Author: Greeshma Joshi

ആലപ്പുഴയില്‍ നെഹ്‌റു ട്രോഫി ജലോത്സവ ആവേശം, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ആലപ്പുഴ: ഓളപ്പരപ്പിലെ ഒളിമ്പിക്‌സിന് ഇനി നിമിഷങ്ങളുടെ കാത്തിരിപ്പ് മാത്രം ബാക്കി. പുന്നമടയില്‍ ട്രാക്കൊരുങ്ങി. 22 ചുണ്ടനുകള്‍ ഉള്‍പ്പെടെ 71 വള്ളങ്ങള്‍ മാറ്റുരയ്ക്കുന്ന 72ാം നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന് പുന്നമടയില്‍ നടക്കും. മുഖ്യമന്ത്രി വി ഡി സതീശന്‍ വള്ളംകളി ഉദ്ഘാടനം ചെയ്യും. കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, കര്‍ണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ എന്നിവരാണ് മുഖ്യാതിഥികള്‍. ഇന്ന് രാവിലെ 11ന് മത്സരങ്ങള്‍ ആരംഭിക്കും. ഉദ്ഘാടന സമ്മേളനത്തിനുശേഷം ചുണ്ടന്‍വള്ളങ്ങളുടെ ഹീറ്റ്സും ചെറുവള്ളങ്ങളുടെ ഫൈനലും നടക്കും. […]
Read more

കാറിനുള്ളിൽ കുടുങ്ങിയ പത്തുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയിൽ

വാഷിങ്ടൺ: മുത്തശ്ശി മറന്നതിനെത്തുടർന്ന് എട്ടുമണിക്കൂറോളം കാറിനുള്ളിൽ കുടുങ്ങിയ പിഞ്ചുകുഞ്ഞിനെ മരിച്ചനിലയിൽ കണ്ടെത്തി. യുഎസിലെ കെന്റക്കിയിലെ മാഡിസൺവില്ലേയിലാണ് സംഭവം. പത്തുമാസം പ്രായമുള്ള സ്കോട്ടി ​ഗ്വിൻ ക്രോവല്ലിനെയാണ് കാറിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മണിക്കൂറുകളോളം അടച്ചിട്ട കാറിൽ കുടുങ്ങിപ്പോയ കുഞ്ഞ്, കടുത്ത ചൂട് കാരണമാണ് മരിച്ചതെന്നാണ് പ്രാഥമിക നി​ഗമനം. കുഞ്ഞിനെ ഡേകെയറിൽ കൊണ്ടുവിടാനായാണ് മുത്തശ്ശിയായ ഡോ. സ്റ്റേസി ഫസേൻബേക്കർ(61) രാവിലെ കുഞ്ഞുമായി വീട്ടിൽനിന്നിറങ്ങിയത്. കാറിന്റെ പിൻസീറ്റിലായിരുന്നു കുഞ്ഞിനെ ഇരുത്തിയത്. എന്നാൽ, കുഞ്ഞിനെ ഡേകെയറിൽ കൊണ്ടുവിടാനുള്ളത് മറന്നുപോയ മുത്തശ്ശി നേരേ തന്റെ ജോലിസ്ഥലത്തേക്ക് […]
Read more

ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള സ്വർണത്തിന്‍റെ കണക്ക് ഡിജിറ്റലൈസ് ചെയ്യണം

തിരുവനന്തപുരം: ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള മുഴുവൻ ക്ഷേത്രങ്ങളുടെയും ആസ്തിമൂല്യം തിട്ടപ്പെടുത്താൻ സർക്കാർ നടപടി തുടങ്ങി. ക്ഷേത്രങ്ങളിലെ സ്വർണത്തിന്റെ വിവരങ്ങൾ ഡിജിറ്റലൈസ് ചെയ്യണമെന്ന് ദേവസ്വം സെക്രട്ടറി ഡോ. എം.ജി. രാജമാണിക്യം, മന്ത്രി കെ. മുരളീധരന് നൽകിയ റിപ്പോർട്ടിൽ ആവശ്യപ്പെട്ടു. സ്വർണം വാങ്ങുമ്പോഴും സ്ട്രോങ് റൂമിലേക്ക് മാറ്റുമ്പോഴും ഡിജിറ്റൽ തെളിവുകൾ നിർബന്ധമാക്കണമെന്നും എല്ലാ ദേവസ്വങ്ങളിലും ഡിജിറ്റൽ സംവിധാനം നടപ്പിലാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ, ക്ഷേത്രമുതലുകളിൽ സ്വർണം പൂശുന്നതിനും പൊതിയുന്നതിനും പുതിയ മാർഗരേഖ കൊണ്ടുവരണമെന്നും റിപ്പോർട്ടിൽ പറയുന്നു, നിലവിൽ ഉള്ള ലോഹത്തിന്‍റെ […]
Read more

മിര്‍സ ഫക്രുല്‍ ഇസ്ലാം ആലംഗീര്‍ ബംഗ്ലാദേശ് പ്രസിഡന്റ്

ധാക്ക: ബംഗ്ലാദേശ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബംഗ്ലദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ (ബിഎന്‍പി) മുതിര്‍ന്ന നേതാവ് മിര്‍സ ഫക്രുല്‍ ഇസ്ലാം ആലംഗീര്‍ വിജയിച്ചു. ജമാഅത്തെ ഇസ്ലാമി നയിക്കുന്ന പ്രതിപക്ഷസഖ്യത്തിന്റെ സ്ഥാനാര്‍ഥിയായ റിട്ട. കേണല്‍ ഒലി അഹ്മദിനെതിരെയാണ് മിര്‍സ ആലംഗീര്‍ പരാജയപ്പെടുത്തിയത്. ആലംഗീറിന് 255 വോട്ടുകള്‍ ലഭിച്ചപ്പോള്‍, ഒലി മുഹമ്മദിന് 85 വോട്ടുകലാണ് നേടാനായത്. മൂന്നരപ്പതിറ്റാണ്ടിന് ശേഷമാണ് രാജ്യത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള മുന്‍ സര്‍ക്കാര്‍ 2023 ല്‍ നിയമിച്ച മുഹമ്മദ് ഷഹാബുദ്ദീന്‍ കാലാവധി തീരുന്നതിന് മുമ്പ് […]
Read more

ഇമ്രാൻ ഖാനെ ജയിലിൽ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി; നടപടി സുപ്രീം കോടതി ഉത്തരവിനെ തുടർന്ന്

ഇസ്ലാമാബാദ്: ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയ മുന്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ജയിലിലേക്ക് തിരിച്ചു കൊണ്ട് പോയി. ആശുപത്രിയില്‍ പ്രവേശിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് ജയിലിലേക്ക് തിരിച്ച് പോയത്. ചികിത്സയ്ക്ക് ശേഷം ആരോഗ്യവാനാണെന്ന് സ്ഥിരീകരിച്ചത് ശേഷമാണ് അദ്ദേഹത്തെ തിരികെ ജയിലിലേക്ക് മാറ്റിയത്. നേത്രരോഗം ഉള്‍പ്പെടെ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ചികിത്സയ്ക്കായി സുപ്രീം കോടതി ഉത്തരവിനെത്തുടര്‍ന്നാണ് 73 കാരനായ മുന്‍ പ്രധാനമന്ത്രിയെ ഷിഫ ഇന്റര്‍നാഷണല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഇസ്ലാമാബാദിലെ ഷിഫ ഇന്റര്‍നാഷണല്‍ ഹോസ്പ്പിറ്റലില്‍ പ്രവേശിപ്പിച്ച ഇമ്രാന്‍ ഖാനെ […]
Read more

ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ എസ് സോമനാഥിന് റിസര്‍വ് ബാങ്ക് ബോര്‍ഡില്‍ നിയമനം

ന്യൂഡല്‍ഹി: ഇന്ത്യന്‍ സ്‌പെയ്‌സ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ) മുന്‍ ചെയര്‍മാന്‍ ഡോ. എസ് സോമനാഥിനെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) സെന്‍ട്രല്‍ ബോര്‍ഡിലേക്ക് നിയമിച്ചു. 2025 ജനുവരിയില്‍ ഐഎസ്ആര്‍ഒയില്‍ നിന്ന് വിരമിച്ച സോമനാഥിനെ, സെന്‍ട്രല്‍ ബോര്‍ഡിലെ പാര്‍ട്ട് ടൈം, നോണ്‍-ഒഫീഷ്യല്‍ ഡയറക്ടറായാണ് നിയമിച്ചിരിക്കുന്നത്. ഓഗസ്റ്റ് 20 മുതല്‍ നാല് വര്‍ഷത്തേക്കാണ് നിയമനമെന്ന് ആര്‍ബിഐ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ബഹിരാകാശ ഗവേഷണ രംഗത്ത് വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള സോമനാഥ്, ഇസ്രോയില്‍ നിന്ന് വിരമിച്ച ശേഷം ബെംഗളൂരുവിനടുത്തുള്ള ചാണക്യ […]
Read more

മാസപ്പടി കേസിലെ ഇഡി അന്വേഷണം; രാഷ്ട്രീയവേട്ട വിലപ്പോവില്ലെന്ന് ദേശാഭിമാനി മുഖപത്രം

തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ‌ വീണ ടിക്കെതിരെ നടക്കുന്ന ഇഡി അന്വേഷണത്തിനെതിരെ മുഖപ്രസംഗം എഴുതി ദേശാഭിമാനി ദിനപത്രം. ഇഡിയുടെ രാഷ്ട്രീയവേട്ട വിലപ്പോകില്ലെന്നും അന്വേഷണത്തിന്റെ പേരിൽ ഭീകരത സൃഷ്ടിക്കുന്നുവെന്നും മുഖപ്രസം​ഗത്തിൽ പറയുന്നു. അപസർപക കഥകൾ മെനയുകയാണ്. കേസ് വലിച്ചു നീട്ടുന്നത് ദുരൂഹമാണെന്നും വ്യക്തികൾക്കെതിരെ ഉയർന്ന ആരോപണത്തിൽ നേതാക്കളെ ലക്ഷ്യമിടുന്നത് പകപ്പോകൽ ആണെന്നും മുഖപ്രസം​ഗത്തിൽ പറയുന്നു. അഴിമതി ഉണ്ടെങ്കിൽ അന്വേഷിക്കണം. തെളിവുകൾ പുറത്തുകൊണ്ടുവരണം. സമാന ആരോപണങ്ങൾ ഉള്ളവർക്കെതിരെ അന്വേഷണമില്ല. ഒരാൾക്കെതിരെ പറയുന്ന ഒരു കോടിക്ക് […]
Read more

‘കൊച്ചി മെട്രോ’ പേരുമാറ്റം ആലോചനയിലില്ല: മുഖ്യമന്ത്രി വി ഡി സതീശന്‍

കൊച്ചി: കൊച്ചി മെട്രോ പേരുമാറ്റം ആലോചനയിലില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. അതേപ്പറ്റി നമുക്കൊന്നും അറിയില്ല. അത് സര്‍ക്കാരുമായി ആലോചിക്കാതെ ഏകപക്ഷീയമായി പറയുന്ന കാര്യങ്ങളാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരുമായി ഇതുവരെ ആലോചന നടന്നിട്ടില്ല. സര്‍ക്കാരിന്റെ പരിഗണനയിലും ഈ വിഷയമില്ല. സര്‍ക്കാരുമായി ആലോചിക്കാതെ പത്രവാര്‍ത്ത നല്‍കിയതിനോട് പ്രതികരിക്കാനില്ല. സര്‍ക്കാരിന്റെ പരിഗണനയില്‍ അങ്ങനെയൊരു വിഷയമേ ഇല്ലെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഭാവിയിലേക്ക് മാറ്റുമോയെന്ന ചോദ്യങ്ങളോട്, എന്തിനാണ് അങ്ങനെ ആലോചിക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. സര്‍ക്കാരിന്റെ പരിഗണനയില്‍ ഇപ്പോള്‍ പേരുമാറ്റം പരിഗണനയിലില്ല. അത് കെഎംആര്‍എല്‍ […]
Read more

ട്രെയിനുകളിൽ വിളമ്പുന്നത് പഴകിയ ഭക്ഷണം റെയിൽവേ സ്റ്റേഷനുകളിൽ വ്യാപക പരിശോധന

ബം​ഗളൂരു: റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ നിലവാരം ഉറപ്പാക്കാൻ അധികൃതർ നടത്തിയ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. 36 റെയിൽവേ സ്റ്റേഷനുകളിലെ കാന്റീനുകളിലും ഫുഡ് സ്‌റ്റാളുകളിലും നടത്തിയ മിന്നൽ പരിശോധനയിലാണ് പഴകിയതും വൃത്തിഹീനവുമായ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തത്. പാചകത്തിനായി പൂപ്പൽ ബാധിച്ച പച്ചക്കറികളും കാലാവധി കഴിഞ്ഞ തൈരുമാണ് പല കേന്ദ്രങ്ങളിലും ഉപയോഗിച്ചിരുന്നതെന്നും കണ്ടെത്തി. ഇഡ്ഡലി, സമൂസ തുടങ്ങിയ പലഹാരങ്ങൾ വൃത്തിഹീനമായ സാഹചര്യത്തിലാണ് സൂക്ഷിച്ചിരുന്നത്. കെ.ആർ പുരത്തെ ഫുഡ് സ്റ്റാളിൽ വൃത്തിഹീനമായ സാഹചര്യത്തിലാണ് പാചകവും വിതരണവുമെന്നും അധികൃതർ […]
Read more

കേരളം മെട്രോ എന്ന് പേരു മാറ്റാൻ സംസ്ഥാന സർക്കാരിൻ്റെ അംഗീകാരം തേടിയ നടപടി വിചിത്രം: ഹൈബി ഈഡൻ

കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശക്കെതിരെ എതിർ‌പ്പുമായി ഹൈബി ഈഡൻ എം പി. ഇത് സംബന്ധിച്ച്ഹൈബി ഈഡൻ മുഖ്യമന്ത്രി വി ഡി സതീശന് കത്തയച്ചു. കേരളം മെട്രോ എന്ന് പുനര്‍നാമകരണം ചെയ്യാനുള്ള നീക്കം വിചിത്രമാണെന്ന് ഹൈബി ഈഡൻ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അഭിപ്രായ ഐക്യമില്ലാതെ അന്തിമ തീരുമാനത്തിലേക്ക് കടക്കരുതെന്നും ഹൈബി ഈഡൻ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ‘കൊച്ചി മെട്രോ എന്നതിന് പകരം കേരളം മെട്രോ എന്നു പേരു മാറ്റാൻ ഒരു വിചിത്രമായ നടപടിയിലൂടെ മെട്രോ എം ഡി […]
Read more

Recent News