Author: Greeshma Joshi

കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു

കോഴിക്കോട്: കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു. 73 വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു അന്ത്യം.`ഉറുമ്പുകള്‍ക്ക് ഒളിത്താവളം വേണ്ട’ എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രമുഖ ആനുകാലികങ്ങളില്‍ കവിതയും ലേഖനങ്ങളും പ്രസിദ്ധാകരിച്ചു. എണ്‍പതുകളില്‍ കോഴിക്കോട്ടെ സാംസ്കാരിക വേദികളില്‍ കവിതകളുടെ ചൊല്‍ക്കാഴ്ചകളിലൂടെ പ്രശസ്തനാണ്. മികച്ച അധ്യാപകനുമായിരുന്നു. സംസ്കാരം നാളെ നടക്കും. ആലപ്പുഴ സ്വദേശിയായ ആര്‍ മോഹന്‍ ദീര്‍ഘകാലമായി കോഴിക്കോടാണ് താമസം.
Read more

സംസ്ഥാനത്ത് ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

തിരുവനന്തപുരം:സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുത്തനെ ഉയർന്ന സാഹചര്യത്തിൽ ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. എൽനിനോ പ്രതിഭാസത്തെ തുടർന്നുള്ള മഴക്കുറവും ഉയർന്ന അന്തരീക്ഷ താപനിലയുമാണ് ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ച് വർധിക്കാൻ കാരണം. രാജ്യത്തുടനീളം വൈദ്യുതി ആവശ്യം കൂടിയതിനാൽ പവർ എക്സ്ചേഞ്ചുകളിൽ നിന്നുള്ള ലഭ്യതയിലും കാര്യമായ കുറവുണ്ട്. ദേശീയ തലത്തിൽ 12,000 മെഗാവാട്ടിന്റെ കുറവ് നിലനിൽക്കുന്നതും സെൻട്രൽ ജനറേറ്റിംഗ് സ്റ്റേഷനുകളിൽ നിന്നുള്ള ലഭ്യത കുറഞ്ഞതും സ്ഥിതിഗതികൾ സങ്കീർണ്ണമാക്കിയിട്ടുണ്ട്. സാധാരണ സെപ്റ്റംബർ മാസത്തെ അപേക്ഷിച്ച് പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗം സംസ്ഥാനത്ത് […]
Read more

ഗുരുവായൂര്‍ സുകൃത ഹോമം നവംബര്‍ ഒന്നുമുതല്‍, ഓണ്‍ലൈനായി ശീട്ടാക്കാന്‍ അവസരം

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നവംബര്‍ ഒന്നു മുതല്‍ എട്ടുവരെ നടക്കുന്ന സുകൃതഹോമം വഴിപാട് ശീട്ടാക്കാന്‍ ഭക്തര്‍ക്കും അവസരം. നവംബര്‍ ഒന്നുമുതല്‍ എട്ടുവരെയുള്ള ഏതു ദിവസവും ഭക്തര്‍ക്ക് വഴിപാട് ശീട്ടാക്കാം. ക്ഷേത്രം പടിഞ്ഞാറേ നടയിലുള്ള അഡ്വാന്‍സ് ടിക്കറ്റ് കൗണ്ടര്‍ വഴി നേരിട്ടും ദേവസ്വം വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായും ( https://guruvayurdevaswom.in ) വഴിപാട് ശീട്ടാക്കാം. ഒക്ടോബര്‍ 31 നാണ് അവസാന തീയതി. ക്ഷേത്ര ചൈതന്യം വര്‍ധിപ്പിക്കുന്നതിനും ഭക്തജനങ്ങളുടെ സുകൃതത്തിനും ശ്രേയസിനും വേണ്ടിയാണ് ചിട്ടയായ അനുഷ്ഠാനങ്ങളുള്ള സുകൃതഹോമമെന്ന് ഗുരുവായൂര്‍ ദേവസ്വം […]
Read more

തിരുവനന്തപുരം വിമാനത്താവളത്തിൽ 2 കോടിയുടെ കഞ്ചാവ് വേട്ട; രണ്ട് മ്യാൻമർ പൗരന്മാർ പിടിയിൽ

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരിവേട്ട. വിദേശത്തുനിന്ന് കടത്തിക്കൊണ്ടുവന്ന 2.03 കോടി രൂപ വിലമതിക്കുന്ന 5.8 കിലോഗ്രാം അതീവ വീര്യമേറിയ ഹൈഡ്രോപോണിക് കഞ്ചാവുമായി രണ്ട് മ്യാൻമർ പൗരന്മാർ തിരുവനന്തപുരം വിമാനത്താവളത്തിൽ കസ്റ്റംസിന്റെ പിടിയിലായി. മ്യാൻമർ സ്വദേശികളായ യു യു ഖൈങ് (32), മിൻ സോ ഹെയ്ൻ (36) എന്നിവരാണ് എയർ കസ്റ്റംസിന്റെ പിടിയിലായത്. സെപ്റ്റംബർ എട്ടിന് രാത്രി 10:09-ന് സിംഗപ്പൂരിൽ നിന്ന് തിരുവനന്തപുരത്തെത്തിയ വിമാനത്തിലാണ് ഇരുവരും എത്തിയത്. യാത്രക്കാരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ ഇവരുടെ […]
Read more

ഭര്‍തൃ ബലാത്സംഗം സംബന്ധിച്ച വ്യവസ്ഥ പരിശോധിക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: വിവാഹത്തോടെ സ്ത്രീയുടെ വ്യക്തി സ്വാതന്ത്ര്യം അവസാനിക്കുന്നില്ലെന്നും ഭര്‍തൃ ബലാത്സംഗം കുറ്റകരമാക്കാണോ എന്നത് സംബന്ധിച്ച നിയമവ്യവസ്ഥ പരിശോധിക്കേണ്ടതുണ്ടെന്നും സുപ്രീംകോടതി. ഭര്‍തൃ ബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവരടങ്ങിയ ബെഞ്ചിന്റെ സുപ്രധാന നിരീക്ഷണം. മൂന്ന് ആഴ്ചയ്ക്ക് ശേഷം കേസില്‍ അന്തിമ വാദം നടക്കും. പുതിയ ക്രിമിനല്‍ നിയമമായ ഭാരതീയ ന്യായ സംഹിതയിലെ (ബിഎന്‍എസ്) സെക്ഷന്‍ 63ലെ എക്‌സെപ്ഷന്‍ 2 ആണ് ഹര്‍ജിയില്‍ ചോദ്യം […]
Read more

ഓട്ടോ ഡ്രൈവർ ഷൗക്കത്ത് അലിയുടെ ആത്മഹത്യ; എഎംവിഐക്ക് കാരണം കാണിക്കൽ നോട്ടീസ്

തിരുവനന്തപുരം: മലപ്പുറം കിഴിശ്ശേരി സ്വദേശിയായ ഓട്ടോറിക്ഷാ ഡ്രൈവർ ഷൗക്കത്ത് അലിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വാഹന പരിശോധനയിൽ ചട്ടലംഘനവും വീഴ്ചയും വരുത്തിയ അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾസ് ഇൻസ്പെക്ടർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ ഉത്തരവ്. ഉദ്യോഗസ്ഥനായ എൻ. പ്രേംകുമാറിന് നോട്ടീസ് നൽകി 15 ദിവസത്തിനകം വിശദീകരണം വാങ്ങി തുടർനടപടികൾ സ്വീകരിക്കാൻ ഗതാഗത മന്ത്രി സി.പി. ജോൺ ഗതാഗത സെക്രട്ടറിക്ക് നിർദേശം നൽകി. ഇതിനുപുറമെ, മോട്ടോർ വാഹന വകുപ്പിൽ അടിയന്തരമായി നടപ്പിലാക്കേണ്ട നവീകരണ പ്രവർത്തനങ്ങൾക്കായി സമയബന്ധിതമായ ആക്ഷൻ പ്ലാൻ തയ്യാറാക്കാനും, […]
Read more

സപ്ലൈകോയിൽ ഓണം ഗിഫ്റ്റ്കാര്‍ഡുകളുടെ മറവില്‍ പഞ്ചസാര കൈമാറ്റം, ജീവനക്കാർക്ക് സസ്പെൻഷൻ

കൊച്ചി: സപ്ലൈകോയിലെ ക്രമക്കേടുകള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബ്. ഓണത്തോടനുബന്ധിച്ച് സപ്ലൈകോ പുറത്തിറക്കിയ ഗിഫ്റ്റ് കാര്‍ഡുകള്‍ ദുരുപയോഗം ചെയ്ത് സ്വകാര്യ കമ്പനിക്ക് പഞ്ചസാര കൈമാറിയ സംഭവത്തില്‍ ഏഴു ജീവനക്കാരെ കൂടി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഭക്ഷ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണു നടപടി. സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ മന്ത്രി ആവശ്യപ്പെട്ടിരുന്നു. കീര്‍ത്തി നിര്‍മ്മല്‍ എന്ന കമ്പനിക്കാണ് പെരുമ്പാവൂര്‍ ഡിപ്പോയില്‍ നിന്ന് സബ്‌സിഡിയിതര പഞ്ചസാര കൈമാറിയത്. പെരുമ്പാവൂര്‍ ഡിപ്പോയിലെ മാവേലി കസ്റ്റോഡിയന്‍ രജീഷ് രവീന്ദ്രനെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സപ്ലൈകോ ഹെഡ് […]
Read more

33,120 അങ്കണവാടികളുടെയും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും, മന്ത്രി ബിന്ദു കൃഷ്ണ

കോഴിക്കോട്: അങ്കണവാടികളുടെ ഭൗതിക വികസനത്തോടൊപ്പം കുട്ടികളുടെ ശാരീരിക-മാനസിക വളര്‍ച്ചയും ആരോഗ്യവും ഉറപ്പുവരുത്തുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്ന് വനിതാ ശിശുവികസന മന്ത്രി ബിന്ദു കൃഷ്ണ. സര്‍ക്കാരിന്റെ 100 ദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ‘ബാല്യസ്പന്ദനം’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും ദേശീയ പോഷകാഹാര മാസാചരണമായ ‘പോഷണ്‍ മാഹ്’ന്‍റെ സംസ്ഥാനതല ഉദ്ഘാടനവും കൊല്ലത്ത് ജയന്‍ മെമ്മോറിയല്‍ ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ആരോഗ്യ വകുപ്പുമായി സഹകരിച്ചാണ് അങ്കണവാടി കുട്ടികള്‍ക്കായി ‘ബാല്യസ്പന്ദനം’ ത്രൈമാസ ആരോഗ്യ പരിശോധന സംഘടിപ്പിക്കുന്നത്. കുട്ടികളിലെ പോഷകാഹാരക്കുറവ്, വിളര്‍ച്ച തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ പ്രാരംഭഘട്ടത്തില്‍ത്തന്നെ […]
Read more

നിവിൻ പോളി ചിത്രത്തിൻ്റെ ഷൂട്ടിങ് ലൊക്കേഷനില്‍ അപകടം; ഷോക്കേറ്റ് ടെക്നീഷ്യന് ദാരുണാന്ത്യം

കൊച്ചി: എറണാകുളം എടയാറിൽ സിനിമ ഷൂട്ടിംഗ് ലൊക്കേഷനിൽ അപകടം. ഷോക്കേറ്റ് ടെക്നീഷ്യൻ മരിച്ചു. തൃശ്ശൂർ സ്വദേശി വിഷ്ണുവാണ് മരിച്ചത്. നിവിൻ പോളി ചിത്രത്തിൻ്റെ ഷൂട്ടിങ് ലൊക്കേഷനിലാണ് അപകടം ഉണ്ടായത്. എടയാറിലെ സിനിമാ ഷൂട്ടിങ്ങിന്റെ ആദ്യ ദിനമായിരുന്നു ഇന്ന്.
Read more

പൂതാടി ഗ്രാമപഞ്ചായത്തില്‍ സിപിഎമ്മിലെ വിഭാഗീയത മുതലാക്കി എല്‍ഡിഎഫ് ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയ നോട്ടീസ്

കല്‍പ്പറ്റ: സിപിഎമ്മില്‍ പുകയുന്ന വിഭാഗീയത മുതലെടുത്ത് എല്‍ഡിഎഫ് ഭരിക്കുന്ന പൂതാടി ഗ്രാമപ്പഞ്ചായത്തില്‍ യുഡിഎഫിന്‍റെ അവിശ്വാസ പ്രമേയം. പഞ്ചായത്ത് പ്രസിഡന്‍റ് ഇകെ ബാലകൃഷ്ണനെതിരെയാണ് യുഡിഎഫ് അംഗങ്ങള്‍ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. യുഡിഎഫിലെ പത്തംഗങ്ങള്‍ ഒപ്പിട്ട നോട്ടീസ് പനമരം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എആര്‍ ശ്രീജിത്തിന് ഇന്നലെയാണ് കൈമാറിയത്. സിപിഎമ്മിലെ രൂക്ഷമായ വിഭാഗീയതക്കൊടുവില്‍ പാര്‍ട്ടി വിട്ട രണ്ട് അംഗങ്ങളെ കൂടെ നിര്‍ത്തി പഞ്ചായത്തിന്‍റെ ഭരണം തിരികെ പിടിക്കാന്‍ യുഡിഎഫ് നീക്കം തുടങ്ങിയതോടെ കേവല ഭൂരിപക്ഷമില്ലാത്ത എല്‍ഡിഎഫ് ഭരണസമിതി അങ്കലാപ്പിലായിരിക്കുകയാണ്. […]
Read more

Recent News