Author: Greeshma Joshi

തൃശൂര്‍ പൂരം എക്‌സിബിഷന്‍ ഓഡിറ്റ്; എല്ലാ രേഖകളും ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

കൊച്ചി: തൃശൂര്‍ പൂരം എക്സിബിഷന്‍ ഓഡിറ്റുമായി ബന്ധപ്പെട്ട് എല്ലാ രേഖകളും ഹാജരാക്കാന്‍ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ക്ക് ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ നിര്‍ദ്ദേശം. തൃശൂര്‍ പൂരം എക്സിബിഷന്‍ കമ്മിറ്റിയുടെ കണക്കുകളുടെ സമഗ്ര ഓഡിറ്റ് ഉറപ്പാക്കുന്നതിനായാണ് ഹൈക്കോടതിയുടെ നടപടി. എല്ലാ രേഖകളും സംസ്ഥാന ഓഡിറ്റ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് മുന്നില്‍ ഹാജരാക്കണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ദേവസ്വം ഭാരവാഹികള്‍ അടുത്ത വ്യാഴാഴ്ചയോടെ രേഖകള്‍ നേരിട്ട് ഹാജരാക്കണം. രേഖകള്‍ പരിശോധിച്ച ശേഷം ഓഡിറ്റിന് ഈ രേഖകള്‍ മതിയോ എന്ന് വകുപ്പ് അറിയിക്കണമെന്നും […]
Read more

പുതിയ MSF നേതൃത്വത്തിനെതിരെ വീണ്ടും പ്രമേയം

മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ വീണ്ടും ആരോപണം. പുതിയ സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങളുമായി മങ്കട മണ്ഡലം കമ്മിറ്റി രംഗത്തെത്തി. സംഘടനാ ഭരണഘടനയും പൊതുമര്യാദയും പാലിക്കാതെയാണ് തെരഞ്ഞെടുപ്പ് നടന്നതെന്ന് മങ്കട മണ്ഡലം കമ്മിറ്റി ആരോപിച്ചു. കൗണ്‍സില്‍ വിളിച്ചുചേര്‍ത്തതില്‍ സംശയകരമായ നടപടികളുണ്ടായെന്നാണ് വിമര്‍ശനം. കഴിഞ്ഞ സംസ്ഥാന കമ്മിറ്റിയുടെ വരവ്-ചെലവ് കണക്കുകള്‍ അവതരിപ്പിച്ചിട്ടില്ലെന്നും ആരോപണം ഉയർന്നു. സംസ്ഥാന കമ്മിറ്റിയുടെ സാമ്പത്തിക സുതാര്യതയെയും മങ്കട മണ്ഡലം കമ്മിറ്റി ചോദ്യം ചെയ്തു. പഞ്ചായത്ത് മണ്ഡലം തലങ്ങളില്‍ കാര്യമായ പ്രവര്‍ത്തനപരിചയം […]
Read more

എഫ്സിആർഎ നിയമഭേദ​ഗതി: സംയുക്ത പാർലമെന്ററി സമിതി രൂപീകരിച്ചു, സഞ്ജയ് ജയ്സ്വാൾ എംപി അധ്യക്ഷൻ

ഡൽഹി : എഫ്സിആർഎ നിയമഭേദ​ഗതി ബില്ലിൽ പാർലമെന്റ് സംയുക്ത സമിതി രൂപീകരിച്ചു. ബിഹാറിൽനിന്നുള്ള ബിജെപി എംപി സഞ്ജയ് ജയ്സ്വാളാണ് സമിതി അധ്യക്ഷൻ. കേരളത്തിൽനിന്നും ആന്റോ ആന്റണി, ഇടി മുഹമ്മദ് ബഷീർ, സി സദാനന്ദന് അടക്കം എംപിമാർ സമിതിയിലുണ്ട്. ആകെ 31 എംപിമാരാണ് സമിതിയിലുള്ളത്.
Read more

‘സ്ത്രീകൾക്ക് രണ്ടാം സ്ഥാനം നൽകിയിട്ടില്ല, ; വിശദീകരണവുമായി കാന്തപുരം

തൃശൂർ: വിവാദ പരാമർശങ്ങളിൽ വിശദീകരണവുമായി സമസ്ത എപി വിഭാ​ഗം നേതാവ് എപി അബൂബക്കർ കാന്തപുരം രം​ഗത്ത്. സ്ത്രീകൾക്ക് രണ്ടാം സ്ഥാനം നൽകിയിട്ടില്ലെന്നും പെൺകുട്ടികൾക്ക് മാത്രമായി മദ്രസയും സ്കൂളും സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ പെൺകുട്ടികൾക്കായി ധാരാളം സ്ഥാപനങ്ങൾ നടത്തുന്നു. ഇന്ത്യയുടെ പലഭാഗങ്ങളിലും പെൺകുട്ടികൾക്ക് വേറെയും ആൺകുട്ടികൾക്ക് വേറെയുമായി സ്ഥാപനങ്ങൾ ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. അനാഥരായ പെൺകുട്ടികളെയും സംരക്ഷിക്കുകയും ഭക്ഷണവും വസ്ത്രവും മരുന്നും സൗജന്യമായി കൊടുക്കുന്നു. സ്ത്രീകളെ കുഴിച്ചുമൂടണമെന്ന് പറയുന്നവരല്ല ഞങ്ങളാരും. സ്ത്രീകൾക്ക് രണ്ടാം സ്ഥാനം നൽകി എന്ന് […]
Read more

മുസ്‌ലിം ലീഗ് തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് ബീമാപള്ളി റഷീദ് അന്തരിച്ചു

തിരുവനന്തപുരം: മുസ്‍ലിം ലീഗ് തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് ബീമാപള്ളി റഷീദ് അന്തരിച്ചു. 65 വയസായിരുന്നു. രാത്രി 11.30 ഓടെയായിരുന്നു അന്ത്യം. കഴിഞ്ഞ മൂന്ന് മാസമായി ചികിത്സയിൽ കഴിയുകയായിരുന്നു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി, തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി, യുഡിഎഫ് ജില്ലാ കൺവീനർ, തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ, ചന്ദ്രിക ഗവേണിംഗ് ബോഡി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. വിവിധ യുഡിഎഫ് സർക്കാരുകളുടെ കാലത്ത് കെൽ, ഹോർട്ടികോർപ്, സിഡ്‌കോ എന്നിവയുടെ ചെയർമാൻ പദവി വഹിച്ചിട്ടുണ്ട്. എംഎസ്എഫിലൂടെ പൊതുരംഗത്ത് എത്തിയ […]
Read more

വൻ സ്വർണ്ണശേഖരം അമേരിക്കയിൽ നിന്ന് നിന്ന് മാറ്റി ഡച്ച് സെൻട്രൽ ബാങ്ക്

ദി ഹേഗ്: ആഗോളതലത്തിൽ രാഷ്ട്രീയ അസ്ഥിരതയും അനിശ്ചിതത്വങ്ങളും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ, മുൻകരുതൽ നടപടിയുടെ ഭാഗമായി വടക്കേ അമേരിക്കയിൽ സൂക്ഷിച്ചിരുന്ന കോടിക്കണക്കിന് ഡോളർ മൂല്യമുള്ള തങ്ങളുടെ സ്വർണ്ണശേഖരം മാറ്റി നെതർലാൻഡ്സ് സെൻട്രൽ ബാങ്ക് (ഡിഎൻബി). അടിയന്തിര പ്രതിസന്ധി ഘട്ടങ്ങളെ നേരിടാനുള്ള സജ്ജീകരണങ്ങളുടെ ഭാഗമായാണ് ഈ നിർണായക നീക്കമെന്ന് ബാങ്ക് അധികൃതർ ഔദ്യോഗികമായി വ്യക്തമാക്കി. കഴിഞ്ഞ മാർച്ചിനും ഓഗസ്റ്റിനും ഇടയിലുള്ള കാലയളവിലാണ് 86 മെട്രിക് ടണ്ണോളം വരുന്ന സ്വർണ്ണം ന്യൂയോർക്കിലെയും കാനഡയിലെ ഓട്ടവയിലെയും വോൾട്ടുകളിൽ നിന്ന് ലണ്ടനിലേക്ക് മാറ്റിയത്. […]
Read more

‘റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് നിർത്തിയാൽ യുദ്ധം തീരില്ല’; നിലപാട് വ്യക്തമാക്കി വിദേശകാര്യമന്ത്രി

ഡൽഹി : റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെ ന്യായീകരിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. എണ്ണ വാങ്ങുന്നത് നിർത്തിയത് കൊണ്ട് യുദ്ധം തീരില്ല എന്ന് എസ് ജയശങ്കർ പറഞ്ഞു. യുക്രെയിനിൽ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ജയശങ്കർ ഇക്കാര്യം പറഞ്ഞത്. യുക്രെയിൻ പ്രസിഡന്റ് വ്ളാദിമിർ സെലെൻസ്‌കിയുമായി വിദേശകാര്യമന്ത്രി കൂടിക്കാഴ്ച നടത്തി. യുദ്ധം അവസാനിപ്പിക്കണമെന്ന ഇന്ത്യയുടെ നിലപാട് സ്വാഗതം ചെയ്യുന്നു എന്ന് സെലെൻസ്‌കി വ്യക്തമാക്കി. യുദ്ധം തീർക്കാൻ ഇന്ത്യയ്ക്ക് ചെയ്യാവുന്നതെല്ലാം ചെയ്യാമെന്ന് എസ് ജയശങ്കറും ഉറപ്പുനൽകി.
Read more

മെസ്സിയുടെപേരിൽ നടന്ന തട്ടിപ്പ്; സ്പോൺസറെ തിരഞ്ഞെടുത്തത്തിൽ സർക്കാർ ചട്ടങ്ങൾ പാലിച്ചില്ല : റിപ്പോർട്ട്

തിരുവനന്തപുരം: മെസ്സിയെയും അർജൻ്റീന ടീമിനെയും കേരളത്തിൽ എത്തിക്കുന്നതിൻ്റെ പേരിൽ നടന്നത് വൻ കള്ളക്കളി. കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ട് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. സ്പോൺസറെ തിരഞ്ഞെടുത്തത്തിൽ സർക്കാർ ചട്ടങ്ങൾ പാലിച്ചില്ല. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് വേണ്ടി സർക്കാർ സംവിധാനം ദുരുപയോഗം ചെയ്തു. സുതാര്യമല്ലാതെയാണ് സാമ്പത്തിക ക്രയവിക്രയങ്ങൾ നടന്നത്. അർജൻ്റീന ടീം വരുമെന്ന സ്പോൺസറുടെ വാഗ്ദാനം ആധികാരിക രേഖകളില്ലാതെയെന്നും കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ അന്വേഷണത്തിൽ കണ്ടെത്തി. റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. ചട്ടങ്ങൾ മറികടന്നുകൊണ്ടുള്ള അതിവേഗ […]
Read more

കേരളം പി എം ശ്രീ ; വീണ്ടും കത്തയക്കാൻ കേന്ദ്രം, നയപരമായ തീരുമാനം എടുക്കാതെ സർക്കാർ

തിരുവനന്തപുരം: കേരളം പിഎം ശ്രീയുടെ ഭാ​ഗമാകണമെന്ന് ആവശ്യപ്പെട്ട് വീണ്ടും കേന്ദ്രം കത്തയക്കും. ചീഫ് സെക്രട്ടറിക്ക് കത്ത് അയക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. എസ്എസ്കെ ഡയറക്ടറുമായുള്ള കൂടിക്കാഴ്ചയിലാണ് നിലപാട് അറിയിച്ചത്. ആർടിഇ പദ്ധതി ഒഴികെ ഉള്ള എസ്എസ്കെ ഫണ്ടുകൾക്ക് പി എം ശ്രീ നിർബന്ധമാക്കുകയാണ് കേന്ദ്രം. ഈ വർഷം കിട്ടാനുള്ളത് 350 കോടിയാണ്. 1500 കോടി കുടിശ്ശികയുമുണ്ട്. അതേസമയം, പിഎം ശ്രീയിൽ നയപരമായ തീരുമാനം സർക്കാർ ഇതുവരെ എടുത്തിട്ടില്ല. പിഎം ശ്രീ നടപ്പാക്കുന്നതിൽ ലീഗിന് പിന്നാലെ […]
Read more

ലഹരിക്കച്ചവടത്തിലെ കള്ളപ്പണ ഇടപാടുകളില്‍ അന്വേഷണവുമായി ED; കൂടുതല്‍ കേസുകള്‍ ഇ ഡി റഡാറില്‍

കൊച്ചി: ലഹരിക്കച്ചവടത്തിലെ കള്ളപ്പണ ഇടപാടുകലില്‍ അന്വേഷണവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായ കൂടുതല്‍ കേസുകള്‍ ഇ ഡിയുടെ റഡാറിലാണ്. യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികളായ കാസര്‍കോഡ് എംഡിഎംഎ കേസിന്റെ വിശദാംശങ്ങള്‍ ശേഖരിച്ച് ഇഡി ഇന്റലിജന്‍സ്. പ്രതികളുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിച്ച ശേഷം ഇഡി തുടര്‍നടപടികളിലേക്ക് കടക്കും. ലഹരി സംഘങ്ങളുടെ രാജ്യാന്തര ബന്ധങ്ങളിലും വിശദമായ അന്വേഷണം നടത്താനാണ് തീരുമാനം. പെരുമ്പാവൂര്‍ ഹൈബ്രിഡ് കഞ്ചാവ്, കരിപ്പൂര്‍ എംഡിഎംഎ കേസുകളില്‍ ഇ ഡി റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ […]
Read more

Recent News