Author: Greeshma Joshi

സിറോ മലബാർ സഭക്ക് പുതിയ സഹായ മെത്രാനായി തോമസ് ആനിമൂട്ടിലിനെ തെരഞ്ഞെടുത്തു

കൊച്ചി: സിറോ മലബാർ സഭക്ക് പുതിയ സഹായ മെത്രാൻ. കോട്ടയം അതിരൂപതയുടെ സഹായ മെത്രാനായി മോൺസിഞ്ഞോർ ഫാദർ തോമസ് ആനിമൂട്ടിലിനെ തെരഞ്ഞെടുത്തു. സഭ സിനഡിൻ്റെ തീരുമാനത്തിന് വത്തിക്കാൻ്റെ അംഗീകാരം ലഭിച്ചതോടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലാണ് പ്രഖ്യാപനം നടത്തിയത്. കോട്ടയം അതിരൂപതയുടെ വികാരി ജനറാളായ തോമസ് ആനിമൂട്ടിൽ കണ്ണൂർ പയ്യാവൂർ സ്വദേശിയാണ്. സഭയ്ക്കും സമൂഹത്തിനും സുത്യർഹ സംഭാവനകൾ നൽകിയ അല്മായർക്കായി സിനഡ് നൽകുന്ന സഭാതാരക പുരസ്‌കാരവും പ്രഖ്യാപിച്ചു. തൃശൂർ അതിരൂപതാംഗമായ സന്തോഷ് കരുമാത്രയും, എറണാകുളം […]
Read more

നേപ്പാൾ മിന്നൽ പ്രളയം: മരണം 290 ആയി; 288 ഇന്ത്യക്കാരടക്കം 1,500 പേരെക്കുറിച്ച് വിവരമില്ല: ബീഹാറിൽ നിന്നും മൃതദേഹങ്ങൾ കണ്ടെത്തി

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ അതിശക്തമായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 290 ആയി ഉയർന്നു. പ്രളയത്തിൽ ഒലിച്ചുപോയവരിൽ ചിലരുടെ മൃതദേഹങ്ങൾ ബിഹാറിലെ മഹാരാജ്ഗഞ്ചിന് സമീപം ഗണ്ഡക് നദിയിൽനിന്ന് കണ്ടെത്തി. 288 ഇന്ത്യക്കാർ ഉൾപ്പെടെ ഏകദേശം 1,500 പേരെക്കുറിച്ച് ഇപ്പോഴും വ്യക്തമായ വിവരമില്ലെന്നാണ് റിപ്പോർട്ട്. ഇവരിൽ കേരളത്തിൽനിന്നുള്ള 33 പേരും ഉൾപ്പെടുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നേപ്പാൾ–ടിബറ്റ് അതിർത്തിയോട് ചേർന്ന മൂന്ന് ജില്ലകളിലാണ് പ്രളയം ഏറ്റവും കൂടുതൽ നാശം വിതച്ചത്. നിരവധി പാലങ്ങളും കെട്ടിടങ്ങളും ഒലിച്ചുപോയി. നാൽപ്പത് കിലോമീറ്ററിലധികം റോഡുകൾ […]
Read more

നീറ്റ് ചോദ്യപേപ്പർ ചോർച്ച: സംസ്ഥാനത്ത് സിജെപി-വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ആകെ 36 കേസുകൾ രജിസ്റ്റർ ചെയ്തെന്ന് സർക്കാർ

തിരുവനന്തപുരം: നീറ്റ് ചോദ്യപേപ്പർ വിഷയവുമായി ബന്ധപ്പെട്ട് നടന്ന സി.ജെ.പി, വിദ്യാര്‍ഥി പ്രതിഷേധങ്ങളില്‍ കേരളത്തിൽ 36 കേസുകൾ രജിസ്റ്റർ ചെയ്തെന്ന് സംസ്ഥാന സർക്കാർ. സുപ്രീം കോടതിയിലാണ് സംസ്ഥാന സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്‌തത് തിരുവനന്തപുരത്താണ്, പത്ത് കേസുകൾ. കൊച്ചി സിറ്റിയില്‍ 100 പേരെ പ്രതികളാക്കി ഒരു കേസ്ണെ രജിസ്റ്റർ ചെയ്തു. ആലപ്പുഴയില്‍ എട്ടും തൃശൂരില്‍ അഞ്ചും കേസുകളെടുത്തതായും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. നിയമവിരുദ്ധമായ സംഘം ചേരല്‍, അക്രമം, കലാപ ശ്രമം, […]
Read more

വാറന്റി കാലയളവില്‍ അമിത ചൂടും ക്യാമറ തകരാറും, ആപ്പിള്‍ കമ്പനിക്ക് ഉപഭോക്തൃ കോടതിയുടെ കനത്ത പ്രഹരം

മലപ്പുറം: വാറന്റി കാലയളവില്‍ ആവര്‍ത്തിച്ച് തകരാറുകള്‍ നേരിട്ട ഐഫോണ്‍ 14 പ്ലസിന്റെ വിലയും നഷ്ടപരിഹാരവും കേസ് നടത്തിപ്പ് ചെലവും ഉള്‍പ്പെടെ 1,09,250 രൂപ പരാതിക്കാരന് നല്‍കാന്‍ മലപ്പുറം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ ഉത്തരവിട്ടു. തിരൂര്‍ തണ്ടശ്ശേരി വീട്ടില്‍ ടി. ഫൈസല്‍ സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്റെ പ്രസക്തമായ ഈ നടപടി. 2023 സെപ്റ്റംബര്‍ 13-നാണ് പരാതിക്കാരന്‍ മകന്റെ ഓണ്‍ലൈന്‍ പഠനാവശ്യത്തിനായി 89,900 രൂപയുടെ ഫോണും ചാര്‍ജറുമടക്കം 92,250 രൂപ ചെലവഴിച്ച് ഐഫോണ്‍ വാങ്ങുന്നത്. എന്നാല്‍ വാങ്ങിയതിന് പിന്നാലെ […]
Read more

കുന്നംകുളത്ത് പൊലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍

തൃശൂർ: കുന്നംകുളത്ത് കാപ്പ പ്രതിയെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിന് നേരെ ആക്രമണം. സംഭവത്തിൽ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. വധശ്രമം അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഗുരുവായൂർ സ്വദേശി അദീപിനെ പിടിക്കൂടാൻ ശ്രമിക്കുന്നതിനിടയിലാണ് ആക്രമണമുണ്ടായത്. ഇന്നലെ ചീരങ്കുളം പാടത്തിന് സമീപം പ്രതിയും സംഘവും ഒത്തുകൂടിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് കുന്നംകുളം സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയായിരുന്നു. പൊലീസിനെ കണ്ടയുടൻ പ്രതിയും സംഘവും ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ കുന്നംകുളം പോലീസ് സ്റ്റേഷനിലെ സി.പി.ഒ.മാരായ രതീഷ്, ദേവനാരായണൻ എന്നിവർക്കാണ് പരിക്കേറ്റത്. കഴുത്തിന് പരിക്കേറ്റ […]
Read more

ജീവനെടുത്ത് കാട്ടാന; ഇടുക്കി തലക്കുളം എസ്റ്റേറ്റില്‍ തൊഴിലാളിക്ക് ദാരുണാന്ത്യം

ഇടുക്കി : ഇടുക്കി ജില്ലയിലെ പൂപ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ തൊഴിലാളി മരിച്ചു. തലക്കുളം എസ്റ്റേറ്റിലാണ് സംഭവം. തമിഴ്‌നാട് സ്വദേശിയായ തൊഴിലാളി ഒച്ച് തേവര്‍ ആണ് മരിച്ചത്. കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ തൊഴിലാളിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എസ്റ്റേറ്റില്‍ രാവിലെ മുതല്‍ കാട്ടാനക്കൂട്ടം തമ്പടിച്ചിരുന്നു. തലക്കുളം, ബിഎല്‍ റാം മേഖലകളില്‍ കാട്ടാനയുടെ സാന്നിധ്യം നിരന്തരമുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ 20 വര്‍ഷത്തിനിടെ 40 ഓളം പേരാണ് മേഖലയില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ചത്.
Read more

ഹജ്ജ് തീർഥാടനത്തിനെത്തിയ മലയാളി മക്കയിൽ മരിച്ചു

റിയാദ്: മൂന്ന് മാസമായി ചികിത്സയിലായിരുന്ന മലയാളി തീർഥാടക മക്കയിൽ മരിച്ചു. കോഴിക്കോട് ഫറോക്ക് നല്ലളം സുന്ദരംപള്ളി സ്വദേശിനി റംലത്ത് (65) ആണ് മരിച്ചത്. ഈ വർഷത്തെ ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കിയ ശേഷം അസുഖബാധിതയാവുകയായിരുന്നു. മഹ്‌റം (ആൺതുണ) ഇല്ലാതെയാണ് ഇവർ ഹജ്ജിനെത്തിയത്. പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് ഹജ്ജ് മിഷൻ ക്ലിനിക്ക് മുഖേന മക്കയിലെ എസ്.എൻ.എച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ മൂന്ന് മാസമായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവേ ചൊവ്വാഴ്ച വൈകീട്ടോടെയാണ് അന്ത്യം സംഭവിച്ചത്. തുടർചികിത്സയ്ക്കായി ഇവരെ […]
Read more

എംബിബിഎസിന് നാലര വർഷ ഫീസ്: സർക്കാർ അപ്പീലിന് സ്റ്റേ

തിരുവനന്തപുരം: എംബിബിഎസിന് നാലര വർഷ ഫീസ് മാത്രമേ വാങ്ങാവൂ എന്ന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതിനെതിരെ ഒടുവിൽ സംസ്ഥാന സർക്കാർ അപ്പീലിന്. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് മുമ്പാകെ സർക്കാർ അപ്പീൽ നൽകും. അപ്പീൽ വൈകുന്നത് മാനേജ്മെന്റുകളെ സഹായിക്കാനെന്ന ആക്ഷേപം ഉയർന്നിരുന്നു. ഇക്കഴിഞ്ഞ ജൂലൈ മാസമാണ് നാഷണൽ മെഡിക്കൽ കമ്മീഷൻ (എൻഎംസി) നിർദേശപ്രകാരം, നാലര വർഷ ഫീസ് മാത്രമേ വാങ്ങാവൂ എന്ന് സർക്കർ ഉത്തരവിറക്കിയത്. ഇതിനെതിരായ സ്വകാര്യ മെഡിക്കൽ കോളേജ് മാനേജ്മെൻ്റുകൾ ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചിനെ സമീപിച്ചു സ്റ്റേ […]
Read more

അസമിൽ വൻ ലഹരിവേട്ട; 168 കോടി രൂപയുടെ യാബ ഗുളികകൾ പിടികൂടി

ഗുവാഹത്തി: അസമിൽ വൻ ലഹരിവേട്ട,168 കോടി രൂപയുടെ യാബ ഗുളികകൾ പിടികൂടി. ​അസം റൈഫിൾസും ഡിആർഐയും ചേർന്ന് പിടിച്ചെടുത്തത് 5.6 ലക്ഷം യാബ ഗുളികകളാണ്. കച്ചാർ ജില്ലയിൽ വെച്ചാണ് ​മണിപ്പൂരിൽ നിന്ന് കടത്തിയ 60 കിലോ മയക്കുമരുന്ന് പിടികൂടിയത്. ഒരാൾ പിടിയിൽ. ലഹരി കടത്താൻ ഉപയോഗിച്ച ടാറ്റ ട്രക്ക് കസ്റ്റഡിയിൽ. മണിപ്പൂരിൽ നിന്ന് ദേശീയപാത-37 വഴി അസമിലേക്ക് കടത്താനായിരുന്നു നീക്കം. പിടിയിലായ വ്യക്തിയെയും കണ്ടെടുത്ത വസ്തുക്കളെയും കൂടുതൽ അന്വേഷണത്തിനും നിയമനടപടികൾക്കുമായി അധികാരികൾക്ക് കൈമാറി. ഈ പിടികൂടൽ അന്തർ […]
Read more

ഇറാനുമായി ചർച്ചകൾ നടത്തുന്നതിൽ യാതൊരു ധൃതിയുമില്ല: ഡോണൾഡ് ട്രംപ്

വാഷിങ്ടൺ: ഇറാനെതിരായ സൈനിക ആക്രമണവും സാമ്പത്തിക യുദ്ധവും ഫലപ്രദമാണെന്നാണ് കരുതുന്നതെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. അൽ-ജസീറയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ട്രംപിൻ്റെ പ്രതികരണം. അമേരിക്കയുടെ സാമ്പത്തിക യുദ്ധനീക്കം സൈനിക ആക്രമണങ്ങളേക്കാൾ ഫലപ്രദമാണോ എന്ന ചോദ്യത്തിനായിരുന്നു ട്രംപിൻ്റെ മറുപടി. യുദ്ധത്തിൽ അമേരിക്ക വലിയ രീതിയിൽ വിജയിച്ചുകൊണ്ടിരിക്കുകയാണെന്നും ഇറാന്റെ സമ്പദ്‌വ്യവസ്ഥ “തകർന്നുകൊണ്ടിരിക്കുകയാണെന്നും അഭിമുഖത്തിൽ ട്രംപ് അവകാശപ്പെട്ടു. ഇറാനെതിരായ സാമ്പത്തികവും സൈനികവുമായ നടപടികൾ ഫലപ്രദമാണെന്നും, ഇറാനുമായി ചർച്ചകൾ നടത്തുന്നതിൽ തനിക്ക് യാതൊരു ധൃതിയുമില്ലെന്നും അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കിയതായി അൽ-ജസീറ റിപ്പോർട്ട് ചെയ്യുന്നുണ്ട്. […]
Read more

Recent News