Author: Greeshma Joshi

നേപ്പാളില്‍ തുരങ്കത്തില്‍ കുടുങ്ങിയ രണ്ട് തൊഴിലാളികളെ 7 ദിവസത്തിന് ശേഷം രക്ഷപ്പെടുത്തി

കാഠ്മണ്ഡു: നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍പ്പെട്ട് തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്ക് അത്ഭുത രക്ഷ. ഏഴ് ദിവസത്തിന് ശേഷമാണ് ടണലില്‍ കുടുങ്ങിയ രണ്ട് നിര്‍മാണ തൊഴിലാളികളെ ജീവനോടെ രക്ഷപ്പെടുത്തിയത്. ത്രിശൂലി ജലവൈദ്യുത പദ്ധതിയിലെ തുരങ്കത്തില്‍ നിന്നാണ് ഇവരെ രക്ഷപ്പെടുത്തിയിരിക്കുന്നത്. സഞ്ജയ് സാഹ, കബീര്‍ മാഹാരാജന്‍ എന്നീ തൊഴിലാളികള്‍ക്കാണ് പുതു ജീവന്‍ ലഭിച്ചത്. അതേയമയം തുരങ്കത്തില്‍ ജീവനോടെ ഇനിയും ആളുകൾ ഉണ്ടെന്നാണ് സൂചന. ദുരന്തത്തില്‍ വിറങ്ങലിച്ച നേപ്പാളില്‍ നിന്ന് ആശ്വാസകരമായ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ കാണാതായവരുടെ പ്രതീകാത്മക […]
Read more

ശുദ്ധീകരണ വിവാദം; നടപടി ആവശ്യപ്പെട്ട് മല്ലികാർജുന്‍ ഖർഗെ, കേന്ദ്രമന്ത്രി ജെ പി നദ്ദയ്ക്ക് കത്തയച്ചു

ന്യൂഡല്‍ഹി: ശുദ്ധീകരണ വിവാദത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ജെ പി നദ്ദയ്ക്ക് കത്തയച്ചു. ഹല്‍ദ്വാനിയില്‍ തന്റെ പൊതുയോഗം നടന്ന രാംലീല മൈതാനം പിന്നീട് ശുദ്ധീകരണം നടത്തിയ സംഭവത്തില്‍ ഉത്തരവാദികളായ വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമെതിരെ 24 ദിവസം കഴിഞ്ഞിട്ടും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് ഖര്‍ഗെ ആരോപിച്ചു. വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തെ എല്ലാ വിഭാഗങ്ങളുടെയും പ്രശ്‌നങ്ങള്‍ രാഹുല്‍ഗാന്ധി ഉയര്‍ത്തിക്കാട്ടുന്നു. ആ നേതാവിനെതിരെ […]
Read more

എക്‌സൈസ് മാസപ്പടിക്കേസ്; എസ് അശോക് കുമാറിനെതിരെ നിയമനടപടിക്ക് ശുപാര്‍ശ

തിരുവനന്തപുരം: കൈക്കൂലി കേസില്‍ സസ്‌പെന്‍ഷനിലായ കോട്ടയം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ എസ് അശോക് കുമാറിനെതിരെ നിയമനടപടിക്ക് ശുപാര്‍ശ. എക്‌സൈസ് കമ്മീഷണര്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്ത് നല്‍കി. ഇടനിലക്കാരന്‍ കരിങ്കട ജോസിക്കെതിരെയും നടപടി വേണമെന്നാണ് ആവശ്യം. കുറ്റകൃത്യത്തിന് പ്രേരണ നല്‍കുന്നതിന്റെ പരിധിയില്‍ വരുന്നതാണ് ജോസിയുടെ നടപടിയെന്നും അഴിമതി നിരോധന നിയമം, 1988-ലെ 12-ാം വകുപ്പ് എന്നിവ പ്രകാരം നടപടി സ്വീകരിക്കണമെന്നും കത്തില്‍ നിർദേശിക്കുന്നു. കമ്മീഷണര്‍ നല്‍കിയ കത്തിന്റെ പകര്‍പ്പ് ലഭിച്ചു. ബാറുകളിലെ പരിശോധനയ്ക്കായി എക്സൈസ് കമ്മീഷണര്‍ ജില്ലയിലെത്തിയപ്പോള്‍ ഡെപ്യൂട്ടി […]
Read more

കശുവണ്ടി അഴിമതി: പ്രോസിക്യൂഷന്‍ അനുമതിക്ക് ഹൈക്കോടതി സ്‌റ്റേ

കൊച്ചി: കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി കേസില്‍ പ്രോസിക്യൂഷന്‍ അനുമതിക്ക് ഹൈക്കോടതിയുടെ സ്റ്റേ. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് സ്‌റ്റേ നല്‍കിയത്. സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരെ പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. കശുവണ്ടി അഴിമതിയിലെ കോടതിയലക്ഷ്യ നടപടിയില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധിയും സ്റ്റേ ചെയ്തു. കേസിലെ പ്രതികളായ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷന്‍ ആര്‍ ചന്ദ്രശേഖരന്‍, കശുവണ്ടി വികസന കോര്‍പ്പറേഷന്‍ മുന്‍ എംഡി കെ എ രതീഷ് എന്നിവരാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. സിംഗിള്‍ ബെഞ്ച് […]
Read more

മെസി വിവാദം: എഡിജിപി പി വിജയന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരം: അർജന്റീനയുടെ ഇതിഹാസ ഫുട്ബോൾ താരം ലയണൽ മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയ സംഭവത്തിൽ സമഗ്ര അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘംരൂപീകരിച്ചു. മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനും എഡിജിപിയുമായ പി. വിജയനാണ് അന്വേഷണ സംഘത്തിന് നേതൃത്വം നൽകുന്നത്.ക്രൈംബ്രാഞ്ചിലെയും വിജിലൻസിലെയും ഉന്നത ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുള്ളത്. അന്വേഷണ സംഘത്ത പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് ആഭ്യന്തര വകുപ്പ് ഉടൻ പുറത്തിറക്കും. മെസിയുടെയും അർജന്റീന ദേശീയ ടീമിന്റെയും കേരള സന്ദർശനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ കായിക വകുപ്പ് ആഭ്യന്തര […]
Read more

വിവാഹത്തിന് മുന്‍പ് എച്ച്‌ഐവി ടെസ്റ്റ് നടത്തണം: മാര്‍ത്തോമ്മാ സഭ വൈദിക ട്രസ്റ്റി

കൊച്ചി: വിവാഹത്തിന് മുന്‍പ് എച്ച്‌ഐവി ടെസ്റ്റ് നടത്തണമെന്ന് മാര്‍ത്തോമ്മാ സഭ വൈദിക ട്രസ്റ്റി ഡോ. കെ തോമസ്. കര്‍ണാടക സര്‍ക്കാര്‍ അവിടത്തെ എല്ലാ ക്യാപസുകളിലും എച്ച്‌ഐവി ടെസ്റ്റുകള്‍ നടത്തുകയാണ്. മാര്‍ത്തോമ്മാ സഭയില്‍ വിവാഹങ്ങള്‍ക്ക് മുന്‍പ് ഇത്തരത്തില്‍ ടെസ്റ്റ് നടത്തണമെന്ന് താന്‍ ആഗ്രഹിക്കുന്നതായും കെ തോമസ് പറഞ്ഞു. അതേസമയം കെ തോമസിന്റെ പ്രസ്താവന മാര്‍ത്തോമ്മാ സഭ തള്ളി. കര്‍ണാടക സര്‍ക്കാര്‍ അവിടത്തെ എല്ലാ ക്യാപസുകളിലും എച്ച്‌ഐവി ടെസ്റ്റുകള്‍ നടത്തുകയാണ്. ഞാന്‍ വിശ്വസിക്കുന്നു. മാര്‍ത്തോമ്മാ സഭയില്‍ നടക്കേണ്ട വിവാഹങ്ങളെല്ലാം ഇത്തരത്തിലുള്ള […]
Read more

പ്രതിപക്ഷ ഉപനേതൃപദവി:’പദവി ഒഴിച്ചിട്ടാൽ എന്ത് ചെയ്യുമെന്ന് പറയാനാവില്ല’; CPIMൻ്റെ ഫോർമുലയോട് മുഖം തിരിച്ച് CPI

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയിലെ സിപിഐഎമ്മിന്റെ ഫോര്‍മുലയോട് മുഖം തിരിച്ച് സിപിഐ. പദവി ഒഴിച്ചിട്ടാല്‍ എന്ത് ചെയ്യും എന്ന് മുന്‍കൂട്ടി പറയാന്‍ കഴിയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. സിപിഐഎം, സിപിഐ സംസ്ഥാന, ദേശീയ സെക്രട്ടറിമാര്‍ തമ്മില്‍ ചര്‍ച്ചയാകാം. ഏതെങ്കിലും ഘട്ടത്തില്‍ സെക്രട്ടറിമാര്‍ തീരുമാനിച്ചാല്‍ പ്രതിപക്ഷ നേതാവുമായി ചര്‍ച്ചയാകാമെന്നും ബിനോയ് വിശ്വം പറഞ്ഞു. സിപിഐ എല്‍ഡിഎഫിന്റെ ഒഴിവാക്കാന്‍ ആകാത്ത ഭാഗമാണെന്നും സിപിഐ ത്യാഗം ചെയ്യുന്നത് കൊണ്ടാണ് എല്‍ഡിഎഫ് ഇങ്ങനെ നില്‍കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു. […]
Read more

സെപ്റ്റംബറില്‍ ‘ചൂട് കൂടും ‘, മഴക്കുറവ് 22 ശതമാനമായി ഉയര്‍ന്നു

തിരുവനന്തപുരം: മഴ കുറഞ്ഞതോടെ സംസ്ഥാനം വരള്‍ച്ചാഭീതി നേരിടുന്നു. 2024 ലും 2025 ലും 13 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ കഴിഞ്ഞ മൂന്നു മാസത്തിനിടെ മഴക്കുറവ് 22 ശതമാനമായി ഉയര്‍ന്നു. ഈ മാസവും മഴ കുറയുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. മണ്‍സൂണ്‍ മഴയിലെ കുറവു മൂലം രാജ്യവും കടുത്ത വരള്‍ച്ചാഭീഷണിയിലൂടെയാണ് കടന്നുപോകുന്നത്. കാലവര്‍ഷക്കാലത്ത്, ജൂണ്‍ 1 മുതല്‍ ഓഗസ്റ്റ് 30 വരെ ഇന്ത്യയില്‍ 603.7 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. സാധാരണ 700.7 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട […]
Read more

ശബരിമല ഓണസദ്യ: ദേവസ്വം മന്ത്രിക്കും ബോർഡ് പ്രസിഡന്റിനുമിടയിൽ തർക്കം

തിരുവനന്തപുരം: ശബരിമലയിൽ തിരുവോണ നാളിൽ അയ്യപ്പഭക്തർക്ക് ഓണസദ്യ നൽകിയതുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറും ദേവസ്വം മന്ത്രി കെ. മുരളീധരനും തമ്മിൽ പരസ്യ വാക്പോര്. ഉദ്യോഗസ്ഥർക്കും പോലീസുകാർക്കും വിഭവസമൃദ്ധമായ ഓണസദ്യ വിളമ്പിയപ്പോൾ സാധാരണ ഭക്തർക്ക് പുലാവ് മാത്രമാണ് നൽകിയതെന്ന് മന്ത്രി ആരോപിച്ചപ്പോൾ, ശബരിമലയിൽ യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും മന്ത്രിക്കു ലഭിച്ചത് തെറ്റായ വിവരമാണെന്നും ബോർഡ് പ്രസിഡന്റ് തിരിച്ചടിച്ചു. വർഷങ്ങളായി ഉത്രാടം, തിരുവോണം, അവിട്ടം നാളുകളിൽ സന്നദ്ധ സംഘടനകളും മറ്റും ചേർന്ന് ശബരിമലയിലെത്തുന്ന ഭക്തർക്ക് […]
Read more

മരിച്ചവരുടെ അക്കൗണ്ടിലേക്ക് ക്ഷേമപെന്‍ഷന്‍ കൈമാറി, അടിമാലി പഞ്ചായത്തില്‍ ഗുരുതര വീഴ്ച കണ്ടെത്തി

ഇടുക്കി: അടിമാലി പഞ്ചായത്തില്‍ സാമൂഹിക സുരക്ഷാപെന്‍ഷന്‍ മരിച്ചവരുടെ അക്കൗണ്ടിലേക്കും കൈമാറിയതായി കണ്ടെത്തി. ജില്ലാ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. 2025 ജനുവരി 16 മുതല്‍ മരിച്ച 16 പേരുടെ അക്കൗണ്ടിലേക്കാണ് പണം കൈമാറിയത്. മൂന്നുലക്ഷം രൂപയോളം സര്‍ക്കാരിന് നഷ്ടമായതായാണ് വിലയിരുത്തല്‍. മരിച്ചശേഷം 10 മുതല്‍ 12 മാസം വരെ പണം ബാങ്ക് അക്കൗണ്ടുകളിലേക്ക് അയച്ചിട്ടുണ്ട്. കര്‍ഷക, വാര്‍ദ്ധക്യകാല പെന്‍ഷന്‍ തുകയാണ് അനധികൃതമായി നല്‍കിയത്. 2024-25 സാമ്പത്തിക വര്‍ഷത്തിലെ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ക്രമക്കേട് കണ്ടെത്തിയത്. 2020-ലെ സര്‍ക്കാര്‍ […]
Read more

Recent News