Author: Greeshma Joshi

സ്‌പായിലെത്തി ഭീഷണിപ്പെടുത്തി 1500 രൂപ വാങ്ങിയെന്ന് ആരോപണം: താമരശ്ശേരിയിൽ പൊലീസുകാരന് സസ്പെൻഷൻ

കോഴിക്കോട്: സിവിൽ പൊലീസ് ഓഫീസറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. കോടഞ്ചേരി സ്റ്റേഷനിലെ സിപിഒ മുഹമ്മദ് ഫാസിലിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. കോഴിക്കോട് താമരശേരിയിലെ സ്‌പായിലെത്തി ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയെന്ന ആരോപണത്തിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണ വിധേയമായി മുഹമ്മദ് ഫാസിലിനെ സർവീസിൽ നിന്ന് നീക്കിയത്. പണം തന്നില്ലെങ്കിൽ സ്ഥാപനം പൂട്ടിക്കുമെന്നായിരുന്നു ഭീഷണി. ഇവിടെ നിന്ന് 1,500 രൂപ വാങ്ങിയാണ് ഇയാൾ മടങ്ങിപ്പോയത്. സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് നൽകിയ രഹസ്യാന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്തത്. ഇയാൾക്കെതിരെ […]
Read more

വിഴിഞ്ഞം തുറമുഖത്തുനിന്ന് ആദ്യ ചരക്ക് കപ്പൽ സ്പെയിനിലേക്ക്, ചരിത്രം കുറിച്ച് എംഎസ്‌സി ബെറിൽ

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്ന് നേരിട്ടുള്ള ആദ്യ ചരക്ക് കയറ്റുമതിയുമായി കപ്പൽ സ്പെയിനിലേക്ക് പുറപ്പെട്ടു. ‘എംഎസ്‌സി ബെറിൽ’ എന്ന കപ്പലാണ് എട്ട് കണ്ടെയ്നറുകളുമായി സ്പെയിനിലെ വലൻസിയ തുറമുഖത്തേക്ക് യാത്ര തിരിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് 18ന് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത രണ്ട് കണ്ടെയ്നറുകൾ ഉൾപ്പെടെയാണ് കപ്പലിൽ കയറ്റുമതി ചെയ്തത്. മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തതിൽ ഒരു കണ്ടെയ്നറിൽ ഭക്ഷ്യവസ്തുക്കളും രണ്ടാമത്തേതിൽ ഇംഗ്ലീഷ് ഇന്ത്യൻ ക്ലേയുടെ ഉൽപന്നങ്ങളുമാണ്. ബാക്കി ആറ് കണ്ടെയ്നറുകൾ കൊച്ചിയിൽനിന്ന് വിഴിഞ്ഞത്ത് എത്തിച്ച സീ ഫുഡ്സ് […]
Read more

അട്ടപ്പാ‌ടി മധു കേസ്: സംസ്ഥാന സർക്കാർ സുപ്രീം കോ‌ടതിയിൽ, ഒന്നാം പ്രതി ഹുസൈനെ വെറുതെവി‌ട്ടതിൽ അപ്പീൽ

പാലക്കാട്: അട്ടപ്പാടി മധു കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. കേസിലെ ഒന്നാംപ്രതി ഹുസൈനെ വെറുതെ വിട്ടതിനെതിരെ അപ്പീൽ നൽകി. തെളിവുകൾ കൃത്യമായി ഹൈക്കോടതി പരിഗണിച്ചില്ല എന്നാണ് വാദം. സാക്ഷി മൊഴികളും പരിഗണനയ്ക്കെടുത്തില്ല. ഹീന കുറ്റകൃത്യമാണ് ഹുസൈൻ നടത്തിയതെന്നും സംസ്ഥാന സർക്കാർ ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാന സർക്കാരിനായി സ്റ്റാൻഡിങ് കോൺസെൽ അൽജോ കെ ജോസഫ് ആണ് അപ്പീൽ സമർപ്പിച്ചത്.
Read more

സ്‌നാപ്‌ചാറ്റ് വഴി പരിചയപ്പെട്ട യുവതിയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചു: യുവാവ് പിടിയിൽ

മലപ്പുറം : സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ സ്‌നാപ്‌ചാറ്റ് വഴി പരിചയപ്പെട്ട യുവതിയുടെ നഗ്നചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌ത കേസിൽ യുവാവ് അറസ്റ്റിൽ. കോഴിക്കോട് കൊയിലാണ്ടി കുറുവങ്ങാട് സ്വദേശി എൻ.കെ. അനന്ദു (22) വിനെയാണ് മലപ്പുറം തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ ഭീഷണിപ്പെടുത്തി സ്നാപ്ചാറ്റ് അക്കൗണ്ടിന്റെ പാസ്‌വേഡ് കൈക്കലാക്കിയ ശേഷമാണ് ഇയാൾ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചത്. യുവതിയുടെ പരാതിയുടെയും മൊഴിയുടെയും അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. ഇതിനിടെ പ്രതി വിദേശത്തേക്ക് പോകാനുള്ള നീക്കത്തിലായിരുന്നു. വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച […]
Read more

എസ്എഫ്‌ഐ മാർച്ചിനിടെയുണ്ടായ സംഘർഷം; എം ശിവപ്രസാദ്, പി എസ് സഞ്ജീവ് എന്നിവരുൾപ്പെടെ എട്ട് പേർക്കെതിരെ കേസ്

തിരുവനന്തപുരം: കേരള സര്‍വകലാശാലയിൽ വന്ദേമാതരം പൂര്‍ണമായും ആലപിച്ചതിനെതിരെ സംഘടിപ്പിച്ച എസ്എഫ്‌ഐ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ കേസെടുത്ത് പൊലീസ്. എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്, സെക്രട്ടറി പി എസ് സഞ്ജീവ് ഉള്‍പ്പെടെയുള്ള എട്ട് പേര്‍ക്കെതിരെയാണ് കേസ്. കണ്ടാല്‍ അറിയാവുന്ന നൂറോളം പേരെ പ്രതിയാക്കിയാണ് എഫ്‌ഐആര്‍. കേരള സര്‍വകലാശാലയില്‍ സംഘടിപ്പിച്ച ദേശീയ കായിക ദിനപരിപാടിയില്‍ വന്ദേമാതരം പൂര്‍ണമായും ആലപിച്ചതിനെതിരെയാണ് എസ്എഫ്ഐ പ്രവര്‍ത്തകർ പ്രതിഷേധിച്ചത്. ഇതിനെതിരെയാണ് പൊലീസ് നടപടിയുണ്ടായതും പിന്നീടിത് സംഘർഷത്തിൽ കലാശിക്കുകയും ചെയ്തത്. പൊലീസ് നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ […]
Read more

കൂത്തുപറമ്പിൽ നിന്ന് കാണാതായ 15 കാരനെ കണ്ടെത്തി

കണ്ണൂർ: കൂത്തുപറമ്പിൽ നിന്ന് ഇന്നലെ കാണാതായ 15 കാരനെ കണ്ടെത്തി. കുട്ടി തന്നെ വീട്ടുകാരെ ഫോണിൽ ബന്ധപ്പെടുകയായിരുന്നു. തലശ്ശേരി ചോനാടു നിന്നാണ് മറ്റൊരാളുടെ ഫോണിൽ നിന്ന് കുട്ടി വീട്ടുകാരെ വിളിച്ചത്. ഇന്നലെ രാവിലെയാണ് 800 രൂപയുമായി വീട്ടിൽ നിന്ന് പോയ വിദ്യാർത്ഥി തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിൻ കയറി കണ്ണൂരിൽ വന്നിറങ്ങുകയായിരുന്നു. ഇന്നലെ രാത്രി കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിലെ ബോഗിയിൽ കിടന്നുറങ്ങുകയും രാവിലെ തിരിച്ചു തലശ്ശേരിയിലേക്ക് പോവുകയും ചെയ്തു എന്നാണ് കുട്ടി പൊലീസിനോട് […]
Read more

എന്‍സോ ഫെര്‍ണ്ടാസ് മാഞ്ചസ്റ്റര്‍ സിറ്റിയില്‍; താരം ചെല്‍സിയില്‍ നിന്ന് വരുന്നത് റെക്കോര്‍ഡ് തുകയ്ക്ക്

ലണ്ടന്‍: എന്‍സോ ഫെര്‍ണാണ്ടസിനെ റെക്കോഡ് തുകയ്ക്ക് സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി. ചെല്‍സിയില്‍ നിന്നെത്തുന്ന താരത്തിന് 125 ദശലക്ഷം പൗണ്ടാണ് (ബ്രിട്ടീഷ് റെക്കോഡ്) സിറ്റി നല്‍കിയത്. കഴിഞ്ഞ സീസണില്‍ അലക്‌സാണ്ടര്‍ ഇസാക്കിനെ ലിവര്‍പൂള്‍ സ്വന്തമാക്കിയ അതേ തുകയ്ക്കാണ് ഫെര്‍ണാണ്ടസും സിറ്റിയിലെത്തിയിരിക്കുന്നത്. ഈ സമ്മര്‍ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ സിറ്റിയുടെ ആകെ ചെലവ് ഇതിലൂടെ 458 ദശലക്ഷം പൗണ്ടിലെത്തി. എങ്കിലും, കളിക്കാരെ വിറ്റതിലൂടെ ക്ലബ്ബ് ഏകദേശം 300 ദശലക്ഷം പൗണ്ട് തിരിച്ചുപിടിച്ചിട്ടുമുണ്ട്. 2023ല്‍ ബെന്‍ഫിക്കയില്‍ നിന്ന് 107 ദശലക്ഷം പൗണ്ടിനായിരുന്നു ഫെര്‍ണാണ്ടസ് […]
Read more

‘മുന്‍ മുഖ്യമന്ത്രി ഉത്തരവാദിത്തത്തോടെ സംസാരിക്കണം; രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഈമാസം 20 മുതല്‍ തൂഫാന്റെ അടുത്ത ഘട്ടമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. മുന്‍ മുഖ്യമന്ത്രി ഉത്തരവാദിത്തത്തോടെ സംസാരിക്കണമെന്നും രാഷ്ട്രീയം കലര്‍ത്തി പദ്ധതിയെ ഇല്ലാതാക്കാന്‍ ശ്രമിക്കരുതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഓപ്പറേഷന്‍ തൂഫാന്‍ വമ്പിച്ച വിജയത്തിലേക്ക് കുതിക്കുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വന്‍ ജനപിന്തുണയാണ് ലഭിക്കുന്നത്. ഇതുവരെ 10600ലധികം ആളുകള്‍ അറസ്റ്റിലായി. 170 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി. 9000ത്തിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സെപ്റ്റംബര്‍ 20 മുതല്‍ തൂഫാന്റെ […]
Read more

ഇറാനില്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്ത കുട്ടി ഉള്‍പ്പെടെ യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു

ടെഹ്റാൻ: ഇറാനെതിരെ ആക്രമണം കടുപ്പിച്ച് അമേരിക്ക. ബന്ദര്‍ അബ്ബാസ്, ഖഷാം ദ്വീപ്, കൊണാര്‍ക്ക്, ചബഹാര്‍, ജാസ്‌ക്, സിരിക് എന്നിവിടങ്ങളില്‍ കനത്ത സ്‌ഫോടനങ്ങളുണ്ടായി. വിവാഹ ചടങ്ങില്‍ പങ്കെടുത്ത ഒരു കുട്ടി ഉള്‍പ്പടെ നാലുപേര്‍ കൊല്ലപ്പെട്ടു. അമ്പതിലേറെ പേര്‍ക്ക് പരുക്കേറ്റു. ഇറാന്‍ തിരിച്ചടിച്ചാല്‍ ഇതിലും വലിയ ആക്രമണം നേരിടേണ്ടി വരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. അമേരിക്കയുടെ ആക്രമണത്തിന് ശക്തമായ മറുപടി നല്‍കിയെന്നാണ് ഇറാന്റെ ഐആര്‍ജിസിയുടെ അവകാശവാദം. ജോര്‍ദാനിലെ യുഎസ് സൈനിക താവളങ്ങളിലേക്ക് പ്രത്യാക്രമണം നടത്തിയതായി ഇറാന്‍ […]
Read more

‘വിദ്യാര്‍ഥികളുടെ മാനസികാരോഗ്യത്തിന് മുന്‍ഗണന, ’; എന്‍സിഇആര്‍ടിക്ക് നിര്‍ദേശവുമായി കേന്ദ്രം

ഡല്‍ഹി: വിദ്യാര്‍ഥികളുടെ മാനസികാരോഗ്യത്തിന് മുന്‍ഗണന നല്‍കാന്‍ എന്‍സിഇആര്‍ടിക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. പാഠ്യപദ്ധതിയില്‍ മാറ്റം വരുത്തണമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി പ്രള്‍ഹാദ് ജോഷി നിര്‍ദേശം നല്‍കി. ഉയര്‍ന്ന മാര്‍ക്കിനായി സമ്മര്‍ദം ചെലുത്തരുതെന്നും കൊച്ചുകുട്ടികള്‍ പോലും ജീവനൊടുക്കുന്ന സംഭവങ്ങള്‍ അതീവ ഗുരുതരമെന്നും മന്ത്രി പറഞ്ഞു. എന്‍സിഇആര്‍ടി കഴിഞ്ഞ ദിവസമാണ് 66-ാം സ്ഥാപകദിനം ആചരിച്ചത്. ആ ചടങ്ങില്‍വച്ചാണ് പാഠ്യപദ്ധതി പരിഷ്‌കരിക്കാന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ചില നിര്‍ദേശങ്ങള്‍ നല്‍കിയത്. അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനങ്ങള്‍ നല്‍കണമെന്നും പഠനത്തിലെ കടുത്ത സമ്മര്‍ദങ്ങളില്‍ നിന്ന് കുഞ്ഞുങ്ങളെ മോചിപ്പിക്കണമെന്നുമുള്ള […]
Read more

Recent News