Author: Greeshma Joshi

‘പിണറായി വിജയന്റെയും വീണയുടെയും പേര് പറയാന്‍ സുഹൃത്തിനെ ഭീഷണിപ്പെടുത്തി’; ഇ ഡിക്കെതിരെ മുഹമ്മദ് റിയാസ്

കോഴിക്കോട്: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ മുന്‍ മന്ത്രിയും എംഎല്‍എയുമായ പി എ മുഹമ്മദ് റിയാസ്. പിണറായി വിജയന്റെയും വീണയുടെയും പേര് പറയാന്‍ സുഹൃത്തിനെ ഭീഷണിപ്പെടുത്തിയതായാണ് മുഹമ്മദ് റിയാസ് പറഞ്ഞത്. ഇക്കഴിഞ്ഞ പതിനെട്ടിനാണ് സുഹൃത്തിനെ ഇ ഡി ചോദ്യം ചെയ്തത്. അദ്ദേഹത്തിന്റെ വീട്ടില്‍ റെയ്ഡ് നടത്തി. എന്നാല്‍ ഒന്നും കണ്ടെത്തിയില്ലെന്നും റിയാസ് പറഞ്ഞു. സുഹൃത്ത് ഹസ്സന്‍ വാരിസിനെ ചോദ്യം ചെയ്തതിലായിരുന്നു റിസായിന്റെ പ്രതികരണം. സുഹൃത്തിന്റെ ഒരു ബിസിനസില്‍ പിണറായി വിജയന് ഇടപാടുള്ളതായി പറയാന്‍ ഇ […]
Read more

ചിറയിന്‍കീഴ് കയ്യാങ്കളിക്കേസ്: രമ്യാ ഹരിദാസിനെതിരെ കടുത്ത നടപടി ഉണ്ടാകില്ല; പരസ്യ താക്കീത് മാത്രം

തിരുവനന്തപുരം: ചിറയിന്‍കീഴ് കയ്യാങ്കളിക്കേസില്‍ രമ്യാ ഹരിദാസ് എംഎല്‍എയ്‌ക്കെതിരെ കടുത്ത നടപടി ഉണ്ടാകില്ല. രമ്യാ ഹരിദാസിനെ പരസ്യമായി താക്കീത് ചെയ്‌തേക്കും. അന്വേഷണസമിതി റിപ്പോര്‍ട്ട് ഉടന്‍ പാര്‍ട്ടി നേതൃത്വത്തിന് കൈമാറും. സമിതി അധ്യക്ഷന്‍ എംഎം ഹസന്‍ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫുമായി കൂടിക്കാഴ്ച നടത്തും. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കൂടിയായ കയ്യാങ്കളിയുടെ ഭാഗമായ സജിത് മുട്ടപ്പാലത്തിന് എതിരെയും നടപടി കടുപ്പിക്കില്ല. നിലവില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാവായ സജാദിനെയും പാളയം പ്രദീപിനെയുമാണ് പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. നടപടി ഇവരില്‍ ഒതുങ്ങുമെന്നാണ് […]
Read more

പാറളം പഞ്ചായത്തിൽ അവിശ്വാസം പാസായി, ബിജെപിക്ക് പ്രസിഡന്റ് സ്ഥാനം നഷ്ടമായി

തൃശൂർ: തൃശൂർ പാറളത്ത് അവിശ്വാസം പാസായതോടെ ബിജെപിക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നഷ്ടമായി. കോൺഗ്രസിനെ എൽഡിഎഫ് പിന്തുണച്ചതോടെയാണ് പ്രസിഡന്റ് സ്ഥാനം നഷ്ടമായത്. എന്നാൽ, കോൺ​ഗ്രസ് അം​ഗങ്ങളിൽ ചിലരുടെ വോട്ട് അസാധുവായി. അവിശ്വാസം പാസയതോടെ യുഡിഎഫ് നേതാക്കൾ മുദ്രാവാക്യം വിളികളുമായി പുറത്തേക്ക് ഇറങ്ങി. പിന്നാലെ പ്രകോപന മുദ്രാവാക്യവുമായി ബിജെപിയും രം​ഗത്തെത്തി. ജനാധിപത്യത്തിന്റെ വിജയമാണെന്ന് കോൺഗ്രസ് പറഞ്ഞു. കോൺഗ്രസ് അംഗത്തിന് തെറ്റുപറ്റിയത് കൊണ്ടാണ് വോട്ട് അസാധുവായതെന്നും അബദ്ധം പറ്റിയതാണെന്നും കോൺഗ്രസ് നേതാക്കൾ വിശദീകരിച്ചു. ബിജെപിയുടെ ഭരണഘടനാ നിലപാടിനെതിരെ വോട്ട് ചെയ്തുവെന്ന് […]
Read more

കെ കൃഷ്ണൻ കുട്ടിയെ പരിഹസിച്ച് മന്ത്രി സണ്ണി ജോസഫ്

തിരുവനന്തപുരം: മുൻ വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടിയെ പരിഹസിച്ച് മന്ത്രി സണ്ണി ജോസഫ്. ദീർഘകാല കരാറുകൾ നഷ്ടമായത് ഏകോപനത്തിന്റെ കുറവായിരിക്കുമെന്നും ഏകോപനം ഇല്ലെന്ന് പറഞ്ഞതിന് നന്ദിയെന്നും സണ്ണി ജോസഫ് പരിഹസിച്ചു. വൈദ്യുതി വകുപ്പിൽ ഗുരുതര വീഴ്ചയാണുണ്ടായതെന്നും കെഎസ്ഇബിയിൽ മാനേജ്‌മെന്റും മന്ത്രിയുടെ ഓഫീസും റെഗുലേറ്ററി കമ്മീഷനും തമ്മിൽ ഒരു ഏകോപനവുമില്ലെന്നും കൃഷ്ണൻ കുട്ടി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സണ്ണി ജോസഫ് പ്രതികരിച്ചത്. വൈദ്യുതി പ്രതിസന്ധി പെട്ടെന്ന് പരിഹരിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. വൈദ്യുതി വകുപ്പിൽ […]
Read more

പ്രദീപ് കുമാർ നന്തിയുടെ നന്തി മൂവീസ് മലയാളത്തിലേക്ക്; ഒപ്പം എ2വി നെറ്റ്‌വർക്ക്സും, ഡ്രീം ബിഗ് ഫിലിംസും

ദക്ഷിണേന്ത്യൻ സിനിമാ മേഖലയിലേക്ക് ചുവടുവെക്കാനൊരുങ്ങി നിർമ്മാതാവ് പ്രദീപ് കുമാർ നന്തിയുടെ നന്തി മൂവീസ്. ബംഗാളി സിനിമാ മേഖലയിൽ ശ്രദ്ധേയമായ ചിത്രങ്ങളിലൂടെ സാന്നിധ്യമറിയിച്ച നന്തി മൂവീസ്, ആദ്യമായി മലയാള സിനിമയിലേക്ക് എത്തുകയാണ്. എ2വി നെറ്റ്‌വർക്ക്സ്, ഡ്രീം ബിഗ് ഫിലിംസ് എന്നിവരുമായി ചേർന്നാണ് നന്തി മൂവീസിൻ്റെ ആദ്യ ചിത്രം മലയാളത്തിൽ ഒരുങ്ങുന്നത്. നവാഗതനായ സൂരജ് സോമചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ നടക്കുന്ന ഔദ്യോഗിക പ്രഖ്യാപനത്തിലൂടെ പുറത്തുവിടും. പ്രദീപ് കുമാർ നന്തി, നിതിൻ കുമാർ, […]
Read more

സൂര്യ- ജിത്തു മാധവൻ ചിത്രം “സീൻ”; നിർമ്മാണം ഴഗരം സ്റ്റുഡിയോസ്

തമിഴ് സൂപ്പർതാരം സൂര്യയെ നായകനാക്കി മലയാളി സംവിധായകൻ ജിത്തു മാധവൻ ഒരുക്കുന്ന സൂര്യ 47 ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്. “സീൻ” എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. ഴഗരം സ്റ്റുഡിയോസ് ബാനറിൽ നടി ജ്യോതിക ആണ് ചിത്രം നിർമ്മിക്കുന്നത്. 2026 നവംബർ 6 ന് ദീപാവലി റിലീസായി ചിത്രം ആഗോള തലത്തിൽ തിയേറ്ററുകളിലെത്തും. സൂര്യയ്ക്ക് പുറമേ മലയാളി താരം നസ്‌ലനും നിർണ്ണായക വേഷം ചെയ്യുന്ന ചിത്രത്തിലെ നായികയായി അഭിനയിക്കുന്നത് മലയാളി താരം നസ്രിയ നസിം. സൂര്യയുടെ മാസ് […]
Read more

ഗുരുതര ആരോപണങ്ങളുമായി സനൽകുമാർ ശശിധരൻ; തെളിവുകളുമായി കോടതിയെ സമീപിക്കുമെന്ന് സംവിധായകൻ

ഒരു കലാകാരി മാഫിയയുടെ തടവിലാണെന്നും അവരുടെ ജീവൻ അപകടത്തിലാണെന്നും ആരോപിച്ച് സംവിധായകൻ സനൽകുമാർ ശശിധരൻ. ഇതുമായി ബന്ധപ്പെട്ട തന്റെ പരാതി മജിസ്‌ട്രേറ്റ് കോടതിയിൽ നേരിട്ട് അറിയിക്കുമെന്നും കൈവശമുള്ള തെളിവുകൾ സമർപ്പിക്കുമെന്നും അദ്ദേഹം സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി. കേസ് നേരത്തേ പരിഗണിക്കുന്നതിനായി കോടതിയിൽ അപേക്ഷ നൽകാനാണ് ശ്രമിക്കുന്നതെന്ന് സനൽകുമാർ ശശിധരൻ പോസ്റ്റിൽ പറയുന്നു. കോടതിയുടെ അധികാരപരിധിയിൽ താമസിക്കുന്ന സ്ത്രീയെ സംബന്ധിച്ചാണ് താൻ പരാതി ഉന്നയിക്കുന്നതെന്നും ഇക്കാര്യം പൊലീസ് രേഖാമൂലം വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ഒരു കലാകാരി മാഫിയയുടെ നിയന്ത്രണത്തിലാണെന്നും ഏത് […]
Read more

ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് ഫോണുകൾ അവതരിപ്പിച്ച് ആപ്പിൾ; വിലയും സവിശേഷതകളും അറിയാം

കാലിഫോർണിയ: ആപ്പിളിന്റെ പുതിയ ഐഫോൺ 18 പ്രോ(iPhone 18 Pro) ഐഫോൺ 18 പ്രോ മാക്സ്(iPhone 18 Pro Max) ഫോണുകൾ അവതരിപ്പിച്ചു. ബുധനാഴ്ച ആപ്പിൾ പാർക്കിൽ നടന്ന ‘സർപ്രൈസ് ആൻഡ് ഷൈൻ’ ചടങ്ങിലാണ് പുതിയ ഫോണുകൾ അവതരിപ്പിച്ചത്. കഴിഞ്ഞ വർഷത്തെ ഐഫോൺ 17 പ്രോ മോഡലുകളെ അപേക്ഷിച്ച് മികച്ച ഹാർഡ്‌വെയർ അപ്‌ഗ്രേഡുകളോടെയാണ് പുതിയ ഫോണുകൾ വിപണിയിലെത്തുന്നത്. പുതിയ A20 പ്രോ ചിപ്‌സെറ്റാണ് ഇരു ഫോണുകൾക്കും കരുത്തേകുന്നത്. 6-കോർ സിപിയുവും 7-കോർ ജിപിയുവും ഇതിലുണ്ട്. ആപ്പിൾ സ്വന്തമായി […]
Read more

CMRL-എക്‌സാലോജിക് സാമ്പത്തിക ഇടപാട്: FIR രജിസ്റ്റര്‍ ചെയ്താല്‍ കോടതിയെ സമീപിക്കാന്‍ പിണറായി വിജയന്‍

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്താല്‍ കോടതിയെ സമീപിക്കാന്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഇത് സംബന്ധിച്ച് മുതിര്‍ന്ന അഭിഭാഷകരുടെ നിയമോപദേശം പാര്‍ട്ടിക്ക് ലഭിച്ചിട്ടുണ്ട്. വിജിലന്‍സ് കോടതി മുതല്‍ സുപ്രീംകോടതി വരെ തള്ളിയ കാര്യമാണിതെന്നും ചൂണ്ടിക്കാട്ടും. കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെടും. അതേസമയം ഡിജിപിക്ക് നല്‍കിയ കത്തിന്മേൽ സര്‍ക്കാര്‍ ഉടന്‍ കേസെടുക്കുമെന്ന വിലയിരുത്തലിലാണ് ഇ ഡി. എഫ്‌ഐആര്‍ ഇടാന്‍ മതിയായ തെളിവുകള്‍ കൈമാറിയെന്നും ഇ ഡി പറയുന്നു. പിണറായി വിജയന്‍ അടക്കമുള്ളവര്‍ക്കെതിരെ കൃത്യമായ മൊഴികളുണ്ടെന്നും […]
Read more

സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ മോദിയും; മത്സര പരീക്ഷാ ഗൈഡ് വിവാദത്തിൽ

ന്യൂഡല്‍ഹി: സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരും ഉള്‍പ്പെടുത്തി മത്സര പരീക്ഷകൾക്ക് ഗൈഡുകൾ തയ്യാറാക്കുന്ന കോച്ചിങ് ഇന്‍സ്റ്റിറ്റ്യൂട്ട്. പുതിയ മത്സര പരീക്ഷാ ഗൈഡിലെ പരാമര്‍ശമാണ് വിവാദത്തിലായിരിക്കുന്നത്. മഹാത്മാഗാന്ധി, സുഭാഷ് ചന്ദ്രബോസ്, രവീന്ദ്രനാഥ ടാഗോര്‍, മംഗള്‍ പാണ്ഡെ തുടങ്ങിയ പ്രമുഖ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിലാണ് പ്രധാനമന്ത്രിയെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുസ്തകത്തിലെ ഉള്ളടക്കം സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായതോടെ ശിവന്ത് സര്‍ എന്ന ഗൈഡിനെതിരെ വിമര്‍ശനം ശക്തമായി. പുസ്തകത്തില്‍ മോദിയുടെ ചില പ്രസ്താവനകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ‘മൈ ഭീ ചൗക്കീദാര്‍’, ‘ജയ് […]
Read more

Recent News