Author: Greeshma Joshi

ഗാംബ്ലറിൻ്റെ പ്രൗഢഗംഭീരമായ വരവ് സെപ്റ്റംബർ 3 ന്

ദുൽഖർ സൽമാൻ നായകനായ ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലർ “ഐ ആം ഗെയിം” റിലീസിന് ഇനി ദിവസങ്ങൾ മാത്രം. ബ്രഹ്മാണ്ഡ റിലീസായി എത്തുന്ന ചിത്രത്തിന്റെ റിലീസ് കൌണ്ട്ഡൌൺ ആരംഭിച്ചു കൊണ്ടുള്ള പുതിയ പോസ്റ്റർ പുറത്ത്. ചിത്രം 2026 സെപ്റ്റംബർ 3 ന് ആഗോള തലത്തിൽ മെഗാ റിലീസായി എത്തും. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ചിത്രം, ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് എത്തുന്നത്. ചിത്രം സംവിധാനം ചെയ്തത് നഹാസ് ഹിദായത്. വേഫെറർ ഫിലിംസിന്റെ […]
Read more

മുല്ലപ്പൂവിന് പൊന്നും വില; അരളിക്കും വെള്ള ജമന്തിക്കും വില കൂടി

കോട്ടയം: ഓണക്കാലമായതോടെ പൂവിലയും കുതിക്കുന്നു. തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള പൂവിന്റെ വരവ് കുറഞ്ഞതോടെയാണ് വില കുതിച്ചുയര്‍ന്നത്. ഏറ്റവും ഡിമാന്‍ഡുള്ള മുല്ലപ്പൂവിനാണ് പൊന്നുംവില. കേരളത്തില്‍ ഒരുമുഴം മുല്ലപ്പൂവിന് 70 മുതല്‍ 80 രൂപ വരെയാണ് വില. വരും ദിവസങ്ങളില്‍ വില ഇനിയും കൂടാനാണ് സാധ്യത. തമിഴ്നാട്ടില്‍ മുല്ലപ്പൂവിന് കിലോയ്ക്ക് 4000 മുതല്‍ 6000 രൂപവരെയായി. അരളി, വെള്ള ജമന്തി, ചെത്തി എന്നിവയുടെ വിലയും മുന്നില്‍ തന്നെയാണ്. അരളിപ്പൂവില കിലോഗ്രാമിന് 450-ല്‍ നിന്ന് 500 രൂപയായി. വെള്ളജമന്തിയും […]
Read more

വീണ ടിയ്‌ക്കെതിരായ ഇ ഡി നീക്കത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ല; വിഷയത്തില്‍ അകലം പാലിക്കാന്‍ സിപിഐ

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സൊല്യൂഷന്‍സ് ദുരൂഹത സാമ്പത്തിക ഇടപാട് കേസില്‍ എക്‌സാലോജിക് എം ഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകളുമായി വീണാ ടിക്കെതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് നീക്കത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്ന് സിപിഐ. വിഷയത്തില്‍ അകലം പാലിക്കാനാണ് നേതൃയോഗത്തിലെ തീരുമാനം. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന നിലപാട് ആണ് കൗണ്‍സില്‍ എടുത്തത്. നേതാക്കള്‍ ന്യായീകരിച്ച് അഭിപ്രായം പറയേണ്ട കാര്യമില്ലെന്നും യോഗം തീരുമാനിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ്, എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗത്തില്‍ വിഷയം ചര്‍ച്ചയായി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം […]
Read more

നാല് വയസ്സുകാരിക്ക് മുന്നില്‍ ലൈംഗിക വൈകൃതം നടത്തിയെന്ന പരാതി; പിതാവിനെതിരെ പോക്‌സോ കേസ്

കൊല്ലം: കൊല്ലത്ത് നാല് വയസ്സുകാരിയായ മകള്‍ക്ക് മുന്നില്‍ ലൈംഗിക വൈകൃതം നടത്തിയെന്ന പരാതിയില്‍ പിതാവിനെതിരെ പോക്‌സോ കേസ്. ജൂവനൈല്‍ ജസ്റ്റിസ് ആക്ടും ചേര്‍ത്തു. പ്രതിക്കെതിരെ പോക്‌സോ വകുപ്പ് ചുമത്താത്തതില്‍ ഹൈക്കോടതിയെ സമീപിക്കാനായിരുന്നു പരാതിക്കാരിയുടെ തീരുമാനം. ദൃശ്യങ്ങള്‍ ഉള്‍പ്പെടെ നല്‍കിയിട്ടും പൊലീസ് പോക്‌സോ വകുപ്പ് ചുമത്താന്‍ തയ്യാറാവുന്നില്ലെന്ന് പരാതിക്കാരി ആരോപിച്ചിരുന്നു. സമാന ആവശ്യം ഉന്നയിച്ച് സംസ്ഥാന പൊലീസ് മേധാവിയെയും പരാതിക്കാരി സമീപിച്ചിരുന്നു. കുട്ടിയുടെ കൗണ്‍സിലിംഗ് കഴിഞ്ഞതിന് ശേഷം മൊഴി വീണ്ടും രേഖപ്പെടുത്തിയിട്ട് മാത്രമെ പോക്സോ കേസ് പരിഗണിക്കൂ എന്നായിരുന്നു […]
Read more

കൊച്ചി മെട്രോയുടെ പേര് മാറ്റം: ശുപാർശ നൽകിയത് കേന്ദ്രത്തിൻ്റെ മാർഗനിർദേശ പ്രകാരമെന്ന് KMRL

കൊച്ചി: കൊച്ചി മെട്രോയുടെ പേര് മാറ്റാന്‍ ശുപാര്‍ശ നല്‍കിയത് കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശ പ്രകാരമെന്ന് കെഎംആര്‍എല്‍.ഒരു സംസ്ഥാനത്ത് ഒന്നിലധികം മെട്രോ പദ്ധതികള്‍ നടപ്പിലാക്കുകയാണെങ്കില്‍ കമ്പനി, സംസ്ഥാനത്തിന്റെ പേരില്‍ അറിയപ്പെടണമെന്നാണ് കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശം. മെട്രോയുടെ പേരുമാറ്റത്തില്‍ നടക്കുന്ന വിവാദങ്ങള്‍ തെറ്റിദ്ധാരണയെ തുടര്‍ന്നുള്ളതെന്നാണ് കെഎംആര്‍എല്ലിന്റെ വിശദീകരണം. നിലവില്‍ കൊച്ചി മെട്രോയുടെ പേര് തുടരുമെന്നും സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ്ണ സമ്മതത്തോടെ മാത്രമാണ് പേരുമാറ്റുക എന്നും കെഎംആര്‍എല്‍ വ്യക്തമാക്കി. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് എന്ന പേര് മാറ്റി കേരളം മെട്രോ റെയില്‍ […]
Read more

യാത്രയ്ക്കിടെ തർക്കം; 22 കാരനായ ടാക്സി ഡ്രൈവറെ കൊലപ്പെടുത്തി സംഘം

ഡൽഹി: ജയ്പൂരിലേക്ക് ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. കാറിനായി നടത്തിയ കൊലപാതകത്തിന് ശേഷം മൃതദേഹം രാജസ്ഥാനിലെ വനാതിർത്തിയിൽ ഉപേക്ഷിച്ച സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ ആറുപേരെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. ഉത്തർപ്രദേശിലെ ഔറയ്യ സ്വദേശിയായ ആശിഷ് പാൽ ആണ് കൊല്ലപ്പെട്ടത്. ജൂലൈ 20-നാണ് സരിത വിഹാറിൽ നിന്ന് ജയ്പൂരിലേക്ക് ട്രിപ്പ് വിളിച്ച സംഘത്തോടൊപ്പം ഇയാൾ യാത്ര തിരിക്കുന്നത്. യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലി പ്രതികളും ആശിഷും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് പ്രതികൾ ആശിഷിനെ […]
Read more

പാലത്തായി പോക്സോ കേസ്: ജാമ്യം കിട്ടിയ പ്രതി കെ പത്മരാജൻ ഇന്ന് പുറത്തിറങ്ങും

കണ്ണൂർ: പാലത്തായി പോക്സോ കേസിൽ ജാമ്യം കിട്ടിയ പ്രതി കെ പത്മരാജൻ ഇന്ന് പുറത്തിറങ്ങും. വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവ് ഹൈക്കോടതി ഇന്നലെ മരവിപ്പിച്ചിരുന്നു. വിചാരണക്കോടതി വിധിയിൽ പ്രഥമ ദൃഷ്ട്യാ തെറ്റുണ്ടെന്ന് കാട്ടിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഇരയായ കുട്ടിയുടെ മൊഴികളിൽ കാര്യമായ വൈരുദ്ധ്യങ്ങളും തിരുത്തുകളുമുണ്ടെന്ന പ്രതിയുടെ ഭാഗം പ്രസക്തമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അറുന്നൂറോളം വിദ്യാര്‍ത്ഥികൾ പഠിക്കുന്ന സ്കൂളിൽ ആരുടേയും ശ്രദ്ധയിൽപ്പെടാതെ ഇത്തരമൊരു സംഭവം നടക്കാനുള്ള സാധ്യതയിൽ സംശയം പ്രകടിപ്പിച്ചാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് […]
Read more

മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെ സൈനിക ആക്രമണം; 14 പേർ കൊല്ലപ്പെട്ടു

നെയ്പിഡോ: മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു. 20ലധികം പേർക്ക് പരിക്കേറ്റു. മ്യാൻമർ സൈന്യം നടത്തിയ വ്യോമാക്രമണത്തിലാണ് മരണം സംഭവിച്ചത്. മ്യാൻമറിലെ മധ്യ സഗൈംഗ് മേഖലയിലാണ് വ്യോമാക്രമണമുണ്ടായത്. ഒരാഴ്ച നീണ്ടുനിന്ന ധ്യാന ക്യാമ്പിൽ പങ്കെടുത്തവരാണ് കൊല്ലപ്പെട്ടത്. നൂറിലധികം പേർ ക്യാമ്പിൽ പങ്കെടുത്തിരുന്നു. സായുധ ഗോത്ര സംഘങ്ങൾക്ക് നേരെ മ്യാൻമർ സൈന്യം നടത്തുന്ന ആക്രമണ പരമ്പരകളുടെ ഭാഗമാണിത്. വെള്ളിയാഴ്ച രാവിലെ ഒൻപത് മണിയോടെ മ്യാംഗ് ടൗൺഷിപ്പിലെ സ്വെലെയോ ഗ്രാമത്തിലാണ് ആക്രമണമുണ്ടായത്. ഗ്രാമത്തിലെ ബുദ്ധവിഹാര വളപ്പിലേക്ക് […]
Read more

2 ദിനം കൊണ്ട് 22.85 കോടി ആഗോള ഗ്രോസ് നേടി “ഖലീഫ”; സൂപ്പർഹിറ്റ് കുതിപ്പുമായി പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം

പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിൽ ആഗോള റിലീസായി എത്തിയ “ഖലീഫ”ക്ക് വമ്പൻ ബോക്സ് ഓഫീസ് കലക്ഷൻ. ചിത്രം റിലീസ് ചെയ്ത് 2 ദിനം പിന്നിടുമ്പോൾ നേടിയ ആഗോള ഗ്രോസ് കലക്ഷൻ 22.85 കോടി രൂപയാണ്. 14.5 കോടിയാണ് ചിത്രം നേടിയ ആദ്യ ദിന ആഗോള കലക്ഷൻ. ഗംഭീര പ്രേക്ഷക പ്രതികരണം ലഭിച്ച ചിത്രം നിറഞ്ഞ സദസ്സുകളിലാണ് ഇപ്പോൾ പ്രദർശിപ്പിക്കുന്നത്. ജിനു ഇന്നോവേഷൻ്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സഹനിർമ്മാതാവ് – […]
Read more

രമേഷ് വർമ്മയുടെ ഹൈബ്രിഡ് ലൈവ് ആക്ഷൻ ചിത്രം ‘മഹാവീർ കർണ്ണ’യുമായി പെൻ മൂവീസ്, ശ്രീ നീലാദ്രി പ്രൊഡക്ഷൻസ്, ആർവി സ്റ്റുഡിയോസ്

ആർവി സ്റ്റുഡിയോസുമായി സഹകരിച്ച് പെൻ മൂവീസും ശ്രീ നീലാദ്രി പ്രൊഡക്ഷൻസും നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം “മഹാവീർ കർണ്ണ”യുടെ ആഗോള റിലീസ് 2026 ഡിസംബർ 4 ന്. റിലീസ് തീയതി വെളിപ്പെടുത്തി കൊണ്ടുള്ള ചിത്രത്തിന്റെ ടീസറും പുറത്തു വിട്ടിട്ടുണ്ട്. ഇന്ത്യൻ സിനിമയെ അസാധാരണമായ പുതിയ കാഴ്ച്ചകളുടെ ലോകത്തേക്ക് കൊണ്ട് പോകുന്ന ഈ വമ്പൻ ഹൈബ്രിഡ് ലൈവ് ആക്ഷൻ ചിത്രം ഒരുക്കുന്നത് ബ്ലോക്ക്ബസ്റ്റർ സംവിധായകൻ രമേഷ് വർമ്മയാണ്. രാക്ഷസുഡു, ഖിലാഡി തുടങ്ങിയ വമ്പൻ വിജയ ചിത്രങ്ങളുടെ സംവിധായകനായ രമേഷ് വർമ്മ […]
Read more

Recent News