Author: Greeshma Joshi

ഉത്തരേന്ത്യയില്‍ മഴക്കെടുതി തുടരുന്നു; മരണസംഖ്യ 12 ആയി, മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും പ്രളയ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ഉത്തരേന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ മഴക്കെടുതി തുടരുന്നു. ഉത്തരാഖണ്ഡില്‍ 4 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 12 ആയി. ഉത്തര്‍പ്രദേശിലെ 23 ജില്ലകളിലായി 16,000 പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യവും ദുരന്തനിവാരണ സേനയും രംഗത്തെത്തിയിട്ടുണ്ട്. കനത്ത മഴയ്ക്ക് പിന്നാലെ ബിഹാറിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. അടുത്ത ഏതാനും ദിവസങ്ങളില്‍ കനത്തതോ അതിശക്തമായതോ ആയ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) അറിയിച്ചു. മധ്യപ്രദേശിനും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി രൂപപ്പെട്ട ന്യൂനമര്‍ദ്ദം […]
Read more

ക്രൂഡ് ഓയിൽ വില ഉയരുന്നു ; രാജ്യത്ത് പെട്രോൾ-ഡീസൽ വില വർധിച്ചേക്കും

ന്യൂഡൽഹി: രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില വീണ്ടും വര്‍ധിച്ചേക്കും. ക്രൂഡ് ഓയില്‍ വില 95 ഡോളര്‍ പിന്നിട്ടതോടെയാണ് വീണ്ടും പ്രതിസന്ധി ഉയരുന്നത്. ക്രൂഡ് ഓയില്‍ വില തുടര്‍ച്ചയായി 95 മുതല്‍ 100 ഡോളറിന് മുകളിലായാൽ ഇന്ധനവില വര്‍ധന പുനഃപരിശോധിക്കേണ്ടി വരുമെന്നാണ് എണ്ണക്കമ്പനികള്‍ പറയുന്നത്. കഴിഞ്ഞ ആറാഴ്ചയ്ക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ക്രൂഡ് ഓയില്‍ വില. യുഎസ് -ഇറാന്‍ ആക്രമണങ്ങളും ഹോര്‍മൂസ് കടലിടുക്കിലെ സംഘര്‍ഷാവസ്ഥയുമാണ് എണ്ണ വിതരണത്തെ പ്രതിസന്ധിയിലാക്കുന്നത്. സംഘര്‍ഷാവസ്ഥ രൂക്ഷമായത്തോടെയാണ് ക്രൂഡ് ഒയില്‍ വില ഉയര്‍ന്നത്. പശ്ചിമേഷ്യയില്‍ വീണ്ടും […]
Read more

ആലപ്പുഴയില്‍ മോഷ്ടിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

ആലപ്പുഴ: മോഷ്ടിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ട് യുവാക്കള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്ക്. ആലപ്പുഴ കൈചൂണ്ടിമുക്കിലായിരുന്നു അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. ബൈക്കിലുണ്ടായിരുന്ന മൂന്ന് പേരും 25 വയസില്‍ താഴെയുള്ളവരാണെന്ന് പൊലീസ് അറിയിച്ചു. രണ്ട് പേര്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റയാളെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ചവരിൽ ഒരാൾ മണ്ണഞ്ചേരി സ്വദേശിയാണ്. ബൈക്കിന്റെ യഥാര്‍ത്ഥ ഉടമയുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്. ബൈക്ക് മറ്റൊരാളുടെ കയ്യിലായിരുന്നുവെന്നാണ് പൊലീസിനോട് ഇയാള്‍ പറഞ്ഞത്. ബൈക്ക് മോഷണം പോയത് എപ്പോഴാണെന്നത് സംബന്ധിച്ച് വ്യക്തത […]
Read more

കാന്തപുരത്തെ ന്യായീകരിച്ച സംഭവം : കെ ടി ജലീല്‍ അടക്കമുള്ളവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പി കെ ശ്രീമതി

കോഴിക്കോട്: സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ കാന്തപുരത്തിനെ ന്യായീകരിച്ച കെ ടി ജലീല്‍ അടക്കമുള്ള നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പി കെ ശ്രീമതി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്രീമതിയുടെ മറുപടി. ‘സ്ത്രീവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ പരാമര്‍ശങ്ങള്‍ തെറ്റില്ല എന്ന്! വിയോജിക്കുന്നവര്‍ക്ക് അതാകാമെന്നും, എന്തൊരൗദാര്യം’, എന്നാണ് പി കെ ശ്രീമതി ഫേസ്ബുക്കില്‍ കുറിച്ചത്. കാന്തപുരത്തിന് മതപരമായ കാര്യങ്ങള്‍ പറയാന്‍ അവകാശമുണ്ടെന്നും അതിനെ എതിര്‍ക്കാന്‍ പൊതുസമൂഹത്തിന് അവകാശമുണ്ടെന്നുമായിരുന്നുകെ ടി ജലീല്‍ പറഞ്ഞത്. മതപണ്ഡിതര്‍ മതശാസനകളുമായി ബന്ധപ്പെട്ടാണ് അഭിപ്രായങ്ങള്‍ പറയുന്നതെന്നും ആ സ്വാതന്ത്ര്യത്തെ ആര്‍ക്കും നിഷേധിക്കാനാകില്ലെന്നും ജലീല്‍ […]
Read more

പശ്ചിമേഷ്യ വീണ്ടും അശാന്തം; സൗദി എണ്ണക്കപ്പലിന് നേരെ ആക്രമണം, രണ്ട് നാവികര്‍ കൊല്ലപ്പെട്ടു

തെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു. പ്രധാന ചരക്ക് ഇടനാഴിയായ ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നു പോയ സൗദി എണ്ണക്കപ്പലിന് നേരെ ആക്രമണമുണ്ടായി. രണ്ട് ഫിലിപ്പീന്‍സ് നാവികര്‍ കൊല്ലപ്പെട്ടു. ആക്രമണത്തെ അപലപിച്ച് സൗദി അറേബ്യ രംഗത്ത് വന്നിട്ടുണ്ട്. അതേസമയം ആക്രമണ വാര്‍ത്ത നിഷേധിക്കുന്ന നിലപാടാണ് ഇറാന്റെ ഭാഗത്ത് നിന്നുണ്ടായത്. കപ്പലിന് തീപിടിച്ചത് കടലില്‍ സ്ഥാപിച്ചിരുന്ന മൈനുകളില്‍ തട്ടിയെന്നാണ് വാദം. കപ്പല്‍ സഞ്ചരിച്ചത് അനധികൃത പാതയിലൂടെയാണെന്നും ഇറാന്‍ വിശദീകരിക്കുന്നുണ്ട്. തെക്കന്‍ ഇറാനില്‍ ഇന്നലെ യുഎസ് മിസൈല്‍ ആക്രമണമുണ്ടായി. കഴിഞ്ഞ ദിവസങ്ങളില്‍ […]
Read more

പ്രതിപക്ഷ ഉപനേതൃപദവി: ‘പിണറായിയുമായി ചര്‍ച്ചയ്ക്കില്ല, രേഖാമൂലം മറുപടി നല്‍കണം’; നിലപാട് വ്യക്തമാക്കി സിപിഐ

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ എല്‍ഡിഎഫില്‍ തര്‍ക്കം മുറുകുന്നതിനിടെ വിഷയത്തില്‍ പിണറായി വിജയനുമായി ചര്‍ച്ചക്ക് ഇരിക്കില്ലെന്ന നിലപാടെടുത്ത് സിപിഐ. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമായോ എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണനുമായോ മാത്രമേ ചര്‍ച്ചയ്ക്ക് തയ്യാറാകൂ എന്നാണ് സിപിഐ നേതൃത്വത്തിന്റെ തീരുമാനം. ഉപ നേതാവ് പദവി ആവശ്യപ്പെട്ട് നല്‍കിയ കത്തിന് ആദ്യം രേഖാമൂലം മറുപടി നല്‍കണമെന്നും സിപിഐ ആവശ്യപ്പെടുന്നുണ്ട്. മറുപടി നല്‍കേണ്ടത് സിപിഐഎം സെക്രട്ടറിയോ എല്‍ഡിഎഫ് കണ്‍വീനറോ ആയിരിക്കണമെന്നും സിപിഐ പറയുന്നു. രേഖാമൂലമുള്ള മറുപടിക്ക് […]
Read more

ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; വൈകുന്നേരം 7നും 12നും ഇടയില്‍ ഭാഗിക നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി. 15 മിനിറ്റ് മുതല്‍ അരമണിക്കൂര്‍ വരെയുള്ള സമയങ്ങളില്‍ വൈദ്യുതി തടസപ്പെട്ടേക്കും. വൈകിട്ട് ഏഴ് മണിമുതല്‍ 12 മണി വരെയുള്ള സമയങ്ങളില്‍ വൈദ്യുതി ഭാഗികമായി തടസപ്പെടാനാണ് സാധ്യത. ഇന്നലെ സംസ്ഥാനത്ത് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടായിരുന്നു. ദേശീയതലത്തില്‍ വൈദ്യുതിയുടെ കുറവ് ഉണ്ടായതാണ് കാരണമെന്നാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്. 600 മുതല്‍ 700 മെഗാവാട്ടിന്റെ കുറവ് പീക്ക് സമയങ്ങളില്‍ കേരളത്തില്‍ ഉണ്ടെന്ന് കെഎസ്ഇബി വ്യക്തമാക്കി. പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്ന് വൈദ്യുതി ലഭിക്കാത്തതും […]
Read more

ഓണാഘോഷത്തിനിടെ കമ്മിറ്റി അംഗത്തെ ആക്രമിച്ച സംഭവം: മൂന്നുപേർ പിടിയിൽ

ആലപ്പുഴ : ചേർത്തല ശാവാശ്ശേരി ക്ഷേത്ര മൈതാനത്ത് ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന പരിപാടിക്കിടെ കമ്മിറ്റി അംഗത്തെ ആക്രമിച്ച് പരിക്കേല്പിച്ച കേസിൽ മൂന്നുപേർ പൊലീസിന്റെ പിടിയിലായി. പരിപാടിക്കിടെ ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്തതിനാണ് പ്രതികൾ സംഘം ചേർന്ന് കമ്മിറ്റി അംഗത്തെ മർദ്ദിച്ചത്. കോട്ടയം ജില്ലയിൽ നിന്നും കാപ്പ പ്രകാരം നാടുകടത്തപ്പെട്ട ആയ്മനം സ്വദേശി വിനീത് സഞ്ജയ്, ചേർത്തല മുനിസിപ്പാലിറ്റി പത്താം വാർഡിൽ താമത്താൻ വെളിയിൽ സന്തോഷിന്റെ മകൻ മഹാദേവൻ, തണ്ണീർമുക്കം പഞ്ചായത്ത് ഇരുപത്തിമൂന്നാം വാർഡിൽ കപ്പേള വിളി വീട്ടിൽ ജെയിംസ് ജോണിന്റെ […]
Read more

പാലക്കാട് മെഡിക്കൽ കോളേജിലെ ഹൗസ് സർജന്മാർ സമരത്തിൽ അനുനയത്തിനെത്തിയ വി കെ ശ്രീകണ്ഠൻ എംപി മോശമായി സംസാരിച്ചെന്ന് പരാതി

പാലക്കാട്: പാലക്കാട് മെഡിക്കൽ കോളേജിലെ ഹൗസ് സർജൻമാരുടെ രാപ്പകൽ സമരത്തിൽ അനുനയനീക്കത്തിന് എത്തിയ വി കെ ശ്രീകണ്ഠൻ എംപി മോശമായി സംസാരിച്ചെന്ന് ഹൗസ് സർജന്മാരുടെ പരാതി. സ്റ്റെതസ്കോപ്പ് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പ്രവർത്തിക്കാതിരുന്നാൽ താൻ എങ്ങനെയറിയുമെന്ന മെഡിക്കൽ കോളേജ് മോണിറ്ററിംഗ് കമ്മിറ്റി ചെയർമാൻ കൂടിയായ വി കെ ശ്രീകണ്ഠൻ എംപിയുടെ പരാമർശമാണ് വിദ്യാ‍ർത്ഥികളെ പ്രകോപിപ്പിച്ചത്. എംപിയുടെ പരാമർശത്തിൽ വിദ്യാർത്ഥികൾ പ്രതിഷേധത്തിലാണ്. മെഡിക്കൽ കോളേജിൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഹൗസ് സർജന്മാരുടെ രാപ്പൽ സമരം തുടരുന്നതിനിടെ ആണ് മെഡിക്കൽ […]
Read more

ഭാര്യയെയും മൂന്ന് മക്കളെയും വെട്ടിക്കൊലപ്പെടുത്തി; അസമിൽ അധ്യാപകൻ അറസ്റ്റിൽ

ദിസ്പൂർ: അസമിലെ ജോനായിയിൽ ഭാര്യയെയും മൂന്ന് മക്കളെയും സ്കൂൾ അധ്യാപകൻ വെട്ടിക്കൊലപ്പെടുത്തി. പ്രതിയായ ഫിറോസ് അലിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാവിലെ ജോനായിയിലെ തേലാം ബസാർ പ്രദേശത്താണ് നാടിനെ നടുക്കിയ ഈ ക്രൂരകൃത്യം നടന്നത്. ഫിറോസ് അലി കുടുംബാംഗങ്ങളായ നാല് പേരെയും കൊടുവാൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഫിറോസിന്‍റെ ഭാര്യ ചിനുവാര ബീഗം (33), മക്കളായ നെയ്ന അക്തർ (13), സഖിൽ അലി (8), റിജിക (5) എന്നിവരാണ് കൊല്ലപ്പെട്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും ഫോറൻസിക് […]
Read more

Recent News