Category: Breaking News

മെഡിക്കൽ വിദ്യാർഥിനിയുടെ കൊലപാതകം; നിർണായക കണ്ടെത്തൽ

ആലപ്പുഴ: ഉസ്ബസ്ക്കിസ്ഥാനിലെ മെഡിക്കൽ വിദ്യാർഥിനിയുടെ കൊലപാതകത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. തലക്കേറ്റ ക്ഷതം തന്നെയാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. കുട്ടിയുടെ ശരീരമാസകലം മർദ്ദനമേറ്റിരുന്നുവെന്ന ബന്ധുക്കളുടെ ആരോപണവും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിച്ചു. ഇന്നലെ ആലപ്പുഴ മെഡിക്കൽ കോളജിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്. സംഭവത്തിൽ ഉസ്ബസ്കിസ്ഥാനിലെ നിയമനടപടികൾ നിരീക്ഷിക്കുമെന്നും എന്തെങ്കിലും വീഴ്ച ഉണ്ടെങ്കിൽ BNSS 208 അനുസരിച്ച് ഇന്ത്യയിൽ കുറ്റവിചാരണയ്ക്കുള്ള നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു. സാവരിയയുടെ ശരീരത്തിലുടനീളം മർദനമേറ്റ മുറിവുകളും പാടുകളുമുണ്ടെന്ന് കുടുംബം ആരോപിച്ചിരുന്നു. അറസ്റ്റിലായ മലപ്പുറം പുലാമന്തോൾ സ്വദേശി […]
Read more

വന്ന് എന്നെ കൊല്ലൂ! തുറന്നടിച്ച് രേണു

കൊല്ലം: സോഷ്യൽ മീഡിയയുടെ നിരന്തരമായ ആക്രമണം നേരിടേണ്ടി വരുന്ന സ്ത്രീയാണ് രേണു സുധി. ഈയ്യടുത്താണ് തനിക്ക് കാൻസർ ആണെന്ന് രേണു വെളിപ്പെടുത്തുന്നത്. എന്നിട്ടും സോഷ്യൽ മീഡിയയിലെ ആക്രമണങ്ങൾക്ക് പഞ്ഞമില്ല. കഴിഞ്ഞ ദിവസം നടി സീമ ജി നായർ രേണുവിനെ കാണാൻ വന്നിരുന്നു. ഇതിന്റെ പേരിലും രേണു സോഷ്യൽ മീഡിയയുടെ ആക്രമണം നേരിടുകയാണ്. സീമ ജി നായർക്കൊപ്പമുള്ളൊരു ചിത്രം രേണു പങ്കുവച്ചിരുന്നു. ഇതേച്ചൊല്ലിയുള്ള വ്യാജ പ്രചരണങ്ങൾക്കെതിരെ രേണു തന്നെ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ. ഐസിയുവിലുള്ള ഒരാളെ എങ്ങനെയാണ് കേറി കാണാൻ […]
Read more

പിണറായിക്ക് ഒന്നും മനസിലായിട്ടില്ല!

തിരുവനന്തപുരം: കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി റവന്യൂ മന്ത്രി എ പി അനിൽകുമാർ. ചെയ്യുന്ന കാര്യങ്ങളിൽ സർക്കാരിന് വ്യക്തതയുണ്ടെന്നും പ്രഥമ പരിഗണന രക്ഷാദൗത്യത്തിനെന്നും മന്ത്രി പറഞ്ഞു. വയനാട് ഉൾപ്പെടെ വടക്കൻ കേരളത്തിലെ അഞ്ച് ജില്ലകളിൽ യെല്ലോ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കള്ളാടിയിൽ സർക്കാർ എന്താണ് ചെയ്യുന്നതെന്ന് വ്യക്തമായി കാണാം. കള്ളാടിയിലെ സാഹചര്യം പ്രതിപക്ഷ നേതാവ് കൃത്യമായി മനസിലാക്കിയിട്ടില്ല. ഞങ്ങൾ രക്ഷാദൗത്യതിലാണെന്നും മന്ത്രി പ്രതികരിച്ചു. . പുഴയിൽ 30 അംഗ എൻഡിആർഎഫ് സംഘം പരിശോധന […]
Read more

CPM ലെ മിർജാഫർ ആര്?

തിരുവനന്തപുരം: പാർട്ടിയെ ശത്രുപക്ഷത്തിന് ഒറ്റുകൊടുക്കുന്ന മിർജാഫർമാർ സി.പി.എമ്മിനുള്ളിൽ പിടിമുറുക്കിയെന്ന മുൻ ഏരിയ കമ്മിറ്റി അംഗത്തിന്റെ തുറന്നെഴുത്ത് ചർച്ചയാകുന്നു. അച്ചടക്ക നടപടിക്ക് വിധേയനായി ഏറെക്കാലം പാർട്ടിക്ക് പുറത്ത് നിൽക്കേണ്ടിവന്ന ബി. ജയചന്ദ്രനാണ് ചർച്ചക്ക് തുടക്കം കുറിച്ചത്. നടപടിക്ക് വിധേയനായി പുറത്തായ തന്നെ പാർട്ടിയിൽ തിരിച്ചെടുത്തെങ്കിലും അഭിപ്രായം പറയാൻ ഘടകം ഇല്ലാത്തതാണ് ഇദ്ദേഹത്തിൻറെ തുറന്നെഴുത്തിന് കാരണമായതെന്ന് പറയുന്നു. മിർജാഫർമാരുടെ ചതി കാരണമാണ് തനിക്ക് പുറത്തേക്ക് പോകേണ്ടി വന്നതെന്നാണ് പരോക്ഷമായി അദ്ദേഹം പങ്കുവെക്കുന്നത്. ഇത്തരക്കാർ ഇപ്പോഴും നേതൃനിരയിലിരുന്ന് പാർട്ടിയെ ചതിക്കുകയാണോയെന്ന സംശയവും […]
Read more

BJPയിൽ ചേർന്ന എം.പിമാർക്ക് രാജ്യസഭാ സീറ്റ്

ന്യൂഡൽഹി : തൃണമൂൽ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന മൂന്ന് മുൻ ടി.എം.സി എം.പിമാർക്കും രാജ്യസഭാ സീറ്റ്.മുൻ തൃണമൂൽ എം.പിമാരായ സുഷ്മിത ദേവ്, സുഖേന്ദു ശേഖർ റേ, പ്രകാശ് ചിക് ബറൈക്ക് എന്നിവർക്കാണ് ബി.ജെ.പി സീറ്റ് പാരിതോഷികമായി നൽകിയത്. ഈ മാസം മൂന്ന് സീറ്റുകളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് ജൂലൈ 24ന് നടക്കും. മൂവരും കഴിഞ്ഞ മാസം രാജ്യസഭാ സീറ്റും ടി.എം.സി അംഗത്വവും രാജിവെച്ചിരുന്നു. വ്യാഴാഴ്ച കൊൽക്കത്തയിലെ സാൾട്ട് ലേക്ക് ഓഫീസിൽ നടന്ന ചടങ്ങിലാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ സാമിക് […]
Read more

പവാർ NDAയിലേക്കോ?

ന്യൂഡൽഹി: എൻസിപി എൻഡിഎയിലേക്കെന്ന ഊഹാപോഹം ശക്തമാകുന്നു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ ഓഫീസിൽ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി മേധാവി ശരദ് പവാറും അദ്ദേഹത്തിന്റെ പാർട്ടിയിലെ എംഎൽഎമാരും തമ്മിൽ നടന്ന കൂടിക്കാഴ്ചയാണ് ഏറ്റവും ഒടുവിൽ രാഷ്ട്രീയ കേന്ദ്രങ്ങളിൽ കോളിളക്കമുണ്ടാക്കിയിരിക്കുന്നത്. എന്നാൽ ഈ കൂടിക്കാഴ്ച തികച്ചും ആകസ്മികമാണെന്നും ഏതെങ്കിലും രാഷ്ട്രീയ പുനഃസംഘടനയുമായി ബന്ധപ്പെട്ടതല്ലെന്നും എൻസിപി യിലെയും എൻഡിഎയിലേയും നേതാക്കൾ പറഞ്ഞു. ദീർഘകാലമായി നിലനിൽക്കുന്ന മഹാരാഷ്ട്ര-കർണാടക അതിർത്തി തർക്കം പരിഹരിക്കുന്നതിനായി സംസ്ഥാന സർക്കാർ രൂപീകരിച്ച ഉന്നതാധികാര സമിതിയുടെ യോഗത്തിൽ പങ്കെടുക്കാൻ ശരദ് […]
Read more

VD ക്കെതിരെ MV ഗോവിന്ദൻ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ വിദേശ നിക്ഷേപ വിവാദത്തിൽ മറ്റൊരു കരാർ ലംഘനം ഉയർത്തി സിപിഐഎം. നിയമപരമായി എംഎസ്‌സിക്ക് വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി വാങ്ങാൻ കഴിയില്ല. കരാർ അനുസരിച്ച് വിഴിഞ്ഞത്ത് ഇൻവെസ്റ്റ് ചെയ്യുന്ന കമ്പനി 250 കിലോമീറ്ററിലുള്ള മറ്റൊരു തുറമുഖത്തിലും നിക്ഷേപം നടത്താനാവില്ല എന്ന വ്യവസ്ഥയാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ചൂണ്ടിക്കാണിക്കുന്നത്. കരാറിലെ 5(9) വകുപ്പ് പ്രകാരമാണ് 250 കിലോമീറ്റർ ചുറ്റളവിലുള്ള തുറമുഖത്തിൽ നിക്ഷേപം നടത്തിയവർക്ക് വിഴിഞ്ഞത്തും പണം നിക്ഷേപിക്കാൻ കഴിയില്ല എന്ന വ്യവസ്ഥയുള്ളത്. […]
Read more

ഖമനേയിക്ക് യാത്രയയപ്പ് നൽകി ഇറാൻ

ഇറാൻ: യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിക്ക് വിട നൽകി ഇറാൻ. ആറ് ദിവസം നീണ്ട ചടങ്ങുകൾക്കൊടുവിൽ ആയത്തുള്ള ഖമനേയിയുടെ സംസ്കാരച്ചടങ്ങുകൾ പൂർത്തിയായി. ജന്മനാടായ ഇറാനിലെ മാഷ്ഹദിലായിരുന്നു സംസ്കാരം. ഷിയാ മുസ്ലിങ്ങളുടെ പുണ്യനഗരങ്ങളായ ഇറാഖിലെ കർബലയും നജാഫും അടക്കമുള്ള ഇടങ്ങളിലൂടെ വിലാപയാത്രയായി സഞ്ചരിച്ച ശേഷമാണ് ഖമനേയിയുടെയും കുടുംബാംഗങ്ങളുടെയും മൃതദേഹം മാഷ്ഹദിലെത്തിൽ സംസ്കരിച്ചത്. നിശ്ചയിച്ചതിലും എട്ട് മണിക്കൂറോളം വൈകിയാണ് അലി ഖമനേയിയുടെ സംസ്കാരചടങ്ങുകൾ നടന്നത്. മഷ്ഹദിൽ ഇമാം റെസയുടെ ശവകുടീരത്തോട് ചേർന്നാണ് അലി […]
Read more

കെസിഎൽ മൂന്നാം സീസൺ ലേലപ്പട്ടിക പുറത്ത് 

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്‍റെ മൂന്നാം സീസണ് മുന്നോടിയായുള്ള താരലേലത്തിനുള്ള താരങ്ങളുടെ പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചു. പൂൾ എ, പൂൾ ബി, പൂൾ സി വിഭാഗങ്ങളിലായി 156 താരങ്ങളെയാണ് ലേലത്തിനായി ഉൾപ്പെടുത്തിയിട്ടുള്ളത്. ശനിയാഴ്ച തിരുവനന്തപുരത്ത് വച്ചാണ് ക്രിക്കറ്റ് പ്രേമികൾ ആകാംഷയോടെ കാത്തിരിക്കുന്ന താരലേലം നടക്കുക. ഓരോ ടീമിനും പരമാവധി 20 താരങ്ങളെയും കുറഞ്ഞത് 16 താരങ്ങളെയുമാണ് ലേലത്തിലൂടെ സ്വന്തമാക്കുക. ഇതിൽ 17 പേരെ വിവിധ ഫ്രാഞ്ചൈസികൾ നിലനിർത്തിയിട്ടുണ്ട്. ഏരീസ് കൊല്ലം സെയിലേഴ്സും തൃശൂർ ടൈറ്റൻസും നാല് താരങ്ങളെ വീതവും […]
Read more

മൊറോക്കോയ്ക്ക് തിരിച്ചടി; ഫ്രാൻസിനെതിരെ സായ്ബാരി കളിക്കില്ല

ന്യൂയോർക്ക്: ഫ്രാൻസിനെതിരായ ക്വാർട്ടർ ഫൈനലിന് മുൻപ് മൊറോക്കോയ്ക്ക് തിരിച്ചടി. പരിക്കേറ്റ ഇസ്മായിൽ സായിബാരി ടീമിൽ നിന്നും പുറത്ത്. കാനഡയ്ക്കതിരായ മത്സരത്തിലായിരുന്നു മൊറോക്കോയുടെ സൂപ്പർ താരം ഇസ്മായിൽ സായ്ബാരിക്ക് പരിക്കേറ്റത്. ഹാംസ്ട്രിങ് ഇഞ്ച്വറി മൂലം മത്സരത്തിന്റെ ഇരുപത്തിരണ്ടാം മിനിറ്റിൽ താരത്തെ പിൻവലിച്ചിരുന്നു. ഫ്രാൻസിനെതിരായ മത്സരത്തിൽ സായ്ബാരിക്ക് ഇറങ്ങാൻ കഴിയുമെന്നായിരുന്നു മൊറോക്കൻ ക്യാംപിലെ പ്രതീക്ഷ. എന്നാൽ ഫ്രാൻസിനെതിരായ മത്സരത്തിൽ ജയിച്ചയാൾ ടൂർണമെന്റിലെ തുടർന്നുള്ള മത്സരങ്ങളിൽ സായിബാരിക്ക് കളിക്കാൻ കഴിയുമെന്ന പ്രതീക്ഷയും മൊറോക്കൻ കോച്ച് മുഹമ്മദ് ഒഹാബി വ്യക്തമാക്കി. നിലവിൽ മൂന്ന് […]
Read more

Recent News