Author: Greeshma Joshi

ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; പ്രവാസി യുവാവിന് ദാരുണാന്ത്യം

ദുബൈ: സുഹൃത്തുക്കളോടൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ പ്രവാസി യുവാവ് ദുബൈയില്‍ കുഴഞ്ഞുവീണ് മരിച്ചു. ദുബൈയില്‍ ബിസിനസ് നടത്തിവരികയായിരുന്ന കര്‍ണാടക ഭട്കല്‍ സ്വദേശി മുഹമ്മദ് സഫ് വാന്‍ ഷാനു(38)വാണ് മരിച്ചത്. ഞായറാഴ്ച രാവിലെ ബാറ്റ് ചെയ്തുകൊണ്ടിരിക്കെ പെട്ടെന്ന് പിച്ചില്‍ കുഴഞ്ഞുവീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ പ്രഥമശുശ്രൂഷ നല്‍കി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാറില്‍ ഒരുമിച്ചാണ് ക്രിക്കറ്റ് കളിക്കാനായി ഗ്രൗണ്ടിലെത്തിയതെന്നും യാതൊരുവിധ അസ്വാഭാവികതയും ഉണ്ടായിരുന്നില്ലെന്നുമാണ് സുഹൃത്തുക്കള്‍ പറയുന്നത്. കഴിഞ്ഞ 15 വര്‍ഷമായി യുഎഇയിലുള്ള മുഹമ്മദ് സഫ് വാന്‍ എട്ടുവര്‍ഷത്തോളം സ്വകാര്യ […]
Read more

കര്‍ഷകര്‍ക്ക് ആശ്വാസവുമായി വിജയ്; സഹകരണ ബാങ്കുകളിലെ വായ്പ എഴുതിത്തള്ളി

ചെന്നൈ: സഹകരണ ബാങ്കുകളില്‍ നിന്ന് കര്‍ഷകര്‍ എടുത്ത 75,000വരെയുള്ള വായ്പകള്‍ എഴുതിത്തള്ളി തമിഴ്‌നാട് സര്‍ക്കാര്‍. 2025 മെയ് ഒന്നുമുതല്‍ 2026 ഫെബ്രുവരി 28 വരെയുള്ള കാര്‍ഷിക വായ്പകളാണ് എഴുതിത്തള്ളുന്നതെന്ന് മുഖ്യമന്ത്രി വിജയ് അറിയിച്ചു. സംസ്ഥാനത്തെ 14.4 ലക്ഷം കര്‍ഷകര്‍ക്ക് ഇത് പ്രയോജനം ചെയ്യും. സംസ്ഥാന സര്‍ക്കാരിന് 5,932 കോടി രുപയുടെ അധികബാധ്യത ഉണ്ടാകുമെങ്കിലും കര്‍ഷകര്‍ക്ക് ഇത് വലിയ ആശ്വാസമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.സെക്രട്ടേറിയറ്റില്‍ മന്ത്രിമാരുമായും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും നടത്തിയ അവലോകന യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. 75,000 രൂപയ്ക്ക് […]
Read more

തൊപ്പിക്കും സംഘത്തിനുമെതിരെ ​ഗുരുതര ആരോപണങ്ങൾ, അന്വേഷണം തുടങ്ങി

കൊച്ചി: യൂട്യൂബർ തൊപ്പിക്കും സംഘത്തിനുമെതിരായ പരാതിയിൽ പ്രാഥമിക അന്വേഷണം തുടങ്ങി കളമശേരി പൊലീസ്. സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകൾ പരിശോധിച്ചു തുടങ്ങി. തെളിവ് കിട്ടിയാൽ കേസെടുക്കുന്നതടക്കമുള്ള നടപടികളിലേക്ക് പൊലീസ് കടന്നേക്കും. തൊപ്പിയുടെ എംആർഎസ് ഗ്യാങ് തെറ്റിപ്പിരിഞ്ഞതോടെയാണ് പരസ്പരം ആരോപണ പ്രത്യാരോപണങ്ങൾ തുടങ്ങിയത്. തൊപ്പിയും സംഘവും ചെയ്തു കൂട്ടിയത് ഗുരുതര കുറ്റകൃത്യങ്ങളെന്നാണ് ആരോപണം. ലഹരി ഉപയോഗവും ലൈംഗിക ചൂഷണവും പോക്സോ കുറ്റകൃത്യങ്ങളുമടക്കം ആരോപണം ഉയർന്നതോടെയാണ് തൊപ്പിക്കും സംഘത്തിനുമെതിരെ അന്വേഷണം വേണമെന്ന ആവശ്യമുയർന്നത്. അഭിഭാഷകനായ ശ്രീജിത്ത് പെരുമന ആഭ്യന്തര മന്ത്രിക്കും പൊലീസ് മേധാവിക്കും […]
Read more

അണ്ണാഡിഎംകെ എംഎൽഎ സി വിജയഭാസ്കർ രാജിവെച്ചു

ചെന്നൈ: അണ്ണാഡിഎംകെയ്ക്ക് വീണ്ടും കനത്ത പ്രഹരം. മുൻ ആരോഗ്യമന്ത്രി സി വിജയഭാസ്ക്കർ എംഎൽഎ സ്ഥാനം രാജിവെച്ചു. സ്പീക്കർക്ക് രാജിക്കത്ത് കൈമാറി. തമിഴ്നാട്ടിൽ ജോസഫ് വിജയ് സർക്കാർ അധികാരത്തിൽ എത്തിയ ശേഷം രാജിവയ്ക്കുന്ന അഞ്ചാമത്തെ എംഎൽഎ ആണിത്. പുതുക്കോട്ട ജില്ലയിലെ ശക്തനായ നേതാവാണ് സി വിജയഭാസ്കർ. ഇത്തവണ വീരാളിമലയിൽ 62,000 വോട്ടിനാണ് വിജയഭാസ്ക്കർ ജയിച്ചത്. രാജി അംഗീകരിച്ചതായി സ്പീക്കർ അറിയിച്ചു. ഇതോടെ നിയമസഭയിൽ എഐഎഡിഎംകെ എംഎൽഎമാരുടെ എണ്ണം 42 ആയി. കഴിഞ്ഞ ദിവസം നടി ഗൗതമിയും അണ്ണാഡിഎംകെ വിട്ടിരുന്നു. […]
Read more

കോഴിക്കോട്ട് ഗര്‍ഭസ്ഥ ശിശു മരിച്ചു; സ്വകാര്യ ആശുപത്രിക്കെതിരെ ബന്ധുക്കള്‍

കോഴിക്കോട്: കോഴിക്കോട് അഗസ്ത്യമുഴിയില്‍ ഗര്‍ഭസ്ഥ ശിശു മരിച്ചു. കൊയിലാണ്ടി സ്വദേശിനിയുടെ ഗര്‍ഭസ്ഥ ശിശുവാണ് ഇന്നലെ രാവിലെ മരിച്ചത്. സംഭവത്തില്‍ സ്വകാര്യ ആശുപത്രിക്കെതിരെ ബന്ധുക്കള്‍ രംഗത്തെത്തി. ആശുപത്രി അധികൃതര്‍ സമയത്തിന് ചികിത്സ നല്‍കിയില്ലെന്നാണ് പരാതി. അഞ്ചാം മാസം മുതല്‍ യുവതി ഈ ആശുപത്രിയിലെ ഡോക്ടറെയാണ് കാണിച്ചിരുന്നത്. ഈ മാസം 24നായിരുന്നു പ്രസവ തിയതി. അസ്വസ്ഥത അനുഭവപ്പെട്ട് നേരത്തെ എത്തിയെങ്കിലും ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാന്‍ ആശുപത്രി അധികൃതര്‍ വിസമ്മതിച്ചതായി ബന്ധുക്കള്‍ ആരോപിക്കുന്നു. സംഭവത്തില്‍ യുവതിയുടെ ബന്ധുക്കള്‍ മുക്കം പൊലീസില്‍ പരാതി […]
Read more

തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസ് റെയ്ഡ് ചെയ്യണം : വി ശിവൻകുട്ടി

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസ് റെയ്ഡ് ചെയ്യണമെന്ന് മുൻ മന്ത്രിയും സിപിഎം നേതാവുമായ വി ശിവൻകുട്ടി. മേയറുടെ ഓഫീസിൽ ആയുധങ്ങളുണ്ട്. മേയറുടെ കൂടെ ഒത്താശയോടു കൂടിയാണ് തലസ്ഥാന നഗരിയിൽ ആക്രമണം നടക്കുന്നത്. 19 കേസുകളിൽ പ്രതിയായിട്ടുള്ള വ്യക്തിയാണ് കൌണ്‍സിലർ സുഗതൻ. കോർപ്പറേഷനിലെ ഒരു യോഗം കൂടി കഴിഞ്ഞാൽ അദ്ദേഹം അയോഗ്യനാകുമെന്നും വി ശിവൻകുട്ടി പറഞ്ഞു. താൻ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സമയത്ത് സ്ഥലംമാറ്റം സംബന്ധിച്ച പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നും ശിവൻകുട്ടി പറഞ്ഞു. ഒരു അധ്യാപക സംഘടനയ്ക്കും പരാതി ഉണ്ടായിരുന്നില്ല. സ്ഥലം […]
Read more

തിരുവനന്തപുരത്ത്: പട്ടാപ്പകല്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു

തിരുവനന്തപുരം: പ്രണയം നിരസിച്ചതിന് 16കാരിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു. പെണ്‍കുട്ടിക്ക് കഴുത്തിലും വയറ്റിലുമാണ് കുത്തേറ്റത്. പെണ്‍കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല എന്നാണ് ആശുപത്രി വൃത്തങ്ങള്‍ പറയുന്നത്. പനവൂര്‍ സ്വദേശി ഫഹദ് ആണ് ആക്രമിച്ചത്. തിരുവനന്തപുരം കന്യാകുളങ്ങരയില്‍ ഉച്ചയ്ക്ക് ഒരു മണിക്കാണ് സംഭവം. പ്ലസ് ടു വിദ്യാര്‍ഥിനിയാണ് ആക്രമണത്തിന് ഇരയായത്. ഉച്ചയ്ക്ക് ഇടവേളയില്‍ സ്‌കൂളില്‍ നിന്ന് പുറത്ത് ഇറങ്ങിയ സമയത്താകാം ആക്രമണമെന്നാണ് വിവരം. 16കാരിയെ ആക്രമിച്ചതിന് പിന്നാലെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ […]
Read more

അയോധ്യയിലെ രാമക്ഷേത്ര ഭണ്ഡാരത്തിൽ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെന്ന് ആരോപണം; അന്വേഷണം ആരംഭിച്ച് എസ്ഐടി

ഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിൽ ലഭിക്കുന്ന കോടിക്കണക്കിന് രൂപയുടെ സംഭാവനകളിൽ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന ആരോപണങ്ങളെ തുടർന്ന്, ഉത്തർപ്രദേശ് സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ക്ഷേത്രത്തിൽ വിശദമായ പരിശോധന ആരംഭിച്ചു. ക്ഷേത്രത്തിലെ സംഭാവന പെട്ടികൾ തുറക്കുന്നത് മുതൽ പണം ബാങ്കിൽ നിക്ഷേപിക്കുന്നത് വരെയുള്ള മുഴുവൻ പ്രക്രിയകളും അന്വേഷണ സംഘം അതീവ സൂക്ഷ്മമായി വിലയിരുത്തി. ലഖ്‌നൗ ഡിവിഷണൽ കമ്മീഷണർ വിജയ് വിശ്വാസ് പന്തിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം ക്ഷേത്രത്തിലെത്തി 8 മണിക്കൂറിലേറെ നേരമാണ് പരിശോധന നടത്തിയത്. സമാജ്‌വാദി പാർട്ടി തലവൻ […]
Read more

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് ആഗോള റിലീസ് ഓഗസ്റ്റ് 14 ന്

സൂര്യയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂരി ഒരുക്കുന്ന “വിശ്വനാഥ് ആൻഡ് സൺസ്” എന്ന ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ പ്രോമോ നാളെ ജൂൺ 17 ന് പുറത്തു വരും. മമിത ബൈജു നായികയായി എത്തുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ദേശീയ അവാർഡ് ജേതാവ് കൂടിയായ ജി വി പ്രകാശ് കുമാർ ആണ്. സൂര്യയുടെ കരിയറിലെ നാല്പത്തിയാറാം ചിത്രമായി എത്തുന്ന സിനിമയുടെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 14 നാണ്. സൂപ്പർ വിജയം നേടിയ ലക്കി […]
Read more

കെഎസ്ആര്‍ടിസിയില്‍ ഇന്നലെ യാത്ര ചെയ്തത് 13 ലക്ഷത്തിലധികം സ്ത്രീകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകള്‍ക്കായി യുഡിഎഫ് സര്‍ക്കാര്‍ ആരംഭിച്ച ‘പ്രിയദര്‍ശിനി സൗജന്യ യാത്രാ’ പദ്ധതി വന്‍ ഹിറ്റ്. പദ്ധതി നടപ്പിലാക്കിയതോടെ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ യാത്ര ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. മുന്‍ ആഴ്ചകളെ അപേക്ഷിച്ച് ലക്ഷക്കണക്കിന് അധികം വനിതകളാണ് ഒറ്റ ദിവസം കൊണ്ട് യാത്രാസൗകര്യം പ്രയോജനപ്പെടുത്തിയത്. തിങ്കളാഴ്ച കെഎസ്ആർടിസി ഓർഡിനറി ബസിൽ ആകെ യാത്രചെയ്തത് 13,29,938 സ്ത്രീകളാണ്. ഇതിൽ സീറോ ടിക്കറ്റിൽ യാത്ര ചെയ്തത് 7,83,115 വനിതാ യാത്രക്കാരാണ്. പദ്ധതി ആരംഭിച്ച 10 […]
Read more

Recent News