Author: Greeshma Joshi

ഇടിമിന്നലോട് കൂടിയ കനത്ത മഴ; ഡല്‍ഹിയില്‍ ഓറഞ്ച് അലേര്‍ട്ട്

ന്യൂഡല്‍ഹി: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇടിമിന്നലോട് കൂടിയ കനത്ത മഴയാണ് നിലവില്‍ രാജ്യ തലസ്ഥാനത്ത് പെയ്തുകൊണ്ടിരിക്കുന്നത്. പലയിടങ്ങളിലും ഇതിനോടകം വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. റോഡ് ഗതാഗതവും വലിയ പ്രതിസന്ധി നേരിടുകയാണ്. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 15 വിമാനങ്ങള്‍ റദ്ദാക്കുകയും 90-ലധികം വിമാനങ്ങള്‍ വൈകുകയും ചെയ്തതായി വിമാന നിരീക്ഷണ പ്ലാറ്റ്ഫോമായ ‘ഫ്‌ലൈറ്റ് റഡാര്‍ 24’ വിവരം നല്‍കിയിട്ടുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ […]
Read more

ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു

ഡൽഹി: ഡൽഹിയിൽ ബൈക്കപകടത്തിൽപ്പെട്ട് മലയാളി യുവാവ് മരണപ്പെട്ടു. ദില്ലി ഉത്തം നഗറിൽ താമസിക്കുന്ന ജ്യോതിഷ് (27) ആണ് മരിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴിയിൽ ഇന്നലെയാണ് അപകടം സംഭവിച്ചത്. മഴയത്ത് ഒടിഞ്ഞ് വീണ മരക്കൊമ്പിൽ തട്ടിയാണ് ബൈക്ക് അപകടത്തിൽ പെട്ടത്. അപകടത്തിന് ശേഷം ചികിത്സയിലിരിക്കെയാണ് ജ്യോതിഷ് മരണപ്പെടുന്നത്. സിപിഐ ആസ്ഥാനമായ അജയ് ഭവനിൽ കാന്റീൻ നടത്തുന്ന പത്തനംതിട്ട സ്വദേശി ഉത്തമന്റെ മകനാണ് മരണപ്പെട്ട ജ്യോതിഷ്. പാലക്കാട് സ്വദേശിയായ ശ്രീലക്ഷ്മിയാണ് ഭാര്യ.
Read more

‘തോൽവിക്ക് കാരണം അൻവറാണെന്ന് പറഞ്ഞിട്ടില്ല: വിവാദ​ പരാമർശത്തിൽ വിശദീകരണവുമായി പ്രവീൺകുമാർ

കോഴിക്കോട്: ബേപ്പൂരിലെ തോൽവിക്ക് കാരണം അൻവർ സ്ഥാനാർഥി ആയതാണെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാർ. കൈപ്പത്തിയിലോ കോണി ചിഹ്നത്തിലോ മത്സരിക്കാത്തതാണ് തിരിച്ചടിയായതെന്ന പ്രവർത്തകരുടെ വികാരം പങ്കുവയ്ക്കുകയാണ് ചെയ്തത്. ജയിച്ചാൽ തനിക്ക് മന്ത്രി സ്ഥാനം നൽകേണ്ടിവരുമെന്ന ചിലരുടെ പേടിയാണ് തോൽവിക്ക് പിന്നിലെന്ന അൻവറിന്റെ ആരോപണത്തിന് മറുപടിയില്ലെന്നും പ്രവീൺ പറഞ്ഞു.
Read more

ശിവസൂര്യ പോയിട്ട് ഇന്ന് 18 ദിവസം, പൊലീസ് ഇന്ന് വാരണാസിയിലെത്തും

കണ്ണൂർ: കണ്ണൂർ ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യയെ തേടി പൊലീസ് ഇന്ന് വാരണാസിയിലെത്തും. പരമാവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ് ലക്ഷ്യം. മൊബൈൽ ഫോൺ വാങ്ങി വച്ചതിന്‍റെ പേരിലാണ് കാശിക്ക് പോകുന്നു എന്ന് കുറിപ്പ് എഴുതിയശേഷം ശിവസൂര്യ ഓഗസ്റ്റ് 8ന് വീട് വിട്ടത്. ശിവസൂര്യയെ കാണാതായിട്ട് ഇന്ന് 18 ദിവസം ആകുന്നു. കേരളത്തിന്‍റെ പല സ്ഥലങ്ങളിൽ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തിയെങ്കിലും സൂചന ഒന്നുമുണ്ടായിരുന്നില്ല. പരമാവധി സിസിടിവി പരിശോധിക്കും. വീട് വിട്ടത് മൊബൈൽ ഫോൺ വാങ്ങിവച്ചതിന് […]
Read more

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല, രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക

ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി അമേരിക്ക. യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്‍റ് നടത്തിയ വാർത്താസമ്മേളനത്തിലാണ് രാജ്യങ്ങൾക്കുള്ള കർശന മുന്നറിയിപ്പ്. ‘ഓപ്പറേഷൻ എക്കണോമിക് ഔട്ട്കാസ്റ്റ്’ എന്നാണ് ഉപരോധ നടപടികൾക്ക് അമേരിക്ക നൽകിയിരിക്കുന്ന പേര്. ഇറാനുമായി ഇടപാടുകൾ പാടില്ലെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നേരിട്ട് രാഷ്ട്രനേതാക്കളെ വിളിച്ച് ആവശ്യപ്പെടുമെന്നും സ്കോട്ട് ബെസന്‍റ് വ്യക്തമാക്കി. ആരും അമേരിക്കയ്ക്ക് അതീതരല്ല എന്നും ഇറാനുമായി ഇടപാട് നടത്തിയാൽ വലിയ വില കൊടുക്കേണ്ടി വരുമെന്നും സ്കോട്ട് […]
Read more

നാഷണല്‍ ഹൈവേകളിലെ ഇരുചക്രവാഹനങ്ങളുടെ യാത്ര; മുന്നറിയിപ്പുമായി പോലീസ്

തിരുവനന്തപുരം: നാഷണല്‍ ഹൈവേകളില്‍ ഇരുചക്ര വാഹനയാത്രക്കാര്‍ റോഡിന്‍റെ വലതുവശം ചേര്‍ന്നും മീഡിയനോട് ചേര്‍ന്നും വാഹനം ഓടിക്കുന്ന പ്രവണത വര്‍ധിച്ചുവരുന്നതായി കേരള പോലീസ് . കേരളത്തിലെ വിവിധ റോഡുകളില്‍, പ്രത്യേകിച്ച് നാഷണല്‍ ഹൈവേകളില്‍ ഇരുചക്ര വാഹനയാത്രക്കാര്‍ റോഡിന്‍റെ വലതുവശം ചേര്‍ന്നും മീഡിയനോട് ചേര്‍ന്നും വാഹനം ഓടിക്കുന്ന പ്രവണത വര്‍ധിച്ചുവരുന്നതായി പോലീസിന്‍റെ ട്രാഫിക് ആന്‍ഡ് റോഡ് സേഫ്റ്റി മാനേജ്മെന്‍റിന്‍റെ നിരീക്ഷണത്തില്‍ നിന്നും മനസ്സിലായിട്ടുണ്ട്. മീഡിയനോട് ചേര്‍ന്ന് വാഹനം ഓടിക്കുന്നത് സുരക്ഷിതമാണെന്ന തെറ്റിദ്ധാരണമൂലമാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ഇത്തരത്തില്‍ വാഹനം ഓടിക്കുന്നത്. […]
Read more

തിരക്കുള്ള ബസ്സിൽ യാത്ര ചെയ്ത് മാല മോഷണം;നാല് മാസത്തിനു ശേഷം പ്രതി പിടിയിൽ

പാലക്കാട്: ബസ്സിൽ യാത്ര ചെയ്യവേ വീട്ടമ്മയുടെ ബാഗിൽ നിന്ന് സ്വർണ്ണമാല മോഷ്ടിച്ച സ്ത്രീ പിടിയിൽ. പാലക്കാട്ടെ കോട്ടമൈതാനത്ത് നിന്നും ടൗൺ സ്റ്റാൻ്റിലേക്ക് ബസിൽ യാത്ര ചെയ്ത വീട്ടമ്മയുടെ ബാഗിൽ നിന്നാണ് രണ്ട് പവന്‍റെ സ്വർണ്ണമാല മോഷ്ടിച്ചത്. മെയ് മാസത്തിലായിരുന്നു സംഭവം. ലഭിച്ച സിസിടിവി ദൃശ്യങ്ങൾ വച്ച് നാല് മാസമായി പ്രതിക്കായുള്ള അന്വേഷണത്തിൽ ആയിരുന്നു പൊലീസ്. പ്രതി ഓണത്തിരക്കിൽ ഗോവിന്ദാപുരത്ത് നിന്നും തൃശൂർ ബസിൽ കയറിയ വിവരം ലഭിച്ചു. കൊല്ലങ്കോട് പൊലീസിൻ്റെ സഹായത്തോടെ പാലക്കാട് സൗത്ത് പൊലീസ് പിടികൂടി. […]
Read more

മഴ മുന്നറിയിപ്പില്‍ മാറ്റം; സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ; ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. തീവ്രമായ മഴ കണക്കിലെടുത്ത് ഇന്ന് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് തീവ്രമഴ മുന്നറിയിപ്പ്‌. മറ്റെല്ലാം ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഗംഗാതീര പശ്ചിമ ബംഗാളിനും സമീപ ഝാര്‍ഖണ്ഡ്, വടക്കന്‍ ഒഡീഷ പ്രദേശങ്ങള്‍ക്കും മുകളിലായി ന്യൂന മര്‍ദ്ദം തുടരുന്നു. ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച വരെ മഴയ്ക്ക് സാധ്യത. തിങ്കളാഴ്ച ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ […]
Read more

ശബരിമലയില്‍ വെള്ളിയാഴ്ച വരെ ദര്‍ശനം, ഇന്ന് നട തുറക്കും

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ചുള്ള പൂജകള്‍ക്കായി ശബരിമല നട ഇന്ന് (തിങ്കളാഴ്ച) തുറക്കും. വൈകീട്ട് അഞ്ചു മണിക്ക് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ഇ ഡി പ്രസാദ് നട തുറന്നു ദീപം തെളിക്കും. ഇതിന് പിന്നാലെ പതിനെട്ടാം പടിക്ക് താഴെ ആഴിയില്‍ അഗ്‌നി പകരും. ഉത്രാട ദിനമായ ചൊവ്വാഴ്ച രാവിലെ അഞ്ചുമണിക്ക് ആണ് ദര്‍ശനത്തിനായി നട തുറക്കുക. തിരുവോണ ദിവസം അയ്യപ്പഭക്തര്‍ക്കും ജീവനക്കാര്‍ക്കും തിരുവോണ സദ്യ ഉണ്ടായിരിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. ഇത്തവണ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് […]
Read more

സവാള വില കുതിച്ചുയരുന്നു; ഉള്ളിയുമായി ‘കാന്ദ എക്‌സ്പ്രസ്’ കൊച്ചിയിലേക്കും

ന്യൂഡല്‍ഹി: രാജ്യത്ത് പഞ്ചസാരയ്ക്ക് പിന്നാലെ സവാള വിലയും കുതിച്ചുയരുന്നു. രാജ്യത്തെ ശരാശരി സവാള വില കിലോയ്ക്ക് 42 രൂപയായി ഉയര്‍ന്നു. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 19 ശതമാനം വര്‍ധനവാണുണ്ടായിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ അപേക്ഷിച്ച് 45 ശതമാനമാണ് വര്‍ധന. ഡല്‍ഹി, കേരളം, തമിഴ്‌നാട്, അസം തുടങ്ങിയ മേഖലകളിലെല്ലാം സവാള വില കുതിച്ചുയര്‍ന്നു. ഡല്‍ഹിയില്‍ കിലോയ്ക്ക് 65 രൂപയും (കഴിഞ്ഞ വര്‍ഷം 35 രൂപ) ചെന്നൈയില്‍ 58 രൂപയുമാണ് (കഴിഞ്ഞ വര്‍ഷം 33 രൂപ) നിലവിലുള്ള നിരക്ക്. […]
Read more

Recent News