Category: Breaking News

വീണ വിജയന് ഇഡി സമൻസ് ഉടൻ

തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ നാല് ജില്ലകളിലായി 12 കേന്ദ്രങ്ങളിൽ നടത്തിയ വിപുലമായ റെയ്ഡിന് പിന്നാലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കടുത്ത തുടർ നടപടികളിലേക്ക് കടക്കുന്നു. റെയ്ഡിൽ വീണ വിജയന്റെ പക്കൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പിടിച്ചെടുത്ത ബാങ്ക് രേഖകൾ വിശദമായി പരിശോധിക്കാനും വീണ ഉൾപ്പെടെയുള്ളവർക്ക് ഉടൻ സമൻസ് അയക്കാനുമാണ് ഏജൻസിയുടെ തീരുമാനം. സിഎംആർഎല്ലിന്റെ മുഴുവൻ സാമ്പത്തിക ഇടപാടുകളും അന്വേഷണ പരിധിയിൽ കൊണ്ടുവരാനുള്ള നീക്കത്തിന്റെ ഭാഗമായി കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ എല്ലാ പഴുതുകളും ഉപയോഗിച്ചുള്ള പരിശോധനയാണ് […]
Read more

കേരളത്തിൽ TVK വരും?

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്ക്ക് പിന്തുണയുമായി ബിജെപി നേതാവും കേന്ദ്ര പെട്രോളിയം-പ്രകൃതി വാതകം, ടൂറിസം സഹമന്ത്രിയുമായ നടൻ സുരേഷ് ഗോപി. പ്രവർത്തിച്ച് തെളിയും മുമ്പ് വിജയ് യെ വിമർശിക്കുന്നത് ശരിയല്ല. കേരളത്തിൽ ടിവികെ ആരംഭിച്ചാൽ എന്താണ് പ്രശ്‌നമെന്നും സുരേഷ് ഗോപി ചോദിച്ചു, തമിഴ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മുഖ്യമന്ത്രി വിജയ് പ്രവർത്തിക്കട്ടെ. അദ്ദേഹം പ്രവർത്തിച്ച് സ്വയം തെളിയിക്കട്ടെ. അതിനുമുമ്പ് അദ്ദേഹത്തെ വിമർശിക്കുന്നത് ശരിയാവില്ല. ജനങ്ങൾ അദ്ദേഹത്തിന് ഒരു അവസരം നൽകിയിട്ടുണ്ട്. അദ്ദേഹം നല്ല രീതിയിൽ […]
Read more

EDയുടെ മുട്ടുമുറിക്കും

തിരുവനന്തപുരം: മോഡി, വി.ഡി., ഇ.ഡി. കൂട്ടുകെട്ടാണ് പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീടുകളിലെ പരിശോധനയ്ക്ക് പിന്നിലെന്നായിരുന്നു നേതാക്കളുടെയും പ്രവർത്തകരുടെയും ആരോപണം. പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുഖ്യമന്ത്രി വി.ഡി.സതീശൻ സന്ദർശിച്ചതിന് പിന്നാലെ നടന്ന ഇ.ഡി. റെയ്ഡിൽ ദൂരൂഹതയുണ്ടെന്നും കോൺഗ്രസ്-ബി.ജെ.പി. ഡീൽ ഉണ്ടെന്നുമായിരുന്നു ആരോപണം. മോഡി-വി.ഡി.- ഇ.ഡി. സഖ്യം കേരളത്തെ തകർക്കാമെന്ന് വ്യാമോഹിക്കേണ്ടെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് ആണ് ആദ്യം മുദ്രാവാക്യം വിളിച്ചത്. പിന്നീട് വി.ശിവദാസൻ എം.പി.യും സമാന മുദ്രാവാക്യം വിളിച്ചു. സതീശന്റെ ഗുണ്ടകളായി, മോഡിയുടെ തെണ്ടികളായി ഇ.ഡി. ഇവിടെ മാറുന്നു, […]
Read more

കുഞ്ഞാലിക്കുട്ടിയും ചെന്നിത്തലയും കൈപ്പറ്റിയ പണം എവിടെ?

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകളിൽ നടന്ന ഇഡി റെയ്ഡിനെതിരെ രൂക്ഷ വിമർശനവുമായി തോമസ് ഐസക്. പിണറായി വിജയനെ ബന്ധിയാക്കിയിരുത്തി ഇഡി നടത്തിയ ഈ നാടകം ആർക്കുവേണ്ടിയിട്ടാണെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ തോമസ് ഐസക് ചോദിച്ചു. എക്സാലോജിക് കേസിൽ രേഖയുളള ഏക ട്രാൻസാക്ഷൻ വീണ വിജയന്റെ പേരിലാണ്. എന്നാൽ രമേശ് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും രേഖയില്ലാതെ പണം കൈപ്പറ്റിയിട്ടുണ്ട്. അവർക്കെതിരെ ഇഡി ഒരു ചെറുവിരൽ പോലും അനക്കാത്തത് എന്താണെന്നും തോമസ് ഐസക് ചോദിച്ചു. ഏതെങ്കിലും തരത്തിൽ ഈ […]
Read more

CPMനെതിരെ RMP

തിരുവനന്തപുരം: ഇ ഡി ഉദ്യോഗസ്ഥർക്കെതിരായ സി പി ഐ എം നീക്കം അപഹാസ്യമെന്ന് ആർഎംപി. അഴിമതിപ്പണം പറ്റിയ പിണറായി വിജയൻ്റെ മകൾക്കെതിരെ റെയ്ഡ് നടത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സി പി ഐ എം നേതൃത്വം നാടിന് അപമാനമാണെന്ന് ആർ എം പി ഐ സംസ്ഥാന സെക്രട്ടരി എൻ വേണു പറഞ്ഞു . നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയുടെ ജാള്യത മറച്ചുവെച്ച് കേരളത്തിൽ വ്യാപകമായ ആക്രമണങ്ങൾ സംഘടിപ്പിക്കുന്നതിൻ്റെ പരസ്യമായ ആഹ്വാനമാണ് സിപിഐ എം നേതാക്കളുടേതെന്നും എൻ വേണു അഭിപ്രായപ്പെട്ടു. […]
Read more

വീണ വിജയൻ തുക കൈപറ്റി?

തിരുവനന്തപുരം: പിണറായി വിജയന്റെ മകൾ വീണ, ഒരു സേവനവും നൽകാതെ സിഎംആർഎല്ലിൽ നിന്ന് കൈപ്പറ്റിയത് രണ്ടു കോടി 78 ലക്ഷം രൂപയെന്ന് റിപ്പോർട്ട്. നഷ്ടത്തിലായിരുന്ന വീണയുടെ കമ്പനി എക്സാലോജിക്കിന്റെ പ്രധാന വരുമാന സ്രോതസ്സ് കരിമണൽ കമ്പനിയായിരുന്നു. സിഎംആർഎല്ലിന് സേവനം നൽകിയതിന്റെ ഒരു രേഖ പോലും ഹാജരാക്കാൻ വീണയ്ക്ക് ഇതുവരെ കഴിഞ്ഞില്ല. എസ്എഫ്ഐഒ അന്വേഷണ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വീണയ്ക്ക് മാസം അഞ്ച് ലക്ഷം രൂപ. വീണയുടെ കമ്പനി എക്സാലോജിക്കിന് മൂന്ന് ലക്ഷം. മാസം എട്ട് […]
Read more

മോഹിനിയാട്ടത്തിന് ശേഷം സൈജു കുറുപ്പ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം “ഹരിവരാസനം” : ടൈറ്റിൽ പോസ്റ്റർ റിലീസായി

കൊച്ചി : തിയേറ്ററുകളിൽ ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ സൈജു കുറുപ്പ് ചിത്രം മോഹിനിയാട്ടത്തിനു ശേഷം സൈജു കുറുപ്പ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ടൈറ്റിൽ അണിയറപ്രവർത്തകർ റിലീസ് ചെയ്തു. “ഹരിവരാസനം” എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ. മലയാളികൾക്ക് മികവുറ്റ സിനിമകൾ സമ്മാനിച്ച അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. സാൾട്ട് മാംഗോ ട്രീ, തൃശൂർ പൂരം എന്നീ ചിത്രങ്ങൾക്ക് ശേഷം രാജേഷ് നായർ ഹരിവരാസനത്തിന്റെ സംവിധാനം നിർവഹിക്കുന്നു. ചിത്രത്തിന്റ രചന നിർവഹിക്കുന്നത് […]
Read more

നിര്‍ണായക രേഖകള്‍ ലഭിച്ചു; റെയ്ഡിന് പിന്നാലെ ഇഡിയുടെ വാർത്താ കുറിപ്പ്

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലും എക്‌സാലോജിക്കിന്റെ ഓഫീസുകളിലും അടക്കം നടത്തിയ റെയ്ഡില്‍ വിവിധ നിക്ഷേപങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ബാങ്ക് ഫിക്‌സഡ് ഡെപ്പോസിറ്റ് രേഖകളും കണ്ടെത്തിയതായി ഇഡി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രേഖകള്‍ വിശകലനം ചെയ്തുവരികയാണെന്നും ഇഡി വ്യക്തമാക്കി. സിഎംആര്‍എല്‍ മാനേജ്മെന്റും വീണ വിജയനും ചേര്‍ന്ന് നിയമവിരുദ്ധമായി പണം സമ്പാദിച്ചുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടികളെന്ന് ഇഡി വ്യക്തമാക്കി. തെളിവ് ശേഖരണത്തിന്റെ ഭാഗമായി […]
Read more

പിണറായി വിജയൻ്റെ കണ്ണൂരിലെ വീട്ടിലെ ഇഡി പരിശോധന പൂർത്തിയായി

കണ്ണൂർ: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ്റെ കണ്ണൂരിലെ വീട്ടിൽ നടക്കുന്ന ഇഡി പരിശോധന പൂർത്തിയായി. പിണറായി വിജയൻ്റെ മരുമകനും എംഎൽഎയുമായ മുഹമ്മദ് റിയാസിൻ്റെ കോട്ടൂളിയിലെ വീട്ടിൽ നടന്ന ഇഡി പരിശോധനയും പൂർത്തിയായിട്ടുണ്ട്. ഇഡി ഉദ്യോ​ഗസ്ഥർ പുറത്തേക്കിറങ്ങുമ്പോൾ കൂവി വിളിച്ച് സിപിഎം പ്രവർത്തകർ പ്രതിഷേധിച്ചു. മുഹമ്മദ് റിയാസിൻ്റെ വീടിന് മുന്നിൽ ഇഡി ഉദ്യോ​ഗസ്ഥരുടെ വാഹനം തടഞ്ഞുവെച്ച് പ്രതിഷേധിക്കുകയാണ് പ്രവർത്തകർ. യാതൊരു രേഖകളും കണ്ണൂരിലെ പിണറായിയുടെ വീട്ടിൽ നിന്നും കൊണ്ടുപോകുന്നില്ല എന്ന് ഉദ്യോഗസ്ഥർ എഴുതി നൽകിയതായി എം […]
Read more

കോൺഗ്രസിന്റെ തലപ്പത്തേക്ക് KC

ഡൽഹി : കർണാടകയിലെ മുഖ്യമന്ത്രി പദവി കൈമാറ്റവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ തിരക്കിട്ട നീക്കങ്ങൾ. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ .ശിവകുമാറും ഹൈക്കമാൻഡുമായുള്ള ചർച്ചയ്ക്കായി ഡൽഹിയിൽ തുടരുകയാണ്. സാധാരണ കൂടിക്കാഴ്ചയെന്നു പാർട്ടി പറയുമ്പോഴും കർണാടകയിൽ അധികാരമാറ്റത്തിന് ഹൈക്കമാൻഡ് പച്ചക്കൊടി കാട്ടുമെന്നാണ് സൂചന. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് സിദ്ധരാമയ്യ മാറാൻ തയാറായാൽ ബിഹാർ മോഡൽ തന്ത്രം കോൺഗ്രസ് പരീക്ഷിക്കുമെന്നാണ് വിവരം. രാജ്യസഭാ സീറ്റ് സിദ്ധരാമയ്യ സ്വീകരിക്കാൻ തയാറായാലും ഡി.കെ.ശിവകുമാറിനെ മുഖ്യമന്ത്രിയാക്കാൻ അദ്ദേഹം തയാറാകില്ലെന്നാണ് വിവരം. അങ്ങനെയുണ്ടായാൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ […]
Read more

Recent News