Author: Greeshma Joshi

12കാരനെ മോഷണക്കുറ്റം ആരോപിച്ച് മര്‍ദ്ദിച്ച സംഭവം; മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മര്‍ദ്ദിച്ച സംഭവത്തിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു. ദുബായിലേക്കാണ് കൊടുവള്ളി സ്വദേശി ഉവൈസ് കടന്നത്. കോഴിക്കോട് വിമാനത്താവളം വഴിയാണ് ഇയാള്‍ രാജ്യം വിട്ടത്. സംഭവത്തിലെ മറ്റ് പ്രതികളായ ഉവൈസിന്റെ പിതാവ് റസാഖ്, മാതാവ് സീനത്ത് എന്നിവര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിനിടെയാണ് പ്രധാന പ്രതി തന്ത്രപരമായി വിദേശത്തേക്ക് കടന്നത്. വാച്ച് മോഷ്ടിച്ചു എന്നാരോപിച്ചാണ് 12 കാരനെ പിതൃസഹോദരനും കുടുംബവും ക്രൂരമായി മര്‍ദ്ദിച്ചത്. […]
Read more

‘സഖാവ് ഉമര്‍ ഫൈസി’യും കെ എസ് ഹംസയുമുള്ള വഖഫ് ബോര്‍ഡ് സര്‍ക്കാരിന് പ്രശ്‌നം; ഉമര്‍ ഫൈസി മുക്കം

മലപ്പുറം: വഖഫ് വിഷയത്തില്‍ സര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം. വഖഫ് ബോര്‍ഡില്‍ നിന്നും കെ എസ് ഹംസയെയും തന്നെയും പുറത്താക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു. ആര്‍എസ്എസിന് ഒപ്പം നിന്ന് തരംതാഴേണ്ട അവസ്ഥ ഉണ്ടായി. കെഎസ് ഹംസ ചെയര്‍മാനായ ബോര്‍ഡ് ഈ സര്‍ക്കാരിന് പറ്റില്ലെന്നും ഉമര്‍ ഫൈസി മുക്കം വിമര്‍ശിച്ചു. ‘കെ എസ് ഹംസ കഴിഞ്ഞാല്‍ പിന്നെ ബോര്‍ഡിലുള്ളത് സഖാവ് ഉമര്‍ഫൈസിയാണ്. സഖാവെന്നത് താന്‍ പറയുന്നതല്ല. അവര്‍ പറയുന്നതാണ്’ എന്നും ഉമര്‍ ഫൈസി […]
Read more

അക്ഷയ് ഖന്നയുടെ ശുക്രാചാര്യരേ അവതരിപ്പിച്ചു കൊണ്ട് “മഹാകാളി” ആദ്യ ഗ്ലിമ്പ്സ് പുറത്ത്

ഹനുമാൻ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്‌സ് സൃഷ്‌ടിച്ച സംവിധായകൻ പ്രശാന്ത് വർമയുടെ രചനയിൽ ഒരുങ്ങുന്ന പുതിയ ചിത്രമായ “മഹാകാളി” യുടെ ആദ്യ ഗ്ലിമ്പ്സ് പുറത്ത്. ചിത്രത്തിലെ നിർണായക വേഷം ചെയ്യുന്ന ബോളിവുഡ് താരം അക്ഷയ് ഖന്നയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു മാസ് ഗ്ലിമ്പ്സ് ആണ് ഇപ്പൊൾ പുറത്ത് വിട്ടത്. ചിത്രം 2027, ജനുവരി 8 ന് ആഗോള റിലീസായി എത്തും. ഇന്ത്യൻ സിനിമയിലേക്ക് ഒരു വനിതാ സൂപ്പർ ഹീറോയെ അവതരിപ്പിക്കുന്ന ചിത്രം പ്രശാന്ത് […]
Read more

ചിരിയും ആഘോഷവുമായി “മെൽകൗ പോണ്ടിച്ചേരി”; അർജുൻ അശോകന് ജന്മദിന ആശംസകളുമായി ചിത്രത്തിൻ്റെ ആദ്യ ടീസർ പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അൽതാഫ് സലിം, ശരത് സഭ, മൊട്ട രാജേന്ദ്രൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന “മെൽകൗ പോണ്ടിച്ചേരി” ആദ്യ ടീസർ പുറത്ത്. ചിത്രത്തിലെ പ്രധാന വേഷം ചെയ്യുന്ന അർജുൻ അശോകൻ്റെ ജന്മദിനം പ്രമാണിച്ചാണ് ഈ ടീസർ പുറത്ത് വിട്ടത്. അരുൺ ഗോപി എക്സൈറ്റ്മെൻ്റിൻ്റെ ബാനറിൽ അരുൺ ഗോപിയും ജസ്റ്റിൻ ആൻഡ് മാത്യു എൻ്റർറ്റെയിൻമെൻ്റ്സിൻ്റെ ബാനറിൽ ജസ്റ്റിൻ മാത്യുവും ചേർന്ന് നിർമ്മിക്കുന്ന ചിത്രം നിഖിൽ മോഹൻ ആണ് കഥയെഴുതി സംവിധാനം ചെയ്യുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് […]
Read more

ഐ ആം ഗെയിം പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29 ന് 6 മണിക്ക് കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ,

ദുൽഖർ സൽമാൻ നായകനായ ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലർ “ഐ ആം ഗെയിം” ന്റെ പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29 ന് നടക്കും. കാക്കനാട് ഇൻഫോ പാർക്ക് എക്സ്പ്രസ്സ് വേയിലുള്ള കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ വെച്ച് വൈകുന്നേരം 6 നാണ് പ്രൗഢ ഗംഭീരമായ ഈ ഇവന്റ് നടക്കുക. ചടങ്ങിലേക്കുള്ള പ്രവേശനം പ്രേക്ഷകർക്ക് തീർത്തും സൗജന്യമാണ്. ചിത്രത്തിന്റെ സംഗീത സംവിധായകൻ ജേക്സ് ബിജോയ്, ഗായകൻ വേടൻ, അർമാൻ മാലിക് എന്നിവരുൾപ്പെടെ പങ്കെടുക്കുന്ന സംഗീത […]
Read more

കാർ തടഞ്ഞുനിർത്തി കരാറുകാരനെ മർദിച്ചു; 3 പ്രതികൾ പിടിയിൽ

തിരുവനന്തപുരം: വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ മൂന്ന് പ്രതികൾ‌ പിടിയിൽ. മുഹമ്മദ് ഹാജ (20), ആസിഫ് (19), അഫ്സൽ(19) എന്നിവരെയാണ് പൊലീസ് സംഘം കാട്ടാക്കടയിൽ നിന്ന് പിടികൂടിയത്. ഇക്കഴിഞ്ഞ 10 നാണ് വിളപ്പിൽശാല പുറ്റുമ്മേൽകോണം ജംഗ്ഷനിൽ വെച്ച് സംഭവം. കാട്ടാക്കടയിൽ നിന്ന് വിളപ്പിൽശാലയിലേക്ക് വരികയായിരുന്ന നൂർമുഹമ്മദി(56) നെ രണ്ടു ബൈക്കുകളിലായി പിൻതുടർന്നെത്തിയ അഞ്ചംഗ സംഘം കാർ തടഞ്ഞുനിർത്തി നടുറോഡിലിട്ട് മർദിച്ചത്. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതികളിൽ മൂന്നു പേരാണ് പൊലീസ് […]
Read more

ഞായറാഴ്ചയും നബിദിനത്തിലും അവധിയില്ല; റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കും

തിരുവനന്തപുരം: ഓഗസ്റ്റ് 23 ഞായറാഴ്ചയും 25 നബിദിനവും ചൊവ്വാഴ്ച റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിവസങ്ങളായിരിക്കും. പകരം ഓഗസ്റ്റ് 27, സെപ്റ്റംബര്‍ 2 തീയതികളില്‍ അവധിയും നബിദിനം പ്രമാണിച്ച് ഓഗസ്റ്റ് 25 ന് നിയന്ത്രിത അവധിയും ആയിരിക്കുമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ അറിയിച്ചു. ഓണത്തോടനുബന്ധിച്ച് അവധി ദിവസങ്ങളില്‍ റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനു പകരമാണ് ഈ ക്രമീകരണം. സൗജന്യ ഓണക്കിറ്റ് വിതരണം പൂര്‍ത്തിയായി സംസ്ഥാന ഭക്ഷ്യ വകുപ്പിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം നൂറ് ശതമാനം പൂര്‍ത്തിയായതായി മന്ത്രി അനൂപ് […]
Read more

ഇഡി കേസ് പ്രതികളുടെ ഓണാഘോഷം:’ഭരണം മാറിയതറിയാത്ത ചില ഉദ്യോഗസ്ഥരുണ്ട് പൊലീസിൽ, : കെ മുരളീധരൻ

തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ ഇ ഡി കേസ് പ്രതികള്‍ ഓണമാഘോഷിച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി കെ മുരളീധരന്‍. ഭരണം മാറിയത് അറിയാത്ത ചില ഉദ്യോഗസ്ഥര്‍ ഇപ്പോഴും പൊലീസിലുണ്ടെന്നാണ് മന്ത്രിയുടെ പ്രതികരണം. വിഷയത്തില്‍ പൊലീസ് നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതികള്‍ക്ക് മുണ്ടും ഷര്‍ട്ടും വാങ്ങിക്കൊടുത്ത പൊലീസുകാരുണ്ടെന്നും കഴിഞ്ഞ സര്‍ക്കാര്‍ കാലത്ത് കോണ്‍ഗ്രസുകാരെ സ്റ്റേഷനിലിട്ട് തല്ലിയ വിദ്വാന്മാരാണ് ആഘോഷത്തിന്റെ പുറകില്‍ പ്രവര്‍ത്തിച്ചതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ‘പേര് പറയുന്നത് ശരിയല്ലാത്തതുകൊണ്ട് അത് ചെയ്യുന്നില്ല. ആ പൊലീസ് […]
Read more

കാർഷിക ചന്തകളിൽ ഡിജിറ്റൽ പേയ്‌മെന്റിനൊപ്പം നേരിട്ട് പണം നൽകിയും ഉത്പന്നങ്ങൾ വാങ്ങാം: മന്ത്രി ടി സിദ്ദിഖ്

കൽപ്പറ്റ : സംസ്ഥാനത്ത് കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന കാർഷിക ചന്തകളില്‍ നേരിട്ട് പണം നൽകിയും ഉത്പന്നങ്ങൾ വാങ്ങാമെന്ന് കൃഷിമന്ത്രി ടി സിദ്ദിഖ് വ്യക്തമാക്കി. ചന്തകളിൽ പണമിടപാടിനായി ഡിജിറ്റൽ സംവിധാനങ്ങൾ മാത്രമേ ഉപയോഗിക്കാൻ സാധിക്കുവെന്ന പ്രചാരണം ശക്തമായതിനെ തുടർന്നാണ് മന്ത്രി നേരിട്ട് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. ഡിജിറ്റല്‍ പേയ്മെന്റിന് പുറമെ നേരിട്ട് പണം നല്‍കിയും ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് വാങ്ങുന്നതില്‍ ഒരു തടസവുമില്ലെന്ന് മന്ത്രി പറഞ്ഞു. കാർഷിക ചന്തകളില്‍ പണമിടപാട് ഡിജിറ്റില്‍ സംവിധാനത്തില്‍ മാത്രമായി പരിമിതപ്പെടുത്തിയെന്നും യുപിഐ വഴി മാത്രമേ പണം […]
Read more

ദേവന് ബിജെപിയിൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല, കൂടുതൽ കലാകാരന്മാർ TVKയിലേക്ക് വരും: നടി പ്രിയങ്ക

തിരുവനന്തപുരം: കേരളത്തിലെ ടിവികെ അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട് നടന്‍ ദേവനുമായി ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് വ്യക്തമാക്കി സിനിമാതാരവും പാര്‍ട്ടി അംഗവുമായ പ്രിയങ്ക. മൂന്ന് മാസം മുമ്പാണ് താന്‍ ടിവികെയില്‍ അംഗത്വമെടുത്തതെന്നും അവർ പറഞ്ഞു. നടന്‍ ദേവന്റെ ടിവികെ പ്രവേശനത്തില്‍ മധ്യസ്ഥ വഹിച്ചതുമായി ബന്ധപ്പെട്ട വാര്‍ത്തയില്‍ പ്രതികരിക്കുകയായിരുന്നു നടി. ദേവന് ബിജെപിയില്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. കൂടുതല്‍ കലാകാരന്മാരെ പാര്‍ട്ടിയിലെത്തിക്കാന്‍ ടിവികെ ആഗ്രഹിക്കുന്നുണ്ട്. അതിന്റെ പട്ടിക തയ്യാറാക്കി വരികയാണെന്നും പ്രിയങ്ക പറഞ്ഞു. നടന്‍ ദേവന്‍ ബിജെപിയില്‍ നിന്നും രാജിവച്ചതിന് പിന്നാലെയാണ് […]
Read more

Recent News