Author: Greeshma Joshi

കര്‍ണാടക മന്ത്രിസഭ വികസനം: 20 പുതിയ മന്ത്രിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി ഡികെ ശിവകുമാര്‍ ചുമതലയേറ്റ് രണ്ടു മാസത്തിന് ശേഷം സംസ്ഥാന മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നു. 20 പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തി മന്ത്രിസഭ വികസിപ്പിക്കാന്‍ തീരുമാനിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ തിങ്കളാഴ്ച അറിയിച്ചു. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് ഇന്ന് വൈകിട്ട് 4:05ന് ബംഗളൂരുവിലെ ലോക് ഭവനില്‍ നടക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അംഗീകരിച്ച 20 നേതാക്കളുടെ പട്ടിക പുറത്തുവന്നിട്ടുണ്ട്. പിഎം നരേന്ദ്രസ്വാമി, ശിവരാജ് തംഗടഗി, രുദ്രപ്പ ലമാണി, കെഎസ് ബസവന്തപ്പ, ബി നാഗേന്ദ്ര, ടി […]
Read more

പിഎം ശ്രീ: യുഡിഎഫിന് കേന്ദ്രത്തോട് വിധേയത്വം;കെ രാജൻ

പത്തനംതിട്ട: കേന്ദ്ര സര്‍ക്കാരിന്റെ പിഎം ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെയും യുഡിഎഫിനെയും രൂക്ഷമായി വിമര്‍ശിച്ച് മുന്‍ റവന്യൂ മന്ത്രിയും സിപിഐ നേതാവുമായ കെ രാജന്‍ എംഎല്‍എ. എല്‍ഡിഎഫ് സര്‍ക്കാര്‍ പിഎം ശ്രീയില്‍നിന്ന് ഒരു രൂപയെങ്കിലും വാങ്ങിയെന്നുതെളിയിച്ചാല്‍ രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കും. വിദ്യാഭ്യാസ മന്ത്രിയെ ഇത് ബോധ്യപ്പെടുത്താന്‍ വെല്ലുവിളിക്കുകയാണ്. സര്‍വശിക്ഷ കേരളയ്ക്കു ലഭിക്കാനുള്ള കോടികള്‍ ലഭിക്കാനുള്ള വഴി പിഎം ശ്രീയില്‍ ഒപ്പിടലാണെന്ന് കേന്ദ്രം പറഞ്ഞാല്‍, കേന്ദ്രത്തിനു മുന്‍പില്‍ ഇതും പറഞ്ഞ് നട്ടെല്ലുവളച്ചാല്‍ അതിനെ എഐഎസ്എഫ് നേരിടുമെന്നും കെ […]
Read more

ഗ്രീസിൽ കാട്ടുതീ അണയ്ക്കാൻ പോയ രണ്ട് ഹെലികോപ്റ്ററുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; രണ്ട് പേർ മരിച്ചു

ഏഥൻസ്: ഗ്രീസില്‍ അഗ്‌നിശമന സേനയുടെ ഹെലികോപ്റ്ററുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ രണ്ട് പേർക്ക് ജീവൻ നഷ്ടമായി. കാണാതായ രണ്ട് പേർക്കായി തിരിച്ചില്‍ പുരോഗമിക്കുകയാണ്. ഏഥന്‍സിനടുത്തുള്ള സാതാ എന്ന സ്ഥലത്ത് കാട്ടുതീ അണയ്ക്കാന്‍ പോയ അഗ്‌നിശമന സേനയുടെ ഹെലികോപ്റ്ററുകളാണ് അപകടത്തില്‍പ്പെട്ടത്. കൂട്ടിയിടിയെത്തുടര്‍ന്ന് ഒരു ഹെലികോപ്റ്റര്‍ പൊട്ടിത്തെറിച്ച് നിലത്തേക്ക് വീഴുന്നത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അപകടത്തില്‍പ്പെട്ട ഹെലികോപ്റ്ററിൽ രണ്ട് പേർ വീതമായിരുന്നു ഉണ്ടായിരുന്നതെന്ന് ഗ്രീക്ക് അഗ്‌നിശമന വകുപ്പ് അറിയിച്ചു . പ്രദേശത്ത് പടരുന്ന കാട്ടുതീ […]
Read more

ഗർഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച് എത്തി; പ്രസവിച്ച ഉടൻ കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച് യുവതി

തിരുവനന്തപുരം: നവജാത ശിശുവിനെ ക്ലോസറ്റിലിട്ട് യുവതി. തിരുവനന്തപുരം എസ്എടി ആശുപത്രിയിലാണ് സംഭവം. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി കുഞ്ഞിനെ പുറത്തെടുത്തു. രാത്രി ഏഴരയോടെയായിരുന്നു സംഭവം. തിരുവല്ലം സ്വദേശിനിയായ യുവതിയാണ് ആശുപത്രിയിലെത്തിയത്. അബോര്‍ഷനുളള ഗുളിക കഴിച്ച് ആശുപത്രിയിലെത്തിയ പെണ്‍കുട്ടി ശുചിമുറിയില്‍ കയറി പ്രസവിക്കുകയായിരുന്നു. ഇവര്‍ അവിവാഹിതയാണ് എന്നാണ് വിവരം. തിരുവല്ലം സ്വദേശിയായ ഇരുപതുകാരി അബോർഷനുളള ഗുളിക കഴിച്ച് ആശുപത്രിയിലെത്തുകയും അബോർഷൻ നടത്തണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. ആറുമാസം ഗർഭിണിയായിരുന്നു ഇവർ. പിന്നാലെ ബ്ലീഡിംഗുണ്ടായ പെൺകുട്ടി ശുചിമുറിയിലേക്ക് പോയി. അവിടെ വെച്ച് പ്രസവിക്കുകയും കുഞ്ഞിനെ ക്ലോസറ്റിലിട്ട് […]
Read more

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദിന്റെ പിറന്നാൾ ദിനത്തിൽ അദ്ദേഹം ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

സംഗീതസംവിധായകനെന്ന നിലയിൽ ഇന്ത്യൻ സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ദേവി ശ്രീ പ്രസാദ് (DSP) ആദ്യമായി അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്ന ‘യെല്ലമ്മ’ എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ കഥാപാത്രമായ പാർഷിയുടെ ഫസ്റ്റ് ലുക്ക് പിറന്നാൾ ദിനത്തിൽ അണിയറ പ്രവർത്തകർ പുറത്തിറക്കി. ഫസ്റ്റ് ലുക്കിനൊപ്പം പുറത്തിറങ്ങിയ മോഷൻ പോസ്റ്ററും സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്. ദിൽ രാജുവിന്റെ ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രം അഞ്ച് ഭാഷകളിലായി പാൻ-ഇന്ത്യ റിലീസിനൊരുങ്ങുകയാണ്. വമ്പൻ മാസ് […]
Read more

കാവേരി വെള്ളം പങ്കുവയ്ക്കൽ തർക്കത്തിൽ ശാശ്വത പരിഹാരം വേണമെന്ന് കർണാടക

ബംഗളൂരു: കാവേരി വെള്ളം പങ്കുവയ്ക്കൽ തർക്കത്തിൽ ശാശ്വത പരിഹാരം വേണമെന്ന് കർണാടകം.കേന്ദ്ര സ‍ർക്കാരോ സുപ്രീംകോടതിയോ വിഷയത്തിൽ ഇടപെടണം.വെള്ളം കുറവുള്ള സമയത്ത് തമിഴ്നാടിന് വെള്ളം നൽകാനാകില്ല. മഴ പെയ്തത് കൊണ്ട് മാത്രമാണ് ഇപ്പോൾ പ്രതിസന്ധി ഒഴിവായത്. നി‍ർദേശിച്ചതിനേക്കാൾ കൂടുതൽ വെള്ളം തമിഴ്നാടിന് നൽകി. കബനി, ഹാരംഗി ഡാമുകളിൽ നിന്ന് തമിഴ്നാട്ടിലേക്ക് തുടർന്നും വെള്ളം ഒഴുക്കും. മഴ നിലച്ചാൽ വെള്ളം നൽകുന്നത് നിർത്തും. 40 ടിഎംസി കരുതൽ ശേഖരമാക്കി വയ്ക്കാൻ തീരുമാനം. സർക്കാർ നേരിട്ട് സുപ്രീംകോടതിയിലേക്കില്ല. ഡിഎംകെ നൽകിയിട്ടുള്ള ഹ‍ർജിയിൽ […]
Read more

ഉത്തരേന്ത്യയിൽ കനത്ത മഴയും പ്രളയവും: വിവിധ സംസ്ഥാനങ്ങളിൽ വൻ നാശനഷ്ടം

ഡൽഹി : ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പെയ്യുന്ന കനത്ത മഴയിലും മണ്ണിടിച്ചിലിലും പ്രളയത്തിലും വ്യാപക നാശനഷ്ടം. അസം, ഛത്തീസ്‌ഗഡ്, ഒഡീഷ, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ തുടങ്ങിയ സംസ്ഥാനങ്ങളിൽ ജനജീവിതം പൂർണ്ണമായും ദുസ്സഹമായി. ദുരന്തബാധിത സംസ്ഥാനങ്ങളിലെ രക്ഷാപ്രവർത്തനങ്ങൾക്കും പുനരധിവാസത്തിനുമായി സംസ്ഥാന ദുരന്ത നിവാരണ നിധിയിലേക്ക് 2,117.85 കോടി രൂപ കേന്ദ്ര സർക്കാർ മുൻകൂട്ടി അനുവദിച്ചു. കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന ശക്തമായ മഴയിൽ അമ്പതോളം വീടുകളാണ് ഛത്തീസ്‌ഗഡിൽ തകർന്നത്. തകർന്ന വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി രണ്ട് പെൺകുട്ടികൾ ഉൾപ്പെടെ […]
Read more

കനത്തമഴ: പി.സി. ജോർജിന്റെ വീട്ടിലും വെള്ളം കയറി

കോട്ടയം: ഈരാറ്റുപേട്ടയിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ബിജെപി നേതാവ് പി.സി. ജോർജിന്റെ വീട്ടിലും വെള്ളം കയറി. പുലർച്ചെ രണ്ടരയോടെ വെള്ളം വീട്ടിലേക്ക് ഇരച്ചെത്തിയതോടെ പി.സി. ജോർജും ഭാര്യയും മകനും വീടിന്റെ മുകളിലത്തെ നിലയിൽ അഭയം തേടി. ഏകദേശം 10 ലക്ഷം രൂപയുടെ നഷ്ടം വീടിനും 30 ലക്ഷം രൂപയുടെ നഷ്ടം ഭാര്യ ഉഷയുടെ തുണിക്കടയ്ക്കുമുണ്ടായെന്നാണ് പ്രാഥമിക കണക്ക്. ഫ്രിഡ്ജുകൾ, ടിവി, വീട്ടുപകരണങ്ങൾ, രണ്ട് ഇന്നോവ കാറുകൾ എന്നിവയും വെള്ളത്തിൽ കേടായി. കഴിഞ്ഞ 40 വർഷത്തിനിടെ ആദ്യമായാണ് […]
Read more

അത്തിയടുക്കത്ത് ചെറിയ തോതിൽ ഉരുൾപൊട്ടൽ; ജില്ലയിൽ 4 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

കാസർകോട്: ജില്ലയിൽ അതിശക്തമായ മഴ തുടരുന്നതിനിടെ കാഞ്ഞങ്ങാട് റേഞ്ചിലെ ഭീമനടി സെക്ഷൻ കൊന്നക്കാട് ബീറ്റിൽ പെട്ട അത്തിയടുക്കം 48 ഏക്കർ എന്ന സ്വകാര്യ സ്ഥലത്തെ വെള്ളച്ചാലിലും (കൊല്ലി) അതിനോട് ചേർന്ന പ്രദേശത്തും ചെറിയ തോതിൽ ഉരുൾപൊട്ടലുണ്ടായി. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. ഉരുൾപൊട്ടലിന്റെ ഉത്ഭവ കേന്ദ്രം വ്യക്തമായിട്ടില്ല.മഴ കനത്തതോടെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ മുൻകരുതലുകളും ദുരിതാശ്വാസ നടപടികളും ഊർജ്ജിതമാക്കിയിട്ടുണ്ട്. ജില്ലയിൽ നിലവിൽ മരണങ്ങളോ ആളുകളെ കാണാതായ സംഭവങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം, ദേലംപാടി വില്ലേജിലെ പരപ്പയിൽ അശ്വിനി […]
Read more

ശുചീകരണ സംവിധാനങ്ങളില്ലെന്ന് പരാതി; വെള്ളമിറങ്ങിയ റാന്നി ടൗണില്‍ വ്യാപാരികളുടെ പ്രതിഷേധം

പത്തനംതിട്ട : കനത്ത മഴയില്‍ വെള്ളക്കെട്ട് രൂപപ്പെട്ട റാന്നി ടൗണില്‍ മതിയായ ശുചീകരണ സംവിധാനങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടി വ്യാപാരികളുടെ പ്രതിഷേധം. ശാശ്വത പരിഹാരം വേണമെന്നാണ് ഇവരുടെയും ആവശ്യം. റാന്നി ഇട്ടിയപ്പാറയിലാണ് മാലിന്യങ്ങള്‍ നിറഞ്ഞിരിക്കുന്നത്. സ്ഥലം എംഎല്‍എ പഴകുളം മധു പ്രദേശത്ത് എത്തി വ്യാപാരികളുമായി സംവദിച്ചു. പഴവങ്ങാടി പഞ്ചായത്ത് അധികൃതര്‍ പ്രദേശത്തെത്തി വ്യാപാരികളോട് മാലിന്യം നീക്കാന്‍ ആവശ്യപ്പെട്ടുവെന്നും എന്തെല്ലാം നഷ്ടങ്ങള്‍ വന്നെന്ന് തിട്ടപ്പെടുത്താതെ എങ്ങനെയാണ് ഇവ നീക്കം ചെയ്യുകയെന്നും വ്യാപാരികള്‍ ചോദിക്കുന്നു. മാത്രമല്ല പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ തങ്ങളോട് അപമര്യാദയായി പെരുമാറിയെന്നും […]
Read more

Recent News