വാഹനങ്ങളിൽ തീപിടിത്ത സാധ്യതയുള്ള വസ്തുക്കൾ സൂക്ഷിക്കരുത്; മുന്നറിയിപ്പുമായി സൗദി സിവിൽ ഡിഫൻസ്
റിയാദ്: രാജ്യത്ത് വേനൽച്ചൂട് ശക്തമാകുന്ന സാഹചര്യത്തിൽ വാഹനങ്ങൾക്കുള്ളിൽ തീപിടിത്തത്തിനും സ്ഫോടനത്തിനും കാരണമാകുന്ന വസ്തുക്കൾ സൂക്ഷിക്കുന്നത് ഒഴിവാക്കണമെന്ന് സൗദി സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. ഉയർന്ന താപനില മൂലം ഇത്തരം വസ്തുക്കൾ അപകടകരമാകുകയും ജീവനും സ്വത്തിനും ഗുരുതര ഭീഷണി ഉയർത്തുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. പവർ ബാങ്കുകൾ, മൊബൈൽ ഫോൺ ബാറ്ററികൾ, ലൈറ്ററുകൾ, ഗ്യാസ് കാനിസ്റ്ററുകൾ, പെർഫ്യൂം കുപ്പികൾ, ആൽക്കഹോൾ അടങ്ങിയ ഹാൻഡ് സാനിറ്റൈസറുകൾ തുടങ്ങിയ വസ്തുക്കൾ വാഹനങ്ങൾക്കുള്ളിൽ ദീർഘനേരം വയ്ക്കരുതെന്ന് സിവിൽ ഡിഫൻസ് നിർദേശിച്ചു. കടുത്ത ചൂടിൽ […]
Read more

