നാറ്റോയെ വിറപ്പിക്കുന്ന റഷ്യയുടെ ഒറെഷ്‌നിക്

റഷ്യ: യുക്രൈൻ യുദ്ധത്തിനിടെയാണ് റഷ്യ തങ്ങളുടെ തന്ത്രപ്രധാനമായ ഒറെഷ്‌നിക് മിസൈൽ പരീക്ഷിച്ചത്. മൂന്നു തവണ മാത്രമാണ് ഈ മിസൈൽ യുദ്ധത്തിനിടെ യുക്രൈനെതിരെ പ്രയോഗിച്ചത്. തുടക്കത്തിൽ ഡമ്മി വാർഹെഡ്ഡുകൾ മാത്രമുപയോഗിച്ച് പരീക്ഷണം നടത്തിയിരുന്നെങ്കിൽ ഇത്തവണ സ്‌ഫോടകവസ്തുക്കൾ വഹിച്ച പോർമുനകൾ വഹിച്ചാണ് മിസൈലെത്തിയത്. അതുണ്ടാക്കിയ പ്രഹരം യുക്രൈനെ ഞെട്ടിക്കുകയും ചെയ്തു. യുദ്ധഭൂമിയിലെ പ്രയോഗത്തേക്കാൾ ശത്രുരാജ്യങ്ങൾക്കും അവരുടെ സഖ്യകക്ഷികൾക്കും ശക്തമായ തന്ത്രപ്രധാന മുന്നറിയിപ്പ് നൽകാനുള്ള ഒരു ഉപകരണമായാണ് ഒറെഷ്‌നിക്കിനെ വിഭാവനം ചെയ്തിരിക്കുന്നത്. എതിരാളികളുടെ മേൽ സൈനിക മേധാവിത്വവും രാഷ്ട്രീയ സ്വാധീനവും ഉറപ്പിക്കുന്നതിനായി വികസിപ്പിച്ചെടുത്ത മധ്യദൂര ബാലിസ്റ്റിക് മിസൈൽ ആണ് ഒറെഷ്‌നിക്. റഷ്യൻ ഭാഷയിൽ ‘ഹേസൽനട്ട് ചെടി’ എന്ന് അർത്ഥം വരുന്ന ഈ ആയുധം, റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിന്റെ നിർദ്ദേശപ്രകാരമാണ് വികസിപ്പിച്ചെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *