Author: Greeshma Joshi

കലൂരിൽ യുവതികളെ ആക്രമിച്ച സംഭവം :ഒന്നാം പ്രതി അക്ബർ നഗരത്തിലെ സെക്‌സ് റാക്കറ്റിലെ മുഖ്യ കണ്ണി

കൊച്ചി: കലൂരില്‍ യുവതികളെ ആക്രമിച്ച കേസിലെ മുഖ്യപ്രതി അക്ബര്‍ നഗരത്തിലെ സെക്‌സ് റാക്കറ്റിലെ മുഖ്യ കണ്ണി. കഴിഞ്ഞ ഡിസംബറില്‍ സെക്‌സ് റാക്കറ്റ് കേസില്‍ അക്ബര്‍ അറസ്റ്റിലായിരുന്നു. ഹോട്ടല്‍ നടത്തിപ്പിന്റെ മറവിലാണ് ഇയാള്‍ സെക്‌സ് റാക്കറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തല്‍. മാസങ്ങളായി ഇത് തുടരുകയാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഹൈലാന്‍ഡ് സ്യൂട്ട്‌സ് എന്ന ഹോട്ടലില്‍ പൊലീസ് റെയ്ഡ് നടത്തിയിട്ടുണ്ട്. ഇയാളുടെ മയക്കുമരുന്ന് ഇടപാടുകളിലും പരിശോധന വ്യാപിക്കും. അക്ബറിനെതിരെ മുന്‍പ് പോക്‌സോ കേസുമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഇയാള്‍ ലഹരിയിലാണ് യുവതിയെ […]
Read more

KR മീരയ്ക്കെതിരെ വീണ്ടും മോഷണ വിവാദം; ആരോപണവുമായി ജോഷി ജോസഫ്

കൊച്ചി: എഴുത്തുകാരി കെ ആര്‍ മീരയ്‌ക്കെതിരെ വീണ്ടും കോപ്പിയടി ആരോപണം. സംവിധായകന്‍ ജോഷി ജോസഫാണ് ആരോപണവുമായി രംഗത്തെത്തിയത്. സൂര്യ മോഹന്റെ ‘ശിലീഭൂത’ത്തിന്റെ പ്ലോട്ട് മോഷ്ടിച്ചാണ് കെ ആര്‍ മീര ‘എല്ലാ വിധ പ്രണയവും’ എന്ന നോവല്‍ രചിച്ചതെന്നാണ് ആരോപണം. ‘ശിലിഭൂത’ത്തിന്റെ അവതാരിക എഴുതാന്‍ വേണ്ടി കെ ആര്‍ മീരയ്ക്ക് നല്‍കിയതാണെന്നും എന്നാല്‍ ഒരു വര്‍ഷത്തിനുശേഷം കെ ആര്‍ മീര തന്റെ നോവല്‍ പുറത്തിറക്കിയെന്നും ജോഷി ജോസഫ് പറഞ്ഞു. ‘സ്വന്തം ജീവിതത്തിലെ കയ്‌പ്പേറിയ അനുഭവങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി […]
Read more

ദീര്‍ഘകാല അധ്യക്ഷനാക്കണം, നിലപാട് കടുപ്പിച്ച് അണ്ണാമലൈ

ന്യൂഡല്‍ഹി: ബിജെപി കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ ആവശ്യങ്ങള്‍ നിരത്തി മുന്‍ തമിഴ്‌നാട് അധ്യക്ഷന്‍ കെ അണ്ണാമലൈ. തമിഴ്‌നാട്ടില്‍ ദീര്‍ഘകാല അധ്യക്ഷനായി നിയമിക്കണമെന്നും ചുരുങ്ങിയത് ഏഴ് വര്‍ഷം തുടര്‍ച്ചയായി അധികാരം നല്‍കണമെന്നും അണ്ണാമലൈ പറയുന്നു. ഇക്കാര്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെങ്കില്‍ പാര്‍ട്ടി വിട്ട് പോകാന്‍ അനുവദിക്കണമെന്നും അണ്ണാമലൈ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രാദേശിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പാര്‍ട്ടി രൂപീകരിക്കുകയാണ് ലക്ഷ്യമെന്നും അണ്ണാമലൈ വ്യക്തമാക്കി. അതേസമയം കടുത്ത തീരുമാനത്തിലേക്ക് പോകരുതെന്ന് നേതാക്കള്‍ അണ്ണാമലൈയോട് ആവശ്യപ്പെട്ടു. അണ്ണാമലൈ പാര്‍ട്ടിവിട്ടാല്‍ അദ്ദേഹത്തിന് പിന്നാലെ വലിയൊരു […]
Read more

കുടുംബവഴക്ക്, തിരുവനന്തപുരത്ത് 36കാരിയെ കഴുത്തറുത്ത് കൊന്നു

തിരുവനന്തപുരം: കുടുംബ വഴക്കിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് വീട്ടമ്മയെ കഴുത്തറുത്ത് കൊന്നു. തിരുവനന്തപുരം നാലാഞ്ചിറയിലാണ് സംഭവം. 36കാരിയായ ഹസീന ബീവിയെയാണ് ഭര്‍ത്താവ് സുരേഷ് കൊലപ്പെടുത്തിയത്. ഇയാള്‍ ഒളിവിലാണ്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. പുലര്‍ച്ചെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായതായാണ് മൊഴി. തുടര്‍ന്നായിരുന്നു കൊലപാതകം. സംഭവ ശേഷം സുരേഷ് കാറില്‍ കയറി കടന്നുകളയുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

ഗുജറാത്ത്-മഹാരാഷ്ട്ര ഹൈവേയില്‍ ബസുകള്‍ കൂട്ടിയിടിച്ച് 7 മരണം

സൂറത്ത്: മഹാരാഷ്ട്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസുകള്‍ കൂട്ടിയിടിച്ച് ഏഴ് പേർ മരിച്ചു. സൂറത്തിലെ ഗുജറാത്ത് – മഹാരാഷ്ട്ര ഹൈവൈയിലാണ് അപകടം ഉണ്ടായത്. നാല്‍പത് പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍പ്പെട്ട ബസുകളില്‍ ഒന്നിന് തീപിടിച്ചു. തീപിടിച്ച ബസിലുണ്ടായിരുന്ന യാത്രക്കാരാണ് മരിച്ചത്. ഉവ ഗ്രാമത്തില്‍ ദേശീയ ഹൈവേ 53 ലായിരുന്നു സംഭവം. ബസുകളില്‍ ഒരെണ്ണം സൂറത്തില്‍ നിന്നു ദൂലേയിലേക്കും മറ്റൊന്ന് മഹാരാഷ്ട്രയിലെ ചാലിസ്ഗാവില്‍ നിന്നും സൂറത്തിലേക്കും പോവുകയായിരുന്നു. മഹാരാഷ്ട്രയിലേക്ക് വരികയായിരുന്ന ബസ് ആദ്യം ഒരു ട്രാക്ടറിലിടിച്ച് നിയന്ത്രണം വിട്ടു. പിന്നാലെ […]
Read more

ഷെയ്ൻ നിഗത്തിന്റെ ദൃഢം ഇനി ഒടിടിയിലേക്ക്, സ്‍ട്രീമിംഗ് പ്രഖ്യാപിച്ചു

ഷെയ്ൻ നിഗം നായകനായി വന്ന് ചിത്രമാണ് ദൃഢം. ഷോബി തിലകൻ, കോട്ടയം രമേശ്, ദിനേശ് പ്രഭാകർ, നന്ദൻ ഉണ്ണി, വിനോദ് ബോസ്, അഭിറാം രാധാകൃഷ്‍ണൻ, പ്രശാന്ത് മുരളി, മാത്യു വർഗീസ്, ജോജി കെ ജോൺ, ബ്രിട്ടോ ഡേവിഡ്, അഭിഷേക് രവീന്ദ്രൻ, സാനിയ ഫാത്തിമ, കൃഷ്‍ണ പ്രഭ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. മാര്‍ട്ടിൻ ജോസഫാണ് സംവിധാനം നിര്‍വഹിച്ചത്. മികച്ച പ്രതികരണം നേടിയ ചിത്രം ഒടിടിയിലേക്ക് ജിയോ ഹോട്‍സ്റ്റാറിലൂടെ ജൂണ്‍ 12ന് എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഏറേ ആഗ്രഹത്തോടെ, […]
Read more

കോഴിക്കോട് ചേവായൂരിൽ 16-കാരിയെ തട്ടിക്കൊണ്ടുപോയെന്ന് പരാതി; ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

കോഴിക്കോട്: പതിനാറുകാരിയായ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയതായി പരാതി. കോഴിക്കോട് ചേവായൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന അയ മെഹ്‌റ (16) എന്ന വിദ്യാര്‍ത്ഥിനിയെയാണ് തട്ടിക്കൊണ്ടുപോയത്. മെയ് 15ാം തിയ്യതി രാത്രി 10.30ഓടെയാണ് സംഭവം നടന്നത്. എന്നാൽ കഴിഞ്ഞ 18 ദിവസമായിട്ടും കുട്ടി എവിടെയാണെന്ന് യാതൊരു വിവരവുമില്ല. കുട്ടിയെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും എവിടെയെന്ന് അറിയില്ലെന്നുമാണ് ചേവായൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പ്രതികരിച്ചത്. പെൺകുട്ടിയെ വീടിന് സമീപത്ത് വച്ച് ഏതാനും പേര്‍ കടത്തിക്കൊണ്ടു പോയെന്നാണ് രക്ഷിതാക്കൾ നല്‍കിയ പരാതിയില്‍ പറയുന്നത്. ഒരു […]
Read more

ഫ്‌ളാറ്റിൽ കഞ്ചാവ് ചെടികൾ വളർത്തിയ ഐടി ജീവനക്കാരൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകാര്യത്ത് വന്‍ ‘കഞ്ചാവ് ചെടി വേട്ട’. ഫ്‌ളാറ്റില്‍ വളര്‍ത്തിയ 70 കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. ഹരിയാന സ്വദേശിയായ ഐടി ജീവനക്കാരന്റെ ഫ്‌ളാറ്റിലാണ് ചെടികള്‍ കണ്ടെത്തിയത്. ചര്‍ക്കിദ്രതി വിശാല്‍ എന്നയാള്‍ താമസിക്കുന്ന ഫ്‌ളാറ്റില്‍ ശ്രീകാര്യം പൊലീസ് നടത്തിയ തെരച്ചിലിലാണ് കഞ്ചാവ് കൃഷി കണ്ടെത്തിയത്. ചെടിച്ചട്ടികളിലും പേപ്പര്‍ ട്രേയിലുമായിരുന്നു ചെടികള്‍ വളര്‍ത്തിയത്. ഉപയോഗത്തിന് ശേഷം കഞ്ചാവിന്റെ വിത്തുകള്‍ നട്ടുവളര്‍ത്തുകയായിരുന്നു പ്രതി. മുറിയില്‍ നടത്തിയ പരിശോധനയില്‍ 19 ഗ്രാം കഞ്ചാവും കണ്ടെടുത്തു. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായാണ് ശ്രീകാര്യം പൊലീസ് വിശാലിന്റെ […]
Read more

സിബിഎസ്ഇ പുനർമൂല്യനിർണയ വിവാദം: ചെയർമാനെയും സെക്രട്ടറിയെയും മാറ്റി

ഡൽഹി : സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണയത്തിലെ വിവാദത്തിൽ നിർണായക നടപടിയുമായി കേന്ദ്രസർക്കാർ. സിബിഎസ്ഇ ചെയർമാനെയും സെക്രട്ടറിയും മാറ്റി. ഓൺ സ്ക്രീൻ മാർക്കിംഗിൽ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു. ഒരു മാസത്തിനകം റിപ്പോർട്ട് നൽകാനാണ് നിർദേശം. ചെയർമാൻ രാഹുൽ സിങ്, സെക്രട്ടറി ഹിമാൻഷൂ ഗുപ്ത എന്നിവരെയാണ് മാറ്റിയത്. അന്വേഷണസമിതിയും നിയോഗിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശപ്രകാരമാണ് നടപടി. അതേസമയം, പുനർമൂല്യനിർണയത്തിനായി പത്ത് മണിക്കൂറിൽ അപേക്ഷിച്ചത് പതിനാറായിരത്തോളം പേരാണ്. ഇന്ന് പുലർച്ചെയാണ് വെബ്സൈറ്റ് പ്രവർത്തനക്ഷമമായത്. ഈ മാസം 6 വരെ പുനർമൂല്യനിർണയത്തിന് […]
Read more

ഒന്നര വയസ്സുകാരന്റെ മരണം; ശരീരത്തിൽ 91 മുറിവുകളുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

തിരുവനന്തപുരം: നെടുമങ്ങാട് കൊല്ലപ്പെട്ട ഒന്നരവയസ്സുകാരൻ നേരിട്ടത് അതിക്രൂരമർദ്ദനമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുട്ടിയുടെ ശരീരത്തിൽ 91 മുറിവുകളുണ്ടെന്ന് പോസ്റ്റ്മോർട്ടത്തില്‍ കണ്ടെത്തി. കുട്ടികളുടെ രണ്ട് കൈ ഒടിഞ്ഞതിലും ദുരൂഹതയുണ്ടെന്നാണ് പൊലീസ് നിഗമനം. കുഞ്ഞിന്‍റെ അമ്മയുടെ പങ്കാളി അഷ്ക്കറിനെതിരെ എസ്.സി/എസ്.ടി അക്രമ നിരോധന നിയമം ചുമത്തും. റിമാൻഡിൽ കഴിയുന്ന അഷ്ക്കറിനെയും അഖിലയെയും വീണ്ടും കസ്റ്റഡിയിൽ വാങ്ങും. ഒന്നവയസ്സുകാരൻ അർഷിദ് അമ്മയിൽ നിന്നും അമ്മയുടെ പങ്കാളിയിൽ നിന്ന് മാസങ്ങളോളം നേരിട്ടത് അതിക്രൂരമായ മർദ്ദനമാണ്. അങ്ങനെയുണ്ടായ ക്ഷതവും ആന്തരിക രക്തസ്രാവുമാണ് മരണത്തിന് കാരണമായതെന്നാണ് പോസ്റ്റുമോർട്ടത്തിന് […]
Read more

Recent News