Author: Greeshma Joshi

പാലക്കാട് റെയില്‍വെ വിഭജനം: ‘കേരളത്തിൻ്റെ റെയില്‍വേ സ്വപ്‌നങ്ങളെ തകര്‍ക്കാനുള്ള ശ്രമം’: എം വിജിൻ

തിരുവനന്തപുരം: പാലക്കാട് റെയില്‍വേ വിഭജനം കേരളത്തിന്റെ റെയില്‍വെ സ്വപ്‌നങ്ങളെ തകര്‍ക്കാനുള്ള ശ്രമമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം വിജിന്‍. കൂരിരുട്ടിൻ്റെ മറവില്‍ എടുത്ത തീരുമാനമാണ്. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കാര്യമായി ഇടപെടുന്നില്ലെന്നും എം വിജിന്‍ പ്രതികരിച്ചു. സംസ്ഥാന സര്‍ക്കാര്‍ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടില്ലെന്നും വിജിന്‍ ചൂണ്ടിക്കാട്ടി. കര്‍ണാടകയിലെ ബിജെപിയുടെ താല്‍പര്യത്തിനൊപ്പമാണോ വി ഡി സതീശന്റെ നിലപാട് എന്നും സംശയം ഉയരുന്നുണ്ടെന്നും വിജിന്‍ അഭിപ്രായപ്പെട്ടു. എം പിമാര്‍ പാലക്കാടല്ല ഡല്‍ഹിയിലാണ് സമരം ചെയ്യേണ്ടതെന്നും റെയില്‍വേ ഡിവിഷന്‍ പ്രതിഷേധത്തില്‍ ഡിവൈഎഫ്‌ഐ […]
Read more

കതിർ ആപ്പിനെതിരെ കർഷകരുടെ പരാതി; നൽകാനുള്ള തുകയിൽ ഭൂരിഭാഗവും ഇതിനകം വിതരണം ചെയ്‌തെന്ന് മന്ത്രി ടി സിദ്ദിഖ്

കൽപ്പറ്റ: കതിർ ആപ്പ് വഴി പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി ടി. സിദ്ദിഖ്. കർഷകർക്ക് നൽകാനുള്ള തുകയിൽ ഭൂരിഭാഗവും ഇതിനകം വിതരണം ചെയ്തെന്നും ബാക്കി തുക ഉത്രാടദിനത്തിൽ തന്നെ നൽകുമെന്നും മന്ത്രി വ്യക്തമാക്കി. ബാങ്കുകൾ വഴി പണം കൈമാറുന്നതിലുണ്ടായ സാങ്കേതിക കാലതാമസം മാത്രമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. കതിർ ആപ്പുമായി ബന്ധപ്പെട്ട വാർത്തയുടെ ഉറവിടം വകുപ്പിനുള്ളിൽ തന്നെയാണെന്നും മന്ത്രി ആരോപിച്ചു. വകുപ്പിനെ തകർക്കുന്ന തരത്തിലുള്ള നീക്കങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്നും സിദ്ദിഖ് വ്യക്തമാക്കി. കതിർ ആപ്പ് വഴി […]
Read more

ജന്തർ മന്തറിലെ വിദ്യാർത്ഥി പ്രതിഷേധം: ഡൽഹി പൊലീസിന് ഇൻ്റലിജൻസ് വീഴ്ച സംഭവിച്ചെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി പ്രതിഷേധത്തില്‍ ഇന്റലിജന്‍സ് വീഴ്ചയെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹി പൊലീസിന്റെ ഇന്റലിജന്‍സ് വിഭാഗത്തില്‍ സമഗ്ര പരിഷ്‌കരണത്തിന് നിര്‍ദേശം. ഡല്‍ഹി പൊലീസ് കമ്മീഷണര്‍ അനുരാഗ് കുമാര്‍ പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി. ഇനി മുതല്‍ ഓരോ പ്രതിഷേധത്തിന് മുന്നോടിയായും 10 നിര്‍ണായക വിവരങ്ങള്‍ നിര്‍ബന്ധമായും ശേഖരിക്കണമെന്നാണ് നിര്‍ദേശം. ജൂലൈ 20ന് നടന്ന പ്രതിഷേധത്തില്‍ 50,000ത്തോളം വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങിയത് പൊലീസ് മുന്‍കൂട്ടി അറിഞ്ഞില്ലെന്നാണ് വിമര്‍ശനം. പാര്‍ലമെന്റ് മാര്‍ച്ച് തടയുന്നതില്‍ സുരക്ഷാ വീഴ്ച ഉണ്ടായെന്നാണ് ആഭ്യന്തര വിലയിരുത്തല്‍. ജെന്‍സി പ്രതിഷേധത്തിൻ്റെ […]
Read more

കണ്ണൂർ പാൽചുരത്തിൽ മണ്ണിടിച്ചിൽ; ഗതാഗതം തടസ്സപ്പെട്ടു

കണ്ണൂർ: കണ്ണൂർ-വയനാട് പാതയിലെ പാൽചുരത്തിൽ മണ്ണിടിച്ചിൽ. മണ്ണിടിഞ്ഞു വീഴുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. കാർ യാത്രക്കാർ അത്ഭുതകരമായിട്ടാണ് രക്ഷപ്പെട്ടത്. പാൽചുരത്തിൽ ഗതാഗതം തടസ്സപ്പെട്ടു. വയനാട്ടിലേക്ക് പോകുകയായിരുന്ന കുടുംബം സഞ്ചരിച്ച കാർ 50 മീറ്ററോളം സഞ്ചരിച്ചപ്പോഴാണ് മണ്ണ് പൂർണമായും റോഡിലേക്ക് ഇടിഞ്ഞുവീണത്. റോഡിലേക്ക് മണ്ണും പാറകഷ്ണങ്ങളും വീണുകിടക്കുന്നതിനാൽ വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കില്ല. അതേസമയം, കണ്ണൂർ ജില്ലയിൽ കനത്ത മഴ തുടരുകയാണ്. ചെറുപുഴ പുഴയിലും കാര്യങ്കോട് പുഴയിലും ജലനിരപ്പ് ഉയർന്നു. കൃഷിയിടങ്ങളെല്ലാം വെള്ളത്തിനടിയിലായി. കർണാടക വനത്തിൽ ഉരുൾപൊട്ടിയതായാണ് സംശയം. ശക്തമായ മഴയെ […]
Read more

പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് സത്യൻ മൊകേരി

കോഴിക്കോട് : പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ നിലപാടിനെ രൂക്ഷമായി വിമർശിച്ച് സിപിഐ നേതാക്കൾ രംഗത്ത്. താൻ തീരുമാനിക്കും, എല്ലാം താനാണെന്ന ഭാവം കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ലെന്ന് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി തുറന്നടിച്ചു. പാർട്ടി മുഖപത്രം ജനയുഗത്തിൽ എഴുതിയ ലേഖനത്തിലാണ് വിമർശനം. ‘കൂട്ടായ നേതൃത്വമാണ് എല്‍ഡിഎഫിന്റെ അന്തഃസത്ത’ എന്ന തലക്കെട്ടിലാണ് ലേഖനം. എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല. ഉപനേതൃ പദവിയില്‍ പ്രതിപക്ഷ നേതാവിന് ഒറ്റയ്ക്ക് തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും […]
Read more

ഹാക്കിങ് നടത്താൻ ഉപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

ഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തി. മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, ബിഹാർ, ഡൽഹി എന്നീ സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. മഹാരാഷ്ട്ര ജുന്നാർ, ഗുജറാത്തിലെ നഡിയാദ്, തെലങ്കാനയിലെ രാമഗുണ്ടം, ബിഹാറിലെ ഗോപാൽഗഞ്ച്, ഡൽഹി എന്നിവിടങ്ങളിൽ പരിശോധന നടത്തി. ഇന്നലെയാണ് റെയ്‌ഡ്‌ നടന്നത്. ഹാക്കിങ് പ്രവർത്തനങ്ങളുടെ നിർണായക വിവരങ്ങളടങ്ങിയ ഡിജിറ്റൽ ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തതായി NIA അറിയിച്ചു. 3 ലാപ്ടോപ്പുകൾ, 5 മൊബൈൽ ഫോണുകൾ, പെൻഡ്രൈവുകൾ ഉൾപ്പെടെ […]
Read more

എൽപിജി ഇ-കെവൈസി സമയപരിധി ഓഗസ്റ്റ് 31 വരെ നീട്ടി; തീയതി കഴിഞ്ഞാൽ ആനുകൂല്യം ഇല്ലാതായേക്കും

ന്യൂഡൽഹി: ഇ-കെവൈസി പൂർത്തിയാക്കാൻ സാധിക്കാത്തവർക്ക് സന്തോഷവാർത്ത. ഗാർഹിക എൽപിജി കണക്ഷനുകൾക്കുള്ള ഇ-കെവൈസി (ആധാർ ബയോമെട്രിക് രേഖപ്പെടുത്തൽ) പൂർത്തിയാക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 31 വരെ നീട്ടി. നേരത്തെ ഓഗസ്റ്റ് 23 വരെ നീട്ടി നൽകിയിരുന്നുവെങ്കിലും പിന്നീട് ഓഗസ്റ്റ് 31വരെ നീട്ടി നൽകുകയായിരുന്നു. ഇ-കെവൈസി പൂർത്തിയാക്കാനുള്ള പുതിയ സമയപരിധി ഓഗസ്റ്റ് 31 ആണ്. ഇതുവരെ ഇ-കെവൈസി പൂർത്തിയാക്കാത്തവർക്ക് തീയതി സംബന്ധിച്ച് സന്ദേശം ലഭിക്കുമെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇ-കെവൈസി പ്രക്രിയ പൂർത്തിയാക്കിയതിനുശേഷം മാത്രമേ അന്തിമ കണക്ക് ലഭ്യമാകൂ എന്ന് എൽപിജി […]
Read more

ഇൻഫോപാർക്കിലേക്ക് വാട്ടർ മെട്രോ: നടപടികൾ ആരംഭിച്ച് കെഎംആർഎൽ

കൊച്ചി: കൊച്ചിയിലെ നിരത്തിലെ തിരക്കിൽ പെടാതെ ലക്ഷ്യസ്ഥാനത്തേക്ക് എത്താൻ സാധിക്കുന്ന കൊച്ചി വാട്ടർ മെട്രോ യാത്രക്കാർ ഏറ്റെടുത്തതോടെ ദീർഘനാളായി ഉയരുന്ന ആവശ്യമായിരുന്നു ഐടി കേന്ദ്രമായ ഇൻഫോപാർക്കിലേക്ക് വാട്ടർ മെട്രോ സർവീസ് വ്യാപിപ്പിക്കണം എന്നത്. ഏറെനാളത്തെ ആവശ്യത്തിന് ശേഷം കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) വാട്ടർ മെട്രോ സേവനം ഇൻഫോപാർക്കിലേക്ക് നേരിട്ട് വ്യാപിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഇൻഫോപാർക്കിലേക്ക് യാത്ര ചെയ്യുന്ന ജീവനക്കാർക്കും പ്രദേശവാസികൾക്കും ഒരുപോലെ സൗകര്യപ്രദമാകുന്ന കൊച്ചി വാട്ടർ മെട്രോ പദ്ധതി വൈകാതെ ഇൻഫോപാർക്കുമായി ബന്ധിപ്പിക്കുമെന്ന് അധികൃതർ […]
Read more

സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവ് വിറ്റതിൽ യുവതി ഹൈക്കോടതിയിൽ

കൊച്ചി: കൊല്ലത്ത് ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് ഭര്‍ത്താവ് അശ്ലീല സൈറ്റുകള്‍ക്ക് വിറ്റ സംഭവത്തില്‍ ഹൈക്കോടതിയെ സമീപിച്ച് പരാതിക്കാരിയായ യുവതി. ദൃശ്യങ്ങള്‍ വിദേശ വെബ്‌സൈറ്റുകളില്‍ നിന്ന് അടക്കം നീക്കം ചെയ്യാന്‍ ഹൈക്കോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ട് യുവതിക്കായി അഭിഭാഷകന്‍ പ്രശാന്ത് വി കുറുപ്പ് ആണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. കേസില്‍ പോക്‌സോ വകുപ്പ് പൊലീസ് ആദ്യമേ ചുമത്തണമായിരുന്നുവെന്ന് യുവതി ഹര്‍ജിയില്‍ പറയുന്നുണ്ട്. പോക്‌സോ കേസ് ആദ്യമേ ചുമത്തിയിരുന്നെങ്കില്‍ ദൃശ്യങ്ങള്‍ പ്രചരിക്കില്ലായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്തത് കൊണ്ട് മാത്രം കുറ്റകൃത്യം അവസാനിക്കുന്നില്ല. […]
Read more

മക്കളിൽ ഒരാളെ ഇറാൻ വധിക്കാൻ ശ്രമിച്ചു; ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

ടെൽ അവീവ്: തൻ്റെ മക്കളിൽ ഒരാളെ വധിക്കാൻ ഇറാൻ ശ്രമിച്ചിരുന്നുവെന്ന ആരോപണവുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. എന്നാൽ, സംഭവത്തിന്റെ കൃത്യമായ സമയം, സ്ഥലം, ലക്ഷ്യമിട്ടത് ഏത് മകനെയാണെന്നതടക്കമുള്ള വിവരങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയില്ല. ‘ഇത് വിശ്വസിക്കാനാകാത്ത സംഭവമാണ്. ഇറാൻ എന്റെ ഒരു മകനെ ലക്ഷ്യമിട്ടിരുന്നു. അവനെ കൊല്ലാൻ ഇറാൻ ശ്രമിച്ചു. എന്റെ മക്കളിൽ ഒരാളെ വധിക്കാൻ അവർ ശ്രമിച്ചു’ എന്നായിരുന്നു നെതന്യാഹുവിൻ്റെ വെളിപ്പെടുത്തൽ. മകനെതിരായ ഇറാന്റെ വധശ്രമത്തെക്കുറിച്ചുള്ള ആരോപണം സർക്കാർ അനുകൂല നിലപാടുകൾക്ക് പേരുകേട്ട യാഥാസ്ഥിതിക ഇസ്രയേലി […]
Read more

Recent News