മന്ത്രിമാരുടെ തീരുമാനങ്ങൾക്കും ഇനി കടിഞ്ഞാൺ; മഹാരാഷ്ട്രയിൽ ഫഡ്‌നാവിസിന് ‘വീറ്റോ’ അധികാരം
മുംബൈ: ഭരണനടപടികൾ കൂടുതൽ വ്യക്തതയോടെ ക്രമീകരിക്കാനുള്ള പരിഷ്കാരമെന്ന നിലയിൽ മഹാരാഷ്ട്ര സർക്കാർ പുതിയതായി വിജ്ഞാപനം ചെയ്ത ‘മഹാരാഷ്ട്ര ഗവൺമെന്റ് റൂൾസ് ഓഫ് ബിസിനസ്, 2026’ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന് ‘വീറ്റോ അധികാരം’ നൽകുന്നതാണ് പുതിയ നീക്കം എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. മുഖ്യമന്ത്രിക്ക് കൂടുതൽ അധികാരം നൽകുന്ന ഇതിലെ പുതിയ ചട്ടമാണ് ഇപ്പോൾ ചർച്ചായാകുന്നത്. പൊതുതാൽപ്പര്യം ചൂണ്ടിക്കാട്ടി ഏത് മന്ത്രിയുടെ തീരുമാനവും തിരുത്താൻ പുതിയചട്ടം മുഖ്യമന്ത്രിക്ക് അധികാരം നൽകുന്നു. എന്നാൽ ഈ അധികാരം വിനിയോഗിക്കുമ്പോൾ […]
Read more

