിലെ വടക്കൻ ബാങ്കോക്കിൽ പബ്ബിൽ വൻ തീപിടിത്തം. അപകടത്തിൽ 27 പേർ മരിച്ചു. 63 പേർക്ക് പരിക്കേറ്റു. അർധരാത്രിയിൽ പാർട്ടി നടക്കുന്നതിനിടെയാണ് തീപിടിത്തം ഉണ്ടായത്. നിരവധി പേരുടെ മൃതദേഹങ്ങൾ ശുചിമുറികളിൽ നിന്നാണ് കണ്ടെത്തിയത്. തായ്‍ലൻഡ് പ്രധാനമന്ത്രി അനുട്ടിൻ ചർൺവിരാകുൽ അപകട സ്ഥലം സന്ദർശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. 2022ലും ബാങ്കോക്കിലെ പബ്ബിൽ തീപിടിത്തം ഉണ്ടായിരുന്നു. അന്ന് 14 പേരാണ് കൊല്ലപ്പെട്ടത്. ബാറിൽ തീ പടരുകയും പൊട്ടിത്തെറികളും ഉണ്ടായതിനിടെ ആളുകൾ ഓടി രക്ഷപ്പെടാൻ […]
Read more

അമേരിക്കയിലെ അവസാന പോളിയോ ബാധിത മാർത്ത അന്തരിച്ചു

ഓക്കലഹോമ: ഇരുമ്പ് ശ്വാസകോശത്തിൽ ജീവിച്ചത് 73 വർഷം. അമേരിക്കയിലെ അവസാന പോളിയോ ബാധിത മാർത്ത ലിലാർഡ് മരിച്ചു. അമേരിക്കയിലെ ഓക്കലഹോമയിൽ 78ാം വയസിലാണ് അന്ത്യം. അഞ്ചാം വയസിലാണ് മാർത്ത പോളിയോ ബാധിതയാവുന്നത്. 20 വയസിൽ കൂടുതൽ ആയുസില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയ മാർത്ത ഇരുമ്പ് കൊണ്ട് നിർമ്മിച്ച ശ്വാസകോശത്തിന്റെ സഹായത്തോടെ 73 വർഷമാണ് ജീവിച്ചത്. കൊവിഡ് ബാധിതയായ ശേഷം സഹോദരി പൂർണ രീതിയിൽ ആരോഗ്യം വീണ്ടെടുത്തിരുന്നില്ലെന്നും കൊവിഡ് സംബന്ധിയായ അസുഖങ്ങൾ മൂലമാണ് മാർത്തയുടെ മരണമെന്നുമാണ് സഹോദരി സിൻഡ് മക്വേ […]
Read more

റഷ്യയിൽ സൈനികന് പരിശീലനം നൽകുന്നതിനിടെ നിയന്ത്രണം നഷ്ടമായി

മോസ്കോ: മെഷീൻ ഗൺ പരിശീലനത്തിനിടെ നിയന്ത്രണം നഷ്ടമായി. തനിയെ കറങ്ങി വെടിയുതിർത്ത് മെഷീൻ ഗൺ. തലനാരിഴയ്ക്ക് രക്ഷപ്പെട്ട് പരിശീലകൻ. റഷ്യൻ സൈനികന് മെഷീൻ ഗൺ ഉപയോഗിക്കുന്നതിൽ പരിശീലനം നൽകുന്നതിനിടെയുണ്ടായ അപകട ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. യാക്ക് ബി 12.7 ഹെലികോപ്ടർ മെഷീൻ ഗൺ പരിശീലനത്തിനിടെയാണ് സംഭവം. സൈനികൻ ട്രിഗർ വലിച്ചതിന് പിന്നാലെ മെഷീൻ ഗൺ പ്രവർത്തിക്കാൻ തുടങ്ങുകയായിരുന്നു. പിന്നാലെ തന്നെ സൈനികന് മെഷീൻ ഗണിന് മുകളിലുള്ള നിയന്ത്രണം നഷ്ടമായി. ഇതിന് പിന്നാലെയാണ് മെഷീൻ ഗൺ നാലുപാടും […]
Read more

Recent News