Author: Greeshma Joshi

കാന്തപുരത്തിന് യാഥാസ്ഥിതിക കാഴ്ചപ്പാട്, വ്യത്യസ്‌ത കാഴ്ചപ്പാട് സമൂഹത്തിനുണ്ട്; ഷിബു ബേബി ജോൺ

കൊല്ലം: കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ സ്ത്രീവിരുദ്ധ പരാമർശത്തോട് പ്രതികരിച്ച് മന്ത്രി ഷിബു ബേബി ജോൺ. കാന്തപുരത്തിന് യാഥാസ്ഥിതിക കാഴ്ചപ്പാടാണുള്ളതെന്നും വ്യത്യസ്‌ത കാഴ്ചപ്പാട് സമൂഹത്തിനുണ്ടെന്നും ഷിബു ബേബി ജോൺ പറഞ്ഞു. അദ്ദേഹത്തിന് പറയാൻ അവകാശം ഇല്ലെന്ന് പറയാനാകില്ല. യുക്തിപരമല്ലെന്ന് കാഴ്ചപ്പാടുളളവർ എതിരെ പ്രതികരിക്കുന്നതിനോടും ഒന്നും പറയാനാകില്ലെന്നും മന്ത്രി പറഞ്ഞു. യാഥാത്ഥിതിക ചിന്താഗതിയും പുരോഗമന ചിന്താഗതിയും തമ്മിലുള്ള പോരാട്ടം തുടങ്ങിയിട്ട് ഏറെ കാലമായി. ആശയപരമായ സംവാദമാണ് മാനവരാശിയെ പുരോഗതിയിൽ എത്തിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Read more

രാജ്യത്തിന്‍റെ ജിഡിപി വളർച്ച; വിമർശിച്ചവർക്ക് മറുപടി നൽകി പിയൂഷ് ഗോയൽ

ഡൽഹി: ജിഡിപി വളർച്ചയുടെ കണക്കുകളെ എതിർക്കുന്നത് തൊഴിലില്ലാത്ത മുൻ ഉദ്യോഗസ്ഥർ എന്ന് കേന്ദ്ര വാണിജ്യ-വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയൽ. രാജ്യത്തിന്‍റെ വളർച്ചയെ ഇകഴ്ത്തി കാണിക്കാനാണ് ഇവരുടെ ശ്രമമെന്നും ശരിയായ കാരണങ്ങൾ കൊണ്ട് കാലാവധി പൂർത്തിയാകും മുമ്പ് സ്ഥാനങ്ങളിൽ നിന്ന് നീക്കിയവരാണ് കള്ളപ്രചാരണം നടത്തുന്നതെന്നും പിയൂഷ് ഗോയൽ പറഞ്ഞു. മുൻ ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗിന്‍റെയും റിസർവ് ബാങ്ക് ഗവർണറായിരുന്ന രഘുറാം രാജന്‍റെയും വിമർശനങ്ങൾക്കാണ് മന്ത്രിയുടെ പ്രതികരണം. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ജിഡിപി കുറച്ച് കണക്കാക്കിയാണ് […]
Read more

ഇറാൻ ഭരണകൂടത്തെ വീഴ്ത്താൻ ഏത് നിമിഷവും ഒരുക്കമെന്ന് നെതന്യാഹു; ഇപ്പോൾ ഇടപെടേണ്ടെന്ന് ട്രംപ്

ടെഹ്റാൻ: ഇറാൻ ഭരണകൂടത്തെ വീഴ്ത്താൻ ഏത് നിമിഷവും ഒരുക്കമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രയേൽ ഇപ്പോൾ ഇടപെടേണ്ടതില്ല എന്നാണ് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞത്. കടലിൽ മൈനുകൾ സ്ഥാപിക്കാനായി ഇറാൻ നിർമിച്ച മിസൈലുകൾ തകർത്തെന്ന് ട്രംപ് പറഞ്ഞു. ഒരു മാസത്തെ ശാന്തതയ്ക്കു ശേഷം പശ്ചിമേഷ്യയിൽ വീണ്ടും രക്തച്ചൊരിച്ചിൽ. കഴിഞ്ഞ 48 മണിക്കൂറിൽ ഇറാനിൽ അമേരിക്ക നടത്തിയ വ്യോമാക്രമണങ്ങളിൽ 18 പേർ കൊല്ലപ്പെടുകയും 142 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ 61 സ്ത്രീകളും […]
Read more

‘പ്രിയദര്‍ശിനി പദ്ധതി; സ്വകാര്യ മേഖലയ്ക്കുണ്ടായ നഷ്ടം നികത്തണം, ശുപാര്‍ശകളുമായി വിദഗ്ധ സമിതി റിപ്പോര്‍ട്ട്

തിരുവനന്തപുരം: പ്രിയദര്‍ശിനി പദ്ധതി മൂലം സ്വകാര്യ മേഖലയ്ക്കുണ്ടായ നഷ്ടം നികത്താൻ റൂട്ടും സമയവും പുതുക്കണമെന്നത് ഉള്‍പ്പെടെയുള്ള ശുപാര്‍ശകളുമായി വിദഗ്ധ സമിതി റിപ്പോര്‍ട്ട്. പരിശോധിച്ച ശേഷം തുടര്‍ നടപടിയെന്ന് ഗതാഗതമന്ത്രി സിപി ജോണ്‍ പറഞ്ഞു. പ്രതീക്ഷയ്ക്ക് വക നൽകുന്ന ഒന്നും റിപ്പോര്‍ട്ടിൽ ഇല്ലെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ പ്രതികരണം. കെഎസ്ആര്‍ടിസി ഓര്‍ഡനറി ബസിൽ സ്ത്രീകള്‍ക്ക് സൗജന്യയാത്ര നൽകിയ പ്രിയദര്‍ശിനി പദ്ധതി വയറ്റത്തടിച്ചെന്ന് സ്വകാര്യ ബസ് ഉടമകള്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് മുന്‍ ഡിജിപി കെ. പത്മകുമാറിന്‍റെ നേതൃത്വത്തിൽ വിദഗ്ധ […]
Read more

കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്നത് പച്ചക്കള്ളം; മുഖ്യമന്ത്രി മാപ്പുപറയണം’

കോഴിക്കോട്‌: കാന്തപുരം എപി അബൂബക്കര്‍ മുസ് ലിയാര്‍ക്കെതിരായ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി വിഡി സതീശന്‍ മാപ്പുപറയണമെന്ന് സമസ്ത എപി വിഭാഗം. കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പച്ചക്കള്ളം പറഞ്ഞ മുഖ്യമന്ത്രി പ്രസ്താവന പിന്‍വലിക്കണം. ഖുറാനെയും പ്രവാചകനെയും ഇസ്ലാമിക ചരിത്രത്തെയും ശരിയായ രീതിയില്‍ പഠിച്ച് മനസിലാക്കാന്‍ വായനപ്രിയനെന്ന അവകാശപ്പെടുന്ന മുഖ്യമന്ത്രി ഇനിയെങ്കിലും തയ്യാറാകണമെന്ന് കേരള മുസ്ലീം ജമാഅത്ത് പ്രസ്താവനയില്‍ പറഞ്ഞു. ‘കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പച്ചക്കള്ളം പറഞ്ഞ മുഖ്യമന്ത്രി പ്രസ്താവന പിന്‍വലിച്ച് മുസ്ലീം സമുദായത്തോട് മാപ്പുപറയണം. ഇസ്ലാമിക ചരിത്രത്തെയും […]
Read more

കറിയുണ്ടാക്കത്തതിനെ ചൊല്ലി തര്‍ക്കം; മലപ്പുറത്ത് ഭര്‍ത്താവ് യുവതിയെ കുത്തിക്കൊന്നു

മലപ്പുറം: വണ്ടൂരില്‍ കറിയുണ്ടാക്കിയില്ലെന്ന കാരണം പറഞ്ഞ് യുവാവ് ഭാര്യയെ കൊലപ്പെടുത്തി. കുന്നമ്മല്‍ ഫസീലയാണ് കൊല്ലപ്പെട്ടത്. 38 വയസ്സായിരുന്നു. ഭര്‍ത്താവ് റഷീദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് ഉച്ചക്ക് റഷീദ് വീട്ടിലെത്തിയപ്പോള്‍ കറിയുണ്ടാക്കിയില്ലെന്ന് പറഞ്ഞ് ഭാര്യയുമായി തര്‍ക്കംം തുടങ്ങിയത്. തര്‍ക്കം രൂക്ഷമായതോടെ റഷീദ് കത്തിയെടുത്ത ഫസീലയെ കുത്തുകയായായിരുന്നു. സാരമായി പരിക്കേറ്റ ഫസീലെയെ ഉടന്‍ തന്നെ വണ്ടൂരില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവസമയം റഷീദ് മദ്യലഹരിയിലായിരുന്നെന്നാണ് വിവരം. റഷീദ് മദ്യപിച്ചെത്തി വഴക്കുണ്ടാക്കുന്നത് പതിവാണെന്ന് നാട്ടുകാരും പറയുന്നു. സംഭവുമായി ബന്ധപ്പെട്ട് റഷീദിനെ […]
Read more

വന്ദേഭാരത് മാതൃകയില്‍ ട്രെയിനുകള്‍ മാറും; രണ്ടറ്റത്തും എന്‍ജിനുകളുള്ള ട്രെയിനുകള്‍ വരും

തിരുവനന്തപുരം: വന്ദേഭാരത് മാതൃകയില്‍ രണ്ടറ്റത്തും എന്‍ജിനുകളുള്ള ട്രെയിനുകളിലേക്ക് മാറാന്‍ ഇന്ത്യന്‍ റെയില്‍വേ. വന്ദേഭാരത് കൂടാതെ, മുന്നിലും പിന്നിലും എന്‍ജിനുകളുള്ള അമൃത്ഭാരത് ട്രെയിനുകളും വരുംവര്‍ഷങ്ങളില്‍ കൂടുതലായി പുറത്തിറക്കും. റെയില്‍വേ ബോര്‍ഡില്‍ ചേര്‍ന്ന വിവിധ സോണുകളിലെ പ്രിന്‍സിപ്പല്‍ ചീഫ് മെക്കാനിക്കല്‍ എന്‍ജിനീയര്‍മാരുടെ യോഗത്തിലാണ് നിര്‍ദേശങ്ങള്‍ ചര്‍ച്ചയായത്. റെയില്‍വേ ബോര്‍ഡ് ഈ ശുപാര്‍ശകള്‍ക്ക് അനുമതി നല്‍കുന്നതനുസരിച്ചാകും നടപടികള്‍. സ്റ്റെയിന്‍ലെസ് സ്റ്റീല്‍ റെയില്‍ കോച്ചുകളുടെ (എല്‍എച്ച്ബി) ഉല്‍പാദനം ഘട്ടംഘട്ടമായി നിര്‍ത്താനാണ് ആലോചന. പകരം വന്ദേഭാരത്, അമൃത്ഭാരത് പോലെ ഇരുവശത്തും എന്‍ജിനുകളുള്ള ട്രെയിന്‍ സെറ്റുകളായിരിക്കും […]
Read more

അകലം പാലിച്ചോളൂ… ഇല്ലെങ്കില്‍ കീശ കാലിയാകും; സൗദിയിൽ ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ്

റിയാദ്: വാഹനങ്ങള്‍ തമ്മില്‍ അകലം പാലിക്കാത്തവര്‍ക്ക് സൗദിയില്‍ മുന്നറിയിപ്പ്. മുന്നിലുള്ള വാഹനത്തില്‍ നിന്ന് സുരക്ഷിതമായ അകലം പാലിക്കാത്തത് സൗദി അറേബ്യയില്‍ ഗതാഗത നിയമലംഘനമാണ്. നിയമം പാലിക്കാത്തവര്‍ക്ക് പിഴ ഈടാക്കേണ്ടി വരുമെന്ന് സൗദി പബ്ലിക് സെക്യൂരിറ്റി മുന്നറിയിപ്പ് നല്‍കി. നിയമം ലംഘിക്കുന്നവര്‍ക്ക് 300 റിയാല്‍ വരെ പിഴ ചുമത്തുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. വാഹനങ്ങള്‍ക്കിടയില്‍ മതിയായ അകലം പാലിക്കുന്നത് റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പ്രധാന നടപടികളിലൊന്നാണ്. പെട്ടെന്ന് ബ്രേക്ക് ചെയ്യേണ്ടിവരുന്ന സാഹചര്യങ്ങളിലും ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുമ്പോഴും മതിയായ അകലം […]
Read more

അയ്യപ്പനെതിരായ പരാമര്‍ശം: സണ്ണി എം കപിക്കാടിനെതിരെ ദേവസ്വം ബോര്‍ഡ് നിയമനടപടിയ്ക്ക്

തിരുവനന്തപുരം: ശബരിമലയിലെ അയ്യപ്പ സ്വാമിയെ അപമാനിച്ച സണ്ണി എം കപിക്കാടിനെതിരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിയമനടപടിയ്ക്ക്. സണ്ണി എം കപിക്കാടിനെതിരെ പൊലീസില്‍ പരാതി നല്‍കുന്നത് സംബന്ധിച്ച് നാളെ ചേരുന്ന ബോര്‍ഡ് യോഗത്തില്‍ ചര്‍ച്ച ചെയ്യും. നടപടി വേണമെന്ന് യോഗത്തില്‍ ആവശ്യപ്പെടുമെന്ന് ബോര്‍ഡ് അംഗം പി ഡി സന്തോഷ് കുമാര്‍ വ്യക്തമാക്കി. സണ്ണി എം കപിക്കാട് നടത്തിയ പരാമര്‍ശം വിശ്വാസികളെ മുറിവേല്‍പ്പിക്കുന്നതും, അയ്യപ്പനെ അപമാനിക്കുന്നതുമാണെന്ന് സന്തോഷ് കുമാര്‍ പറഞ്ഞു. ലോകമെമ്പാടുമുള്ള ജാതിഭേദമന്യേ എല്ലാ മനുഷ്യരുടെയും ആരാധനാ കേന്ദ്രമാണ് ശബരിമല. […]
Read more

സന്നിധാനത്ത് തിരുവോണ സദ്യ മുടങ്ങിയെന്ന വിവാദം; പരിശോധിക്കണമെന്ന് ദേവസ്വംമന്ത്രി കെ മുരളീധരൻ

തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് തിരുവോണ സദ്യ മുടങ്ങി എന്ന വിവാദം അടിയന്തരമായി അന്വേഷിക്കാൻ നിർദ്ദേശം നൽകി ദേവസ്വം മന്ത്രി കെ മുരളീധരൻ. തിരുവിതാംകൂർ ദേവസ്വം ബോർഡിനാണ് നിർദ്ദേശം നൽകിയത്. മുൻ സംവിധാനങ്ങളിൽ മാറ്റം വരുത്തിയപ്പോൾ ഏകോപനം കുറവുണ്ടായോ എന്ന് പരിശോധിക്കണമെന്നും നിർദ്ദേശം. വീഴ്ച കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കണമെന്നും കെ മുരളീധരൻ നിർദ്ദേശം നൽകി. അന്നദാനം ഉൾപ്പെടെയുള്ളവയ്ക്ക് കൃത്യമായ നടപടിക്രമങ്ങൾ ഉണ്ടാക്കണമെന്നും മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ ശബരിമലയിൽ തിരുവോണ സദ്യ മുടങ്ങുന്ന സാഹചര്യം ഉണ്ടായിട്ടില്ല എന്നാണ് […]
Read more

Recent News