Author: Greeshma Joshi

തൃഷയെക്കുറിച്ച് ഉദയനിധി സ്റ്റാലിൻ ദ്വയാർത്ഥ പരാമർശം നടത്തിയെന്ന് ആക്ഷേപം, വിമർശിച്ച് ബിജെപി

ചെന്നൈ: തൃഷയെ കുറിച്ച് ദ്വയാർത്ഥ പരാമർശം നടത്തിയെന്ന ആക്ഷേപത്തിൽ ഉദയനിധി സ്റ്റാലിൻ വിവാദത്തിൽ. കാവേരി വിഷയവുമായി ബന്ധപ്പെട്ട് ടിവികെ സർക്കാരിനെതിരെ നടത്തിയ പ്രതിഷേധത്തിൽ ആണ് വിവാദസംഭവം നടന്നിരിക്കുന്നത്. പരാമർശത്തെ തുടർന്ന് ഉദയനിധിക്കെതിരെ ബിജെപി രം​ഗത്തെത്തി. ഞെട്ടിക്കുന്ന പരാമർശം എന്ന് വിനോജ് പി.സെൽവം പ്രതികരിച്ചു. നടൻ ആയിരുന്ന വ്യക്തി ആണ് മറ്റൊരു താരത്തെ അധിക്ഷേപിക്കുന്നതെന്നും താരസംഘടന അപലപിക്കണമെന്നും ബിജെപി സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു. ഉദയനിധിയെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഉദയനിധിയോട് ഒരു സ്ത്രീയും പൊറുക്കില്ലെന്ന് നാരായണൻ തിരുപ്പതി […]
Read more

കാർത്തി – മോഹൻ രാജ ചിത്രവുമായി പ്രിൻസ് പിക്ചേഴ്സ്

പ്രിൻസ് പിക്‌ചേഴ്‌സും നടൻ കാർത്തിയും സംവിധായകൻ മോഹൻ രാജയുമായി കൈകോർക്കുന്ന പുതിയ ഫാമിലി എന്റർടെയ്‌നർ ഒരുങ്ങുന്നു. സിങ്കം 2, സർദാർ എന്നിവയുൾപ്പെടെ നിരവധി ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളുടെ പിന്നിലുള്ള നിർമ്മാണ സ്ഥാപനമായ പ്രിൻസ് പിക്‌ചേഴ്‌സ്, അവരുടെ അടുത്ത വമ്പൻ ചിത്രം പ്രഖ്യാപിച്ചു. നടൻ കാർത്തിയെയും സംവിധായകൻ മോഹൻ രാജയെയും ഒരുമിച്ച് കൊണ്ടുവരുന്ന ഒരു ഗ്രാൻഡ് ഫാമിലി എന്റർടെയ്‌നർ ആണ് ഇത്തവണ പ്രിൻസ് പിക്ചേഴ്സ് ഒരുക്കുന്നത്. എസ് ലക്ഷ്മൺ കുമാർ ആണ് ചിത്രം നിർമ്മിക്കുന്നത്. ഫാമിലി , ഇമോഷൻ, ഹീറോയിസം […]
Read more

ആരോഗ്യ വകുപ്പ് മരുന്ന് എത്തിക്കാത്തത് കൊണ്ട് ആർക്കും എലിപ്പനി വരില്ല : കെ മുരളീധരൻ

തിരുവനന്തപുരം: മഴ ശക്തമായ സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി നടപടികൾ സ്വീകരിക്കുന്നതായി ആരോഗ്യമന്ത്രി കെ മുരളീധരൻ. ആരോഗ്യ വകുപ്പ് മരുന്ന് എത്തിക്കാത്തത് കൊണ്ട് ആർക്കും എലിപ്പനി വരില്ല. ദുരിതാശ്വാസ ക്യാമ്പിൽ ആവശ്യത്തിനുള്ള മരുന്നുകൾ എത്തിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. ഒരിടത്ത് നിന്നും മരുന്നിന്റെ ക്ഷാമം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് മന്ത്രിയുടെ അവകാശവാദം. മഴ ശക്തമായ സാഹചര്യത്തിൽ പകർച്ചവ്യാധി ഭീഷണി ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുന്നൊരുക്കം നടത്തിയിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു. സംസ്ഥാനം കടുത്ത പ്രളയക്കെടുതി നേരിടുന്നതിനിടെ കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ […]
Read more

ഗുസ്തി താരങ്ങളുടെ പീഡന പരാതി: ബ്രിജ് ഭൂഷണ്‍ സിങ്ങിനെ കുറ്റവിമുക്തനാക്കി ഡല്‍ഹി കോടതി

ന്യൂഡല്‍ഹി: ഗുസ്തി താരങ്ങളുടെ പീഡന പരാതിയില്‍ ബിജെപി നേതാവും ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ സിങ്ങിനെ കുറ്റവിമുക്തനാക്കി ഡല്‍ഹി കോടതി. റോസ് അവന്യൂ കോടതിയിലെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് അശ്വിനി പന്‍വാറാണ് വിധി പ്രസ്താവിച്ചത്. കേസിലെ കൂട്ടുപ്രതിയായ വിനോദ് ടോമറിനെയും കോടതി വെറുതെ വിട്ടു. പ്രോസിക്യൂഷന്‍, പരാതിക്കാര്‍, പ്രതികള്‍ എന്നിവരുടെ വാദം കേട്ടതിന് ശേഷമാണ് ഇന്ന് വിധി പറഞ്ഞിരിക്കുന്നത്. വനിതാ ഗുസ്തി താരങ്ങള്‍ക്കായി മുതിര്‍ന്ന അഭിഭാഷക റെബേക്ക ജോണാണ് ഹാജരായത്. അഭിഭാഷകനായ രാജീവ് […]
Read more

കാലാവസ്ഥ പ്രവചനം മാത്രം നോക്കി അവധി പ്രഖ്യാപിക്കാൻ കഴിയില്ല : കോഴിക്കോട് ജില്ലാ കലക്ടർ

കോഴിക്കോട്: ഒരു കലക്ടറുടെ ജോലിക്കാലയളവിലെ ഏറ്റവും സമ്മർദ്ദം നിറഞ്ഞ തീരുമാനങ്ങളിലൊന്നാണ് വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിക്കുന്നത് സംബന്ധിച്ചെന്ന് കോഴിക്കോട് ജില്ലാ കലക്ടർ എം എസ് മാധവിക്കുട്ടി. രാത്രി മുഴുവൻ കാലാവസ്ഥാ വിവരങ്ങൾ പരിശോധിച്ച് ഉദ്യോഗസ്ഥർക്ക് ഉറക്കം നഷ്ടപ്പെടാറുണ്ട്. കാരണം, ആവശ്യമില്ലാതെ അവധി നൽകുന്നതും അവധി നൽകേണ്ട സമയത്ത് നൽകാതിരിക്കുന്നതും ഒരേപോലെ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നവയാണ്. ഒരു തെറ്റായ തീരുമാനം കുട്ടികളുടെ ജീവന് തന്നെ ഭീഷണിയായേക്കാം. പൂർണ്ണമായും കാര്യങ്ങളെ ഗൗരവത്തോടെ കണ്ട്, കൃത്യമായ തീരുമാനത്തിലെത്താനുള്ള ആശങ്കയും ജാഗ്രതയും നിലനിൽക്കുന്ന സ്ഥാനത്താണ്, ഉദ്യോഗസ്ഥരുടെ […]
Read more

രാജ്യത്ത് കെട്ടിക്കിടക്കുന്നത് 3.96 ലക്ഷം ലഹരി കേസുകള്‍; പ്രത്യേക കോടതികള്‍ സ്ഥാപിക്കാന്‍ കേന്ദ്ര നിര്‍ദേശം

ന്യൂഡല്‍ഹി: ലഹരി കേസുകളുടെ എണ്ണം പെരുകുന്ന സാഹചര്യത്തില്‍ പ്രത്യേക കോടതികള്‍ സ്ഥാപിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ നിര്‍ദേശം. രാജ്യത്ത് 3.96 ലക്ഷം കേസുകള്‍ കെട്ടിക്കിടക്കുന്നു എന്നാണ് കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്. 22 സംസ്ഥാനങ്ങളില്‍ ഇനിയും പ്രത്യക എന്‍ഡിപിഎസ് കോടതികള്‍ സ്ഥാപിക്കാനുണ്ടെന്ന വിവരത്തിന് പിന്നാലെയാണ് നടപടി. ഏറ്റവും കൂടുതല്‍ കേസുകള്‍ കെട്ടിക്കിടക്കുന്നത് പഞ്ചാബിലാണ്. പഞ്ചാബില്‍ 60,000 ലഹരി കേസുകളാണ് കെട്ടിക്കിടക്കുന്നത്. എന്നാല്‍ നിലവില്‍ ഒരു പ്രത്യേക കോടതി പോലും പഞ്ചാബില്‍ സ്ഥാപിച്ചിട്ടില്ല. കേസുകളില്‍ രണ്ടാമത് കേരളമാണ്. 50,000 കേസുകളാണ് […]
Read more

വാർത്താസമ്മേളനത്തിനിടെ പപ്പു യാദവ് എംപിക്ക് നേരെ ചെരുപ്പെറിഞ്ഞ സംഭവം; രണ്ട് പേർ പിടിയില്‍

ലഖ്‌നൗ: വാര്‍ത്താസമ്മേളനത്തിനിടെയുണ്ടായ ആക്രമണത്തില്‍ ഡല്‍ഹി പൊലീസിനെതിരെ വിമര്‍ശനവുമായി സ്വതന്ത്ര എംപി പപ്പു യാദവ് രംഗത്ത്. പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും പ്രതികള്‍ക്ക് സഹായം നല്‍കിയത് ഡല്‍ഹി പൊലീസെന്നും പപ്പു യാദവ് ആരോപിച്ചു. ഭീഷണിയുണ്ടെന്നും സുരക്ഷ ഒരുക്കണമെന്നും താന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി പൊലീസിനെ ഉപയോഗിച്ച് വേട്ടയാടുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു. അതേസമയം പപ്പു യാദവ് എംപിയെ ആക്രമിച്ച കേസിലെ രണ്ട് പ്രതികളെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു. സുമിത് ശര്‍മ്മ, ഹാപ്പി ശര്‍മ്മ എന്നിവരാണ് തിലക് മാര്‍ഗ് പൊലീസിന്റെ പിടിയിലായത്. […]
Read more

കൊച്ചിയില്‍ വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം

കൊച്ചി: വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം. എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപത്തെ സൗത്ത് സ്റ്റാര്‍ അപ്പാര്‍ട്ട്‌മെന്റില്‍ ഇന്ന് പുലര്‍ച്ചെ 4.15നായിരുന്നു സംഭവം. അഞ്ച് പെണ്‍കുട്ടികള്‍ താമസിക്കുന്ന ഫ്‌ളാറ്റിനുള്ളില്‍ അതിക്രമിച്ച് കടന്നാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടിയുടെ പരാതിയില്‍ കടവന്ത്ര പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

ഉത്തരവാദിത്തങ്ങളില്‍ അതീവ ഭക്തിയും ജാഗ്രതയും പുലര്‍ത്തണം’; കണ്ഠരര് ബ്രഹ്മദത്തനോട് ഹൈക്കോടതി

കൊച്ചി: ശബരിമല തന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട കണ്ഠരര് ബ്രഹ്മദത്തനെ ഉപദേശിച്ച് ഹൈക്കോടതി. ക്ഷേത്രത്തിന്റെ പവിത്രത, ഭരണപരമായ ആചാരമര്യാദകള്‍, ഭക്തരുടെ വിശ്വാസം എന്നിവ കണക്കിലെടുത്ത് പ്രവര്‍ത്തിക്കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ഉത്തരവാദിത്തങ്ങളില്‍ അതീവ ഭക്തിയും ജാഗ്രതയും പുലര്‍ത്തണമെന്നും തീരുമാനങ്ങള്‍ പ്രതിഷ്ഠയുടെ താല്‍പ്പര്യം മുന്‍നിര്‍ത്തി ആയിരിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കാന്‍ മുന്‍ഗണന നല്‍കണം. ഭക്തരുടെ ക്ഷേമത്തിനും ആത്മീയതയ്ക്കും പ്രാധാന്യം നല്‍കണമെന്നും ഹൈക്കോടതിയിലെ ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചു. ശബരിമലയിലെ പുതിയ തന്ത്രിയായി കണ്ഠരര് ബ്രഹ്മദത്തനെ നിയമിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം […]
Read more

ആസ്തി അന്വേഷണ ആവശ്യത്തിന് മറുപടിയുമായി അഭിജീത് ദീപ്കെ

ന്യൂഡൽഹി: ബോസ്റ്റൺ സർവ്വകലാശാലയിൽ നിന്നുള്ള സ്കോളർഷിപ്പും വിദ്യാഭ്യാസ വായ്പയും ഉപയോഗിച്ചാണ് അമേരിക്കയിലെ ഉന്നതവിദ്യാഭ്യാസം താൻ പൂർത്തിയാക്കിയതെന്ന് കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെ. കുടുംബത്തിന്റെ നിഗൂഢമായ സ്വത്ത് ഉപയോഗിച്ചാണ് വിദേശത്ത് പഠിച്ചതെന്ന ആരോപണങ്ങൾ തള്ളിയ അദ്ദേഹം, നിലവിൽ വിദ്യാഭ്യാസ വായ്പ തിരിച്ചടച്ചുകൊണ്ടിരിക്കുകയാണെന്നും വ്യക്തമാക്കി. ഒരു മുതിർന്ന മാധ്യമപ്രവർത്തകന്റെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ദിപ്കെ കാര്യങ്ങൾ വ്യക്തമാക്കിയത്. അഭിജീത് ദീപ്കെയുടെ പിതാവും മഹാരാഷ്ട്ര ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷനിലെ വിരമിച്ച ജൂനിയർ എഞ്ചിനീയറുമായ ഭഗവാൻറാവു ദീപ്കെയുടെ സാമ്പത്തിക […]
Read more

Recent News