Category: Breaking News

ലഹരിവസ്തുക്കളുമായി രണ്ട് പ്രവാസികൾ പിടിയിൽ

മസ്കറ്റ്: ഒമാനിലെ അൽ ബുറൈമി ഗവർണറേറ്റിൽ വിവിധയിടങ്ങളിൽ മയക്കുമരുന്ന് കടത്തുകയും വിതരണം നടത്തുകയും ചെയ്ത കേസിൽ ഏഷ്യൻ വംശജരായ രണ്ട് പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ക്രിസ്റ്റൽ മെത്ത്, ഹെറോയിൻ, ഹാഷിഷ്, കഞ്ചാവ്, വിവിധതരം സൈക്കോട്രോപിക് ഗുളികകൾ എന്നിവ പ്രതികൾ കൈവശം സൂക്ഷിച്ച് വിവിധ സ്ഥലങ്ങളിലേക്ക് കടത്തുകയും വിതരണം നടത്തുകയും ചെയ്തുവരികയായിരുന്നുവെന്ന് റോയൽ ഒമാൻ പൊലീസിൻറെ മയക്കുമരുന്ന്- സൈക്കോട്രോപിക് പദാർഥ വിരുദ്ധ ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു. പ്രതികൾക്കെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് റോയൽ ഒമാൻ പൊലീസ് […]
Read more

ഒമ്പത് വിക്കറ്റിന്റെ ജയം, ഇന്ത്യക്കെതിരായ ടി20 പരമ്പര ഇംഗ്ലണ്ടിന്

ബ്രിസ്റ്റൽ: ഇന്ത്യക്കെതിരായ ടി20 പരമ്പര ഇംഗ്ലണ്ടിന്. നാലാം ടി20യിൽ ഒമ്പത് വിക്കറ്റിന് ജയിച്ചതോടെയാണ് ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 158 റൺസാണ് നേടിയത്. 49 പന്തിൽ 80 റൺസെടുത്ത ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ട് 13.5 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. 35 പന്തിൽ 79 റൺസെടുത്ത ക്യാപ്റ്റൻ ഹാരി ബ്രൂക്കാണ് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചത്. ഫിലിപ് […]
Read more

മൊറോക്കോയെ തകർത്ത് ഫ്രാൻസ് സെമി ഫൈനലിൽ

ബോസ്റ്റൺ: 2026 ഫിഫ ലോകകപ്പിന്റെ ആദ്യ ക്വാർട്ടർ ഫൈനലിൽ മൊറോക്കോയെ തകർത്ത് ഫ്രാൻസ് സെമി ഫൈനലിൽ പ്രവേശിച്ചു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഫ്രാൻസ് വിജയം വരിച്ചത്. രണ്ടാം പകുതിയിൽ കിലിയൻ എംബാപ്പെയുടെയും ഉസ്മാൻ ഡെംബലെയുടെയും ഗോളുകളാണ് ഫ്രാൻസിന് ജയം സമ്മാനിച്ചത്. ആദ്യ പകുതിയിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റാൻ എംബാപ്പെക്ക് സാധിച്ചില്ലെങ്കിലും, രണ്ടാം പകുതിയിൽ താരം തന്റെ മികവ് പുറത്തെടുത്തു. 60-ാം മിനിറ്റിൽ മനോഹരമായൊരു ഷോട്ടിലൂടെ എംബാപ്പെ ഫ്രാൻസിനായി അക്കൗണ്ട് തുറന്നു. ആ ആവേശം കെട്ടടങ്ങും മുൻപേ, […]
Read more

ഇന്ത്യൻ ടീമിനെതിരെ രൂക്ഷ വിമർശനവുമായി ശശി തരൂർ

ലണ്ടൻ: ടി20 പരമ്പരയിലെ തുടർച്ചയായ തോൽവികൾക്ക് പിന്നാലെ ഇന്ത്യൻ ടീമിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവും എം പിയുമായ ശശി തരൂർ. ഇംഗ്ലണ്ടിനെതിരായ നാലാം ടി20യിൽ ഇന്ത്യ തോൽവി വഴങ്ങിയതിന് പിന്നാലെയാണ് എക്‌സിലൂടെ അദ്ദേഹം തന്റെ അതൃപ്തി രേഖപ്പെടുത്തിയത്. അദ്ദേഹം പറഞ്ഞത് ഇങ്ങനെ.. ”അമ്പരന്നുപോയി. ഇതൊരു വലിയ നാണക്കേടാണ്. ഇതിനെക്കുറിച്ച് പറയാൻ വാക്കുകളില്ല.” എന്നാണ് തരൂർ കുറിച്ചത്. ഇതിനിടെ നിലവിലെ ലോകചാമ്പ്യന്മാരായ ഇന്ത്യയുടെ തുടർച്ചയായ മോശം പ്രകടനങ്ങൾ ആരാധകരെയും ക്രിക്കറ്റ് വിദഗ്ധരെയും ഒരുപോലെ നിരാശയിലാഴ്ത്തിയിരിക്കുകയാണ്. ബ്രിസ്റ്റളിൽ […]
Read more

ഇംഗ്ലണ്ടിനെതിരെ റെക്കോർഡ് നേട്ടവുമായി ശ്രേയസ് അയ്യർ

ബ്രിസ്റ്റോൾ: ഇംഗ്ലണ്ടിനെതിരായ നാലാം ടി20യിൽ ടീം വലിയ തോൽവി ഏറ്റുവാങ്ങിയെങ്കിലും, വ്യക്തിഗത പ്രകടനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ. മത്സരത്തിൽ പുറത്താകാതെ 80 റൺസ് നേടിയതോടെ, ഇംഗ്ലണ്ടിനെതിരായ ടി20യിൽ ഒരു ഇന്ത്യൻ ക്യാപ്റ്റന്റെ ഉയർന്ന സ്‌കോർ എന്ന വിരാട് കോലിയുടെ റെക്കോർഡിനൊപ്പമാണ് ശ്രേയസ് എത്തിയത്. 2021ൽ അഹമ്മദാബാദിൽ കോലി ഇതേ സ്‌കോർ സ്വന്തമാക്കിയിരുന്നു. ഇംഗ്ലണ്ടിനെതിരായടി20 പരമ്പരയിൽ ഒന്നിലധികം അർധ സെഞ്ച്വറികൾ നേടുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റൻ എന്ന നേട്ടവും ഇതോടെ ശ്രേയസിന്റെ പേരിലായി. ടീമിലെ […]
Read more

മുൻ അസിസ്റ്റൻറ് ആർടിഒയുടെ വീട്ടിലെ രഹസ്യഅറ കണ്ട് ഞെട്ടി വിജിലൻസ്

ലഖ്നൗ: അളവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയെ തുടർന്ന് ഉത്തർപ്രദേശ് വിജിലൻസ് വിഭാഗം നടത്തിയ റെയ്ഡിൽ മുൻ അസിസ്റ്റൻറ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസറുടെ വീട്ടിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ കള്ളപ്പണവും സ്വർണ്ണവും പിടിച്ചെടുത്തു. ആഗ്രയിൽ എആർടിഒ ആയി ജോലി നോക്കിയിരുന്ന ലളിത് കുമാറിൻറെ ലഖ്‌നൗവിലുള്ള വസതിയിലാണ് വിജിലൻസ് സംഘം അതീവ നാടകീയമായ റെയ്ഡ് നടത്തിയത്. പരിശോധനയിൽ 1.62 കോടി രൂപയുടെ കറൻസി നോട്ടുകളും 13 കിലോഗ്രാം സ്വർണ്ണവും 9 കിലോഗ്രാം വെള്ളിയും വിപണിയിൽ കോടികൾ വിലമതിക്കുന്ന രേഖകളും […]
Read more

കോഴിക്കോട് റെയിൽവേ ക്ലോക്ക് ടവർ അപകടം: അവശിഷ്ടങ്ങൾ മാറ്റാൻ തീവ്രശ്രമം

കോഴിക്കോട്: കോഴിക്കോട് റെയിൽവേ പ്ലാറ്റ്ഫോമിൽ തകർന്നുവീണ ക്ലോക്ക് ടവറിൻ്റെ അപകടാവസ്ഥയിലുള്ള ബാക്കി ഭാഗങ്ങൾ പൊളിച്ചുനീക്കാൻ തുടങ്ങി. ഇന്നലെ രാത്രി വടം ഉപയോഗിച്ച് മൂന്ന് തവണ കെട്ടിടാവശിഷ്ടങ്ങൾ വലിച്ചു താഴെയിടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. അപകടാവസ്ഥയിലുള്ള കോൺക്രീറ്റ് ഭാഗങ്ങൾ പൂർണ്ണമായും നീക്കം ചെയ്താൽ മാത്രമേ രണ്ട്, മൂന്ന് ട്രാക്കുകളിലൂടെയുള്ള ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാൻ സാധിക്കൂ. നിലവിൽ ഷൊർണ്ണൂർ ഭാഗത്തേക്കുള്ള ട്രെയിനുകൾ ഒന്നാം പ്ലാറ്റ്ഫോമിലൂടെയും, മംഗലാപുരം ഭാഗത്തേക്കുള്ളവ നാലാം പ്ലാറ്റ്ഫോമിലൂടെയുമാണ് തിരിച്ചുവിടുന്നത്. നിയന്ത്രണങ്ങൾ ഉള്ളതിനാൽ സർവീസുകൾ വൈകാൻ സാധ്യതയുണ്ടെന്ന് റെയിൽവേ അധികൃതർ […]
Read more

നടൻ വിനായകനെതിരായ കേസ്

ആലപ്പുഴ: നടൻ വിനായകനെതിരെ ചുമത്തിയ സ്ത്രീത്വത്തെ അപമാനിച്ചതിനുള്ള കേസിൽ തുടർനടപടികൾ വേഗത്തിലാക്കാൻ ഒരുങ്ങി പൊലീസ്. വിനായകനെ നോട്ടീസ് നൽകി ചോദ്യം ചെയ്യലിന് വിളിപ്പിക്കും. അടുത്തയാഴ്ച തന്നെ നോട്ടീസ് നൽകാനാണ് അന്വേഷണ സംഘത്തിൻറെ ആലോചന. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ ഇന്നലെയാണ് നടൻ വിനായകനെതിരെ പൊലീസ് കേസെടുത്തത്. ആലപ്പുഴ മാവേലിക്കര പൊലീസാണ് വിനായകനെതിരെ കേസെടുത്തത്. കഴിഞ്ഞ വർഷം ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ആലപ്പുഴയിൽ വെച്ച് നടന്ന ബാലാവകാശ കമ്മീഷന്റെ സിറ്റിങ്ങിൽ പൊലീസിന് കമ്മീഷൻ കേസെടുക്കാൻ നിർദ്ദേശം നൽകിയതോടെയാണ് എഫ്ഐആർ […]
Read more

ഗുരു​ഗ്രാമിലെ വ്യവസായിയുടെ വീടിന് മുന്നിൽ രാത്രി ഏറ്റുമുട്ടൽ

ഗുരു​ഗ്രാം: ഹരിയാണയിലെ ഗുരു​ഗ്രാമിൽ പൊലീസും ​ഗുണ്ടാസംഘവുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് ​ഗുണ്ടകൾ കൊല്ലപ്പെട്ടു. വെടിവെപ്പിൽ മൂന്ന് പൊലീസുകാർക്കും പരിക്കേറ്റു. വ്യാഴാഴ്ച രാത്രി ഒൻപതരയോടെ ​ഗുരു​ഗ്രാമിലെ സുശാന്ത് ലോക് ഫേസ്-2 മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. വിദേശത്തുള്ള കുപ്രസിദ്ധ ​ഗുണ്ടാത്തലവൻ ദീപക് നന്ദാളിന്റെ സംഘവും പൊലീസും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായതെന്നാണ് റിപ്പോർട്ട്. ഒരു സ്കോർപിയോ കാറിൽ ആയുധങ്ങളുമായി ​ഗുണ്ടാസംഘം ​ഗുരു​ഗ്രാമിലെ വ്യവസായിയുടെ വീട്ടിലേക്ക് വരുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതോടെ രാത്രി തന്നെ പൊലീസും ഇവിടേക്ക് പുറപ്പെട്ടു. ​ഗുരു​ഗ്രാമിലെ സുശാന്ത് ലോകിലെത്തിയപ്പോൾ ​ഗുണ്ടാസംഘം വ്യവസായിയുടെ […]
Read more

പാലക്കാട് മെഡിക്കൽ കോളേജ് ഹോസ്‌റ്റലുകളിൽ മലിനജലം; ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി

പാലക്കാട്: പാലക്കാട് മെഡിക്കൽ കോളേജ് ഹോസ്‌റ്റലുകളിൽ ലഭിക്കുന്നത് മലിനജലം. കുടിവെള്ളത്തിൽ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. ഹോസ്‌റ്റലുകളിൽ കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും കിട്ടുന്നത് മലിനജലമാണ്. പിഡബ്ല്യുഡിയുടെ അറ്റകുറ്റപ്പണിക്കിടെ മലിനജനം കുഴൽ കിണറിൽ എത്തിയതാണ് പ്രതിസന്ധിയായത്. ഇതേത്തുടർന്ന് കഴിഞ്ഞ ദിവസം വിദ്യാർത്ഥികൾ പ്രതിഷേധിച്ചിരുന്നു. ചെളിവെള്ളം നിറച്ച ബക്കറ്റുകളുമായി എത്തിയാണ് പ്രതിഷേധിച്ചത്. ഇതിന് പിന്നാലെ രണ്ടാഴ്ചക്കുള്ളിൽ പ്രശ്‌നം പരിഹരിക്കുമെന്ന് പിഡബ്ല്യുഡി ഉറപ്പുനൽകി. ഹോസ്റ്റലുകളിലെ കുഴൽക്കിണറിന് ചുറ്റും കോൺക്രീറ്റ് ചെയ്യുമെന്നും മണ്ണ് നീക്കം ചെയ്യുമെന്നുമാണ് പിഡബ്ല്യുഡി അറിയിച്ചത്.
Read more

Recent News