വിനോദസഞ്ചാര മേഖലയിലെ നേട്ടങ്ങൾ വിലയിരുത്തി ശൈഖ് മുഹമ്മദ്

ദുബായ് : വിനോദസഞ്ചാരമേഖലയിൽ യു.എ.ഇ. 2025-ൽ കൈവരിച്ച നേട്ടങ്ങൾ യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വിലയിരുത്തി. ഒപ്പം യു.എ.ഇ. ടൂറിസം കൗൺസിലിന്റെ കഴിഞ്ഞവർഷത്തെ പ്രവർത്തന റിപ്പോർട്ടും അവലോകനംചെയ്തു. കഴിഞ്ഞവർഷം രാജ്യത്തെ വിനോദസഞ്ചാരമേഖലയിൽ മികച്ച വളർച്ചാനിരക്ക് രേഖപ്പെടുത്തി. ഹോട്ടലുകളിൽ താമസിച്ചവരുടെ എണ്ണം 3.2 കോടിയിലേറെയായിരുന്നു. 2024-നെ അപേക്ഷിച്ച് ഇത് 5.1 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. അതുപോലെ 2025-ൽ യു.എ.ഇ.യിലെ ഹോട്ടലുകളിൽനിന്നുള്ള വരുമാനം ഏതാണ്ട് 4,921 കോടി ദിർഹമായിരുന്നു. നിലവിൽ യു.എ.ഇ.യിൽ 1,240- ലേറെ ഹോട്ടലുകളിലായി ആകെ മുറികളുടെ എണ്ണം 2.17 ലക്ഷമാണ്.

Leave a Reply

Your email address will not be published. Required fields are marked *