Author: Greeshma Joshi

പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനം; പ്രതിഷേധങ്ങള്‍ക്കിടെ വിജ്ഞാപനം പുറത്തിറക്കി റെയില്‍വേ ബോര്‍ഡ്

ന്യൂഡല്‍ഹി: പാലക്കാട് റെയില്‍വെ ഡിവിഷന്‍ വിഭജനത്തില്‍ പിന്നോട്ടില്ലെന്ന് പ്രഖ്യപിച്ച് കേന്ദ്ര സര്‍ക്കാര്‍. വിഷയത്തില്‍ റെയില്‍വേ ബോര്‍ഡ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പ്രവര്‍ത്തനപരമായ ആവശ്യകതകള്‍ കണക്കിലെടുത്താണ് വിഭജനം എന്നാണ് റെയില്‍വേ വിജ്ഞാപനത്തില്‍ നല്‍കുന്ന വിശദീകരണം. മാറ്റങ്ങള്‍ 2026 ഒക്ടോബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. സതേണ്‍ റെയില്‍വേയുടെ പാലക്കാട് ഡിവിഷനും തമ്മിലുള്ള കൈമാറ്റ കേന്ദ്രം പാടിലില്‍ നിന്ന് ഉള്ളാലിലേക്ക് മാറും. കൂടാതെ, തോക്കൂര്‍ ഇന്റര്‍ചേഞ്ച് പോയിന്റ് ഇപ്പോള്‍ കൊങ്കണ്‍ റെയില്‍വേയ്ക്കും മൈസൂരു ഡിവിഷനും ഇടയില്‍ പ്രവര്‍ത്തിക്കും എന്നും വിജ്ഞാപനത്തില്‍ പറയുന്നു. […]
Read more

മുംബൈയില്‍ ഗണേശ വിഗ്രഹം മറിഞ്ഞ് അപകടം; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

മുംബൈ: മുംബൈയില്‍ ഗണേശോത്സവ ഘോഷയാത്രയ്ക്കിടെ കൂറ്റന്‍ ഗണേശ വിഗ്രഹം മറിഞ്ഞ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. മുംബൈയിലെ ഭുലേശ്വറില്‍ ‘ഭുലേശ്വരാച രാജ’ ഗണേശ വിഗ്രഹത്തെ എഴുന്നെള്ളിക്കുന്ന ചടങ്ങനിടെയാണ് അപകടമുണ്ടായത്. 33കാരനായ സങ്കേത് നേവ്‌ഷേ, 30കാരനായ ബ്രിജേഷ് ഹേമന്ത് ജോഷി എന്നിവരാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടുപേരെയും മരിച്ച നിലയിലാണ് ആശുപത്രിയില്‍ എത്തിച്ചത്. ഭുലേശ്വറിലെ ജയ് അംബേ ചൗക്കിലുള്ള കബൂത്തര്‍ ഖാനയ്ക്ക് സമീപം ശനിയാഴ്ച രാത്രി 9.51നാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. സംഭവം […]
Read more

ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ ജീവനക്കാരന്‍ മരിച്ചു

മലപ്പുറം: പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍ വാഹനാപകടത്തില്‍ മരിച്ചു. കുളക്കാട്ടുകുര്‍ശി ചുള്ളിയോട്ടില്‍ നാരായണന്‍കുട്ടിയുടെ മകന്‍ ശ്രീരാഗ് (23) ആണ് മരിച്ചത്. പെരിന്തല്‍മണ്ണ – ഏലംകുളം റോഡില്‍ പെരുമ്പാറ അടിവാരത്ത് വെച്ച് സ്വകാര്യ ബസും ശ്രീരാഗ് സഞ്ചരിച്ച സ്‌കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. രാവിലെ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ശ്രീരാഗിനെ ഉടന്‍ തന്നെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Read more

രാജ്യ തലസ്ഥാനത്ത് ഒറ്റദിവസം 114 എച്ച്1എൻ1 കേസുകൾ, മൊത്തം 1777 കേസുകൾ

ഡൽഹി: ഒറ്റദിവസം കൊണ്ട് 114 പുതിയ എച്ച് 1 എൻ 1 (H1N1) പനി കേസുകൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ ഡൽഹിയിൽ ജാഗ്രതാ നിർദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. നിലവിൽ 1777 എച്ച് 1 എൻ 1 കേസുകളാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പനി, ചുമ, തൊണ്ടവേദന, ശരീരവേദന, അമിതമായ ക്ഷീണം, തലവേദന, വിറയൽ എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളെന്നും ഇത്തരം രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർ ആവശ്യത്തിന് വിശ്രമിക്കുകയും ഡോക്ടറുടെ സേവനം തേടുകയും വേണമെന്ന് ആരോഗ്യ മന്ത്രാലയം […]
Read more

‘സ്‌കൂള്‍ ഠീക്ക് കരോ’ ക്യാമ്പയിന്‍; അഭിജീത് ദീപ്‌കെയ്‌ക്കെതിരെ കേസ്

മുംബൈ: മഹാരാഷ്ട്രയിലെ ലാത്തൂരിലുള്ള സര്‍ക്കാര്‍ സ്‌കൂളില്‍ അനുമതിയില്ലാതെ പ്രവേശിച്ചെന്ന പരാതിയിൽ സിജെപി നേതാവ് അഭിജീത് ദീപ്‌കെയ്‌ക്കെതിരെ എഫ്‌ഐആര്‍. ജില്ലാ പരിഷത്ത് ഉര്‍ദു സ്‌കൂളിലെ അധ്യാപകന്‍ സയിദ് ഷംഷദ്ഭാനൂ ഖൈരാതാലി നല്‍കിയ പരാതിയിലാണ് നടപടി. ക്ലാസുകള്‍ തടസപ്പെടുത്തി, അധ്യാപകരെ ഭീഷണിപ്പെടുത്തി തുടങ്ങിയ ആരോപണങ്ങളും പരാതിയിലുണ്ട്. ഓസ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ‘സ്‌കൂള്‍ ഠീക്ക് കരോ'(സര്‍ക്കാര്‍ സ്‌കൂളുകള്‍ മെച്ചപ്പെടുത്തു) എന്ന ക്യാമ്പയിനിന്റെ ഭാഗമായാണ് ദീപ്‌കെ സ്‌കൂളിലെത്തിയത്. ദീപ്‌കെയും അനുയായികളും അനുമതിയില്ലാതെ സ്‌കൂളിലെത്തി വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഇരിക്കുകയും അവരോട് കാര്യങ്ങൾ […]
Read more

കോഴിഫാമിലെ വൈദ്യുത വേലിയില്‍ നിന്നും ഷോക്കേറ്റു; ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികള്‍ മരിച്ചു

തൃശൂര്‍: തൃശൂര്‍ ദേശമംഗലം തലശ്ശേരിയില്‍ ഇതരസംസ്ഥാന തൊഴിലാളികളായ ദമ്പതികള്‍ ഷോക്കേറ്റു മരിച്ചു. അസം സ്വദേശികളായ ഷെഫീഖുല്‍ (26), ഭാര്യ റുക്‌സാന (23) എന്നിവരാണ് മരിച്ചത്. തലശ്ശേരി കൂട്ടുപാറക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന കോഴിഫാമില്‍ വെച്ചാണ് അപകടമുണ്ടായത്. ദേശമംഗലം സ്വദേശി അഷ്‌റഫ് എന്നയാളുടേതാണ് കോഴിഫാം. നായ്ക്കളും മറ്റും കോഴിഫാമില്‍ കടക്കാതിരിക്കാനായി കോഴിഫാമിന് ചുറ്റും വൈദ്യുതി വേലി സ്ഥാപിച്ചിരുന്നു. ഇതില്‍ നിന്നാണ് ദമ്പതികള്‍ക്ക് ഷോക്കേറ്റത്. രാവിലെ 9 മണിയോടെയാണ് ദമ്പതികള്‍ ജോലിക്കെത്തിയത്. ജോലിക്കിടെയാണ് അപടകമുണ്ടായത്. ദമ്പതികള്‍ക്ക് രണ്ടുമക്കളുണ്ട്. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് […]
Read more

മെസ്സി സന്ദർശന വിവാദത്തിൽ നിർണായക കണ്ടെത്തൽ; സ്പോൺസർ വൻ തോതിൽ ധനസമാഹരണം നടത്തി

തിരുവനന്തപുരം: മെസ്സിയെ കേരളത്തിൽ എത്തിക്കാമെന്നതിൻ്റെ പേരിൽ നടന്ന തട്ടിപ്പിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മെസ്സിയുടെ വരവിന്റെ പേരിൽ സ്പോൺസർ വൻതോതിൽ ധന സമാഹരണം നടത്തി എന്ന് ജിഎസ്ടി വകുപ്പ് കണ്ടെത്തി. കൈമാറിയ പണം സ്പോൺസറുടേത് അല്ലെന്നും പുറത്തെ രണ്ടു സ്ഥാപനങ്ങളിൽ നിന്ന് 206 കോടിയിലേറെ പണം സ്പോൺസറുടെ അക്കൗണ്ടിലേക്ക് എത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, ഭീമമായ തുകയ്ക്ക് വായ്പ രേഖയോ നികുതി രേഖയോ ഇല്ല. അടിമുടി അവ്യക്തമായ പണം കൈമാറ്റത്തിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്നും ജിഎസ്ടി വകുപ്പ് […]
Read more

ക്രിയാറ്റിൻ ടിന്നിൽ ഒളിപ്പിച്ച് മെത്താംഫെറ്റാമിൻ കടത്ത്; വാളയാറിൽ യുവാവ് പിടിയിൽ

പാലക്കാട്: വാളയാറിൽ ലക്ഷങ്ങൾ വിലയുള്ള മെത്താംഫെറ്റാമിനുമായി യുവാവ് പിടിയിൽ. ക്രിയാറ്റിൻ ടിന്നിൽ ഒളിപ്പിച്ച നിലയിലാണ് പ്രതി ലഹരിമരുന്ന് കടത്താൻ ശ്രമിച്ചത്. തൃശ്ശൂർ സ്വദേശി ജിതിനെ എക്സൈസ് അറസ്റ്റ് ചെയ്തു. ബാംഗ്ലൂരിൽ നിന്നും എറണാകുളത്തേക്ക് വന്ന മാരുതി എന്ന എയർബസ്സിലായിരുന്നു ലഹരിമരുന്ന് കടത്താൻ ശ്രമിച്ചത്. തുടർന്ന് വാളയാർ എക്സൈസ് പോസ്റ്റിലെ പരിശോധനയിൽ ഇത് കണ്ടെത്തുകയായിരുന്നു. ക്രിയാറ്റിൻ ടിന്നിൽ ഒളിപ്പിച്ച നിലയിൽ വാണിജ്യ അളവിലുള്ള 142 ഗ്രാം മെത്താം ഫിറ്റാമിനും ഒരു ഗ്രാം കഞ്ചാവും ഇയാളിൽ നിന്ന് പിടിച്ചെടുത്തു.
Read more

ഗുരുവായൂരിൽ ഇന്ന് വിവാഹമാമാങ്കം; റെക്കോർഡ് കുറിച്ച് ഇന്ന് നടക്കുക 437 വിവാഹങ്ങൾ

തൃശൂർ: ഗുരുവായൂർ ക്ഷേത്രം ഇന്ന് റെക്കോർഡ് വിവാഹത്തിന് സാക്ഷിയാകും. 437 വിവാഹങ്ങളാണ് ഇന്ന് ​ഗുരുവായൂരിൽ നടക്കുക. ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വിവാഹങ്ങൾക്ക് ​ഗുരുവായൂർ അമ്പലം വേദിയാകുന്നത്. പുലർച്ചെ നാല് മണി മുതൽ ആറ് മണ്ഡപങ്ങളിലായാണ് വിവാഹങ്ങൾക്ക് തുടക്കമായത്. ചിങ്ങമാസത്തിലെ ആദ്യത്തെ ഞായാറാഴ്ചയാണ് ഇന്ന്. ഇതിന് മുമ്പ് 2024 സെപ്റ്റംബർ എട്ടിനായിരുന്നു ​ഗുരുവായൂരിൽ ഏറ്റവും കൂടുതൽ വിവാഹങ്ങൾ നടന്നത്. അന്ന് 354 വിവാഹങ്ങളായിരുന്നു ഇവിടെ നടന്നത്. പുലർച്ചെ നാല് മണിക്ക് മംഗളവാദ്യത്തിൻ്റെ അകമ്പടിയിൽ കണ്ണൂർ തലശ്ശേരി സ്വദേശി ആർണവ് […]
Read more

പൊലീസ് സ്റ്റേഷനിലെ ഓണാഘോഷം: പ്രതികൾക്ക് പൊലീസ് ഒത്താശ ലഭിച്ചിരിക്കാം

തിരുവനന്തപുരം: ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ സ്‌റ്റേഷന് മുന്നിലെ ഓണാഘോഷവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികൾക്ക് പൊലീസ് ഒത്താശ ലഭിച്ചിരിക്കാമെന്ന് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണ റിപ്പോർട്ട്. സംഭവം നടക്കുമ്പോൾ എസ്എച്ച്ഒ പ്രശാന്ത് സ്ഥലത്തില്ല. 10.20നാണ് പ്രതികൾ സ്‌റ്റേഷനിലെത്തുന്നത്. 10.37 ന് പ്രതികളിൽ ഒരാളായ ബിനു ഐപി ഊഞ്ഞാലാടി റീൽസ് ചിത്രീകരിച്ചു. തുടർന്ന് 10.45ന് പ്രതികൾ ഒപ്പിട്ടു. എസ്എച്ച്ഒ പ്രശാന്ത് സ്ഥലത്തെത്തിയത് 11 മണിക്കാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. പ്രതികൾ ആഘോഷത്തിനെത്തിയ ചെണ്ടക്കാരൻ്റെ ചെണ്ടയെടുത്ത് കൊട്ടുകയും ചെയ്തു. ദൃശ്യങ്ങളിൽ ഇതെല്ലാം […]
Read more

Recent News