Author: Greeshma Joshi

നവീന്‍ ബാബുവിന്റെ മരണം സിബിഐയ്ക്ക് വിടാൻ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കും. മന്ത്രിസഭാ യോഗത്തിലാണ് നവീന്‍ ബാബുവിന്റെ മരണത്തിലെ അന്വേഷണം സിബിഐയ്ക്ക് വിടാന്‍ തീരുമാനമായത്. നവീന്‍ ബാബുവിന്റെ മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനമായി. പൊലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് ചൂണ്ടിക്കാണിച്ച് നവീൻ ബാബുവിൻ്റെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ കഴിഞ്ഞ സർക്കാർ ഈ ആവശ്യം പരിഗണിച്ചിരുന്നില്ല. പുതിയ സർക്കാർ വന്നതിന് പിന്നാലെ നവീൻ ബാബുവിൻ്റെ കുടുംബം മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്നാണ് അന്വേഷണം […]
Read more

പെൻഷൻ വിതരണം യുഡിഎഫ്‌ സർക്കാർ അട്ടിമറിച്ചു’; CPIM മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ്

മലപ്പുറം: മഞ്ചേരി പുൽപ്പറ്റ യുഡിഎഫ്‌ ഓഫീസിൽ പെൻഷൻ വിതരണം നടത്തിയതിൽ സർക്കാർ നിയമ നടപടി സ്വീകരിക്കണമെന്ന് സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ്. ഗുണഭോക്താക്കളുടെ ആത്മാഭിമാനത്തെ ചോദ്യംചെയ്യുംവിധം അവരെ പാർട്ടി ഓഫീസിൽ വിളിച്ചുവരുത്തി വരിനിർത്തി പെൻഷൻ വിതരണം ചെയ്‌തത്‌ അംഗീകരിക്കാനാവില്ലെന്നും സിപിഐഎം പറഞ്ഞു. കഴിഞ്ഞ പത്തുവർഷം സുതാര്യമായി നടന്ന പെൻഷൻ വിതരണം യുഡിഎഫ്‌ സർക്കാർ അധികാരത്തിലേറിയപ്പോൾ തന്നെ അട്ടിമറിക്കപ്പെട്ടുവെന്നും ജില്ലാ സെക്രട്ടറിയേറ്റ് വ്യക്തമാക്കി. പെരുന്നാൾ കാലത്തുപോലും സമയബന്ധിതമായി പെൻഷൻ വിതരണം ചെയ്യാൻ സർക്കാരിനായിട്ടില്ല. അതിന്‌ പുറമെയാണ്‌ പാർട്ടി ഓഫീസിൽ […]
Read more

മോളിവുഡ് ടൈംസ്’ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

ടീസറിന് പിന്നാലെ ബുക്ക് മൈ ഷോയും കീഴടക്കി മോളിവുഡ് ടൈംസ്.ജൂൺ 5 വെള്ളിയാഴ്ച ചിത്രം തീയറ്ററുകളിൽ എത്തും. ബുക്കിംഗ് ഓപ്പണായി നിമിഷങ്ങൾക്കുള്ളിൽ മൈ ഷോ ട്രെൻഡിങ് ചാർട്ടിൽ ഇടം പിടിച്ചിട്ടുണ്ട്.ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന മോളിവുഡ് ടൈംസിൽ ആരാധകർ ഇതുവരെ കാണാത്ത ലുക്കിലും സ്റ്റൈലിലുമാണ് നസ്ലിൻ എത്തുന്നത് വിനീത് മാധവൻ എന്ന കഥാപാത്രത്തിന്റെ സിനിമയെന്ന സ്വപ്നത്തിലേക്കുള്ള യാത്രയാണ് സിനിമ. നസ്ലിൻ, സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഭിനവ് സുന്ദർ നായക് […]
Read more

ഈ വർഷം ആ​ഗോള താപനില വർധിക്കും; മുന്നറിയിപ്പ് നൽകി ഐക്യരാഷ്ട്രസഭ

ന്യൂയോർക്ക്: വീണ്ടും എൽ നിനോ പ്രതിഭാസം വരുമെന്ന് മുന്നറിയിപ്പ് നൽകി ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഏജൻസിയായ വേൾഡ് മെട്രോളജിക്കൽ ഓർഗനൈസേഷൻ (WMO). ഈ വർഷം ആഗോള താപനിലയിൽ വൻ വർദ്ധനയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. പുതിയ റിപ്പോർട്ടുകൾ പ്രകാരം ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ കടുത്ത വരൾച്ചയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് അറിയിച്ചത്. കേരളം ഉൾപ്പെടെ ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ എൽ നിനോ വലിയ തിരിച്ചടിയാകുമെന്നാണ് റിപ്പോർട്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ശരാശരിയേക്കാൾ 6 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കുമെന്നാണ് മുന്നറിയിപ്പ്. സമുദ്രങ്ങളിൽ ഉഷ്ണതരംഗങ്ങൾ രൂപപ്പെടുന്നത് […]
Read more

പാലക്കാട് ക്ഷേത്രത്തിൽക്കയറി ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ചു; BJP സ്ഥാനാർത്ഥി പിടിയിൽ

പാലക്കാട്: ഭണ്ഡാരം കുത്തിതുറന്ന് പണം മോഷ്ടിച്ച പ്രതി ബി.ജെ.പി സ്ഥാനാർത്ഥി പിടിയിൽ. നെന്മാറ പഞ്ചായത്തിലെ 17 ആം വാർഡ് ബി.ജെ.പി. സ്ഥാനാർത്ഥി ആയിരുന്ന പ്രഭാവതിയെ ആണ് പൊലീസ് പിടികൂടിയത്. കണിമംഗലം പുഴക്കൽ തറ മാരിയമ്മൻ ക്ഷേത്രത്തിൽ മോഷണം നടത്തിയതിനാണ് ഇവരെ നെന്മാറ പൊലീസ് അറസ്റ്റ് ചെയ്തത്. കണിമംഗലം പുഴക്കൽത്തറ മാരിയമ്മൻക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് പതിനായിരത്തോളം രൂപ മോഷ്ടിച്ചെന്നാണു പരാതി. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ശനിയാഴ്ച രാവിലെ ക്ഷേത്രഭാരവാഹികളെത്തിയപ്പോഴാണ് ഭണ്ഡാരം തുറന്നനിലയിൽ കണ്ടെത്തിയത്. തുടർന്ന്, നെന്മാറ പോലീസിൽ പരാതി […]
Read more

കുട്ടികളെ ഓട്ടോയിൽ വിടരുതെന്ന് നിർദേശമില്ല, അനുവദനീയമായ എണ്ണം പാലിക്കണം

തിരുവനന്തപുരം: ഓട്ടോറിക്ഷകളിൽ കുട്ടികളെ സ്കൂളിലേക്ക് അയക്കരുതെന്ന തരത്തിൽ മോട്ടോർ വാഹന വകുപ്പ് നിർദേശം നൽകിയതായി പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് അധികൃതർ. ഇത്തരത്തിൽ യാതൊരു നിർദേശവും മോട്ടോർ വാഹന വകുപ്പ് നൽകിയിട്ടില്ലെന്നും പ്രചരിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്നും വകുപ്പ് അറിയിച്ചു. നിലവിലുള്ള നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് അനുവദനീയമായ എണ്ണം കുട്ടികളുമായി സർവീസ് നടത്തുന്നതിന് ഓട്ടോറിക്ഷകൾക്ക് യാതൊരു വിലക്കുമില്ലെന്നും അധികൃതർ വ്യക്തമാക്കി. സ്കൂൾ വാഹനങ്ങളുമായി ബന്ധപ്പെട്ട നിലവിലെ ചട്ടങ്ങളിൽ മാറ്റമൊന്നും വന്നിട്ടില്ലെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. തെറ്റായ വിവരങ്ങൾ […]
Read more

ഡി കെ ശിവകുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ബം​ഗളൂരു : ഡി കെ ശിവകുമാർ കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ താവർ ചന്ദ് ഗെലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു. കർണാടകയുടെ 18–ാമത് മുഖ്യമന്ത്രിയാണ് ഡി കെ ശിവകുമാർ. ഡി കെ ശിവകുമാറിനൊപ്പം അദ്ദേഹത്തിൻ്റെ മന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും. ഭരണഘടനയുടെ ചെറുപതിപ്പ് കൈയ്യിലേന്തിയായിരുന്നു ഡി കെ ശിവകുമാർ സത്യപ്രതിജ്ഞ ചെയ്തത്. സിദ്ധരാമയ്യ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായിരുന്ന ഡി കെ ശിവകുമാർ കോൺഗ്രസിന്റെ ദക്ഷിണേന്ത്യയിലെ ട്രബിൾഷൂട്ടറായ നേതാവ് എന്ന നിലയിലാണ് അറിയപ്പെടുന്നത്. ഡി കെ ശിവകുമാറിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ […]
Read more

പ്രതിപക്ഷ ഉപനേതാവ് പദവി; സിപിഎം-സിപിഐ ചർച്ച പരാജയപ്പെട്ടു

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയിൽ ഇടതുമുന്നണിയിൽ അസാധാരണ പ്രതിസന്ധി. സിപിഎം-സിപിഐ സംസ്ഥാന സെക്രട്ടറിമാർ നടത്തിയ ഉഭയകക്ഷി ചർച്ച പരാജയപ്പെട്ടു. സഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കുന്നത് അടക്കമുള്ള ആലോചനയിലാണ് സിപിഐ. ഇന്നത്തെ ചർച്ച പൊളിഞ്ഞെങ്കിലും സമവായ നീക്കങ്ങൾ ഇനിയും തുടരും. പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലിയുള്ള സിപിഎം-സിപിഐ തർക്കം അതിരൂക്ഷം. പ്രതിപക്ഷ ഉപനേതാവ് പദവി കിട്ടിയേ തീരു എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം ആദ്യം വ്യക്തമാക്കിയത് മാധ്യമങ്ങൾക്ക് മുന്നിലാണ്. ഇക്കാര്യത്തിൽ സിപിഎമ്മിന് വഴങ്ങരുതെന്ന കർശന സമ്മർദ്ദം ബിനോയ് […]
Read more

ഹൈഡൽ ടൂറിസം അഴിമതി ശരിവെച്ച് KSEB വിജിലൻസ് റിപ്പോർട്ട്

പാലക്കാട്: ഹൈഡൽ ടൂറിസം പദ്ധതിയിലെ റിപ്പോർട്ടർ ടിവി പുറത്തുകൊണ്ടുവന്ന ക്രമക്കേടുകൾ ശരിവെച്ച് കെഎസ്ഇബി വിജിലൻസ് റിപ്പോർട്ട്. ടെണ്ടറിൽ നടന്നത് വ്യാപക ക്രമക്കേടെന്നും ടെണ്ടർ അടിയന്തരമായി റദ്ദ് ചെയ്യണമെന്നും ശുപാർശ ചെയ്യുന്ന കെഎസ്ഇബി വിജിലൻസ് റിപ്പോർട്ടിന്റെ പകർപ്പ് പുറത്ത്. അന്നത്തെ ഹൈഡൽ ടൂറിസം ഡയറക്ടർ നരേന്ദ്രനാഥ് വെല്ലൂരി ഐഎഫ്എസിനെതിരെ പരാമർശമുള്ള റിപ്പോർട്ട് രണ്ട് വർഷം എൽഡിഎഫ് സർക്കാർ പൂഴ്ത്തി. വൈദ്യുതി വകുപ്പിന് കീഴിലാണ് വിവിധ ഡാമുകളിലെ വാട്ടർസ്‌പോട്‌സും ബോട്ടും ഉൾപ്പടെയുള്ള ഹൈഡൽ ടൂറിസം പദ്ധതി. ഹൈഡൽ ടൂറിസത്തിൽ വൻ […]
Read more

നിയമസഭയില്‍ സീറ്റുകളില്‍ മാറ്റം

തിരുവനന്തപുരം: നിയമസഭയില്‍ എംഎല്‍എമാര്‍ക്ക് അനുവദിച്ച സീറ്റുകളില്‍ മാറ്റം. കഴിഞ്ഞ ദിവസങ്ങളില്‍ മുന്‍നിരയില്‍ ഇരുന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെ പിന്‍നിരയിലേക്ക് മാറ്റി. പകരം ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുക്കപ്പെട്ട ബി ബി ഗോപകുമാര്‍ മുന്‍നിരയിലെത്തി. ആലുവയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ അന്‍വര്‍ സാദത്തിന് മന്ത്രിമാര്‍ക്കൊപ്പം സീറ്റ് അനുവദിച്ചു. സീനിയോറിറ്റി പരിഗണിച്ചാണ് നടപടി. ഭരണപക്ഷത്ത് മന്ത്രിമാരുടെ രണ്ടാം നിരയില്‍ മന്ത്രി ഒ ജെ ജനീഷിന് സമീപമാണ് അന്‍വര്‍ സാദത്തിന് സീറ്റ് നല്‍കിയിരിക്കുന്നത്. എല്‍ഡിഎഫിലെ മൂന്നാമത്തെ കക്ഷിയായ […]
Read more

Recent News