Author: Greeshma Joshi

പാലക്കാട് ഡിവിഷന്‍ വിഭജനത്തെ ന്യായീകരിച്ച് ബിജെപി

ന്യൂഡല്‍ഹി : പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനത്തെ ന്യായീകരിച്ച് ബിജെപി. റെയില്‍വേ ചെയ്തത് ഭരണപരമായ കാര്യമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കേരളത്തിന് ഒരു നഷ്ടവുമുണ്ടാകില്ല. കേരളത്തിലെ വികസനത്തില്‍ ഒരു വീഴ്ചയോ, വേഗതക്കുറവോ ഉണ്ടാകാന്‍ പാടില്ലെന്നാണ് ബിജെപിയുടെ നിലപാട്. കേന്ദ്ര തീരുമാനം കാണിച്ച് ജനങ്ങളെ പൊട്ടന്മാരാക്കാനാണ് ശ്രമമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. റെയില്‍വേയുമായി ബന്ധപ്പെട്ട് പി കെ കൃഷ്ണദാസ് വിശദീകരിച്ചിട്ടുണ്ട്. കേരളത്തിലെ റെയില്‍വേ വികസനത്തില്‍ കേന്ദ്രമന്ത്രിയ്‌ക്കൊപ്പം ഇരുന്ന് മൂന്നു വര്‍ഷത്തെ ബ്ലൂ പ്രിന്റ് തയ്യാറാക്കിയിട്ടുണ്ട്. […]
Read more

കാര്‍ വീട്ടുമതിലില്‍ ഇടിച്ചുകയറി;യുവതിക്ക് പരിക്ക്

തൃശ്ശൂര്‍: അരിമ്പൂരില്‍ കാര്‍ വീട്ടുമതിലില്‍ ഇടിച്ചുകയറി യുവതിക്ക് ഗുരുതര പരിക്ക്. മതിലിലെ ഇരുമ്പ് പൈപ്പ് ശരീരത്തിലേക്ക് തുളച്ചുകയറിയാണ് പരിക്കേറ്റത്. തൃശ്ശൂര്‍ -കാഞ്ഞാണി സംസ്ഥാന പാതയിലെ എറവ് കരുവാന്‍വളവിന് സമീപം വെച്ച് കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. റോഡരികിലെ വീട്ടുമതിലില്‍ സ്ഥാപിച്ചിരുന്ന ഇരുമ്പ് പൈപ്പുകളില്‍ ഒന്നാണ് അപകടത്തിന്റെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ത്ത് ഉള്ളിലേക്ക് തുളച്ചുകയറിയത്. മുന്‍ സീറ്റിലിരുന്ന യുവതിയുടെ ഇടത് നെഞ്ചിന് മുകള്‍ ഭാഗത്തുകൂടെ പൈപ്പ് അപ്പുറത്തേക്ക് തുളഞ്ഞു കയറുകയായിരുന്നു. അപകടം നടന്നയുടന്‍ ഓടിയെത്തിയ നാട്ടുകാര്‍ കട്ടര്‍ ഉപയോഗിച്ച് […]
Read more

പ്രസ്ഥാനം പടുത്തുയർത്തപ്പെട്ടത് ഏതെങ്കിലും വ്യക്തിയുടെ താൽപര്യങ്ങളിലല്ല’; ഫേസ്ബുക്ക് കുറിപ്പുമായി അരുൺ കുമാർ

തിരുവനന്തപുരം: സിപിഐഎം എന്ന പ്രസ്ഥാനം പടുത്തുയര്‍ത്തപ്പെട്ടത് ഏതെങ്കിലും വ്യക്തിയുടെ താല്‍പര്യങ്ങളിലല്ലെന്ന് വി എസ് അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്‍ കുമാര്‍. തലമുറകളായി ചോരയും വിയര്‍പ്പും നല്‍കിയ പാവപ്പെട്ട മനുഷ്യരുടെ വിശ്വാസത്തിലാണ് സിപിഐഎം കെട്ടിപ്പടുത്തത്. പ്രതിസന്ധിഘട്ടത്തില്‍ ഈ അടിസ്ഥാനതത്വം ഓര്‍ക്കണമെന്നും അരുണ്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണയ്‌ക്കെതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നീക്കത്തിന്റെ പശ്ചാത്തലത്തില്‍ ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അരുൺ കുമാറിൻ്റെ പ്രതികരണം. സമകാലിക രാഷ്ട്രീയ വിവാദങ്ങളും പ്രചരണങ്ങളും സാധാരണ പ്രവര്‍ത്തകരില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ടാകാം. […]
Read more

ഘടകകക്ഷികളെ കൂടുതല്‍ ഉള്‍ക്കൊള്ളാന്‍ കഴിയണം; പിണറായി വിജയനെതിരെ കടുപ്പിച്ച് ഡി രാജ

ന്യൂഡല്‍ഹി: പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച പരാമര്‍ശത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കടുപ്പിച്ച് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. ഇടതുപക്ഷത്തിന്റെ മുതിര്‍ന്ന നേതാവ് ആണ് പിണറായി വിജയന്‍ എന്നും ഘടകകക്ഷികളെ കൂടുതല്‍ ഉള്‍ക്കൊള്ളാന്‍ കഴിയണം എന്നും ഡി രാജ വിമര്‍ശിച്ചു. സിപിഐയുടേത് വളരെ ന്യായമായ ആവശ്യമാണെന്നും പരസ്യപ്രസ്താവനകള്‍ ഒഴിവാക്കാന്‍ മാധ്യമങ്ങള്‍ പിണറായി വിജയനോട് പറയണം എന്നും ഡി രാജ പറഞ്ഞു. ഇടത് ഐക്യം രാജ്യത്തിന് നല്‍കുക വലിയ സന്ദേശമാണ്. ആവശ്യമെങ്കില്‍ സിപിഐഎം ജനറല്‍ സെക്രട്ടറിയെ […]
Read more

വര്‍ഷം മൂന്ന് സൗജന്യ ഗ്യാസ് സിലിണ്ടര്‍ : പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ് സിലിണ്ടര്‍ പദ്ധതി, സ്ത്രീകളുടെ സൗജന്യബസ് യാത്ര വിപുലീകരിക്കല്‍ എന്നിവയാണ് മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ചത്. വര്‍ഷം മൂന്ന് സൗജന്യ ഗ്യാസ് സിലിണ്ടര്‍ നല്‍കുന്നതാണ് ഒരു പദ്ധതി. 2.5 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനം ഉള്ളവര്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. പദ്ധതി അടുത്ത പൊങ്കല്‍ മുതല്‍ ആരംഭിക്കുമെന്നും വിജയ് അറിയിച്ചു. തമിഴ്‌നാട്ടില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ ബസുകളില്‍ സൗജന്യയാത്ര അനുവദിച്ചതാണ് മറ്റൊന്ന്. നേരത്തെ ഓര്‍ഡിനറി ബസുകളില്‍ മാത്രമായിരുന്നു […]
Read more

അമരാവതി ജില്ലാ ആശുപത്രിയിൽ തീപിടിത്തം; വെന്‍റിലേറ്റർ പൊട്ടിത്തെറിച്ച് 3 നവജാതശിശുക്കൾ മരിച്ചു

അമരാവതി: മഹാരാഷ്ട്രയിലെ അമരാവതി ജില്ലാ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് നവജാതശിശുക്കൾ മരിച്ചു. ഇന്ന് പുലർച്ചെ 3:30-തോടെയാണ് അപകടമുണ്ടായത്. ആശുപത്രിയുടെ മൂന്നാം നിലയിലുള്ള സ്പെഷ്യൽ ന്യൂബോൺ കെയർ യൂണിറ്റിൽ (SNCU) വെന്റിലേറ്റർ പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായത്. അപകടസമയത്ത് വാർഡിൽ 39 നവജാതശിശുക്കൾ ഉണ്ടായിരുന്നു. പുകയും തീയും പടർന്നതോടെ ഡോക്ടർമാരും നഴ്സുമാരും മറ്റ് ജീവനക്കാരും ചേർന്ന് കുഞ്ഞുങ്ങളെ വേഗത്തിൽ പുറത്തെത്തിച്ചു. പൊള്ളലേറ്റും പുക ശ്വസിച്ചുമാണ് മൂന്ന് കുഞ്ഞുങ്ങൾ മരിച്ചത്. ഗുരുതരാവസ്ഥയിലുള്ള 6 നവജാതശിശുക്കളെ സമീപത്തുള്ള സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി തീവ്രപരിചരണ […]
Read more

സിപിഐയെ കൂടുതൽ പ്രകോപിപ്പിക്കേണ്ടതില്ലെന്ന് CPIM തീരുമാനം : മറുപടി പിണറായി പറയട്ടെ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രതികരണത്തില്‍ മറുപടി പറയേണ്ടതില്ലെന്ന തീരുമാനത്തില്‍ സിപിഐഎം. സിപിഐയെ കൂടുതല്‍ പ്രകോപിപ്പിക്കേണ്ടതില്ലെന്നാണ് സിപിഐഎം ആലോചന. ബിനോയ് വിശ്വത്തിന്റെ പ്രതികരണത്തില്‍ സിപിഐഎമ്മിന് അതൃപ്തിയുണ്ട്. എന്നാല്‍ പാര്‍ട്ടി മറുപടി പറയേണ്ടതില്ലെന്നും എന്തെങ്കിലും പറയാനുണ്ടെങ്കിൽ പിണറായി വിജയന്‍ തന്നെ മറുപടി പറയട്ടെയെന്നുമാണ് സിപിഐഎം നിലപാട്. സിപിഐയെ അനുനയിപ്പിക്കാന്‍ സിപിഐഎം മുന്‍കൈ എടുക്കേണ്ടതില്ലെന്നാണ് തീരുമാനം. വിഷയം അടുത്ത സിപിഐഎം സെക്രട്ടറിയറ്റ് ചര്‍ച്ച ചെയ്യും. ഓണക്കാലമായതിനാല്‍ ചൊവ്വാഴ്ചത്തെ പതിവ് സെക്രട്ടറിയറ്റ് നാളെ […]
Read more

ഇ ഡി ആക്രമണ കേസിലെ പ്രതികളുടെ ഓണാഘോഷം: ആറ് പൊലീസുകാർക്കെതിരെ നടപടി

തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ ഇ ഡി കേസ് പ്രതികള്‍ ഓണമാഘോഷിച്ച സംഭവത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുമെന്ന് റിപ്പോര്‍ട്ട്. സംഭവം നടക്കുമ്പോള്‍ പൊലീസ് സ്റ്റേഷനിലുണ്ടായിരുന്ന ആറ് പൊലീസുകാര്‍ക്ക് വീഴ്ചയുണ്ടായെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സിറ്റി പൊലീസ് കമ്മീഷണര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് വീഴ്ചയുണ്ടായതായി കണ്ടെത്തിയത്. ഇവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ആറ് പൊലീസുകാരെയും സ്റ്റേഷന്‍ ഡ്യൂട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്തുമെന്നാണ് വിവരം. ഇ ഡി കേസ് പ്രതികള്‍ ഓണമാഘോഷിച്ചത് സ്റ്റേഷന്‍ ചുമതല വഹിക്കുന്ന സി ഐ ആര്‍ […]
Read more

എനിക്കിത് അന്നേ മനസ്സിലായതാണ്’ കോൺഗ്രസിനെതിരെ പി വി അൻവർ

മലപ്പുറം: കോൺഗ്രസിനെതിരെ രൂക്ഷ വിമർ‌ശനവുമായി പി വി അൻവർ. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബേപ്പൂരിലെ സ്ഥാനാർത്ഥി നിർണയം പിഴച്ചുവെന്ന കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍കുമാറിന്റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അൻവർ. മലർന്നു കിടന്നു തുപ്പുന്നവർ ഈ മുന്നണിയുമായി സഹകരിക്കാൻ ഭാവിയിലും തയ്യാറായേക്കാവുന്ന സംഘടനകൾക്കും വ്യക്തികൾക്കും രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും നൽകുന്ന സന്ദേശം എന്താണ് എന്നുകൂടി വ്യക്തമാക്കേണ്ടതുണ്ടെന്ന് അൻവർ പറയുന്നു. തിരഞ്ഞെടുപ്പിന് ദിവസങ്ങൾക്കു മുമ്പ് പ്രചരണത്തിന് എത്തിയ നിലവിലെ മുഖ്യമന്ത്രി ഒരു യോഗത്തിൽ വച്ച് “ബേപ്പൂരിൽ പി വി അൻവറിനെ വിജയിപ്പിച്ചാൽ […]
Read more

നായ കുറുകെ ചാടി, നിയന്ത്രണം വിട്ട ഓട്ടോ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

കാസർകോട്: കാഞ്ഞങ്ങാട് നായ കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഡ്രൈവർ മരിച്ചു. മടിക്കൈ കീക്കാൻകോട്ടെ എംഎസ് മോഹനൻ (58) ആണ് മരിച്ചത്. അപകടത്തിൽ 2 സ്ത്രീകൾക്ക് പരിക്കേറ്റു. ഞായർ വൈകീട്ടാണ് അപകടം. കാഞ്ഞങ്ങാട് അലാമിപ്പള്ളി സ്റ്റാൻ്റിലെ ഡ്രൈവർ ആയിരുന്നു. അലാമിപ്പള്ളിയിൽ നിന്നു കാഞ്ഞങ്ങാട് ടൗണിലേക്ക് യാത്രക്കാരുമായി വരികയായിരുന്നു. പുതിയ കോട്ട ഇന്ത്യൻ കോഫി ഹൗസിന് മുന്നിൽ വച്ച് തെരുവ് നായ കുറുകെ ഓടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോ തൊട്ടടുത്ത വൈദ്യുതി […]
Read more

Recent News