യുഎഇയിൽ വിവിധയിടങ്ങളിൽ മൂടൽമഞ്ഞിനും പൊടിക്കാറ്റിനും സാധ്യത

ദുബൈ: യുഎഇയിലെ വിവിധ തീരദേശ-ഉൾനാടൻ പ്രദേശങ്ങളിൽ വരും മണിക്കൂറുകളിൽ ശക്തമായ മൂടൽമഞ്ഞിനും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെങ്കിലും രാത്രിയിലും ശനിയാഴ്ച പുലർച്ചെയോടെയും അന്തരീക്ഷത്തിൽ ഈർപ്പം വർധിക്കാം. ഇതേത്തുടർന്നാണ് പലയിടങ്ങളിലും കനത്ത മൂടൽമഞ്ഞോ അല്ലെങ്കിൽ നേരിയ മഞ്ഞോ രൂപപ്പെടാൻ സാധ്യതയുള്ളത്. തുടക്കത്തിൽ തെക്കുപടിഞ്ഞാറൻ ദിശയിൽ നിന്നും പിന്നീട് വടക്കുപടിഞ്ഞാറൻ ദിശയിലേക്കും നേരിയതോ മിതമായതോ ആയ കാറ്റ് വീശിയടിക്കും. രാജ്യത്തിന്റെ പടിഞ്ഞാറൻ മേഖലകളിൽ കാറ്റ് ശക്തമാകുന്നതോടെ പൊടിപടലങ്ങൾ ഉയരാനും ദൂരക്കാഴ്ചയെ ബാധിക്കാനും ഇടയാക്കും. മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വേഗതയിൽ വീശുന്ന കാറ്റിന്റെ വേഗത ചില സമയങ്ങളിൽ 40 കിലോമീറ്റർ വരെ ഉയർന്നേക്കാം.‌ രാജ്യത്തിന്റെ ഉൾനാടൻ പ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ ചൂട് കനക്കും. ഇവിടെ താപനില 22 ഡിഗ്രി സെൽഷ്യസ് മുതൽ 47 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *