കൈക്കൂലി കേസ്: മുൻ എഎസ്‌ഐക്ക് ഏഴ് വർഷം തടവും 50,000 രൂപ പിഴയും
തലശ്ശേരി: കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങിയ കേസിൽ മുൻ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർക്ക് ഏഴ് വർഷം തടവും 50,000 രൂപ പിഴയും. വയനാട് പുൽപ്പള്ളി പൊലീസ് സർക്കിൾ ഇൻസ്‌പെക്ടറുടെ ഓഫീസിലെ മുൻ എഎസ്‌ഐയും അമ്പലവയൽ സ്വദേശിയുമായ റെജി ജയിംസിനെയാണ് തലശ്ശേരി വിജിലൻസ് കോടതി ശിക്ഷിച്ചത്. തമിഴ്‌നാട്ടിലെ ഗൂഡല്ലൂർ സ്വദേശിയായ പരാതിക്കാരനിൽനിന്ന് 10,000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. വിവിധ വകുപ്പുകളിലായാണ് കോടതി ഏഴ് വർഷത്തെ തടവുശിക്ഷ വിധിച്ചത്. 2016ൽ പരാതിക്കാരന്റെ ബന്ധുവിനെ പ്രതിയാക്കി പുൽപ്പള്ളി പൊലീസ് […]
Read more

