Author: Greeshma Joshi

കോൺഗ്രസ് മുൻ എംപി സജ്ജൻ കുമാർ അന്തരിച്ചു

ന്യൂഡൽഹി: കോൺഗ്രസ് മുൻ എംപി സജ്ജൻ കുമാർ (80) അന്തരിച്ചു. സിഖ് വിരുദ്ധ കലാപക്കേസിൽ തിഹാർ ജയിലിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് സഫ്ദർജങ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചതായി അധികൃതർ പറഞ്ഞു .മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധത്തെ തുടർന്ന് 1984 നവംബറിൽ പാലം കോളനി പ്രദേശത്തുണ്ടായ കലാപത്തിനിടയിൽ അഞ്ച് പേരുടെ മരണത്തിന് കാരണക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് 2018 ഡിസംബർ 17-നാണ് ഡൽഹി ഹൈക്കോടതി സജ്ജൻ കുമാറിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. അദ്ദേഹത്തിന്റെ […]
Read more

സ്‌കൂള്‍ പ്രിന്‍സിപ്പലിനെ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ കൊലപ്പെടുത്തി; മുന്‍ വൈരാഗ്യവും കവര്‍ച്ചയും പ്രേരണ

ഹൈദരാബാദ്: സ്‌കൂള്‍ പ്രിന്‍സിപ്പലിനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ കുത്തിക്കൊലപ്പെടുത്തി. തെലങ്കാനയിലെ നല്‍ഗൊണ്ട ജില്ലയിലാണ് സംഭവം. രൂപ റെഡ്ഡി എന്ന അധ്യാപികയാണ് കൊല്ലപ്പെട്ടത്. ഓഗസ്റ്റ് 11 ന് രൂപയുടെ വീട്ടില്‍ വെച്ചാണ് കൊലപാതകം നടന്നത്. കൊലപാതകത്തിന് ശേഷം അവിടെയുണ്ടായിരുന്ന പണവും ഫോണും വിദ്യാര്‍ഥികള്‍ അപഹരിക്കുകയും ചെയ്തു. സംഭവത്തില്‍ രണ്ടു വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. രൂപയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ വിദ്യാര്‍ഥികള്‍ 27 തവണയാണ് അധ്യാപികയെ കുത്തിയത്. പണത്തിന് വേണ്ടിയും മുന്‍പത്തെ അച്ചടക്ക നടപടികളോടുള്ള പ്രതികാരമായുമാണ് കൊലപാതകം നടത്തിയതെന്ന് പ്രതികള്‍ […]
Read more

വാട്‌സാപ്പിൽ ‘ഹായ്’ അയച്ചാൽ ടിക്കറ്റ് റെഡി; ഓണയാത്രയ്ക്ക് കൂടുതൽ സർവീസുകളുമായി കെഎസ്ആർടിസി

തിരുവനന്തപുരം: ഓണക്കാല അവധിയോടനുബന്ധിച്ച് അനുഭവപ്പെടുന്ന യാത്രാത്തിരക്ക് പരിഗണിച്ച് കെ.എസ്.ആർ.ടി.സി വിപുലമായ യാത്രാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. പ്രധാന കേന്ദ്രങ്ങളിൽ നിന്ന് യാത്രക്കാരുടെ ആവശ്യാനുസരണം ദീർഘദൂര ബസുകളും മറ്റ് അധിക സർവീസുകളും ഓപ്പറേറ്റ് ചെയ്യും. ഓഗസ്റ്റ് 21 മുതൽ 25 വരെയും ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ മൂന്ന് വരെയും പ്രതീക്ഷിക്കുന്ന തിരക്കിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ ബസുകൾ നിരത്തിലിറക്കുന്നത്. യാത്രക്കാർക്ക് മുൻകൂട്ടി സീറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഓഗസ്റ്റ് 19 മുതൽ സെപ്റ്റംബർ രണ്ട് വരെ ബെംഗളൂരു, ചെന്നൈ […]
Read more

എന്‍സിഇആര്‍ടി പാഠപുസ്തക സമിതി പുനഃസംഘടിപ്പിച്ചു; 20 അംഗങ്ങളില്‍ നാലുപേര്‍ ആര്‍എസ്എസ് ബന്ധമുള്ളവര്‍

ന്യൂഡല്‍ഹി: എന്‍സിഇആര്‍ടി പാഠപുസ്തക സമിതി പുനഃസംഘടിപ്പിച്ചു. 20 അംഗ സമിതിയില്‍ നാലു പേര്‍ ആര്‍എസ്എസ് ബന്ധമുള്ളവരാണ്. 11, 12 ക്ലാസുകളിലെ പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകങ്ങള്‍ തയ്യാറാക്കുന്ന സമിതിയിലാണ് ആര്‍എസ്എസ് ബന്ധമുള്ളവര്‍ അംഗങ്ങളായിട്ടുള്ളത്. പാഠപുസ്തകങ്ങള്‍ കാവിവല്‍ക്കരിക്കുന്നു എന്ന ആക്ഷേപം നിലനില്‍ക്കുന്നതിനിടെയാണ് ഈ നടപടി. പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ രാഷ്ട്രമീമാംസ പാഠപുസ്തകങ്ങള്‍ തയ്യാറാക്കുന്നതിന് ചുമതലയുള്ള സമിതിയെയാണ് എന്‍സിഇആര്‍ടി പുനഃസംഘടിപ്പിച്ചത്. സര്‍വകലാശാലാ അക്കാദമിക് വിദഗ്ധര്‍, സ്‌കൂള്‍ അധ്യാപകര്‍, എന്‍സിഇആര്‍ടി ഫാക്കല്‍റ്റി അംഗങ്ങള്‍ എന്നിവരുള്‍പ്പെടുന്നതാണ് സമിതി. ഇതില്‍ നാല് പേരെങ്കിലും ആര്‍എസ്എസുമായോ ബിജെപിയുമായോ […]
Read more

ചികിത്സിക്കാന്‍ പണമില്ല; അമ്മയെ ട്രെയിനിന് മുന്നില്‍ തള്ളിയിട്ട് കൊന്ന് മകന്‍

ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂര്‍ ജില്ലയില്‍ രോഗിയായ അമ്മയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് 44കാരനായ മകന്‍ കൊലപ്പെടുത്തി. മനവൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. എസ് പദ്മാവതി (71) ആണ് കൊല്ലപ്പെട്ടത്. മകന്‍ പാര്‍ത്ഥസാരഥിയെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു. ആവഡിയിലെ ഹെവി വെഹിക്കിള്‍സ് ഫാക്ടറിയിലെ കരാര്‍ ജീവനക്കാരനാണ് ഇയാള്‍. ആദ്യം അപകടമാണെന്നാണ് കരുതിയതെങ്കിലും, സംഭവസ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ വീല്‍ചെയര്‍ കണ്ടെത്തിയതോടെ പൊലീസിന് സംശയം തോന്നുകയായിരുന്നു. തുടര്‍ന്ന് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് വില്‍ചെയറിലിരുന്ന അമ്മയെ ട്രെയിനിന് […]
Read more

ജമ്മു കശ്മീര്‍ ഇന്ത്യയുടെ പ്രധാന ഭാഗമെന്ന് യുഎസ് അംബാസഡര്‍; പ്രതിഷേധം അറിയിച്ച് പാകിസ്ഥാന്‍

ഇസ്ലാമാബാദ്: ജമ്മു കശ്മീരിനെ ഇന്ത്യയുടെ ‘പ്രധാന ഭാഗം’ എന്ന് വിശേഷിപ്പിച്ച ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോറിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധവുമായി പാകിസ്ഥാന്‍ രംഗത്ത്. സംഭവത്തില്‍ പാകിസ്ഥാന്‍ ഇസ്ലാമാബാദിലെ യുഎസ് നയതന്ത്രജ്ഞന്‍ നതാലി ബേക്കറെ വിളിച്ചുവരുത്തി ഔദ്യോഗികമായി പ്രതിഷേധം അറിയിച്ചു. കശ്മീര്‍ തര്‍ക്ക വിഷയത്തില്‍ അമേരിക്കയുടെ നിലപാടിന് വിരുദ്ധമാണ് ഈ പരാമര്‍ശമെന്ന് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. ജമ്മു കശ്മീര്‍ അന്താരാഷ്ട്ര അംഗീകാരമുള്ള തര്‍ക്ക പ്രദേശമാണെന്നും ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങള്‍ക്കും കശ്മീരി ജനതയുടെ താല്‍പ്പര്യങ്ങള്‍ക്കും അനുസൃതമായി മാത്രമേ ഇതിന്റെ അന്തിമ […]
Read more

വഖഫ് ബോർഡ്: നിയമന നടപടി തുടങ്ങിയെന്ന് സർക്കാർ; ആറാഴ്ച സമയം നൽകി ഹൈക്കോടതി

കൊച്ചി: വഖഫ് ബോർഡിൽ മുസ്ലിങ്ങള്‍ അല്ലാത്തവരുടെ അടക്കമുള്ള ഒഴിവുകള്‍ നികത്താന്‍ ആറാഴ്ചയ്ക്കകം സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. ഒഴിവ് നികത്താതെ ബോര്‍ഡിന് പ്രവര്‍ത്തിക്കാനാകുമോയെന്ന് കോടതി ചോദിച്ചു. ഒഴിവ് നികത്തിയശേഷം ആരെങ്കിലും ചോദ്യം ചെയ്താല്‍ അതു വേറെ വിഷയമാണെന്നും കോടതി അഭിപ്രായപ്പെട്ടു. ഭേദഗതി ചെയ്ത നിയമപ്രകാരം കേരള വഖഫ് ബോര്‍ഡില്‍ മുസ്ലിം അല്ലാത്ത രണ്ട് അംഗങ്ങളെ ഉള്‍പ്പെടുത്താത്തതും, ഷിയാ അംഗങ്ങളെ നിയമിക്കാത്തതും അടക്കം ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് സൗമന്‍ സെന്‍, ജസ്റ്റിസ് വി എം ശ്യാംകുമാര്‍ […]
Read more

പാകിസ്ഥാന്‍ ഹൈക്കമ്മീഷന് പുറത്തെ അനധികൃത നിര്‍മ്മിതികള്‍ നീക്കം ചെയ്ത് അധികൃതര്‍

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ ഹൈക്കമ്മീഷന് പുറത്ത് അനധികൃതമായി സ്ഥാപിച്ചിരുന്ന താല്‍ക്കാലിക നിര്‍മ്മിതികള്‍ ഇന്ത്യന്‍ അധികൃതര്‍ നീക്കം ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും സാന്നിധ്യത്തില്‍ വ്യാഴാഴ്ചയാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഹൈക്കമ്മീഷന്റെ വിസ വിഭാഗത്തിന് സമീപം സ്ഥാപിച്ചിരുന്ന ക്യൂ മാനേജ്മെന്റ് ബാരിയറുകളും മറ്റ് നിര്‍മ്മിതികളുമാണ് നീക്കം ചെയ്തത്. കമ്മീഷന്റെ അംഗീകൃത അതിര്‍ത്തിക്ക് പുറത്തുള്ള പാതയില്‍ അനധികൃതമായി ഇവ സ്ഥാപിച്ചിരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇത് പൊതുഗതാഗതത്തിനും വഴിയാത്രക്കാര്‍ക്കും തടസ്സമുണ്ടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് അധികൃതര്‍ നടപടി സ്വീകരിച്ചത്. ഈ സംഭവം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര […]
Read more

സമുദായ താല്‍പര്യം മുന്‍ നിര്‍ത്തി മാത്രം പ്രവര്‍ത്തിച്ചു; സുകുമാരന്‍ നായരെ പുകഴ്ത്തി സ്പീക്കര്‍

തിരുവനന്തപുരം: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെ പ്രസംസിച്ച് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സമുദായതാല്‍പര്യം മുന്‍നിര്‍ത്തി മാത്രമാണ് അദ്ദേഹം പ്രവര്‍ത്തിച്ചതെന്നും വ്യക്തിപരമായ നേട്ടങ്ങള്‍ക്കൊരിക്കലും സ്ഥാനം ഉപയോഗിച്ചില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. എന്‍എസ്എസ് സ്ഥാപനങ്ങള്‍ക്ക് മേന്‍മയുണ്ടായത് സുകുമാരന്‍ നായരുടെ കാലത്താണെന്നും ഛിദ്രശക്തികളെ അദ്ദേഹം എന്‍എസ്എസില്‍ നിന്ന് അകറ്റിനിര്‍ത്തിയെന്നും തിരുവഞ്ചൂര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ‘സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കുന്നതിലും അവയെ പരിപാലിക്കുന്നതിലും അസാധാരണമായ പ്രാഗല്‍ഭ്യമാണ് അദ്ദേഹം പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. അദ്ദേഹം നേതൃത്വം നല്‍കിയ കാലയളവില്‍ എന്‍എസ്എസിന്റെ ആസ്ഥികള്‍ പലമടങ്ങ് വര്‍ദ്ധിച്ചിട്ടുണ്ട്. എന്‍എസ്എസ് നടത്തുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ […]
Read more

ദേവസ്വം കമ്മീഷണറുടെ ക്വാര്‍ട്ടേഴ്‌സ് നവീകരിക്കാനും കാര്‍ വാങ്ങാനും ചെലവിട്ടത് 28.44 ലക്ഷം

കൊച്ചി: സാമ്പത്തിക ദുര്‍വ്യയത്തില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ എസ് ആര്‍ ഉദയകുമാറിനു വേണ്ടി ക്വാര്‍ട്ടേഴ്‌സ് നവീകരിക്കാനും പുതിയ കാര്‍ വാങ്ങാനുമായി 28.44 ലക്ഷം രൂപ ചെലവിട്ട നടപടി ഞെട്ടിപ്പിക്കുന്നതാണ്. ചട്ടങ്ങള്‍ മറികടന്ന് ഇത്തരത്തില്‍ പണം ചെലവഴിച്ചതിനോട് ശക്തമായി വിയോജിക്കുന്നുവെന്ന് കോടതി വ്യക്തമാക്കി. അധികാരപരിധിയിലുള്ള ക്ഷേത്രങ്ങളുടെയും സ്ഥാപനങ്ങളുടെയും ഉന്നമനമായിരിക്കണം ബോര്‍ഡിന്റെ ലക്ഷ്യം. പണം ചെലവഴിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശിച്ചു. ഓഡിറ്റ് വിഭാഗം ചൂണ്ടിക്കാട്ടിയ ക്രമക്കേടുകള്‍ പരിഹരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കൊച്ചിന്‍ ദേവസ്വം […]
Read more

Recent News