Author: Greeshma Joshi

മലയാള സിനിമയുടെ ഗെയിം ചേഞ്ചർ ആയി ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം

ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലർ ഐ ആം ഗെയിമിന് ത്രസിപ്പിക്കുന്ന പ്രേക്ഷക പ്രതികരണം. ഇന്ന് ആഗോള റിലീസായി എത്തിയ ചിത്രത്തിന് ആദ്യ ഷോ കഴിഞ്ഞപ്പോൾ മുതൽ കേരളത്തിന് അകത്തു നിന്നും പുറത്തു നിന്നും ഗംഭീര അഭിപ്രായമാണ് ലഭിക്കുന്നത്. നിരൂപകരും പ്രശംസിക്കുന്ന ചിത്രം മലയാള സിനിമയുടെ പുതിയ ഗെയിം ചേഞ്ചർ ആയി മാറുമെന്നാണ് ആദ്യ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം […]
Read more

18 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് കടത്ത്: സാമ്പത്തിക ഇടപാടില്‍ സംസ്ഥാനത്ത് നാലിടത്ത് ഇഡി റെയ്ഡ്

കൊച്ചി: പെരുമ്പാവൂരില്‍ 18 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നാലിടങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. പാലക്കാട് രണ്ടിടത്തും കോഴിക്കോട് രണ്ടിടത്തുമാണ് റെയ്ഡ്. ഹൈബ്രിഡ് കഞ്ചാവ് കടത്തിന്റെ മറവിലുള്ള കള്ളപ്പണ ഇടപാടിലാണ് ഇഡി പരിശോധന നടത്തുന്നത്. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി കഴിഞ്ഞമാസമാണ് ദമ്പതികള്‍ എന്നവകാശപ്പെടുന്ന രണ്ടുപേരെ 18 കിലോ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടുന്നത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇതിനു പിന്നില്‍ ബാങ്കോക്ക് കേന്ദ്രീകരിച്ചുള്ള വലിയ ശൃംഖലയുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് ആലുവ പൊലീസ് ഈ മാഫിയയുമായി ബന്ധമുള്ള […]
Read more

ശബരിമല സ്വര്‍ണക്കൊള്ള കേസ്: പി എസ് പ്രശാന്തിന് ജാമ്യം

കൊല്ലം: ശബരിമല ക്ഷേത്രത്തിലെ ദ്വാര പാലക ശില്‍പങ്ങളിലെ സ്വര്‍ണം അപഹരിച്ച കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം. പക്ഷാഘാതം വന്നതിനെ തുടര്‍ന്ന് പ്രശാന്ത് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രശാന്തിന്റെ ആരോഗ്യാവസ്ഥ കണക്കിലെടുത്ത് കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ജൂലൈ 23-ാം തീയതി പ്രശാന്തിന്റെ ജാമ്യാപേക്ഷ ആദ്യം പരിഗണിച്ചപ്പോള്‍ കൊല്ലം വിജിലന്‍സ് കോടതി തള്ളിയിരുന്നു. കുറ്റകൃത്യത്തിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് നിരീക്ഷിച്ച് കൊണ്ടായിരുന്നു കോടതി ഉത്തരവ്. അന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ […]
Read more

‘പറഞ്ഞത് കേന്ദ്രക്കമ്മിറ്റി റിവ്യൂവിലുള്ള കാര്യങ്ങള്‍’; നിലപാടില്‍ ഉറച്ച് തോമസ് ഐസക്ക്

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുന്നതായി സിപിഎം നേതാവ് ഡോ. തോമസ് ഐസക്ക്. പാര്‍ട്ടി കേന്ദ്രക്കമ്മിറ്റി റിവ്യൂവില്‍ ഉള്ള കാര്യങ്ങളാണ് പറഞ്ഞത്. അത് പ്രമാദമായ പ്രശ്‌നമാക്കി മാറ്റേണ്ടതില്ല. പറഞ്ഞത് മാത്രം വായിച്ചാല്‍ മതി. പറയാത്ത കാര്യങ്ങള്‍ വായിച്ചുണ്ടാക്കി വിവാദം വേണ്ടെന്നും തോമസ് ഐസക്ക് കൂട്ടിച്ചേര്‍ത്തു. സിപിഎം സംസ്ഥാന കമ്മിറ്റിയും കേന്ദ്രക്കമ്മിറ്റിയും തെരഞ്ഞെടുപ്പ് തോല്‍വിയില്‍ പാര്‍ട്ടിയിലുടനീളം ചര്‍ച്ചയ്ക്ക് ശേഷം രണ്ട് രേഖകള്‍ അംഗീകരിച്ചിട്ടുണ്ട്. അതില്‍പ്പറയാത്ത ഒരു കാര്യവും പറഞ്ഞിട്ടില്ല. ഞാന്‍ പറഞ്ഞത് പൂര്‍ണമായും […]
Read more

കാന്തപുരത്തിനെതിരായ പ്രസ്താവന; എ പി വിഭാഗം നേതാക്കളെ കണ്ടതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സ്ത്രീകൾ പൊതുരംഗത്തിറങ്ങുന്നതിനെതിരെ കാന്തപുരം എ.പി. അബൂബക്കർ മുസലിയാർ നടത്തിയ പരാമർശത്തെ മുഖ്യമന്ത്രി തള്ളിയതിന് പിന്നാലെ, എപി വിഭാഗം സമസ്ത നേതാക്കൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. പ്രവാചക പത്നിമാരെക്കുറിച്ചുള്ള പരാമർശത്തിൽ ഉൾപ്പെടെ മുഖ്യമന്ത്രി ഇസ്ലാമിക ചരിത്രത്തെ വികലമായി വ്യാഖ്യാനിച്ചെന്നും, പ്രസ്താവന തിരുത്തണമെന്നുമാണ് സമസ്ത സെക്രട്ടറി ഇബ്രാഹിമുൽ ഖലീലുൽ ബുഖാരി തങ്ങളുടെ നേതൃത്വത്തിലെത്തിയ സംഘം ആവശ്യപ്പെട്ടത്. മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ ശരിയല്ലെന്നും പ്രവാചക പത്നി ഒരിക്കലും യുദ്ധം നയിച്ചിട്ടില്ലെന്നും കാര്യങ്ങൾ മനസ്സിലാക്കാതെയാണ് അദ്ദേഹം സംസാരിച്ചതെന്നും സമസ്ത സെക്രട്ടറി പേരോട് […]
Read more

സഞ്ജീവും ശിവപ്രസാദുമടക്കം 30 പേര്‍ക്കെതിരെ കേസ്; SFI സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ പൊലീസിന്റെ FIR

തിരുവനന്തപുരം: എസ്എഫ്‌ഐ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. വധശ്രമത്തിനാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവും പ്രസിഡന്റ് ശിവപ്രസാദും അടക്കം 30 പേര്‍ക്കെതിരെയാണ് കേസെടുത്തത്. കണ്ടാലറിയുന്ന 200 പ്രവര്‍ത്തകരും കേസിലെ പ്രതികളാണ്. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു എന്നാണ് എഫ്‌ഐആര്‍. കലാപാഹ്വാനം, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങി 17 വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ വനിതാ പ്രവര്‍ത്തകര്‍ക്കടക്കം പരിക്കേറ്റതില്‍ പ്രതിഷേധിച്ച് ഇന്ന് നടത്തിയ സമരവും […]
Read more

തിരുവനന്തപുരത്ത് തട്ടിക്കൊണ്ടുപോയ റിസോര്‍ട്ട് ഉടമയെ കണ്ടെത്തി; 3 പേര്‍ പിടിയില്‍

തിരുവനന്തപുരം: തലസ്ഥാനത്ത് തട്ടിക്കൊണ്ടുപോയ റിസോര്‍ട്ട് ഉടമയെ കണ്ടെത്തി. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. നെടുമങ്ങാട് സ്വദേശി ഷാജഹാനെയും കര്‍ണാടക സ്വദേശികളായ രണ്ട് പേരെയുമാണ് പിടികൂടിയിരിക്കുന്നത്. കുളമാംകുഴിയില്‍ പുതുതായി പണിയുന്ന റിസോര്‍ട്ട് ഉടമയായ ഗുണ്ടാ നേതാവിനെയാണ് തട്ടിക്കൊണ്ടുപോയത്. ഇയാള്‍ അറിയപ്പെടുന്നത് വ്യാജ പേരിലാണെന്നും വെള്ളനാട് സന്തോഷ് എന്നത് വ്യാജ പേരാണെന്നും യഥാര്‍ത്ഥ പേര് ആര്യനാട് ശ്യാം എന്നാണെന്നും പൊലീസ് അറിയിച്ചു. ശ്യാമിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതികള്‍ക്കൊപ്പമുണ്ടായിരുന്ന നാലാമനായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. തട്ടിക്കൊണ്ടുപോകലിന് […]
Read more

ഡയപ്പറില്‍ സ്വര്‍ണം കടത്തിയ സംഭവം; കുഞ്ഞിന്റെ അമ്മ നാല് ദിവസം മുമ്പ് രണ്ട് കോടിയുടെ സ്വര്‍ണവുമായി പിടിയില്‍

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തില്‍ ഡയപ്പറില്‍ ഒളിപ്പിച്ച നിലയിൽ ഒരു കോടിയുടെ സ്വർണ്ണം പിടികൂടിയ സംഭവത്തിലെ കുഞ്ഞിന്‍റെ അമ്മ 4 ദിവസം മുൻപ് രണ്ടു കോടിയുടെ സ്വർണവുമായി നെടുമ്പാശ്ശേരിയിൽ പിടിയിലായിരുന്നു എന്ന് റിപ്പോർട്ട്. കഴിഞ്ഞ ശനിയാഴ്ചയാണ് സ്വർണ്ണക്കടത്തിനിടെ യുവതി നെടുമ്പാശ്ശേരിയിൽ പിടിയിലായത്. 28 കാരിയായ യുവതി നാപ്കിനിൽ ഒളിപ്പിച്ചു കടത്തിയത് 1.78 കിലോ സ്വർണമാണ്. പൊന്നാനിക്കാരനായ ഭർത്താവാണ് സ്വർണം ഒളിപ്പിച്ചു യാത്രയാക്കിയതെന്ന് യുവതി ഡിആർഐകെ മൊഴി നൽകിയിരുന്നു. എട്ടുമാസം പ്രായമായ കുഞ്ഞടക്കം മൂന്നു കുട്ടികളെയുമായാണ് 34കാരൻ റാസൽഖൈമയിൽ നിന്ന് […]
Read more

വി ഡി സതീശന്‍ കേരളത്തിന്റെ സ്പന്ദനം, സംസ്ഥാനത്തിന്റെ താല്‍പര്യം സതീശന്റെ കയ്യില്‍ ഭദ്രം: സി ദിവാകരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ പുകഴ്ത്തി മുതിര്‍ന്ന സിപിഐ നേതാവ് സി ദിവാകരന്‍. നൂറ് ദിവസം കൊണ്ട് കേരളത്തിന്റെ താല്‍പര്യം സതീശന്റെ കയ്യില്‍ ഭദ്രമാണെന്ന് തെളിയിച്ചു. പാവപ്പെട്ടവര്‍ക്ക് വേണ്ടിയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടിയും ചെയ്യുന്ന കാര്യങ്ങളോട് സഹകരിക്കാന്‍ കഴിയുമെന്നും സി ദിവാകരന്‍ പറഞ്ഞു. ‘കേരളത്തിന്റെ പ്രിയങ്കരനായ, കേരളത്തിന്റെ സ്പന്ദനമായ വി ഡി സതീശനാണ് ഈ പരിപാടിയില്‍ പങ്കെടുക്കുന്നത്. അദ്ദേഹമായതുകൊണ്ടാണ് ഞാന്‍ രണ്ട് മണിക്കൂറോളം കാത്തിരുന്നത്. സാധാരണ ഞാന്‍ ആരെയും കാത്തിരിക്കാറില്ല. അത് എന്റെ സ്വഭാവമാണ്. നൂറ് ദിവസം […]
Read more

കൊട്ടാരക്കരയിൽ രോഗിയോട് കയർത്ത് സംസാരിച്ച ഡോക്‌ടർക്കെതിരെ നടപടി: തെന്മലയിലെ പിഎച്ച്‌സിയിലേക്ക് സ്ഥലംമാറ്റി

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി പെരുമാറിയ സംഭവത്തിൽ അസിസ്റ്റൻ്റ് സർജൻ ഡോ. രേഖ കെ. കൃഷ്ണനെ തെന്മല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് (PHC) സ്ഥലം മാറ്റി. ജില്ലാ മെഡിക്കൽ ഓഫീസറുടെ (DMO) അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നടപടി. കാഷ്വാലിറ്റി ഡ്യൂട്ടിയിലായിരുന്ന ഡോ. രേഖ കൃഷ്ണൻ രോഗിയോടും ഒപ്പമെത്തിയവരോടും കയർത്തു സംസാരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. “പനിയും ശരീരവേദനയും എമർജൻസിയല്ല, പാതിരാത്രി കഴിഞ്ഞ് തുറന്നുവെച്ചിരിക്കുന്നത് നിങ്ങൾക്ക് ഓടിക്കയറാനല്ല, ഇത് […]
Read more

Recent News