ന്യൂഡൽഹി : തൃണമൂൽ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന മൂന്ന് മുൻ ടി.എം.സി എം.പിമാർക്കും രാജ്യസഭാ സീറ്റ്.മുൻ തൃണമൂൽ എം.പിമാരായ സുഷ്മിത ദേവ്, സുഖേന്ദു ശേഖർ റേ, പ്രകാശ് ചിക് ബറൈക്ക് എന്നിവർക്കാണ് ബി.ജെ.പി സീറ്റ് പാരിതോഷികമായി നൽകിയത്. ഈ മാസം മൂന്ന് സീറ്റുകളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് ജൂലൈ 24ന് നടക്കും. മൂവരും കഴിഞ്ഞ മാസം രാജ്യസഭാ സീറ്റും ടി.എം.സി അംഗത്വവും രാജിവെച്ചിരുന്നു. വ്യാഴാഴ്ച കൊൽക്കത്തയിലെ സാൾട്ട് ലേക്ക് ഓഫീസിൽ നടന്ന ചടങ്ങിലാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ സാമിക് ഭട്ടാചാര്യയുടെ സാന്നിധ്യത്തിൽ മൂവരും പാർട്ടി അംഗത്വം സ്വീകരിച്ചത്. മൂവരും ബി.ജെ.പി ടിക്കറ്റിൽ രാജ്യസഭയിലേക്ക് മത്സരിക്കുമെന്ന് നേരത്തെ തന്നെ വാർത്തകൾ ഉണ്ടായിരുന്നു. കഴിഞ്ഞ പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് പരാജയപ്പെട്ടതിന് പിന്നാലെയാണ് ഇവർ പാർട്ടി വിട്ടത്.
BJPയിൽ ചേർന്ന എം.പിമാർക്ക് രാജ്യസഭാ സീറ്റ്
