Author: Greeshma Joshi

മദ്യം നിർബന്ധിച്ച് നൽകി ഓട്ടോ ഡ്രൈവറെ ക്രൂരമായി മർദിച്ചു; പണം തട്ടിയെടുത്തെന്ന് പരാതി

തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ ശേഷമായിരുന്നു മര്‍ദ്ദനം. മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം ഡ്രൈവറുടെ പക്കല്‍ ഉണ്ടായിരുന്ന പണം തട്ടിയെടുത്തതായാണ് ആരോപണം. ഗുരുതരമായി പരിക്കേറ്റ കഠിനംകുളം ചിറക്കല്‍ സ്വദേശി മനാഫ് (40) നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയക്ക് ശേഷം മനാഫ് വെന്റിലേറ്ററിലാണ്. കഠിനകുളം പോലീസിന് പ്രതികളെ ഇതുവരെയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഓട്ടോറിക്ഷ ഡ്രൈവറുടെ കയ്യിലുണ്ടായിരുന്ന 25,000 രൂപ നഷ്ടപ്പെട്ടുവെന്നും മദ്യപിച്ചതാണെന്നാരോപിച്ച് പോലീസ് കേസെടുത്തില്ലെന്നും മനാഫിന്റെ കുടുംബം ആരോപിച്ചു. […]
Read more

പ്രതിപക്ഷ ഉപനേതാവ് ; ‘പിണറായിയുടെ പരസ്യപ്രസ്താവന വെല്ലുവിളി’, സിപിഐ കടുത്ത അതൃപ്തിയിൽ

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് സിപിഐ കടുത്ത അതൃപ്തിയിൽ. പിണറായിയുടെ പരസ്യ പ്രസ്താവന വെല്ലു വിളിയാണെന്നും മുന്നണി മര്യാദകളുടെ കടുത്ത ലംഘനമാണ്, വിഷയത്തില്‍ കേന്ദ്ര നേതൃത്വങ്ങളുടെ ഇടപെടൽ വീണ്ടും തേടാനുമാണ് പാർട്ടിയുടെ നീക്കം. സഭയിൽ പ്രത്യേക ബ്ലോക്ക് ആയി ഇരിക്കണം എന്ന് വരെ സിപിഐയിൽ അഭിപ്രായം ഉയർന്നിട്ടുണ്ട്. പിണറായിയുടെ പ്രകോപനത്തിന് പിന്നിൽ മകൾക്ക് എതിരി കേസുള്ളത് കൊണ്ടും സിപിഐ ഇഡിക്കെതിരെ പ്രതിഷേധിക്കാത്തത് കാരണമാണെന്നുമുള്ള വാദങ്ങൾ ബിനോയ് വിശ്വത്തിന്‍റെ വാർത്താ കുറിപ്പിൽ തള്ളിയിരുന്നില്ല. പ്രതിപക്ഷ ഉപനേതാവ് പദവി […]
Read more

ഒഡീഷ തീരത്തിന് സമീപം ബംഗാൾ ഉൾക്കടലിൽ പനാമ പതാകയുള്ള ചരക്കുകപ്പൽ മുങ്ങി; 2 പേരെ രക്ഷപ്പെടുത്തി

ഭുവനേശ്വർ: ഒഡീഷ തീരത്തിന് സമീപം ബംഗാൾ ഉൾക്കടലിൽ പനാമ പതാകയുള്ള എംവി ഓഷ്യൻ വിന്നർ എന്ന ചരക്കുകപ്പൽ മുങ്ങി. ശനിയാഴ്ചയാണ് സംഭവം. കപ്പലുമായുള്ള ആശയവിനിമയം നഷ്ടമായതിനെ തുടർന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡും ഇന്ത്യൻ നാവികസേനയും സംയുക്തമായി വ്യാപകമായ തിരച്ചിൽ-രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കപ്പലിൽ ആകെ 24 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ 20 ചൈനീസ് പൗരന്മാരും, മൂന്ന് മ്യാൻമർ സ്വദേശികളും, ഒരു ബംഗ്ലാദേശ് പൗരനും ഉൾപ്പെടുന്നതായി ഇന്ത്യൻ കോസ്റ്റ് ഗാർഡ് അറിയിച്ചു. ഇതിനകം രണ്ടുപേരെ ജീവനോടെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ശേഷിക്കുന്ന 22 […]
Read more

ഓണം അലവന്‍സ്; കെഎസ്ആര്‍ടിസിയിലെ ബസ് വാഷിങ് ജീവനക്കാര്‍ക്ക് ഉത്സവ ബത്ത അനുവദിച്ചു

തിരുവനന്തപുരം: ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും ഉൽസവബത്ത അനുവദിച്ചതായി ​ഗതാ​ഗത മന്ത്രി സി.പി ജോൺ അറിയിച്ചു. 1000 രൂപ ഓണം അലവൻസ് നൽകാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. വർഷങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ബസ് വാഷിങ് ജീവനക്കാർക്ക് ഉൽസവ ബത്ത അനുവദിക്കുന്നത്. സ്ഥിരം ജീവനക്കാർക്കും താൽക്കാലിക ജീവനക്കാർക്കും പുറമേ 2019ന് ശേഷം ഇത്തവണ പെൻഷൻകാർക്കും ഉൽസവ ബത്ത നൽകാനുള്ള നടപടി നേരത്തെ സ്വീകരിച്ചിരുന്നു. എന്നാൽ, കോർപറേഷനിലെ അടിസ്ഥാന വിഭാ​ഗമായ ബസ് വാഷിങ് ജീവനക്കാരെക്കൂടി ചേർത്തുപിടിക്കേണ്ടതുണ്ടെന്ന സർക്കാർ നയത്തിന്റെ ഭാ​ഗമായാണ് […]
Read more

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം; കേരളത്തിന്റെ തിരിച്ചടി കർണാടകത്തിന് നേട്ടം

ബം​ഗളൂരു: പാലക്കാട്‌ റെയിൽവേ ഡിവിഷൻ വിഭജനത്തിൽ കേരളത്തിന്റെ തിരിച്ചടി കർണാടകത്തിന് നേട്ടം. മൈസൂരു റെയിൽവേ ഡിവിഷന്റെ വരുമാനം വർധിക്കും. വാർഷിക വരുമാനത്തിൽ 500-600 കോടിയുടെ വർദ്ധനവാണ് ഉണ്ടാവുക. എന്നാൽ, പനമ്പുർ നഷ്ടമാകുന്നത് പാലക്കാട്‌ ഡിവിഷന്റെ വരുമാനം ചോർത്തും. വാർഷിക വരുമാനത്തിൽ 1100 കോടിയോളം രൂപയുടെ കുറവുണ്ടാകും. പാലക്കാടിന്റെ 90 ശതമാനം വരുമാനവും ചരക്ക് നീക്കത്തിൽ നിന്നാണ്. മംഗളൂരു സെൻട്രൽ, മംഗളൂരു ജംഗ്ഷൻ സ്റ്റേഷനുകൾ പോകുന്നത് ടിക്കറ്റ് വരുമാനത്തേയും ബാധിക്കും. റെയിൽവേക്ക് വരുമാനം കുറയില്ലെങ്കിലും കേരളത്തിന് തിരിച്ചടിയാകും. പാലക്കാട്‌ […]
Read more

നടൻ ദേവൻ ടിവികെയിലേക്ക്; വിജയ്‍യുമായി ഉടൻ കൂടിക്കാഴ്ച നടത്തും

തിരുവനന്തപുരം: ബിജെപി വിട്ട നടൻ ദേവൻ ടിവികെയിലേക്ക്. വിജയ്‍യുമായി ഉടൻ കൂടിക്കാഴ്ച നടത്തുമെന്ന് ദേവൻ അറിയിച്ചു. ടിവികെയുടെ കേരള അധ്യക്ഷ പദവി ദേവന് ലഭിച്ചേക്കുമെന്നാണ് സൂചനകള്‍. വിജയ് കേരളത്തിലെത്തുമെന്നും കൂടിക്കാഴ്ചക്ക് ശേഷം വമ്പൻ നീക്കങ്ങള്‍ ഉണ്ടാകുമെന്നും ദേവൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ നടന്ന പരിപാടിക്കിടെയായിരുന്നു ബിജെപി പാര്‍ട്ടി വിടുന്നതായി ദേവൻ പ്രഖ്യാപിച്ചത്. ശ്രീനാരായണ ഗുരുദേവൻ ദർശനങ്ങളാണ് തന്റെ രാഷ്ട്രീയം. അത് നടപ്പാക്കാൻ തനിക്ക് കഴിയുന്നില്ല. സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും പാർട്ടിയിലെ പ്രാഥമിക അംഗത്വവും […]
Read more

ഡൽഹി പൊലീസിന് കൂൾ ആകാൻ നിർദേശം, ക്യാമറയ്ക്ക് മുന്നിൽ സംയമനം പാലിക്കണം

ഡൽഹി: സമരത്തിലെ സംഘർഷത്തിനിടെ പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകി കേന്ദ്ര ഏജൻസികൾ. പ്രതിഷേധക്കാരുടെ പ്രകോപനത്തിൽ വീഴരുതെന്നാണ് ഡൽഹി പൊലീസിന് നൽകിയിരിക്കുന്ന നിർദേശം. ദേഷ്യപ്പെട്ട മുഖം ക്യാമറയിൽ വരരുത്. ‘നിങ്ങളുടെ ദേഷ്യമാണ് അവരുടെ കണ്ടന്‍റ്’ എന്നാണ് ഡൽഹി പൊലീസിനുള്ള മുന്നറിയിപ്പ്. മൊബൈൽ ക്യാമറയ്ക്ക് മുന്നിൽ സംയമനം പാലിക്കണം. വാക്കേറ്റവും കൈയേറ്റവും ഒഴിവാക്കണം. പരിക്കേറ്റവർക്ക് ആദ്യം സഹായം നൽകണം. സ്ത്രീകളെ കൈകാര്യം ചെയ്യാൻ വനിതാ പൊലീസിനെ മുന്നിൽ നിർത്തണം. ഡൽഹി പൊലീസിന്‍റെ എല്ലാ ജില്ലാ യൂണിറ്റുകൾക്കും നിർദ്ദേശങ്ങൾ കൈമാറിയിട്ടുണ്ട്. ജന്തർ മന്തറിലെ […]
Read more

സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ടീസർ പുറത്ത്

യുവതാരം സന്ദീപ് പ്രദീപിനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ, ഡി ഗ്രൂപ്പ് ബാനറിൽ മാനുവൽ ക്രൂസ് ഡാർവിൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമായ “കോസ്മിക് സാംസൺ” ടീസർ പുറത്ത്. ഫാന്റസി വിഭാഗത്തിൽ പെടുന്ന ഒരു ചിത്രമാണിതെന്ന സൂചനയാണ് ടീസർ നൽകുന്നത്. മാത്രമല്ല ഒരു സൂപ്പർഹീറോ കഥയാണോ ചിത്രം പറയുന്നതെന്ന കൗതുകവും ആകാംഷയും ഈ ടീസർ പ്രേക്ഷകർക്ക് സമ്മാനിക്കുന്നുണ്ട്. “ജോൺ ലൂതർ” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഭിജിത് ജോസഫ് രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രം ഈ […]
Read more

2029ൽ ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’; നീക്കങ്ങൾ സജീവമാക്കി ബിജെപി

ന്യൂഡൽഹി: 2029ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളും നടത്താനുള്ള നീക്കങ്ങൾ ബിജെപി സജീവമാക്കിയതായി റിപ്പോർട്ട്. ഇതിനായി എൻഡിഎ ഭരിക്കുന്ന 22 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും നിയമസഭകളുടെ കാലാവധി ക്രമീകരിക്കുന്നതിനെക്കുറിച്ചാണ് ആലോചന. ചില നിയമസഭകളുടെ കാലാവധി മൂന്ന് മുതൽ നാലുവർഷംവരെ വെട്ടിച്ചുരുക്കേണ്ടിവന്നേക്കും. ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ സംബന്ധിച്ച ഭരണഘടനാ ഭേദഗതി ബില്ലുകൾ നിലവിൽ സംയുക്ത പാർലമെന്ററി സമിതിയുടെ പരിഗണനയിലാണ്. സമിതിയുടെ കാലാവധി 2026ലെ പാർലമെന്റ് ശീതകാല സമ്മേളനത്തിന്റെ അവസാന ആഴ്ചവരെ നീട്ടിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഒറ്റദിവസം നടത്തുകയല്ല, […]
Read more

3 ദിനം കൊണ്ട് 30 കോടി; ബ്ലോക്ക്ബസ്റ്റർ വിജയം തുടർന്ന് പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം “ഖലീഫ”

പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിൽ ഒരുങ്ങിയ “ഖലീഫ” ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്. ചിത്രത്തിന് ആഗോള തലത്തിൽ ഗംഭീര ബോക്സ് ഓഫീസ് കലക്ഷൻ. റിലീസ് ചെയ്ത് 3 ദിനം പിന്നിടുമ്പോൾ ചിത്രം നേടിയ ആഗോള ഗ്രോസ് കലക്ഷൻ 30 കോടി രൂപയാണ്. ഇന്ത്യയിൽ നിന്ന് 13 കോടി രൂപയും വിദേശത്ത് നിന്ന് 17 കോടി രൂപയുമാണ് ചിത്രം സ്വന്തമാക്കിയത്. ജിനു ഇന്നോവേഷൻ്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സഹനിർമ്മാതാവ് – സിജോ സെബാസ്റ്റ്യൻ, […]
Read more

Recent News