Author: Greeshma Joshi

കെപിസിസി പുനഃസംഘടനാ ചര്‍ച്ചകള്‍ ഓണത്തിന് ശേഷം; വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: കെപിസിസി പുനഃസംഘടനാ ചര്‍ച്ചകള്‍ ഓണത്തിന് ശേഷം നടക്കും. പുനഃസംഘടന വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാണ് ആവശ്യം. സെപ്തംബറോടെ തന്നെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം വേണമെന്നാണ് ഹൈക്കമാന്‍ഡ് നിര്‍ദേശം. കെപിസിസിക്ക് മുഴുവന്‍ സമയ അധ്യക്ഷന്‍ വേണമെന്നും ആവശ്യമുണ്ട്. കെപിസിസി പുനഃസംഘടനയില്‍ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടെ ഹൈക്കമാന്‍ഡിനെ അഭിപ്രായം അറിയിച്ചിരുന്നു. മുഴുവന്‍ സമയ അധ്യക്ഷന്‍ വേണമെന്ന നിലപാടാണ് നേതാക്കള്‍ സ്വീകരിച്ചത്. രമേശ് ചെന്നിത്തല, കെ മുരളീധരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയ നേതാക്കളാണ് ഹൈക്കമാന്‍ഡ് നേതാക്കളെ കണ്ടത്. സര്‍ക്കാരുമായി സഹകരിക്കുന്ന നേതാവിനെ പരിഗണിക്കണമെന്നായിരുന്നു […]
Read more

മദ്യലഹരിയിൽ എക്‌സൈസ് ഉദ്യോഗസ്ഥന് നേരെ ഭീഷണി, CPIM ജനപ്രതിനിധിക്കെതിരെ പരാതി

കൊല്ലം: മദ്യലഹരിയില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ഭീഷണി മുഴക്കി സിപിഐഎം ജനപ്രതിനിധി. ആര്യങ്കാവ് പഞ്ചായത്ത് അംഗമായ മനു മത്തായി ആണ് എക്‌സൈസ് ഓഫീസറെ ഭീഷണിപ്പെടുത്തിയത്. ‘കാണണോ, നിന്നെ ഞാന്‍ പൂട്ടിക്കും’ എന്നായിരുന്നു സിപിഐഎം നേതാവിന്റെ ഭീഷണി. വാഹനം നടുറോഡില്‍ നിര്‍ത്തി ഗതാഗതതടസ്സം ഉണ്ടാക്കിയത് ചോദ്യം ചെയ്തതാണ് പ്രകോപനം ആയത്. ഉദ്യോഗസ്ഥനെ വെല്ലുവിളിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. തന്റെ പേര് മനു മത്തായിയെന്നാണെന്നും ആര്യങ്കാവ് മെമ്പറാണെന്നും എക്‌സൈസ് ഉദ്യോഗസ്ഥരെ പരിചയപ്പെടുത്തിയാണ് ഭീഷണിപ്പെടുത്തുന്നത്. കഴിഞ്ഞദിവസം രാത്രി പത്ത് മണിയോടെ ആര്യങ്കാവ് ചെക്‌പോസ്റ്റിലായിരുന്നു […]
Read more

MBBS വിദ്യാർത്ഥികൾക്ക് ആശ്വാസം; കേരളത്തിലെ മെഡിക്കല്‍ പ്രവേശന തീയതി നീട്ടി

തിരുവനന്തപുരം : എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം. കേരളത്തിലെ മെഡിക്കല്‍ പ്രവേശന തീയതി നീട്ടി. പ്രവേശന നടപടികള്‍ 28 മുതല്‍ സെപ്റ്റംബര്‍ 5 വരെയാണ് നീട്ടിയിരിക്കുന്നത്. ആദ്യ അലോട്ട്‌മെന്റ് പ്രകാരം വിദ്യാര്‍ത്ഥികള്‍ 23 നും 28നും ഇടയില്‍ പ്രവേശനം നേടണമായിരുന്നു. റിപ്പോര്‍ട്ടര്‍ വാര്‍ത്തയ്ക്ക് പിന്നാലെയാണ് ഇപ്പോൾ പ്രവേശന തീയതി നീട്ടുന്നതിനായുള്ള സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. ആവശ്യം ഉന്നയിച്ച് ആരോഗ്യമന്ത്രി കേന്ദ്രത്തിന് കഴിഞ്ഞദിവസം കത്ത് അയച്ചിരുന്നു. എൻട്രൻസ് കമ്മീഷണർ നേരത്തെ ഇറക്കിയ വിജ്ഞാപന പ്രകാരം ആഗസ്റ്റ് 28 വരെയായിരുന്നു പ്രവേശന […]
Read more

രണ്ട് ചരക്കുകപ്പലുകൾ റാഞ്ചി സൊമാലിയന്‍ കടൽക്കൊള്ളകാർ; ബന്ദികളാക്കിയവരിൽ 22 ഇന്ത്യക്കാരും

സാനാ: യെമനില്‍ നിന്നും സൊമാലിയയില്‍ നിന്നുമായി രണ്ട് വാണിജ്യ കപ്പലുകള്‍ റാഞ്ചി സൊമാലിയന്‍ കടൽക്കൊള്ളക്കാർ. രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലായാണ് വ്യാഴാഴ്ച സമാനമായ സംഭവം ഉണ്ടായത്. ഒരു കപ്പല്‍ യമന്‍ തീരത്ത് നിന്നും മറ്റൊരു കപ്പല്‍ സൊമാലിയന്‍ തീരത്ത് നിന്നുമാണ് തട്ടിക്കൊണ്ട് പോയത്. കൊള്ളക്കാർ റാഞ്ചിയ രണ്ട് കപ്പലുകളിലുമായി 22 ഇന്ത്യന്‍ പൗരന്മാരാണ് ഉള്ളത്. യെമന്‍ തീരത്ത് നിന്ന് ഏകദേശം 30 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള ഏദന്‍ ഉള്‍ക്കടലില്‍ വെച്ചാണ് ഒരു വാണിജ്യ കപ്പല്‍ കൊള്ളക്കാർ തട്ടിയെടുത്തത്. 16 […]
Read more

വന്ദേമാതര വിവാദത്തിൽ കോൺഗ്രസിന് നിയമോപദേശം; സ്വകാര്യ ചടങ്ങുകൾക്ക് നിയമം ബാധകമല്ല

ന്യൂഡല്‍ഹി: എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിന ആഘോഷത്തിലെ വന്ദേമാതരം ആലാപന വിവാദത്തിന് പിന്നാലെ കോണ്‍ഗ്രസിന് നിയമോപദേശം. സ്വകാര്യ ചടങ്ങുകള്‍ക്ക് നിയമം ബാധകമല്ലെന്നും ആലാപനം തടഞ്ഞാല്‍ നടപടി ബാധകമാവുക സര്‍ക്കാര്‍ പരിപാടികളില്‍ മാത്രമായിരിക്കുമെന്നുമാണ് നിയമോപദേശം. അഭിഷേക് മനു സിംഗ്വിയാണ് നിയമോപദേശം നല്‍കിയത്. സോണിയ ഗാന്ധി അടക്കമുള്ള നേതാക്കള്‍ക്ക് എതിരെ വിവിധ സംസ്ഥാനങ്ങളില്‍ ബിജെപി പരാതി നല്‍കിയ പശ്ചാത്തലത്തിലാണ് നിയമോപദേശം തേടിയത്. കോണ്‍ഗ്രസ് ആസ്ഥാനത്തും ഗോവയിലെ പാര്‍ട്ടി പരിപാടിയിലും വന്ദേമാതരം ആലപിച്ചതുമായി ബന്ധപ്പെട്ട് പാര്‍ട്ടി നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുല്‍ […]
Read more

ബാങ്ക് ലോക്കറില്‍ നിന്നും മോഷണം പോയത് 81 ലക്ഷം രൂപയുടെ സ്വർണ്ണം; മുന്‍ ബാങ്ക് ഡെപ്യൂട്ടി മാനേജര്‍ അറസ്റ്റിൽ

മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം മോഷ്ടിച്ചെന്നാരോപിച്ച് മുന്‍ ബാങ്ക് ഡെപ്യൂട്ടി ബ്രാഞ്ച് മാനേജറെ പൊലീസ് അറസ്റ്റ് ചെയ്തു. രാംചന്ദ് സഹാനി (35) ആണ് അറസ്റ്റിലായത്. പ്രവാസിയായ പ്രദീപ് മൊതിറാം ഭാട്ടിയ (74) നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ഇയാള്‍ 52 വര്‍ഷത്തോളമായി ദുബൈയില്‍ താമസിച്ച് വരികയായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം മുംബൈയില്‍ തിരിച്ചെത്തിയപ്പോഴാണ് തന്റെ ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്ന 610 ഗ്രാം സ്വര്‍ണം കാണാതായതായി പ്രദീപ് അറിയുന്നത്. തുടര്‍ന്ന് നടത്തിയ […]
Read more

ട്രാന്‍സ്‌ജെന്‍ഡറെന്ന വ്യാജേന വീട്ടില്‍ കടന്നുകയറി യുവതിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

മുംബൈ: ട്രാന്‍സ്ജെന്‍ഡറാണെന്ന വ്യാജേന വീട്ടില്‍ കടന്നുകയറി യുവതിയെ പീഡിപ്പിച്ച യുവാവ് യുവാവ് അറസ്റ്റില്‍. അനില്‍ ശേഷ്‌റാവു ഷിന്‍ഡെ (28) എന്ന യുവാവാണ് ട്രാന്‍സ്ജെന്‍ഡറാണെന്ന വ്യാജേന വീട്ടില്‍ കയറിയത്. ദോഷം മാറ്റാനെന്ന വ്യാജേന അനില്‍ വീട്ടില്‍ പ്രവേശിക്കുകയും കിടപ്പുമുറിയിലേക്ക് പോയ ഇയാള്‍ യുവതിയെ ഭീഷണിപ്പെടുത്തുകയും തുടര്‍ന്ന് ലൈംഗികാതിക്രമം നടത്തുകയുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. മുംബൈ നഗരത്തിലെ പൊവയ് മേഖലയിലായിരുന്നു സംഭവം. യുവതി പരാതി നല്‍കിയതിന് പിന്നാലെ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ് തെളിവുകള്‍ ശേഖരിച്ചിരുന്നു. തുടര്‍ന്ന് സാരി ധരിച്ച് […]
Read more

എംപിയുടെ മകൻ ഓടിച്ച ആഡംബര കാറിടിച്ച് യുവതി മരിച്ചു

ഹൈദരാബാദ്: രാജ്യസഭാ എംപിയുടെ മകൻ ഓടിച്ച ആഡംബര കാറിടിച്ച് യുവതി മരിച്ചു. ഹൈദരാബാദ് മാധാപുരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ഭാരതി മുഖി(26)യാണ് മരിച്ചത്. സംഭവത്തിൽ രാജ്യസഭാ എംപിയായ ലിം​ഗമനേനി രമേശിന്റെ മകൻ ലിം​ഗമനേനി സഞ്ജുഷി(21)നെതിരേ പൊലീസ് കേസെടുത്തു. അതേസമയം, ഇതുവരെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഓ​ഗസ്റ്റ് 16-ന് വൈകിട്ട് മാധാപുരിലെ ഐടിസി കോഹിനൂർ ഹോട്ടലിന് സമീപത്തായിരുന്നു അപകടം. മാധാപുരിലെ ഇൻഓർബിറ്റ് മാളിൽ പ്രവർത്തിക്കുന്ന ലൈഫ്സ്റ്റൈൽ ക്ലോത്തിങ് സ്റ്റോറിലെ ജീവനക്കാരിയാണ് ഭാരതി. വൈകിട്ട് മൂന്നുമണിയോടെ സഹപ്രവർത്തകയ്ക്കൊപ്പം ഭക്ഷണം കഴിച്ച് […]
Read more

വീണ ടിയുടെ സാമ്പത്തിക ഇടപാടുകളിൽ അന്വേഷണം ഊർജിതമാക്കി ഇഡി; അടുത്ത ആഴ്ച നോട്ടീസ് അയച്ചേക്കും

തിരുവനന്തപുരം: സിഎംആർഎൽ മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണ ടിയുടെ ഡയറിയിൽ കണ്ടെത്തിയ സാമ്പത്തിക ഇടപാടുകളിൽ അന്വേഷണം ഊർജിതമാക്കി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി). ലേക്കർ ഇന്ത്യ, സൊളാസ് കമ്പനികളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലും പരിശോധന തുടരുന്നു. വീണ്ടും ചോദ്യം ചെയ്യാൻ വീണയ്ക്ക് അടുത്ത ആഴ്ച നോട്ടീസ് അയക്കുമെന്നാണ് സൂചന. വീണ ഉപയോഗിച്ച സിം കാർഡ് കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്. ഇതിന് പുറമേ, ദുബായിലേക്ക് 85 ലക്ഷം രൂപ (3.49 ലക്ഷം ദിർഹം) അയച്ചുവെന്ന കയ്യെഴുത്ത് […]
Read more

മിൽമയിൽ യോഗ്യതയില്ലെന്ന് കണ്ടെത്തി പിരിച്ചുവിട്ട കരാർ ജീവനക്കാരനെ പിഎസ്‍സി വഴി നിയമിക്കാൻ നീക്കം

തിരുവനന്തപുരം: മതിയായ യോഗ്യത ഇല്ലെന്ന് കണ്ടെത്തി മിൽമ പിരിച്ചുവിട്ട കരാർ ജീവനക്കാരനെ അതേ യോഗ്യതയുടെ തന്നെ അടിസ്ഥാനത്തിൽ പിഎസ്‍സി വഴി നിയമിക്കാൻ നീക്കം. മാർക്കറ്റിംഗ് കൺസൾട്ടന്‍റ് തസ്തികയിൽ നിന്ന് ഒഴിവാക്കിയ ആളെ പിഎസ്‌സി വഴി സീനിയർ മാർക്കറ്റിങ് മാനേജർ തസ്തികയിൽ നിയമിക്കാനാണ് നീക്കം. നിലവിലെ റാങ്ക് പട്ടികയിൽ ഒന്നാമതാണ് ഉദ്യോഗാർത്ഥി. സംഭവത്തിൽ ക്ഷീരവികസന വകുപ്പിനും മുഖ്യമന്ത്രിക്കും പരാതി കിട്ടിയിട്ടുണ്ട്. മാർക്കറ്റിംഗ് കൺസൾട്ടന്‍റ് എന്നത് മതിയായ അനുമതിയില്ലാതെ സൃഷ്ടിച്ച തട്ടിക്കൂട്ട് തസ്തിക ആയിരുന്നു. ഒരു ലക്ഷത്തോളം രൂപയാണ് കരാർ […]
Read more

Recent News