തിരുവനന്തപുരം: മന്ത്രി സണ്ണി ജോസഫിന് മുന്നിൽ തുറന്നടിച്ച് കഥാകൃത്ത് ടി. പത്മനാഭൻ. സർക്കാർ എങ്ങനെയുണ്ടെന്ന് കഥാകൃത്ത് ടി.പത്മനാഭൻ മന്ത്രി സണ്ണി ജോസഫിനോട് ചോദിച്ചു. നന്നായി പോകുന്നുവെന്ന് മന്ത്രി. നന്നായി തന്നെയാണോ പോകുന്നത്. ഈ സർക്കാരിന്റെ പോക്ക് അത്ര നല്ലതല്ല. നന്നായാൽ നല്ലത് എന്ന് പത്മനാഭൻ പറഞ്ഞു . മന്ത്രിയായശേഷം പത്മനാഭനെ സന്ദർശിക്കാനെത്തിയതായിരുന്നു സണ്ണി ജോസഫ്. ‘ആ വക്കീലിനെ നിയമിച്ചത് ശരിയായില്ല. പിണറായിയും കൂട്ടരും സന്തോഷം കൊണ്ട് ആർത്തുവിളിക്കുകയാണ്’കഥാകൃത്തിന്റെ വാക്കുകൾക്ക് മുന്നിൽ മറുപടിയൊന്നും പറയാതെ മന്ത്രി പുഞ്ചിരിച്ചു. ‘പപ്പേട്ടാ, ശ്രമിക്കുന്നുണ്ട്. ശരിയാകും’ -കൂടെയുണ്ടായിരുന്ന കോൺഗ്രസ് നേതാവ് കെ.പ്രമോദ് പറഞ്ഞു. ‘നന്നായാൽ സന്തോഷം, അത്രയേയുള്ളൂ. എത്രയും നേരത്തേയായാൽ അത്രയും സന്തോഷമെന്നും പത്മനാഭൻ കൂട്ടിച്ചേർത്തു.
സർക്കാരിന്റെ പോക്ക് അത്രനല്ലതല്ല
