Author: Greeshma Joshi

നെന്മാറ ഇരട്ടക്കൊലക്കേസ്: വാദം പൂർത്തിയായി ശിക്ഷാവിധി നാളെ

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസില്‍ ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും. ശിക്ഷയ്ക്ക് മേല്‍ വാദം പൂര്‍ത്തിയായി. പ്രതിയെ നാളെ ഓണ്‍ലൈനായി ഹാജരാക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. കൃത്യം നടന്ന് ഒന്നരവര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്. ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ബിഎന്‍എസ് വകുപ്പ് 103(1), 126 (2) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ചെന്താമര കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. വിധി പ്രഖ്യാപിക്കും മുമ്പ് എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ചോദിച്ചപ്പോള്‍ തൂക്കി കൊന്നോളൂവെന്നായിരുന്നു ചെന്താമരയുടെ പ്രതികരണം വിധിപ്രസ്താവനത്തിനായി കോടതിയിലെത്തിയ ചെന്താമര വെല്ലുവിളിയും […]
Read more

ഓപറേഷന്‍ തൂഫാന് പിന്തുണ തേടി രമേശ് ചെന്നിത്തല തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യെ കാണും

തിരുവനന്തപുരം: ലഹരിമരുന്ന് മാഫിയക്കെതിരായ പോരാട്ടമായ ഓപറേഷന്‍ തൂഫാന് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി മുതിര്‍ന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തും. കേരളത്തില്‍ ആരംഭിച്ച ലഹരിവിരുദ്ധ ജനകീയ മുന്നേറ്റത്തിന് തമിഴ്‌നാടിന്റെ പിന്തുണ തേടുകയാണ് കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യം. അതിർത്തി ജില്ലകളിലൂടെ നടക്കുന്ന ലഹരിമരുന്ന് കടത്തും യുവാക്കളെ ലക്ഷ്യമിട്ടുള്ള മയക്കുമരുന്ന് ശൃംഖലയും തടയാന്‍ കേരളവും തമിഴ്‌നാടും ചേര്‍ന്ന് ഏകോപിത നടപടികള്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ചെന്നിത്തല കൂടിക്കാഴ്ചയില്‍ ഉന്നയിക്കുമെന്നാണ് വിവരം. ലഹരിക്കെതിരായ പോരാട്ടം ഒരു സംസ്ഥാനത്തിന്റെ മാത്രം […]
Read more

കുഴിമന്തി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ ; കതൃക്കടവിലെ അൽ റീമിന്‍റെ ലൈസൻസ് സസ്പെൻഡ് ചെയ്തു

കൊച്ചി: കതൃക്കടവിലുള്ള അൽ റീം കുഴിമന്തി റസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ച അൻപതോളം പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. കഴിഞ്ഞ ബുധനാഴ്ച മുതൽ ഇവിടെനിന്ന് ഭക്ഷണം കഴിച്ചവർക്കാണ് വയറുവേദനയും അസ്വസ്ഥതകളും അനുഭവപ്പെട്ടത്. തുടർന്ന് പത്തോളം പേർ കടവന്ത്രയിലെ ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിലടക്കം ചികിത്സ തേടുകയായിരുന്നു. അടുത്തടുത്ത ദിവസങ്ങളിലും ഇവിടുന്ന് മന്തി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. മൊത്തം അമ്പതോളം പേർ ചികിത്സ തേടിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ വകുപ്പിന് ഇന്നലെ പരാതി ലഭിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയും ഹോട്ടലിന്റെ പ്രവർത്തനം അടിയന്തരമായി […]
Read more

പാലക്കാട് പിതൃ സഹോദരിയെ 42കാരന്‍ വെട്ടിക്കൊലപ്പെടുത്തി

പാലക്കാട്: പാലക്കാട് പിതൃ സഹോദരിയെ 42കാരന്‍ വെട്ടിക്കൊലപ്പെടുത്തി. മണ്ണാര്‍ക്കാടാണ് സംഭവം. ചേറുംകുളം കരിമ്പന്‍കുന്ന് ആദിവാസി ഉന്നതിയിലെ മാധവിയാണ് (70) കൊല്ലപ്പെട്ടത്. കൃതൃത്തിന് ശേഷം പ്രതി ചേറുംകുളം സ്വദേശി ശശി (42) മണ്ണാര്‍ക്കാട് പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങി. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. മാധവിയുടെ കഴുത്തിനായിരുന്നു ശശി വെട്ടിയത്. ഗുരുതര പരിക്കറ്റ മാധവിയെ പാലക്കാട് ജില്ലാ ആശുപതിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാധവിയുടെ മൃതദേഹം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. പ്രതി […]
Read more

വൈദ്യുതി മന്ത്രിയുടെ പുത്തൻ നിർദേശം, വൈദ്യുതി തടസം ജനങ്ങളെ അറിയിക്കാൻ വാട്സ് ആപ്പ് ഗ്രൂപ്പ്

തൃശൂർ: വൈദ്യുതി തടസം ജനങ്ങളെ കൃത്യസമയത്ത് അറിയിക്കുന്നതിന് ഓരോ സെക്ഷൻ പരിധിയിലും ജനപ്രതിനിധികളെ ഉൾപ്പെടുത്തി വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ സജീവമാക്കണമെന്ന് വൈദ്യുതിവകുപ്പ് മന്ത്രി സണ്ണി ജോസഫ് നിർദ്ദേശിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വൈദ്യുതി മേഖലയിലെ പ്രവർത്തനങ്ങൾ വിലയിരുത്താൻ ചേർന്ന ജനപ്രതിനിധികളുടെയും കെഎസ്ഇബി ഉദ്യോഗസ്ഥരുടെയും യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരാതികളുമായി ഫോണിലോ നേരിട്ടോ ബന്ധപ്പെടുന്ന ഉപഭോക്താക്കളോട് സൗഹാർദ്ദപരമായി പെരുമാറാൻ ജീവനക്കാർ ശ്രദ്ധിക്കണം. ഫോൺ കോളുകളോട് പ്രതികരിക്കാത്ത സാഹചര്യം ഉണ്ടാകരുത്. വൈദ്യുതി തടസങ്ങൾ സമയബന്ധിതമായി പരിഹരിക്കാൻ കെഎസ്ഇബി ജാഗ്രത […]
Read more

പക്ഷപാതപരമായി പെരുമാറുന്നു; തിരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതി മമത ബാനർജി

കൊൽക്കത്ത: തിരഞ്ഞെടുപ്പ് കമ്മീഷൻ പക്ഷപാതപരമായി പെരുമാറുകയാണെന്ന് ആരോപിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി തിരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതി. തൃണമൂൽ കോൺഗ്രസുമായി ബന്ധപ്പെട്ട പരാതിയിൽ കമ്മീഷന്റെ നടപടികളാണ് മമത ചോദ്യം ചെയ്തത്. 2026ലെ പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ മുൻ തൃണമൂൽ നേതാവ് റിതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമതവിഭാഗം, തങ്ങളാണ് യഥാർത്ഥ തൃണമൂൽ കോൺഗ്രസെന്ന് അവകാശപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. പാർട്ടിയുടെ സംഘടനാ നിയന്ത്രണത്തിലും അംഗീകാരത്തിലും അവകാശവാദം ഉന്നയിച്ചാണ് പരാതി നൽകിയത്. ഇതിനെ തുടർന്ന് തിരഞ്ഞെടുപ്പ് […]
Read more

വ്യാജരേഖ ചമച്ചുള്ള അവയവ കച്ചവടം; മെഡിക്കല്‍ ട്രസ്റ്റ് മാനേജ്‌മെന്റിന് ഇ ഡി സമന്‍സ് അയച്ചു

കൊച്ചി: വ്യാജരേഖ ചമച്ചുള്ള അവയവക്കച്ചവടത്തില്‍ പിടിമുറുക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി മാനേജ്‌മെന്റും ഇ ഡി ചോദ്യമുനയിലേക്ക് വരികയാണ്. മാനേജ്‌മെന്റ് അംഗങ്ങള്‍ക്കും ഡോക്ടര്‍മാര്‍ക്കും സമന്‍സ് നല്‍കി. അവയവ കച്ചവട റാക്കറ്റുമായുള്ള ഇടപാടുകളിലാണ് പരിശോധന. കേസില്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ നേരത്തെ ഇ ഡി പരിശോധന നടത്തിയിരുന്നു. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് ലേക് ഷോര്‍ ആശുപത്രി അധികൃതരുടെ മൊഴികളില്‍ വ്യക്തതയില്ലെന്നാണ് അന്വേഷണസംഘത്തിന്റെ നിലപാട്. ലേക് ഷോര്‍ എംഡി എസ് കെ അബ്ദുള്ളയെ നേരത്തെ ഇ ഡി ചോദ്യം […]
Read more

പാലക്കാട് എംഎൽഎ രമേഷ് പിഷാരടിയുടെ ഓഫീസ് പ്രവർത്തനമാരംഭിച്ചു; 111 ദിന കർമ്മപരിപാടി പ്രഖ്യാപിച്ചു

പാലക്കാട്: പാലക്കാട് എംഎൽഎ രമേഷ് പിഷാരടിയുടെ ഓഫീസ് പ്രവർത്തനമാരംഭിച്ചു. മണപ്പുള്ളിക്കാവ് ദുർഗാ നഗർ സ്ട്രീറ്റ്–1 ലാണ് ഓഫീസ് പ്രവർത്തനം ആരംഭിച്ചത്. വി.കെ. ശ്രീകണ്ഠൻ എം.പി ഓഫീസ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിൽ എംഎൽഎ 111 ദിന കർമ്മപരിപാടിയും പ്രഖ്യാപിച്ചു. ഇന്ന് മുതൽ 111 ദിവസത്തിനുള്ളിൽ നിയോജകമണ്ഡലത്തിൽ പൂർത്തിയാക്കേണ്ടതും ആരംഭിക്കേണ്ടതുമായ പദ്ധതികൾ, മുടങ്ങിക്കിടക്കുന്ന വികസന പ്രവർത്തനങ്ങളിലെ സാങ്കേതിക തടസങ്ങൾ പരിഹരിക്കൽ എന്നിവ കർമ്മപരിപാടിയുടെ ഭാഗമായി നടപ്പാക്കുമെന്ന് രമേഷ് പിഷാരടി അറിയിച്ചു. മുൻ എംഎൽഎമാർ ആരംഭിച്ച വികസന പദ്ധതികൾക്ക് മുൻഗണന […]
Read more

പ്രതിപക്ഷ ഉപനേതാവ് സിപിഐക്ക് വഴങ്ങേണ്ടതില്ലെന്ന നിലപാടില്‍ സിപിഐഎം

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് തര്‍ക്കത്തില്‍ സിപിഐക്ക് വഴങ്ങേണ്ടതില്ലെന്ന തീരുമാനവുമായി സിപിഐഎം. എന്നാല്‍ പദവി കിട്ടിയേ തീരൂവെന്ന നിലപാടില്‍ നിന്ന് പിന്നോട്ട് പോകേണ്ടതില്ലെന്നാണ് സിപിഐയുടെ തീരുമാനം. ഇരു വിഭാഗവും കടുംപിടുത്തം തുടര്‍ന്നാല്‍ പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ ഇന്നും തീരുമാനമുണ്ടാകാനിടയില്ലെന്നാണ് വിവരം. ടി പി രാമകൃഷ്ണന്‍ സിപിഐ നേതാക്കളെ ഉച്ചക്ക് മുമ്പ് കാണും എന്നാണ് അറിയിച്ചിരിക്കുന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ കുറച്ചു സമയം കയറിയതിന് ശേഷമാകും എല്‍ഡിഎഫ് കണ്‍വീനര്‍ എം എന്‍ സ്മാരകത്തില്‍ എത്തുക. ഉപനേതാവ് പദവി നല്‍കാനാവില്ലെന്ന സിപിഐഎം […]
Read more

മന്തിയുടെ അളവ് കുറഞ്ഞു; കൊല്ലത്ത് മദ്യ കുപ്പിയുമായെത്തി ഹോട്ടല്‍ അടിച്ചുതകര്‍ത്ത് യുവാവ്

കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയില്‍ മദ്യക്കുപ്പിയുമായി എത്തിയ യുവാവ് ഹോട്ടല്‍ അടിച്ച് തകര്‍ത്തു. അക്രമാസക്തനായ യുവാവിനെ നാട്ടുകാര്‍ ചേര്‍ന്നാണ് കീഴ്‌പ്പെടുത്തിയത്. ആക്രമണത്തില്‍ ഹോട്ടല്‍ ജീവനക്കാര്‍ക്കും ഭക്ഷണം കഴിക്കാന്‍ എത്തിയവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. യുവാവിനെ കരുനാഗപ്പള്ളി പൊലീസ് എത്തി കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ തവണ കഴിച്ചപ്പോള്‍ മന്തിയുടെ അളവ് കുറഞ്ഞ് പോയതാണ് പ്രകോപന കാരണമെന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്. ഹോട്ടലിലെ അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു. ഇന്നലെ രാത്രിയായിരുന്നു യുവാവിന്റെ പരാക്രമം. യാതൊരു പ്രകോപനവുമില്ലാതെ യുവാവ് ആക്രമണം നടത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. തുടര്‍ന്ന് […]
Read more

Recent News