എഴുത്തുകാരൻ ടി കെ ഡി മുഴപ്പിലങ്ങാട് അന്തരിച്ചു
കണ്ണൂർ: പ്രമുഖ എഴുത്തുകാരനും നാടകപ്രവർത്തകനുമായ ടി.കെ.ഡി. മുഴപ്പിലങ്ങാട് (80) അന്തരിച്ചു. വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം. ഈ മാസം 18-ന് രാത്രി മുഴപ്പിലങ്ങാട് മഠം ഭാഗത്തുളള സർവീസ് റോഡിൽനിന്ന് ദേശീയപാത കുറുകെ കടക്കുന്നതിനിടെ വാനിടിച്ചാണ് അദ്ദേഹത്തിന് പരുക്കേറ്റത്. കഴുത്തിനും തലയ്ക്കും സാരമായി പരുക്കേറ്റതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എഴുത്തുകാരൻ, നാടകകൃത്ത്, പത്രാധിപർ, പ്രഭാഷകൻ, കലാസംഘാടകൻ എന്നീ മേഖലകളിൽ ഏറെ ശ്രദ്ധേയനായ വ്യക്തിയാണ് അദ്ദേഹം. നാല്പതോളം പുസ്തകങ്ങളും അൻപതോളം നാടകങ്ങളും രചിച്ചിട്ടുണ്ട്. സാഹിത്യ-സാംസ്കാരിക രംഗത്തെ […]
Read more

