യുഎഇയിൽ ചൂടേറും; ഇന്ന് താപനില ക്രമേണ വർധിക്കും

അബൂദബി: ജൂൺ 18 വ്യാഴാഴ്ച യുഎഇയിൽ താപനില ക്രമേണ വർധിച്ചേക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM). അബൂദബിയിൽ 42°C വരെയും ദുബൈയിൽ 40°C വരെയും താപനില ഉയർന്നേക്കും. മസീറ 48°C, റസീൻ 47°C, അൽ ഖുവ, ജിസ്‌യൂറ 46°C , സൈഹാൻ 45°C എന്നിവയായിരിക്കും രാജ്യത്തെ ഏറ്റവും ചൂടേറിയ പ്രദേശങ്ങൾ. ചില തീരദേശ, ഉൾപ്രദേശങ്ങളിൽ, പ്രത്യേകിച്ച് പടിഞ്ഞാറോട്ട്, രാത്രിയിലും വെള്ളിയാഴ്ച രാവിലെയും ഈർപ്പമുള്ള കാലാവസ്ഥ പ്രതീക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *