Author: Greeshma Joshi

കുതിച്ച് സ്വര്‍ണവില; ഒറ്റയടിക്ക് 3160 രൂപയുടെ വര്‍ധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. ഇന്ന് ഒറ്റയടിക്ക് 3160 രൂപയാണ് വര്‍ധിച്ചത്. 1,16,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 395 രൂപയാണ് വര്‍ധിച്ചത്. 14,600 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
Read more

വീണ്ടും ഷിഗെല്ല: തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചത്. കോട്ടുകാല്‍ ഗ്രാമപഞ്ചായത്തിലെ നന്നംകുഴിയില്‍ താമസിക്കുന്ന കുട്ടിക്കാണ് രോഗബാധയുണ്ടായത്. കഴിഞ്ഞ 12ന് കുട്ടിയുടെ കുടുംബം നാഗര്‍കോവിലില്‍ ക്ഷേത്ര ദര്‍ശനത്തിനുപോയിരുന്നു. വഴിമധ്യേ കുട്ടിയുടെ രക്ഷിതാക്കള്‍ റോഡരുകില്‍ നിന്ന് സര്‍ബത്ത് വാങ്ങിക്കുടിച്ചിരുന്നു എന്നാണ് വിവരം. അടുത്ത ദിവസം രാവിലെ മുതല്‍ കുട്ടിക്ക് അതിയായ വയറിളക്കവും ഛര്‍ദിയുമുണ്ടായി. തുടര്‍ന്ന് തിരുവനന്തപുരം എസ് ഐടി ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കുടലിനെയാണ് ഷിഗെല്ല രോഗാണു പ്രധാനമായും […]
Read more

കെനിയയിൽ ഹെലികോപ്റ്റർ തകര്‍ന്നുവീണ് അപകടം; ഇന്റലിജന്‍സ് മേധാവിയും ഭാര്യയും ഉൾപ്പടെ 7 പേർക്ക് ദാരുണാന്ത്യം

നയ്‌റോബി: കെനിയയിൽ ഹെലികോപ്റ്റർ തകർന്ന് 7 മരണം. മധ്യ കെനിയയിലെ സംബുരു കൗണ്ടിയിലുള്ള ഒലോലോക്വെ പര്‍വതനിരകളിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. ഇക്വഡോറിലെ ഇന്റലിജന്‍സ് മേധാവിയും ഭാര്യയും വിനോദസഞ്ചാരികളായ അമേരിക്കക്കാരും പൈലറ്റുമാണ് മരിച്ചത്. തലസ്ഥാനമായ നയ്‌റോബിക്ക് വടക്കുള്ള സാംബുരു കൗണ്ടിയില്‍ ബുധനാഴ്ച രാവിലെയാണ് അപകടം നടന്നതെന്ന് കെനിയ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (കെസിഎഎ) അറിയിച്ചു. ലോയിസാബ വന്യജീവി സങ്കേതത്തില്‍ നിന്നാണ് ഹെലികോപ്റ്റര്‍ യാത്ര തിരിച്ചത്. അപകടസ്ഥലം തീപിടിച്ചു കത്തുന്ന ദൃശ്യങ്ങള്‍ കെനിയ റെഡ് ക്രോസിന്റെ എക്‌സ് പ്ലാറ്റ്ഫോമില്‍ പങ്കുവെച്ചിരുന്നു. ദുര്‍ഘടമായ […]
Read more

സർക്കാർ ആശുപത്രികളിൽ സഹായ ഡെസ്ക്; ലാബ് ഫലം 48 മണിക്കൂറിനകം, ഡിസ്ചാർജ് പരമാവധി രാവിലെ

തിരുവനന്തപുരം: താലൂക്കുതലം മുതൽ ജനറൽ ആശുപത്രികളിൽവരെ ഓരോ ബ്ലോക്കിലും ആരോഗ്യ വകുപ്പ് ‘മേ ഐ ഹെൽപ്പ് യു’ ഡെസ്കുകൾ സ്ഥാപിക്കുന്നു. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും മാർഗനിർദേശം നൽകുകയാണ് ലക്ഷ്യം. മാന്യമായി പെരുമാറുന്ന, പരിശീലനം ലഭിച്ച ജീവനക്കാരായിരിക്കും ഡെസ്കിലുണ്ടാവുക. രോഗിയുടെ വിവരങ്ങൾ വാർഡുമായി ഏകോപിപ്പിച്ച് ബന്ധുക്കൾക്ക് കൈമാറണമെന്നും ആരോഗ്യവകുപ്പിന്റെ ഉത്തരവിൽ പറയുന്നു. ഒ.പി.യിൽ ഡിജിറ്റൽ സൗകര്യങ്ങൾ ഔട്ട്‌പേഷ്യന്റ് വിഭാഗത്തിൽ സുതാര്യമായ ടോക്കൺ സംവിധാനത്തിലൂടെ ആദ്യം വരുന്നവർക്ക് ആദ്യമെന്ന ക്രമത്തിൽ പരിശോധനാസംവിധാനം ഏർപ്പെടുത്തും. ക്യു.ആർ. കോഡ് സ്കാൻ ചെയ്ത് ഒ.പി. ടോക്കൺ […]
Read more

ലീഗ് MLAമാർക്കെതിരെ പരസ്യ പ്രതികരണവുമായി – കെ.ടി.ജലീൽ

മലപ്പുറം: മുസ്‌ലിം ലീഗ് എംഎൽഎമാർക്കെതിരെ ഗുരുതര ആരോപണവുമായി സിപിഎം നേതാവ് കെ.ടി.ജലീൽ. ലീഗ് എംഎൽഎ വീടുകൾ പരിശോധിച്ചാൽ ഏറ്റവും ചുരുങ്ങിയത് 100 കോടി ഹവാല ബിസിനസിന്റെ രേഖകൾ കിട്ടുമെന്ന് ജലീൽ ആരോപിച്ചു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൻ വീണാ ടി ഹവാല ഇടപാട് നടത്തിയെന്ന ഇഡിയുടെ കണ്ടെത്തലുകളോട് പ്രതികരിച്ചുകൊണ്ടാണ് ജലീൽ ലീഗിനെതിരെ ആരോപണം ഉന്നയിച്ചത്. വീണയുടെ 85 ലക്ഷം ഹവാല ഇടപാടെന്നത് 85 കോടി എന്ന് ED പറഞ്ഞിരുന്നെങ്കിൽ കുറച്ചുകൂടി പഞ്ച് […]
Read more

തെലങ്കാന കോൺഗ്രസിൽ പൊട്ടിത്തെറി: രേവന്ത് റെഡ്ഡിക്കെതിരെ പരസ്യ വെല്ലുവിളി

ഹൈദരാബാദ്: തെലങ്കാന കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങൾ പരസ്യ പോരിലേക്ക് വഴിമാറുന്നു. മുതിർന്ന മന്ത്രി കൊണ്ഡ സുരേഖയുടെ മകൾ കൊണ്ഡ സുസ്മിത മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ പരസ്യമായി വെല്ലുവിളി ഉയർത്തിയതോടെയാണ് പാർട്ടിയിലെ കലാപം രൂക്ഷമായത്. പർക്കൽ മണ്ഡലത്തിൽ മത്സരിക്കാൻ സുസ്മിത താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ പർക്കലിലെ നിലവിലെ എം.എൽ.എയായ രേവൂരി പ്രകാശ് റെഡ്ഡിക്ക് രേവന്ത് റെഡ്ഡിയുടെ പിന്തുണയുണ്ട്. ഇതാണ് മന്ത്രിപുത്രിയെ ചൊടിപ്പിച്ചത്. കോൺഗ്രസ് ടിക്കറ്റ് നിഷേധിച്ചാൽ സ്വതന്ത്രയായി മത്സരിക്കാൻ തയ്യാറാണെന്ന് സുസ്മിത വെല്ലുവിളിച്ചു. ആര് വന്നാലും പർക്കലിലെ അടുത്ത […]
Read more

മോഷണ ശ്രമം പിടിച്ചത് ശിവൻകുട്ടിയോടുള്ള പക ഇരട്ടിയാകാൻ കാരണം; കരുവാറ്റ കേസിൽ കൂടുതൽ വിവരങ്ങൾ

ആലപ്പുഴ: കരുവാറ്റയിലെ കൊലപാതക കേസില്‍ കുടൂതല്‍ വിവരങ്ങള്‍ പുറത്ത്. പെണ്‍കുട്ടിക്ക് മരിച്ച ശിവന്‍കുട്ടിയോട് കടുത്ത പകയുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. പെണ്‍കുട്ടി കഴിഞ്ഞ ദിവസം വീട്ടില്‍ മോഷണശ്രമം നടത്തിയിരുന്നു. ഇത് ശിവന്‍കുട്ടി കാണുകയും വീട്ടില്‍ ഇതിനെ ചൊല്ലി വഴക്കുണ്ടാവുകയും ചെയ്തു. കുട്ടിയെ കള്ളി എന്ന് വിളിച്ചത് വിദ്വേഷം വര്‍ധിപ്പിച്ചു. അന്ന് രാത്രി തന്നെ കൊലപ്പെടുത്തണമെന്ന് ആണ്‍ സുഹൃത്തുത്തിനോട് പറഞ്ഞതായി പൊലീസ് കണ്ടെത്തി. അന്ന് രാത്രി തന്നെ നടന്നെന്ന് പെണ്‍കുട്ടി പറയുന്ന ബാഡ് ടച്ച് ആരോപണവും ശാസ്ത്രീയമായി പരിശോധിക്കുമെന്ന് പൊലീസ് […]
Read more

കേരള ഹൗസിലെ ഓണാഘോഷത്തിൽ പി കെ ശ്രീമതിയെ വേദിയിലേക്ക് വിളിച്ചിരുത്തി വി ഡി സതീശന്‍

ന്യൂഡല്‍ഹി: കേരള ഹൗസിലെ ഓണാഘോഷ പരിപാടിയില്‍ സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതിയെ വേദിയിലേക്ക് വിളിച്ചിരുത്തുന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ വീഡിയോ വേറിട്ട കാഴ്ചയായി. ഡല്‍ഹിയില്‍ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിക്കിടെയായിരുന്നു സംഭവം. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ഹാരിസ് ബീരാന്‍ എം പി, വി മുരളീധരന്‍ എംഎല്‍എ അടക്കമുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് പി കെ ശ്രീമതി വേദിയില്‍ ഇരിക്കുന്നതായി വി ഡി സതീശന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് വേദിയിലേക്ക് […]
Read more

പുലിക്കളിയെ ‘കലാവൈകൃതം’ എന്ന് വിമർശിച്ച് വി.കെ. ശ്രീരാമൻ; പരാമർശത്തിനെതിരെ ബോഡി ഷെയിമിംഗ് ആരോപണം

കൊച്ചി: കണ്ടാല്‍ ഓക്കാനം വരുന്ന കലാവൈകൃതമാണ് പുലിക്കളിയെന്ന വി കെ ശ്രീരാമന്റെ വിമര്‍ശനത്തില്‍ പ്രതിഷേധം ശക്തം. വി കെ ശ്രീരാമനെതിരെ ശക്തമായ പ്രതിഷേധവുമായി പുലിക്കളി സംഘങ്ങള്‍ രംഗത്തെത്തി. ശ്രീരാമന്റെ പ്രതികരണം ബോഡി ഷെയിമിംഗ് ആണെന്ന് അയ്യന്തോള്‍ പുലിക്കളി ദേശം അഭിപ്രായപ്പെട്ടു. കൊടുങ്ങല്ലൂര്‍ ഭരണിയിലെ പാട്ടിനെക്കുറിച്ചും ഇത്തരത്തില്‍ രണ്ട് നിലപാടുണ്ടല്ലോയെന്നും പുലിക്കളിക്കെതിരെ നടത്തിയത് ബോഡി ഷെയിമിംഗ് ആണെന്നും വ്യാപക വിമർശനം ഉയർന്നിട്ടുണ്ട്. പുലിക്കളി പലര്‍ക്കും ജീവിതമാര്‍ഗമാണ്. സിനിമയില്‍ അശ്ലീലം പറഞ്ഞും ചെയ്തും ജീവിക്കുന്നവരെ കാണുമ്പോള്‍ താങ്കള്‍ക്ക് മനംപുരട്ടല്‍ ഉണ്ടാകാറുണ്ടോയെന്നും […]
Read more

വീണയുടെ വിദേശ പണമിടപാടുകളിൽ വിശദമായ അന്വേഷണത്തിന് ഇഡി

കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക്ക് കേസിലെ വിദേശ പണമിടപാടുകളിൽ വിശദമായ അന്വേഷണത്തിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ദുബായിലേക്ക് വീണ ടി കൈമാറിയ 85 ലക്ഷം രൂപ (3.49 ലക്ഷം ദിര്‍ഹം) ആര്‍ക്ക് നല്‍കിയെന്ന് കണ്ടെത്താനാണ് ഇഡിയുടെ നീക്കം. മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും തുടരുകയാണ്. കേസില്‍ രാഷ്ട്രീയ പ്രതിരോധം തീര്‍ക്കാനാണ് സിപിഐഎമ്മിന്റെ തീരുമാനം. ഞായറാഴ്ച കോഴിക്കോട് മുതലക്കുളത്ത് സംസ്ഥാന സെക്രട്ടറി പങ്കെടുക്കുന്ന പൊതുയോഗം നടക്കും. സിഎംആര്‍എല്‍- എക്‌സാലോജിക് കേസുമായി ബന്ധപ്പെട്ട് വീണ വിദേശത്തേക്ക് പണമിടപാടുകള്‍ നടത്തിയതിന്റെ തെളിവുകള്‍ ലഭിച്ചതായാണ് ഇഡി […]
Read more

Recent News