പ്രവർത്തനമികവ് പരിഗണിക്കാതെയുള്ള തെരഞ്ഞെടുപ്പുകൾ പ്രസ്ഥാനത്തെ ക്ഷയിപ്പിക്കും;പുതിയMSFനേതൃത്വത്തിനെതിരെ പ്രമേയം
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത് എംഎസ്എഫ് കമ്മിറ്റിയാണ് പ്രമേയമിറക്കിയത്. പാര്‍ട്ടി ഭാരവാഹികളായ പലരെയും പരിഗണിക്കാതെയാണ് എംഎസ്എഫ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചതെന്നാണ് ആരോപണം. മലപ്പുറം ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിയിലേക്ക് നിര്‍ദേശിച്ചവരെ പരിഗണിക്കാതെയാണ് പുതിയ കമ്മിറ്റി രൂപീകരിച്ചതെന്നും വിമര്‍ശനമുണ്ട്. മണ്ഡലം, ജില്ലാ കമ്മിറ്റികളില്‍ പ്രവര്‍ത്തന പരിചയമില്ലാത്തവരെ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയെന്നും പ്രമേയത്തിൽ പറയുന്നു. പ്രവര്‍ത്തന മികവിനെയും പ്രവര്‍ത്തകരുടെ വികാരത്തെയും പരിഗണിക്കാതെയുള്ള കമ്മിറ്റി തെരഞ്ഞെടുപ്പ് പ്രസ്ഥാനത്തെ ദുര്‍ബലപ്പെടുത്തുമെന്നും കമ്മിറ്റി രൂപീകരണത്തിലെ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും […]
Read more

