കുവൈത്തിൽ ‌പാസി ജീവനക്കാരനടക്കം 2 പേർ അറസ്റ്റിൽ

കുവൈത്ത് : പ്രവാസികളുടെ താമസവിലാസങ്ങൾ വ്യാജമായി തിരുത്തിയും കൃത്രിമം കാണിച്ചും നിയമവിരുദ്ധമായി സിവിൽ ഐഡി കാർഡുകൾ നൽകിവന്ന തട്ടിപ്പ് സംഘത്തെ കുവൈത്ത് ക്രിമിനൽ സെക്യൂരിറ്റി വിഭാഗം പിടികൂടി. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ റെക്കോർഡുകളിലാണ് പ്രതികൾ വ്യാപകമായി തിരുത്തലുകൾ വരുത്തിയത്. ഇവരിൽ പ്രധാന പ്രതി അതോറിറ്റിയിലെ ഒദ്യോഗിക പദവി ദുരുപയോഗം ചെയ്ത കുവൈത്ത് സ്വദേശിയാണ്. ഇടപാടുകൾക്ക് ഒത്താശ ചെയ്ത ഇയാളുടെ ഇടനിലക്കാരനും അറസ്റ്റിലായിട്ടുണ്ട്. വ്യാജ വിലാസങ്ങൾ സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്തു നൽകുന്നതിന് ഓരോ ഇടപാടിനും 100 മുതൽ 120 കുവൈത്തി ദിനാർ വരെയാണ് പ്രധാന പ്രതി കൈക്കൂലിയായി വാങ്ങിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *