Author: Greeshma Joshi

മിഠായി വിതരണത്തിൽ ‘ജാതി’ വിവാദം: വിശദീകരിണവുമായി വി മുരളീധരൻ എംഎൽഎ

തിരുവനന്തപുരം: തിരുവനന്തപുരം കട്ടേല സ്കൂളിലെ പ്രവേശനോത്സവത്തിനിടെ കുട്ടികൾക്ക് മിഠായി വിതരണം ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ വിശദീകരണവുമായി ബിജെപി നേതാവും കഴക്കൂട്ടം എംഎൽഎയുമായ വി. മുരളീധരൻ. സംഭവത്തിന് സിപിഎം ജാതി വിദ്വേഷത്തിന്റെ നിറം നൽകാൻ ശ്രമിക്കുകയാണെന്ന് എംഎൽഎ ഫേസ്ബുക്ക് കുറിപ്പിലൂടെ കുറ്റപ്പെടുത്തി. ദേശാഭിമാനി പത്രം ചീറ്റിയ വിഷം വസ്തുത തിരക്കാതെ മറ്റ് മാധ്യമങ്ങളും ഏറ്റെടുക്കുകയായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം ‘കട്ടേല മോഡൽ സ്കൂളിലെ കുരുന്നുകൾക്ക് മിഠായിയും വാങ്ങിയാണ് ഞാൻ പ്രവേശനോൽസവത്തിന് പോയത് എന്നത് വസ്തുതയാണ്. മറ്റാരും […]
Read more

പാരിയത്തുകാവ് കുടിയൊഴിപ്പിക്കൽ: മുഖ്യമന്ത്രിയുടെ വാദം തള്ളി കുടുംബങ്ങൾ

കൊച്ചി: മലയിടംതുരുത്ത് പാരിയത്തുകാവിലെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശന്റെ വാദം തള്ളി കുടുംബങ്ങള്‍. പുനരധിവാസവുമായി ബന്ധപ്പെട്ട് ഒരുചര്‍ച്ചയും നടന്നിട്ടില്ലെന്ന് പാരിയത്തുകാവിലെ നിവാസികള്‍ പറഞ്ഞു. പുനരധിവാസത്തിന് സമ്മതിച്ചെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത് തെറ്റാണെന്നും കുടുംബങ്ങള്‍ പറഞ്ഞു. മുഖ്യമന്ത്രിയെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചത് ആകാം. പുനരധിവാസം അംഗീകരിക്കില്ല. ഭൂമിയുടെ ഉടമസ്ഥാവകാശം എന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കും. റീ സര്‍വേ നടത്തണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുന്നു. നേരത്തെ സര്‍വേ നടത്തി എന്ന് അഭിഭാഷക കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ട് തെറ്റാണ്. അഭിഭാഷക […]
Read more

യുഎസിനോട് ഇനി ചർച്ച ഇല്ലെന്ന് ഇറാൻ

ടെ​ഹ്റാൻ: യുഎസുമായുള്ള സമാധാന ചർച്ചകൾ അവസാനിപ്പിച്ച് ഇറാൻ. ഇതോടെ പശ്ചിമേഷ്യ വീണ്ടും കൂടുതൽ സംഘർഷഭരിതമാകുന്ന സ്ഥിതിയാണ് നിലവിൽ. ലബനനിലും ​ഗാസയിലും ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കുന്നതു വരെ യുഎസുമായി മധ്യസ്ഥ ചർച്ചകൾക്കില്ലെന്നു ഇറാൻ റവല്യൂഷനി ​ഗാർഡ് കോർ വ്യക്തമാക്കിയെന്നു ഇറാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. യുഎസുമായുള്ള ചർച്ചയിൽ നിന്നു ഇറാൻ പിന്മാറി. ഹോർമുസ് കടലിടുക്ക് പൂർണമായി തടയും. യമനിലെ ഹൂതി വിമത സഖ്യകക്ഷികൾക്ക് പേർഷൻ ​ഗൾഫിലെ മറ്റൊരു പ്രധാന ജലപാതയായ ബാബ് എൽ മാൻഡെബ് കടലിടുക്കു വഴി […]
Read more

കുംഭമേള വൈറൽ താരത്തിന്റെ വിവാഹം; മുൻകൂർ ജാമ്യ ഹർജിയിൽ ഹൈക്കോടതി വിധി നാളെ

കൊച്ചി: കുംഭമേള വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട പോക്സോ കേസിൽ പെൺകുട്ടിയും ആൺസുഹൃത്ത് ഫർമാൻ ഖാനും നൽകിയ മുൻ‌കൂർ ജാമ്യഹർജി ഹൈക്കോടതി നാളെ വിധി പറയും. തനിക്ക് പ്രായപൂർത്തിയായെന്നും മധ്യപ്രദേശ് സർക്കാരിന്റെ സഹായത്തോടെയാണ് ജനന സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതെന്നും പെൺകുട്ടി കോടതിയിൽ പറഞ്ഞു. പെൺകുട്ടിക്ക് പതിനെട്ട് വയസ്സ് തികഞ്ഞിട്ടില്ലെന്നാണ് മധ്യപ്രദേശ് സർക്കാരിന്റെ വാദം. ഇരയായ പെൺകുട്ടിയ്ക്ക് പരാതിയില്ലല്ലോയെന്ന് കോടതി ചോദിച്ചു. കേരളത്തിൽ ആയതുകൊണ്ടാണ് ജീവനോടെയിരിക്കുന്നത്. മധ്യപ്രദേശിൽ പോയാൽ ദുരഭിമാനക്കൊല ചെയ്യും എന്ന് ഭീഷണിയുണ്ടെന്നും പെൺകുട്ടി പറഞ്ഞു. കഴിഞ്ഞ മാർച്ച് […]
Read more

ഓസ്കർ ജേതാവും സ്റ്റാർ വാർസിന്റെ എഡിറ്ററുമായ മാർസിയ ലൂക്കസ് അന്തരിച്ചു

ന്യൂയോർക്ക്: ഹോളിവുഡ് ചലച്ചിത്രസംയോജക മാർസിയ ലൂക്കസ് അന്തരിച്ചു. 80 വയസായിരുന്നു. അർബുദബാധിതയായിരുന്നു. 1977-ൽ പുറത്തിറങ്ങിയ ‘സ്റ്റാർ വാർസി’ന്റെ എഡിറ്റിങ്ങിലൂടെ ഓസ്‌കർ നേടിയിരുന്നു. ഹോളിവുഡിൽ സാങ്കേതികരംഗത്ത് സ്ത്രീകൾ അപൂർവമായ കാലത്താണ് മാർസിയ ശ്രദ്ധേയമായ സ്ഥാനമുറപ്പിച്ചത്. ‘റിട്ടൺ ഓഫ് ദ ജെഡൈ’, ‘ടിഎച്ച്എക്‌സ് 1138’, ‘അമേരിക്കൻ ഗ്രാഫിറ്റി’ തുടങ്ങി ഒട്ടേറെ ശ്രദ്ധേയ ചിത്രങ്ങളുടെ എഡിറ്റിങ് നിർവഹിച്ചു. സംവിധായകൻ മാർട്ടിൻ സ്‌കോർസെസിന്റെ ‘ടാക്സി ഡ്രൈവർ’, ‘ആലിസ് ഡസിന്റ് ലിവ് ഹിയർ എനിമോർ’, ‘ന്യൂയോർക്ക് ന്യൂയോർക്ക്’ തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്റിങ് ടീമിലുമുണ്ടായിരുന്നു. സ്റ്റാർ […]
Read more

കലൂരിൽ പെൺകുട്ടികളെ ആക്രമിച്ച സംഭവം: മൂന്ന് പേർ പൊലീസ് പിടിയിൽ

കൊച്ചി: കലൂരിൽ പെൺകുട്ടികളെ ആക്രമിച്ച സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. കലൂർ ഭാഗത്തു നിന്ന് തന്നെയാണ് പ്രതികളെ പിടികൂടിയത്. റോഡിലൂടെ നടന്നുപോയപ്പോൾ കമന്റടിച്ചത് ചോദ്യം ചെയ്ത പെൺകുട്ടികൾക്ക് നേരെയാണ് 11 പേരുടെ സംഘം ആക്രമണം നടത്തിയത്. ഇന്ന് പുലർച്ചെയാണ് സംഭവം ഉണ്ടായത്. പെൺകുട്ടികൾ താമസിക്കുന്ന മുറിയിലേക്ക് പോകുമ്പോഴാണ് റോഡരികിൽ നിന്ന യുവാക്കൾ ലൈംഗിക ചുവയോടെ സംസാരിച്ചത്. ഇത് ചോദ്യം ചെയ്തതോടെ യുവാക്കൾ സംഘം ചേർന്ന് പെൺകുട്ടികളെ ആക്രമിക്കുകയായിരുന്നു. എട്ടോളം ആൺകുട്ടികളും പെൺകുട്ടികളും ഈ സംഘത്തിനൊപ്പമുണ്ടായിരുന്നു. തടഞ്ഞു നിർത്തി […]
Read more

ജിയൻ കൃഷ്ണകുമാർ – മുരളി ഗോപി കോമ്പോ വീണ്ടും ഒന്നിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം! – അനന്തൻകാട്

​ബോക്സ് ഓഫീസ് ചരിത്രം തിരുത്തിക്കുറിച്ച ലൂസിഫർ, എമ്പുരാൻ എന്നീ ചിത്രങ്ങൾക്ക് ശേഷം മലയാളത്തിന്റെ മാസ്റ്റർ റൈറ്റർ മുരളി ഗോപിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ. ഗ്രേറ്റ്ഫാദർ എന്ന മമ്മൂട്ടി ചിത്രത്തിനു ശേഷം ആര്യ വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് അനന്തൻകാട്.അജനീഷ് ലോകനാഥിന്റെ പശ്ചാത്തല സംഗീതവും ആര്യയുടെ കട്ട മാസ്സ് പെർഫോമൻസുമായി ‘അനന്തൻകാട്’ ജൂൺ 25-ന് ലോകമെമ്പാടും റിലീസ് ചെയ്യുന്നു! വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്, ആര്യക്ക് പുറമേ വിജയരാഘവൻ, തെന്നിന്ത്യൻ താരം സുനിൽ, ചിത്രത്തിന്റെ […]
Read more

ഹരിപ്പാട് പ്രസവശേഷം വലിച്ചെറിഞ്ഞ കുഞ്ഞിനെ തിരികെ വേണമെന്ന് അമ്മ

ആലപ്പുഴ: ഹരിപ്പാട് സര്‍ക്കാര്‍ ആശുപത്രിയിലെ ശുചിമുറിയില്‍ പ്രസവിച്ച ശേഷം കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞ സംഭവത്തില്‍ പത്തൊന്‍പതുകാരിയായ അമ്മയ്ക്ക് മനംമാറ്റം. കുഞ്ഞിനെ തനിക്ക് തിരികെ വേണമെന്ന് പെണ്‍കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (CWC) അധികൃതരോട് ആവശ്യപ്പെട്ടു. സിഡബ്ല്യുസി അധികൃതര്‍ കുഞ്ഞിനെ ഏറ്റെടുക്കാനായി ഇന്നലെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയപ്പോഴാണ് കുഞ്ഞിനെ വിട്ടുതരണമെന്ന് യുവതി ആവശ്യപ്പെട്ടത്. പ്രസവിച്ച ആദ്യ ദിനങ്ങളില്‍ കുഞ്ഞിനെ വേണ്ട എന്ന നിലപാടിലായിരുന്നു ഇവര്‍. കൊല്ലാൻ ശ്രമിച്ച അമ്മയ്‌ക്കൊപ്പം കുഞ്ഞിനെ വിടുന്നതില്‍ സാങ്കേതിക തടസങ്ങളുണ്ടെന്നും […]
Read more

യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ മർദ്ദിച്ച ; ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി

ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ മർദ്ദിച്ച കേസിൽ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നാളത്തേക്ക് മാറ്റി. പ്രതികൾ ഒളിവിലല്ലെന്നും, മജിസ്ട്രറ്റ് കോടതിയിൽ കീഴടങ്ങി ജാമ്യമെടുക്കാൻ തയ്യാറായിരിക്കെയാണ് എസ്ഐടി റിപ്പോർട്ട്‌ നൽകിയെന്നും പ്രതിഭാഗം വാദിച്ചു. ക്രൈം നടന്ന കേസുകളിൽ അറസ്റ്റ് തടയാനാവില്ലെന്ന്ആലപ്പുഴ ജില്ലാ സെഷൻസ് കോടതി വ്യക്തമാക്കി. ഒന്നും രണ്ടും പ്രതികളും മൂന്ന് മുതൽ അഞ്ച് വരെ പ്രതികളും രണ്ട് അപേക്ഷകളാണ് നൽകിയിരിക്കുന്നത്. എല്ലാ പ്രതികളുടേയും ജാമ്യഅപേക്ഷകൾ ഒരുമിച്ചാണ് ആലപ്പുഴ ജില്ലാ […]
Read more

വി ഡി സതീശന്റെ ഫോട്ടോ വ്യാജമായി നിര്‍മിച്ച് പ്രചരിപ്പിച്ച ഫേസ്ബുക്ക് അക്കൗണ്ടിനെതിരെ കേസ്

കോഴിക്കോട്: മുഖ്യമന്ത്രി വി ഡി സതീശന്റെ ഫോട്ടോ വ്യാജമായി നിര്‍മിച്ച് പ്രചരിപ്പിച്ച സംഭവത്തില്‍ കേസെടുത്ത് അത്തോളി പൊലീസ്. ‘കരുണന്‍ ചാലില്‍’ എന്ന ഫേസ്ബുക്ക് അക്കൗണ്ടിനെതിരെ ആണ് കേസെത്തത്. പ്രധാനമന്ത്രിക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെ ഫോട്ടോ വ്യാജമായി നിര്‍മിച്ച് പ്രചരിപ്പിച്ചതിനാണ് . യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഷമീൻ പുളിക്കൂൽ നല്‍കിയ പരാതിയിലാണ് കേസ്. നേരത്തെ സമൂഹമാധ്യമത്തിലൂടെ അപകീര്‍ത്തികരമായ പോസ്റ്റിട്ടെന്ന കാരണത്താൽ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. ആറ്റിങ്ങല്‍ മോഡല്‍ ഹയര്‍ സെക്കന്ററി […]
Read more

Recent News