ഗ്രീസിൽ കാട്ടുതീ അണയ്ക്കാൻ പോയ രണ്ട് ഹെലികോപ്റ്ററുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; രണ്ട് പേർ മരിച്ചു

ഏഥൻസ്: ഗ്രീസില്‍ അഗ്‌നിശമന സേനയുടെ ഹെലികോപ്റ്ററുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ രണ്ട് പേർക്ക് ജീവൻ നഷ്ടമായി. കാണാതായ രണ്ട് പേർക്കായി തിരിച്ചില്‍ പുരോഗമിക്കുകയാണ്. ഏഥന്‍സിനടുത്തുള്ള സാതാ എന്ന സ്ഥലത്ത് കാട്ടുതീ അണയ്ക്കാന്‍ പോയ അഗ്‌നിശമന സേനയുടെ ഹെലികോപ്റ്ററുകളാണ് അപകടത്തില്‍പ്പെട്ടത്. കൂട്ടിയിടിയെത്തുടര്‍ന്ന് ഒരു ഹെലികോപ്റ്റര്‍ പൊട്ടിത്തെറിച്ച് നിലത്തേക്ക് വീഴുന്നത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

അപകടത്തില്‍പ്പെട്ട ഹെലികോപ്റ്ററിൽ രണ്ട് പേർ വീതമായിരുന്നു ഉണ്ടായിരുന്നതെന്ന് ഗ്രീക്ക് അഗ്‌നിശമന വകുപ്പ് അറിയിച്ചു . പ്രദേശത്ത് പടരുന്ന കാട്ടുതീ അണയ്ക്കാൻ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നും അധികൃതര്‍ അറിയിച്ചു. കാട്ടുതീയെ തുടര്‍ന്ന് നൂറിലധികം വീടുകള്‍ കത്തിനശിച്ചു. ഗ്രീസിലുടനീളം ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *