Category: Breaking News

ത്രിരാഷ്ട്ര പരമ്പരയിലെ ജീവന്‍മരണപ്പോരില്‍ ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് മോശം തുടക്കം

ധാംബുള്ള: ത്രിരാഷ്ട്ര പരമ്പരയില്‍ ശ്രീലങ്ക എക്കെതിരെ ടോസ് നഷ്ടമായി ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് മോശം തുടക്കം. കൗമാര താരം വൈഭവ് സൂര്യവംശി മൂന്ന് ഫോറും ഒരു സിക്സും പറത്തി 14 പന്തില്‍ 21 റണ്‍സെടുത്തെങ്കിലും നാലാം ഓവറില്‍ വീണു. ഗുണശേഖര എറിഞ്ഞ രണ്ടാം ഓവറില്‍ രണ്ട് ഫോറും ഒരു സിക്സും പറത്തിയ വൈഭവ് നന്നായി തുടങ്ങി. നാലാം ഓവറില്‍ സഹന്‍ അരച്ചിഗെയെ ബൗണ്ടറി കടത്തിയ വൈഭവ് അതേ ഓവറില്‍ വാനുജ സഹന് ക്യാച്ച് നല്‍കി പുറത്തായി. വൈഭവിന് […]
Read more

ഡിഎംകെയ്ക്കിട്ട് ‘കൊട്ടി’ രാഘവ ലോറൻസ്

തമിഴ്നാട്ടിൽ മാത്രമല്ല കേരളത്തിലും തമിഴകത്തെ രാഷ്ട്രീയ മാറ്റങ്ങൾ വലിയ ചർച്ചയായി മാറുന്നുണ്ട്. വിജയ് സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ തമിഴ്നാട്ടിൽ വന്ന മാറ്റങ്ങളും പുതിയ നിമയമങ്ങളും എല്ലാം ഏറെ ആവേശത്തോടെയാണ് മലയാളികളും നോക്കി കാണുന്നത്. വിജയ് രാജിവച്ച തിരുച്ചിറപ്പള്ളിയിൽ നടൻ രാഘവ ലോറൻസ് സ്ഥാനാർത്ഥിയായേക്കും എന്ന ചർച്ചകൾ സജീവമാണ്. ഇതിനിടയിൽ താൻ രാഷ്ട്രീയത്തിലേക്ക് വരണമോ വേണ്ടയോ എന്ന് പറയാനായി ലോറൻസ് ഒരു വീഡിയോ ചെയ്തിരുന്നു. ഇതേറെ വൈറലാകുകയും ചെയ്തു. ലോറൻസ് രാഷ്ട്രീയത്തിൽ വരണമെന്നാണ് ഭൂരിഭാ​ഗം പേരുടെയും ആവശ്യം. ഇപ്പോഴിതാ […]
Read more

സർക്കാരിന്റെ പോക്ക് അത്രനല്ലതല്ല

തിരുവനന്തപുരം: മന്ത്രി സണ്ണി ജോസഫിന് മുന്നിൽ തുറന്നടിച്ച് കഥാകൃത്ത് ടി. പത്മനാഭൻ. സർക്കാർ എങ്ങനെയുണ്ടെന്ന് കഥാകൃത്ത് ടി.പത്മനാഭൻ മന്ത്രി സണ്ണി ജോസഫിനോട് ചോദിച്ചു. നന്നായി പോകുന്നുവെന്ന് മന്ത്രി. നന്നായി തന്നെയാണോ പോകുന്നത്. ഈ സർക്കാരിന്റെ പോക്ക് അത്ര നല്ലതല്ല. നന്നായാൽ നല്ലത് എന്ന് പത്മനാഭൻ പറഞ്ഞു . മന്ത്രിയായശേഷം പത്മനാഭനെ സന്ദർശിക്കാനെത്തിയതായിരുന്നു സണ്ണി ജോസഫ്. ‘ആ വക്കീലിനെ നിയമിച്ചത് ശരിയായില്ല. പിണറായിയും കൂട്ടരും സന്തോഷം കൊണ്ട് ആർത്തുവിളിക്കുകയാണ്’കഥാകൃത്തിന്റെ വാക്കുകൾക്ക് മുന്നിൽ മറുപടിയൊന്നും പറയാതെ മന്ത്രി പുഞ്ചിരിച്ചു. ‘പപ്പേട്ടാ, […]
Read more

മോദി മൗനവൃതത്തിലാണ്

ഡൽഹി : അമേരിക്കൻ സൈനികാക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുകയാണെന്ന് ആരോപിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജൂൺ 10-ന് ഗൾഫ് മേഖലയിലെ ഒരു വാണിജ്യ കപ്പലിന് നേരെയുണ്ടായ അമേരിക്കൻ മിസൈൽ ആക്രമണത്തിലാണ് മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടത്. ഇതിൽ പ്രതിപക്ഷം കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയർത്തുന്നത്. ഇന്ത്യൻ നാവികരുടെ മരണവുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അമേരിക്കൻ സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയുമായി സംസാരിച്ചതിന് […]
Read more

മുതിർന്ന നേതാക്കൾ ഡൽഹിയിൽ

ഡൽഹി : പശ്ചിമ ബംഗാൾ രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്ന അതീവ നിർണ്ണായക നീക്കങ്ങളുമായി ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ഒരുവിഭാഗം എംഎൽഎമാർ ഡൽഹിയിൽ ക്യാമ്പ് ചെയ്യുന്നതായി റിപ്പോർട്ട്. മമത ബാനർജിയുടെയും പാർട്ടി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെയും നേതൃത്വത്തിന് പരസ്യമായ വെല്ലുവിളി ഉയർത്തിക്കൊണ്ടാണ് വലിയൊരു വിഭാഗം ജനപ്രതിനിധികൾ വിമത നീക്കം ശക്തമാക്കിയിരിക്കുന്നത്. തങ്ങളാണ് ‘യഥാർത്ഥ തൃണമൂൽ കോൺഗ്രസ്’ എന്ന് അവകാശപ്പെട്ടുകൊണ്ട് ഇവർ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെയും ലോക്സഭാ സ്പീക്കറെയും കാണാൻ ഡൽഹിയിൽ യോഗം ചേരുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ബംഗാൾ […]
Read more

സൗദിയും തുർക്കിയും തമ്മിൽ റെയിൽവേ കണക്ഷൻ വരുന്നു

റിയാദ്: ആഗോള ലോജിസ്റ്റിക്സ് മേഖലയിൽ തങ്ങളുടെ സ്ഥാനം കൂടുതൽ ശക്തമാക്കിക്കൊണ്ട് പ്രദേശത്തെ ഏറ്റവും വലിയ റെയിൽവേ കണക്റ്റിവിറ്റി പദ്ധതിക്ക് സൗദി അറേബ്യ തുടക്കം കുറിക്കുന്നു. സൗദി അറേബ്യയും തുർക്കിയും തമ്മിൽ റെയിൽവേ ബന്ധം സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഏഷ്യയും യൂറോപ്പും തമ്മിലുള്ള വ്യാപാര-ഗതാഗത മേഖലയിൽ വലിയ വിപ്ലവം സൃഷ്ടിക്കാൻ ഇതിന് സാധിക്കുമെന്നാണ് വിലയിരുത്തൽ. ആഗോള വ്യാപാരത്തെയും വിതരണ ശൃംഖലകളെയും പിന്തുണക്കുന്നതിൽ ഈ പദ്ധതി നിർണായക പങ്കുവഹിക്കും. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് മുഹമ്മദ് ബിൻ സൽമാന്റെ നിർദേശപ്രകാരമാണ് ചുവടുവെപ്പ്. […]
Read more

ഇന്റർനാഷണൽ റീഫ് സമ്മിറ്റിന് അധ്യക്ഷത വഹിച്ച് സൗദി

റിയാദ്: ഇന്റർനാഷണൽ കോറൽ റീഫ് ഇനിഷ്യേറ്റീവിന്റെ 39ാമത് പൊതുയോഗത്തിന് അധ്യക്ഷത വഹിച്ച് സൗദി അറേബ്യ. നവംബർ മാസത്തിൽ സൗദിയിൽ നടക്കാനിരിക്കുന്ന ലോകത്തിലെ ആദ്യത്തെ ഗ്ലോബൽ കോറൽ റീഫ് സമ്മിറ്റിന് മുന്നോടിയായാണ് യോഗം നടന്നത്. നാല് ദിവസം നീണ്ടുനിന്ന യോഗത്തിൽ ശാസ്ത്രം, പരിസ്ഥിതി നയങ്ങൾ, സുസ്ഥിര ധനസഹായം എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള കൃത്യമായ പ്രവർത്തന ചട്ടക്കൂട് രൂപീകരിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ നടന്നു. യോ​ഗത്തിൽ സൗദി മുന്നോട്ടുവെച്ച 5 പ്രധാന നിർദേശങ്ങൾക്ക് അംഗങ്ങൾ ഐകകണ്ഠ്യേന അംഗീകാരം നൽകി. അന്താരാഷ്ട്ര തലത്തിലുള്ള തീരുമാനങ്ങൾ അതത് […]
Read more

റിയാദ് എയറിന്റെ സർവീസുകൾക്ക് തുടക്കം

റിയാദ്: സൗദിയുടെ പുത്തൻ വിമാനക്കമ്പനിയായ റിയാദ് എയറിന്റെ സർവീസുകൾക്ക് തുടക്കമായി. റിയാദിൽ നിന്നും ലണ്ടനിലേക്കായിരുന്നു ആദ്യ സർവീസ്. ആദ്യ ആഭ്യന്തര സർവീസ് ഈ മാസം പതിനാലിന് ജിദ്ദയിലേക്കാണ്. മറ്റു നാല് അന്താരാഷ്ട്ര റൂട്ടുകളിലേക്കും ഈ മാസം സർവീസ് തുടങ്ങും. ഇന്ത്യയിലേക്കുള്ള സർവീസുകളും ഈ വർഷമുണ്ടാകും. പ്രീമിയം സേവനങ്ങളുമായി ആദ്യത്തെ രണ്ട് വിമാനങ്ങൾ ഉപയോഗിച്ചാണ് റിയാദ് എയർ സർവീസ് ആരംഭിച്ചത്. ഇന്നലെ റിയാദിൽ നിന്നും പുറപ്പെട്ട വിമാനം ലണ്ടനിൽ ലാന്റ് ചെയ്തു. പരീക്ഷണ പറക്കലിന് ശേഷം കൊമേഴ്ഷ്യൽ സർവീസ് […]
Read more

യുഎഇയിൽ വിവിധയിടങ്ങളിൽ മൂടൽമഞ്ഞിനും പൊടിക്കാറ്റിനും സാധ്യത

ദുബൈ: യുഎഇയിലെ വിവിധ തീരദേശ-ഉൾനാടൻ പ്രദേശങ്ങളിൽ വരും മണിക്കൂറുകളിൽ ശക്തമായ മൂടൽമഞ്ഞിനും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെങ്കിലും രാത്രിയിലും ശനിയാഴ്ച പുലർച്ചെയോടെയും അന്തരീക്ഷത്തിൽ ഈർപ്പം വർധിക്കാം. ഇതേത്തുടർന്നാണ് പലയിടങ്ങളിലും കനത്ത മൂടൽമഞ്ഞോ അല്ലെങ്കിൽ നേരിയ മഞ്ഞോ രൂപപ്പെടാൻ സാധ്യതയുള്ളത്. തുടക്കത്തിൽ തെക്കുപടിഞ്ഞാറൻ ദിശയിൽ നിന്നും പിന്നീട് വടക്കുപടിഞ്ഞാറൻ ദിശയിലേക്കും നേരിയതോ മിതമായതോ ആയ കാറ്റ് വീശിയടിക്കും. രാജ്യത്തിന്റെ പടിഞ്ഞാറൻ മേഖലകളിൽ കാറ്റ് ശക്തമാകുന്നതോടെ പൊടിപടലങ്ങൾ ഉയരാനും ദൂരക്കാഴ്ചയെ ബാധിക്കാനും ഇടയാക്കും. […]
Read more

ഒമാൻ തീരത്ത് കപ്പലിന് നേരെ അമേരിക്കൻ ആക്രമണം

മസ്കറ്റ്: ഒമാൻ തീരത്തിന് സമീപം അമേരിക്ക കപ്പലിന് നേരെ നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടു. അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ നാവികരുടെ മൃതദേഹം കണ്ടെത്തിയെന്ന് കേന്ദ്ര തുറമുഖ-ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ സ്ഥിരീകരിച്ചു. ദാരുണമായ സംഭവമെന്നാണ് മന്ത്രി സംഭവത്തേക്കുറിച്ച് പ്രതികരിച്ചത്. അന്താരാഷ്ട്ര സമുദ്രമേഖലയിൽ വെച്ചുണ്ടായ ഈ ദാരുണമായ സംഭവം ഇന്ത്യൻ പ്രവാസികൾക്കിടയിലും നയതന്ത്ര തലത്തിലും വലിയ ചർച്ചകൾക്ക് വഴി തെളിച്ചിട്ടുണ്ട്. പലാവു പതാക വഹിച്ച കപ്പലിൽ 28 ജീവനക്കാരുണ്ടായിരുന്നുവെന്നും അവരിൽ 24 പേർ ഇന്ത്യക്കാരാണെന്നും റിപ്പോർട്ടുകൾ […]
Read more

Recent News