Category: Breaking News

ആംബുലൻസിൽ എംഡിഎംഎ

തൃശൂർ∙ തൃശൂരിൽ ബീക്കൺ ലൈറ്റിട്ടുവന്ന ആംബുലൻസ് പരിശോധിച്ച പൊലീസിനു ലഭിച്ചത് 250 ഗ്രാമിലധികം എംഡിഎംഎ. ഇന്ന് രാവിലെ 6.30ഓടെ വാണിയംപാറയിൽ നടത്തിയ പരിശോധനയിൽ വെട്ടിക്കൽ, അഞ്ചേരി സ്വദേശികളായ ഫെയ്ത്ത്, സന്ദീപ് എന്നിവർ സഞ്ചരിച്ചിരുന്ന “ഷാരോൺ” എന്ന ആംബുലൻസിൽ നിന്നാണ് എംഡിഎംഎ പിടികൂടിയത്. സിറ്റി പൊലീസ് കമ്മിഷണർ നകുൽ രാജേന്ദ്ര ദേശ്മുഖിനു വന്ന ഫോൺകോളിൽനിന്നാണ് ആംബുലൻസിൽ ലഹരിമരുന്ന് കടത്തുന്നുവെന്ന വിവരം ലഭിച്ചത്. തുടർന്ന് പൊലീസ് വാഹന പരിശോധന തുടങ്ങി. തൃശൂർ ഡിസ്ട്രിക്റ്റ് ആന്റി നാർകോട്ടിക്സ് സ്പെഷൽ ആക്ഷൻ ഫോഴ്സും […]
Read more

ഹജ്ജിനിടെ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് സൗദി

ജിദ്ദ: ഹജ്ജ് കർമങ്ങൾ പുരോഗമിക്കുന്നതിനിടെ പുണ്യസ്ഥലങ്ങളിൽ കടുത്ത ചൂടും വെയിലും മൂലമുണ്ടാകുന്ന ആരോഗ്യപരമായ പ്രതിസന്ധികൾ കുറയ്ക്കുന്നതിനായി തീർഥാടകർ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം. പ്രത്യേകിച്ച് ചൂട് ഏറ്റവും കൂടുന്ന ഉച്ചസമയങ്ങളിൽ കടുത്ത വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും മന്ത്രാലയം ഓർമിപ്പിച്ചു. സൂര്യഘാതം, ശാരീരിക തളർച്ച എന്നിവ തടയുന്നതിനായി പള്ളികളിലേക്കും മറ്റ് പുണ്യസ്ഥലങ്ങളിലേക്കും നീങ്ങുമ്പോൾ നിർബന്ധമായും കുടകൾ ഉപയോഗിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി. ശരീരത്തിൽ നിർജ്ജലീകരണം ഉണ്ടാകാതിരിക്കാൻ ആവശ്യത്തിന് വെള്ളവും മറ്റ് പാനീയങ്ങളും കുടിക്കണമെന്നും, നേരിട്ട് വെയിൽ ഏൽക്കുന്ന രീതിയിൽ […]
Read more

ബലിമാംസം കഴിക്കുന്നതിൽ മിതത്വം പാലിക്കണമെന്ന് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി

റിയാദ്: ബലിപെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി വിതരണം ചെയ്യപ്പെടുന്ന ബലിമാംസം കഴിക്കുന്നതിൽ മിതത്വം പാലിക്കണമെന്ന് സൗദിയിലെ ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി മുന്നറിയിപ്പ് നൽകി. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഓർമപ്പെടുത്തൽ. ബലിപെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി വരും ദിവസങ്ങളിൽ ബലിമാംസം സുലഭമാകും. അതിനാൽ മാംസം കഴിക്കുന്നതിൽ മിതത്വം പാലിക്കണമെന്നാണ് നിർദേശം.
Read more

ഹാജിമാർ വൈകുന്നേരം 4 മണി വരെ ക്യാമ്പുകളിൽ തുടരണമെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം

ജിദ്ദ: ഹജ്ജിന്റെ സുപ്രധാന കർമമായ അറഫാ സം​ഗമവുമായി ബന്ധപ്പെട്ട് ഹാജിമാർക്ക് കർശന നിർദേശങ്ങൾ നൽകി ഹജ്ജ്-ഉംറ മന്ത്രാലയം. പകൽ സമയത്തെ കഠിനമായ ചൂട് കണക്കിലെടുത്ത് തീർഥാടകർ വൈകുന്നേരം 4 മണി വരെ അവരുടെ ക്യാമ്പുകളിൽ തന്നെ തുടരണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. തിരക്ക് ഒഴിവാക്കുന്നതിനും തീർഥാടകരുടെ സുരക്ഷയും കണക്കിലെടുത്താണ് മന്ത്രാലയം നിർദേശം നൽകിയത്. അറഫാ ദിനത്തിൽ 45 ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. അറഫാ പ്രഭാഷണം വിവിധ […]
Read more

വിനോദസഞ്ചാര മേഖലയിലെ നേട്ടങ്ങൾ വിലയിരുത്തി ശൈഖ് മുഹമ്മദ്

ദുബായ് : വിനോദസഞ്ചാരമേഖലയിൽ യു.എ.ഇ. 2025-ൽ കൈവരിച്ച നേട്ടങ്ങൾ യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വിലയിരുത്തി. ഒപ്പം യു.എ.ഇ. ടൂറിസം കൗൺസിലിന്റെ കഴിഞ്ഞവർഷത്തെ പ്രവർത്തന റിപ്പോർട്ടും അവലോകനംചെയ്തു. കഴിഞ്ഞവർഷം രാജ്യത്തെ വിനോദസഞ്ചാരമേഖലയിൽ മികച്ച വളർച്ചാനിരക്ക് രേഖപ്പെടുത്തി. ഹോട്ടലുകളിൽ താമസിച്ചവരുടെ എണ്ണം 3.2 കോടിയിലേറെയായിരുന്നു. 2024-നെ അപേക്ഷിച്ച് ഇത് 5.1 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. അതുപോലെ 2025-ൽ യു.എ.ഇ.യിലെ ഹോട്ടലുകളിൽനിന്നുള്ള വരുമാനം ഏതാണ്ട് 4,921 കോടി ദിർഹമായിരുന്നു. […]
Read more

നാറ്റോയെ വിറപ്പിക്കുന്ന റഷ്യയുടെ ഒറെഷ്‌നിക്

റഷ്യ: യുക്രൈൻ യുദ്ധത്തിനിടെയാണ് റഷ്യ തങ്ങളുടെ തന്ത്രപ്രധാനമായ ഒറെഷ്‌നിക് മിസൈൽ പരീക്ഷിച്ചത്. മൂന്നു തവണ മാത്രമാണ് ഈ മിസൈൽ യുദ്ധത്തിനിടെ യുക്രൈനെതിരെ പ്രയോഗിച്ചത്. തുടക്കത്തിൽ ഡമ്മി വാർഹെഡ്ഡുകൾ മാത്രമുപയോഗിച്ച് പരീക്ഷണം നടത്തിയിരുന്നെങ്കിൽ ഇത്തവണ സ്‌ഫോടകവസ്തുക്കൾ വഹിച്ച പോർമുനകൾ വഹിച്ചാണ് മിസൈലെത്തിയത്. അതുണ്ടാക്കിയ പ്രഹരം യുക്രൈനെ ഞെട്ടിക്കുകയും ചെയ്തു. യുദ്ധഭൂമിയിലെ പ്രയോഗത്തേക്കാൾ ശത്രുരാജ്യങ്ങൾക്കും അവരുടെ സഖ്യകക്ഷികൾക്കും ശക്തമായ തന്ത്രപ്രധാന മുന്നറിയിപ്പ് നൽകാനുള്ള ഒരു ഉപകരണമായാണ് ഒറെഷ്‌നിക്കിനെ വിഭാവനം ചെയ്തിരിക്കുന്നത്. എതിരാളികളുടെ മേൽ സൈനിക മേധാവിത്വവും രാഷ്ട്രീയ സ്വാധീനവും ഉറപ്പിക്കുന്നതിനായി […]
Read more

സിദ്ധരാമയ്യ രാജ്യസഭയിലേക്കെന്ന് സൂചന

ബെംഗളൂരു: ഒരിടവേളയ്ക്ക് ശേഷം കർണാടകത്തിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള അധികാരവടംവലി വീണ്ടും ഡൽഹിയിലെത്തി. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും വെവ്വേറെയായി കോൺഗ്രസ് ഹൈക്കമാൻഡുമായി ചർച്ച നടത്തിവരികയാണ്. കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവനിലാണ് ചർച്ചകൾ നടക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടമക്കം ഇങ്ങോട്ടേക്കെത്തിയിട്ടുണ്ട്. സിദ്ധരാമയ്യ സർക്കാർ മൂന്നു വർഷം പിന്നിട്ട പശ്ചാത്തലത്തിലാണ് ഡൽഹിയിൽ നിർണായക ചർച്ചകൾ നടക്കുന്നത്. രണ്ടര വർഷത്തിന് ശേഷം അധികാരം ഡി.കെ ശിവകുമാറിന് പങ്കിടുമെന്നായിരുന്നു നേരത്തെയുള്ള ധാരണ. അധികാരമേൽക്കുമ്പോഴുണ്ടാക്കിയ ധാരണയനുസരിച്ച് അധികാരക്കൈമാറ്റം […]
Read more

നടപ്പാത തുറന്നുകൊടുത്ത് ഷാർജ മുനിസിപ്പാലിറ്റി

ഷാർജ : എമിറേറ്റിലെ അൽ ഫലജ് മേഖലയിലുള്ള ഗ്രീൻ ബെൽറ്റ് പാർക്കിലെ നടപ്പാത ഷാർജ സിറ്റി മുൻസിപ്പാലിറ്റി പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. നിർമാണം പൂർത്തിയാക്കിയതിനെത്തുടർന്ന് തിങ്കളാഴ്ചയാണ് തുറന്നുകൊടുത്തത്. നടക്കലിനും ജോഗിങ്ങിനുമായി 1.8 കിലോമീറ്റർ ദൈർഘ്യമുള്ള റബർ റണ്ണിങ് ട്രാക്കും പരിസ്ഥിതി സൗഹൃദ ലൈറ്റിങ് സംവിധാനവും മനോഹരമായ ലാൻഡ്‌സ്‌കേപ്പിങ്ങും ഉൾക്കൊള്ളുന്നതാണ് ഗ്രീൻ ബെൽറ്റ് പാർക്ക്. താമസക്കാർക്ക് ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതിനായി സുരക്ഷിത സൗകര്യങ്ങളാണ് പാർക്കിൽ ഒരുക്കിയിരിക്കുന്നതെന്ന് മുൻസിപ്പാലിറ്റി അധികൃതർ പറഞ്ഞു. പാർക്കിന്റെ ചുറ്റിലും പ്രത്യേകരീതിയിലും അന്താരാഷ്ട്ര നിലവാരത്തിലും രൂപകല്പനചെയ്ത റബ്ബർ […]
Read more

നെയിൽ പോളിഷുകൾ കാൻസറിന് കാരണമാകുമോ?

ഡൽഹി: മനോഹരമായ കൈകൾക്കായി നെയിൽ പോളിഷുകളുടെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാത്തവരുണ്ട്. പലവിധത്തിലും തരത്തിലുമുള്ള നെയിൽ ആർട്ടുകൾ വിപണിയിലുള്ള കാലവുമാണിത്. ഇതിനിടയിലാണ് നെയിൽ പോളിഷുകൾ കാൻസറിന് കാരണമാകുമെന്ന തരത്തിൽ സാമൂഹികമാധ്യമത്തിൽ പ്രചാരണമുണ്ടായത്. ഇക്കാര്യത്തിലെ വാസ്തവം പങ്കുവെക്കുകയാണ് ഗുരുഗ്രാമിൽ നിന്നുള്ള സർജിക്കൽ ഓങ്കോളജിസ്റ്റായ ഡോ. വർതിക വിശ്വാനി. പണ്ടുണ്ടായിരുന്ന നെയിൽ പോളിഷുകളിൽ ആരോഗ്യത്തിന് ഹാനികരമായിരുന്ന ഫാേർമൽഡിഹൈഡ്, ടോലുയീൻ, ഡിബിപി തുടങ്ങിയ രാസവസ്തുക്കൾ ഉണ്ടായിരുന്നെന്നും അതിൽ ഫാേർമൽഡിഹൈഡിനെ ലോകാരോഗ്യ സംഘടന കാൻസറിന് കാരണമാകുന്ന ഘടകങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഡോ. വർതിക വ്യക്തമാക്കി. എന്നാൽ, […]
Read more

പുണ്യഭൂമിയിൽ അണിനിരക്കുന്നത് 18 ലക്ഷത്തിലധികം തീർഥാടകർ

റിയാദ്: ലോകത്തിന്‍റെ നാനാഭാഗങ്ങളിൽ നിന്നുമായെത്തിയ 18 ലക്ഷത്തിലധികം വരുന്ന ഹജ്ജ് തീർഥാടകർ ഇന്ന് ചരിത്രപ്രസിദ്ധമായ അറഫാ മൈതാനിയിൽ സംഗമിക്കും. ഹജ്ജിന്‍റെ ആത്മാവായി മാറുന്ന ഈ പുണ്യനിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ വിശ്വാസികളുടെ മഹാപ്രവാഹത്തെ വരവേറ്റുകൊണ്ട് അറഫാ മൈതാനം പൂർണ സജ്ജമായിക്കഴിഞ്ഞു. ഹജ്ജിന്‍റെ പരമപ്രധാനമായ ചടങ്ങായ അറഫാ സംഗമത്തിനായി, ലോക മുസ്ലിംകളുടെ പ്രതിനിധികളായി ഒത്തുചേരുന്ന ഹാജിമാർ ‘ലബ്ബൈക്ക് അല്ലാഹുമ്മ ലബ്ബൈക്ക്’ എന്ന തൽബിയത്ത് മന്ത്രധ്വനികളാൽ പുണ്യഭൂമിയെ ആത്മീയസാന്ദ്രമാക്കും. ചൊവ്വാഴ്ച നമിറാ പള്ളിയിൽ നടക്കുന്ന അറഫാ പ്രഭാഷണത്തോടെയാണ് പ്രധാന ചടങ്ങുകൾക്ക് തുടക്കമാവുക. […]
Read more

Recent News