സഞ്ജീവും ശിവപ്രസാദുമടക്കം 30 പേര്‍ക്കെതിരെ കേസ്; SFI സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ പൊലീസിന്റെ FIR
തിരുവനന്തപുരം: എസ്എഫ്‌ഐ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. വധശ്രമത്തിനാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവും പ്രസിഡന്റ് ശിവപ്രസാദും അടക്കം 30 പേര്‍ക്കെതിരെയാണ് കേസെടുത്തത്. കണ്ടാലറിയുന്ന 200 പ്രവര്‍ത്തകരും കേസിലെ പ്രതികളാണ്. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു എന്നാണ് എഫ്‌ഐആര്‍. കലാപാഹ്വാനം, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങി 17 വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ വനിതാ പ്രവര്‍ത്തകര്‍ക്കടക്കം പരിക്കേറ്റതില്‍ പ്രതിഷേധിച്ച് ഇന്ന് നടത്തിയ സമരവും […]
Read more

